അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ ആന്തോളജി വിഭാഗത്തിൽപെടുന്ന ‘ലുഡോ’ എന്ന ഹിന്ദി ചിത്രത്തിൽ പ്രേമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു സംഭാഷണമുണ്ട്. ‘കുഛ് റിഷ്തോ മേ ലോജിക് നഹീ, ബസ് മാജിക് ഹോതാ ഹൈ’ എന്നാണത്. ചില ബന്ധങ്ങളിൽ ലോജിക്കുണ്ടാകണമെന്നില്ല, പക്ഷേ മാജിക്ക് ഉണ്ടാകും’ എന്നാണ് ഈ സംഭാഷണത്തിന്റെ ഏകദേശ പരിഭാഷ. സമീപകാല ഇന്ത്യൻ സിനിമകളും പ്രേക്ഷകരുടെ മാറുന്ന ആസ്വാദന രീതിയും കണക്കിലെടുക്കുമ്പോൾ ഈ സംഭാഷണത്തെ അൽപം കൂടി പരിഷ്കരിച്ച് ഇങ്ങനെ പറയാം; ചില ചിത്രങ്ങളിൽ ലോജിക് ഉണ്ടാകണമെന്നില്ല, പക്ഷേ മാജിക്കുണ്ടാകും! അത്തരത്തിൽ ലോജിക്കിനെയും റിയലിസത്തെയും പിന്തള്ളി മാസ് മസാല ‘മാജിക്ക്’ കൊണ്ടുമാത്രം സിനിമകൾ ഹിറ്റാവുന്ന കാലത്തേക്ക് സിനിമാലോകം തിരികെ നടക്കുകയാണ്. റിയലിസം ജനത്തിനു ബോറടിച്ചു തുടങ്ങിയോ? 1000 കോടി ക്ലബിൽ ഇടംപിടിച്ച പഠാൻ എന്ന ബോളിവുഡ് സിനിമയുടെ വിജയ ചേരുവകൾ എന്തൊക്കെയാണ്? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പഠാനിലെ ലോജിക്കും ഷാറുഖിന്റെ മാജിക്കും

ADVERTISEMENT

ഇന്ത്യൻ ബോക്സ് ഓഫിസിലെ ഓൾ ടൈം ബ്ലോക് ബസ്റ്റർ ചാർട്ടിൽ ഇടംപിടിച്ച ചിത്രമാണ് സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ഷാറുഖ് ഖാൻ ചിത്രം പഠാൻ. വേൾഡ് വൈഡ് കലക്‌ഷനിൽ 1000 കോടി കടന്ന പഠാൻ, ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്നു വാരിക്കൂട്ടിയത് 600 കോടിയിൽ അധികമാണ്. ഒരു ഇടവേളയ്ക്കു ശേഷമെത്തിയ ഷാറുഖ് ചിത്രം എന്നതിലുപരി എടുത്തപറയത്തക്ക പുതുമകൾ കഥയിലോ കഥപറച്ചിലിലോ ഒന്നും അവകാശപ്പെടാൻ ഇല്ലാതിരുന്നിട്ടും പഠാൻ നേടിയ അമ്പരപ്പിക്കുന്ന വിജയം പറഞ്ഞു തഴമ്പിച്ച ബോളിവുഡിലെ മാസ് മസാല ഫോർമുലകൾക്ക് ഇനിയുമൊരു അങ്കത്തിനു കൂടി ബാല്യമുണ്ടെന്ന് തെളിയിക്കുന്നു.

പത്താൻ എന്ന ചിത്രത്തിലെ ഗാനരംഗം (വിഡിയോ ദൃശ്യം)

ബോളിവുഡിലെ ഹിറ്റ് സ്പൈ ചിത്രങ്ങളായ ഏക് ഥാ ടൈഗർ, വാർ തുടങ്ങിയ സിനിമകളുടെ പല റഫറൻസുകളും പഠാനിൽ കാണാം. സ്പൈ യൂണിവേഴ്സിൽ ഒരുങ്ങുന്ന ചിത്രം എന്ന നിലയിൽ ഇത്തരം റഫറൻസുകളെ ന്യായീകരിക്കാമെങ്കിലും മുൻകാല സ്പൈ ചിത്രങ്ങളിൽ കണ്ടുമടുത്ത പല ഷോട്ടുകൾ പോലും അതേപടി പഠാനിൽ പുനസൃഷ്ടിച്ചിരുന്നു. ഇനി ആക്‌ഷൻ രംഗങ്ങളിലേക്ക് വന്നാൽ ലോജിക്കിന് യാതൊരു സ്ഥാനവുമില്ലാത്ത, സാമാന്യ യുക്തിക്കു നിരക്കാത്ത (ഒരു കമേഷ്യൽ ചിത്രത്തിൽ അത്തരം യുക്തികൾക്ക് യാതൊരു പ്രസക്തിയും ഇല്ലെങ്കിലും) ഒട്ടേറെ രംഗങ്ങൾ പഠാനിലുണ്ട്. ഇങ്ങനെ പല തരത്തിലുള്ള വിമർശനങ്ങൾ നേരിട്ടിട്ടും പഠാൻ നേടിയ വിജയം ഷാറുഖ് ഖാൻ എന്ന സൂപ്പർ സ്റ്റാറിന് അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ തർക്കമില്ല.

ഫാൻ, സീറോ, ജബ് ഹാരി മെറ്റ് സേജൽ തുടങ്ങി കലാമൂല്യമുള്ള, പരീക്ഷണചിത്രങ്ങൾ ഇറക്കി തുടർ പരാജയം നേരിട്ടതുകൊണ്ടാകാം ഒരു പക്കാ കമേഷ്യൽ ചിത്രത്തിലൂടെ തിരിച്ചു വരാൻ ഷാറുഖ് തീരുമാനിച്ചത്. കമേഴ്സ്യൽ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആറ്റ്ലിക്കൊപ്പം ഷാറുഖ് കൈകോർക്കുന്ന ജവാൻ എന്ന ചിത്രവും ഇത്തരമൊരു മാസ് ആക്‌ഷൻ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന സിനിമയാണെന്നാണ് സൂചനകൾ.

∙ മടുത്തു തുടങ്ങുന്ന റിയലിസം‌

മഹേഷിന്റെ പ്രതികാരം സിനിമയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ ചിത്രം.
ADVERTISEMENT

റിയലിസം എന്ന തട്ടിപ്പ് സിനിമയിൽ വ്യാപകമാകുന്നതായും സാധാരണ ഭാഷ പറഞ്ഞ്, കൈലിയുടുത്ത് വരുന്നതൊക്കെ ജനത്തിന് ബോറടിച്ച് തുടങ്ങിയെന്നും പറഞ്ഞത് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആർ ആയിരുന്നു. അടുത്തിടെ ഇറങ്ങിയ മലയാള ചിത്രങ്ങൾ പരിശോധിച്ചാൽ ഈ നിരീക്ഷണം ഒരു പരിധിവരെ ശരിയാണെന്നു കാണാം. കണ്ണൂർ– കാസർകോട് പ്രദേശങ്ങളിലെ സംസാര ശൈലിയുമായി വന്ന തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ലഭിച്ച ജനപ്രീതി കണ്ടതോടെ ഒട്ടേറെ സിനിമകൾ ഇതേ ഭാഷാശൈലി കൊണ്ടുവരാനായി മലബാറിലേക്ക് വണ്ടികയറിയെങ്കിലും അതിൽ ഒരു ചിത്രത്തിനു പോലും കാര്യമായ വിജയം നേടാനോ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനോ സാധിച്ചില്ല.

മഹേഷിന്റെ പ്രതികാരം നേടിയ വിജയം കണ്ട് ആ വഴിക്ക് ‘പ്രകൃതി സിനിമകൾ’ ചെയ്യാൻ ഇറങ്ങിയവർക്കും ഏറെക്കുറെ നിരാശ തന്നെയായിരുന്നു ഫലം. തങ്കം എന്ന ചിത്രത്തിന്റെ റിലീസിനു മുൻപ് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ പറഞ്ഞത് റിയലിസ്റ്റിക് ചിത്രങ്ങൾ തനിക്ക് മടുത്തുതുടങ്ങിയെന്നും ഇനിയൊരു മാസ് ആക്‌ഷൻ ചിത്രം ചെയ്യണമെന്നുമായിരുന്നു. പുതുമയുള്ള ഒരു കഥാതന്തുവിനെ മനോഹരമായി അവതരിപ്പിച്ചിട്ടും തങ്കത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതെ പോയത് പ്രേക്ഷകർക്ക് തോന്നിയ ഇതേ മടുപ്പുകൊണ്ടാകാം.

∙ ഇരട്ടയുടെ വീഴ്ചയും രോമാഞ്ചത്തിന്റെ വാഴ്ചയും

ഇരട്ട സിനിമയുടെ പോസ്റ്റർ.

സമീപകാലത്ത് ഇന്ത്യൻ സിനിമയിൽ ഇറങ്ങിയ ഏറ്റവും മനോഹരമായ ത്രില്ലർ ചിത്രമായിരുന്നു രോഹിത് എം.ജി.കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട. ഒരു മരവിപ്പോടെയല്ലാതെ ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ടുതീർക്കാൻ സാധിക്കില്ലെന്നായിരുന്നു സിനിമ കണ്ടശേഷം ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടത്. കഥാപാത്രങ്ങളുടെ അഭിനയത്തിന്റെ കാര്യത്തിലായാലും കഥാഗതിയുടെ കാര്യത്തിലായാലും അങ്ങേയറ്റം റിയലിസ്റ്റിക്കായാണ് ഇരട്ട എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇരട്ടയ്ക്കും അർഹിച്ച വിജയം തിയറ്ററിൽ നിന്നു ലഭിച്ചോ എന്നു സംശയമാണ്. ഒടിടിയിൽ വന്നശേഷമാണ് കൂടുതൽപേരും സിനിമയെക്കുറിച്ച് കൂടുതൽപേരും വാചാലരായതും അഭിനന്ദനങ്ങൾകൊണ്ട് മൂടിയതും.

ADVERTISEMENT

അതേ സമയം ഏതാണ്ട് ഇരട്ടയ്ക്കൊപ്പം തന്നെ തിയറ്ററിലെത്തിയ ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം ഈ വർഷത്തെ ആദ്യ ബ്ലോക് ബസ്റ്ററായി മാറി. ലോജിക്കലി പരിശോധിച്ചാൽ (അതിന്റെ ആവശ്യമുണ്ടോ എന്നതു മറ്റൊരു ചോദ്യം) ചില പോരായ്മകളൊക്കെ രോമാഞ്ചത്തിൽ നിന്നു കണ്ടെത്താമെങ്കിലും ഒരു കുഞ്ഞുകഥ നർമത്തിൽ ചാലിച്ച്, അൽപം ഹൊറർ മേമ്പൊടിയായി ചേർത്ത്, അഭിനേതാക്കളുടെ മികച്ച പ്രകടനത്തോടെ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചാൽ അവർ അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് രോമാഞ്ചത്തിന്റെ വിജയം തെളിയിച്ചു. റിയലിസ്റ്റിക് ചിത്രങ്ങളുടെ അതിപ്രസരം മൂലം ‘പൊറുതിമുട്ടിയ’ പ്രേക്ഷകർക്കിടയിലേക്ക് കൃത്യസമയത്തു തന്നെ കടന്നുചെല്ലാനും രോമാഞ്ചത്തിനു സാധിച്ചു.

∙ ടൈപ് കാസ്റ്റ് ചെയ്യപ്പെടുന്ന താരങ്ങൾ

രാജമൗലി

റിയലിസ്റ്റിക് സിനിമകളുടെ വരവോടെ അത്തരം ചിത്രങ്ങൾക്കു വേണ്ടി മാത്രമായി ഒട്ടേറെ അഭിനേതാക്കളുമുണ്ടായി എന്നതും ശ്രദ്ധേയമാണ്. മലയാള സിനിമയിൽ പല പുതുമുഖ താരങ്ങളും ഇത്തരം ചിത്രങ്ങളുടെ മാത്രം ഭാഗമാകാൻ ആഗ്രഹിക്കുന്നവരാണ്. അഭിനയത്തിൽ ആവർത്തന വിരസതയുണ്ടാകാനും പ്രേക്ഷകർക്ക് ഇവരെ പെട്ടെന്നു മടുക്കാനും ഇത്തരം ചിത്രങ്ങൾ കാരണമാകുന്നതായും ആക്ഷേപമുണ്ട്. പഴയ താരങ്ങൾക്കുള്ള ഫ്ലക്സിബിലിറ്റി ഇവർക്കില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് നാടകം, മിമിക്രി തുടങ്ങി സ്റ്റേജ് കലകളുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലാത്തതാണ്. കൃത്യമായി ഡബ്ബിങ് ചെയ്യാൻ സാധിക്കില്ലെന്ന പേടി കാരണം സിൻക് സൗണ്ട് (ചിത്രീകരണ സമയത്തു തന്നെ സൗണ്ട് റെക്കോർഡ് ചെയ്യുന്ന രീതി) ചിത്രങ്ങളിൽ മാത്രം അഭിനയിക്കുന്ന താരങ്ങളുമുണ്ടത്രേ!

∙ രാജമൗലി എന്ന ‘രാക്ഷസൻ’

നിലവിൽ ഇന്ത്യൻ സിനിമയിൽ എസ്.എസ്.രാജമൗലിയോളം ആരാധകരുള്ള, പ്രേക്ഷക സ്വീകാര്യതയുള്ള മറ്റൊരു സംവിധായകൻ ഇല്ലെന്നു പറയാം. ബാഹുബലിയിലൂടെ ഇന്ത്യൻ ബോക്സ് ഓഫിസിൽ കൊടുങ്കാറ്റായ രാജമൗലി, ആർആർആറിലൂടെ ഹോളിവുഡിൽ ഉൾപ്പെടെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. സിംഹാദ്രി മുതൽ ഇങ്ങോട്ട് ഏത് രാജമൗലി ചിത്രമെടുത്തു പരിശോധിച്ചാലും സാമാന്യയുക്തിക്കു നിരക്കാത്ത, റിയലിസത്തിന്റെ ഏഴയലത്തു വരാത്ത ഒട്ടേറെ സീനുകളും രംഗങ്ങളും കാണാൻ സാധിക്കും. എന്നാൽ പ്രേക്ഷകന്റെ മനസ്സറിഞ്ഞ് കൃത്യമായ കമേഷ്യൽ ചേരുവകളോടെ സിനിമ ഒരുക്കാൻ സാധിക്കുന്നതിനാൽ ഇത്തരം ലോജിക്കുകളൊക്കെ തിയറ്ററിനു പുറത്തുവച്ച് രാജമൗലി മാജിക്ക് കാണാനായാണ് ജനങ്ങൾ തിയറ്ററിന് അകത്തേക്കു കയറുന്നത്.

∙ വിജയ് വെട്ടിയ വഴി

വിജയ് (Image - @ActorVijay/FB)

തമിഴ് സൂപ്പർ താരം വിജയ് ആണ് തന്റെ ചിത്രങ്ങളിലെ ലോജിക്കിന്റെ പേരിൽ ഏറ്റവുമധികം പഴികേട്ട ഒരു സൂപ്പർ സ്റ്റാർ. ‘രക്ഷകൻ’ എന്നു പലപ്പോഴും വിമർശനം നേരിടേണ്ടി വരുമ്പോഴും ഏറെക്കുറെ ഒരേ മസാല ഫോർമുലയുമായി തുടർ വിജയങ്ങൾ നൽകാൻ വിജയിന് സാധിക്കുന്നുണ്ട്. സ്ഥിരം ശൈലിയിൽ നിന്ന് അൽപമെങ്കിലും മാറി ഒരു വിജയ് ചിത്രം പുറത്തിറങ്ങിയാൽ അത് ബോക്സ് ഓഫിസിൽ നിലം തൊടാറില്ലെന്നതും ശ്രദ്ധേയം. കണ്ടുമടുത്തെന്നു പറയുമ്പോഴും കമേഴ്ഷ്യൽ ചേരുവകളുമായി ഒരു വിജയ് ചിത്രം എത്തുമ്പോൾ അതിൽ നിന്നു മോശമല്ലാത്ത ലാഭം ഉണ്ടാക്കാൻ സാധിക്കുമെന്ന നിർമാതാവിന്റെയും തിയറ്റർ ഉടമകളുടെയും വിശ്വാസം എല്ലായ്പ്പോഴും വിജയ് ചിത്രങ്ങൾ കാക്കാറുണ്ട്. രണ്ടര മണിക്കൂർ എല്ലാം മറന്ന് സമാധാനത്തോടെ ചെലവഴിക്കാൻ പണം മുടങ്ങി തിയറ്ററിൽ എത്തുന്ന ഒരു സാധാരണ പ്രേക്ഷകന് 5 പാട്ട്, 4 ഫൈറ്റ്, അൽപം തമാശ, കുറച്ച് സാമൂഹിക പ്രതിബദ്ധത തുടങ്ങിയ സ്ഥിരം ചേരുവകൾ ഒരിക്കലും മടുക്കില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് വിജയ് ചിത്രങ്ങൾ.

∙ കമൽഹാസനും രജനീകാന്തും പിന്നെ തമിഴ് സിനിമയും

സിനിമ പൂർണമായും ഒരു കലാരൂപമായിരുന്നെങ്കിൽ, യാഥാർഥ്യവും തൻമയത്തത്തോടെയുള്ള അഭിനയവും പ്രമേയത്തിലെ പുതുമയുമെല്ലാമാണ് സിനിമയ്ക്കു വേണ്ടതെങ്കിൽ രജനീകാന്തിനു പകരം കമൽഹാസനായിരുന്നേനെ തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ എന്നെഴുതിയത് തമിഴിലെ ഒരു പ്രമുഖ സിനിമാ വാരികയാണ്. തമിഴ്സിനിമയിലെ രണ്ടു തൂണുകളായ കമൽഹാസനും രജനീകാന്തും സിനിമ ഒരു കലാരൂപമാണോ അല്ല വിനോദത്തിനുള്ള ഉപാധി മാത്രമാണോ എന്ന ചോദ്യത്തിനുള്ള ജീവിച്ചിരിക്കുന്ന ഉത്തരങ്ങളാണ്. ലോക സിനിമയിൽ തന്നെ, സിനിമയുടെ സമസ്ത മേഖലകളിലും ഇത്രയേറെ പരീക്ഷണങ്ങൾ നടത്തിയ, പുതുമകൾ കൊണ്ടുവന്ന മറ്റൊരാൾ ഇല്ലെന്നു കമൽഹാസനെക്കുറിച്ചു പറയുമ്പോഴും ഒരു മെഗാ ബ്ലോക് ബസ്റ്റർ ചിത്രത്തിനായി കമൽഹാസൻ കാത്തിരിക്കേണ്ടി വന്നത് 60 വർഷമാണ്.

(Photo by Punit PARANJPE / AFP)

ഒടുവിൽ വിക്രം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ബോക്സ് ഓഫിസിൽ തന്റെ ശക്തി തെളിയിച്ചെങ്കിലും ഒരു കമൽഹാസൻ ചിത്രം എന്ന ലേബിലിൽ ഒരിക്കലും വിക്രം അറിയപ്പെടണമെന്ന് കമലോ അദ്ദേഹത്തിന്റെ ആരാധകരോ ആഗ്രഹിക്കുന്നുണ്ടാകില്ല. മറുവശത്ത് അമാനുഷികതയുടെ മൂർത്തീഭാവമായി പലതവണ അവതരിച്ച രജനീകാന്ത് തന്റെ സൂപ്പർ സ്റ്റാർഡം കെട്ടിപ്പടുത്തത് മുഴുവൻ അത്തരം ചിത്രങ്ങളിലൂടെയായിരുന്നു. അതിൽ നിന്നു മാറി അഭിനയപ്രാധാന്യമുള്ള, റിയലിസ്റ്റിക് ചിത്രങ്ങൾ അദ്ദേഹം എപ്പോഴൊക്കെ ചെയ്തിട്ടുണ്ടോ അപ്പോഴെക്കെ ബോക്സ് ഓഫിസിൽ ദയനീയ പരാജയം ഏറ്റുവാങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

∙ വാൽക്കഷണം

സിനിമ അന്നും ഇന്നും ഒരു സ്വതന്ത്ര മാധ്യമമാണ്. കലയും കച്ചവടവും സമം ചേർത്ത് അവതരിപ്പിച്ചവരെല്ലാം സിനിമയിൽ നിന്നു നേട്ടങ്ങൾ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. മറുവശത്ത് സിനിമയിലെ കലാമൂല്യത്തെ ഉയർത്തിപ്പിടിച്ചവരിൽ ഭൂരിഭാഗം പേർക്കും മിച്ചമായത് കലയും മൂല്യവും മാത്രമായിരുന്നു, അതിലവർ സന്തുഷ്ടരായിരുന്നെങ്കിലും!

English Summary: Realism or Masala Combo? What determines the success of Indian Movies?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT