നടി പ്രിയങ്ക ചോപ്ര പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. ബെർലിനിൽ പുതിയ ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പ്രമോഷന് എത്തിയപ്പോഴാണ് നടി പ്രധാനമന്ത്രിയെ കാണാനിടയായത്.
എന്നാൽ കൂടിക്കാഴ്ചയിൽ പ്രിയങ്ക ധരിച്ച വസ്ത്രം വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. ഒരു വലിയ നേതാവിനെ കാണുമ്പോൾ മാന്യമായ വസ്ത്രം ധരിക്കണമെന്നായിരുന്നു പ്രിയങ്ക പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന കമന്റുകൾ. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുന്നിലാണ് നിങ്ങൾ ഇരിക്കുന്നതെന്നും കാലെങ്കിലും മറച്ച്‌വച്ച് ഇരുന്നുകൂടെ എന്നായിരുന്നു മറ്റുചിലരുടെ വിമർശനം.
പ്രധാനമന്ത്രിക്കു മുന്നില്‍ കുട്ടിയുടുപ്പ് ധരിച്ച് കാലിന്മേല്‍ കാലും കയറ്റിയിരുന്ന പ്രിയങ്കയ്ക്ക് മര്യാദ ഇല്ലെന്നും പ്രധാനമന്ത്രിയെ ബഹുമാനിക്കാന്‍ അറിയില്ലെന്നുമായിരുന്നും വരെ കമന്റുകൾ വന്നു.
ഈ വിഷയത്തിൽ ഇവർക്ക് മറുപടി പറയാൻ പ്രിയങ്ക എത്തിയതുമില്ല. എന്നാല്‍ ഇൻസ്റ്റാഗ്രാമിലെ പുതിയ പോസ്റ്റ് വിമർശകർക്കുള്ള ചുട്ടമറുപടിയാണ്. അമ്മ മധു ചോപ്രയുമായി ഇരിക്കുന്നൊരു ചിത്രമാണ് പ്രിയങ്ക വിമർശകർക്ക് മറുപടിയായി പോസ്റ്റ് ചെയ്തത്. ‘ലെഗ്സ് ഫോർ ഡെയ്സ്’ എന്നായിരുന്നു ചിത്രത്തിന് പ്രിയങ്ക നൽകിയ അടിക്കുറിപ്പ്.
ബെർലിനിൽ ബേവാച്ചിന്റെ പ്രീമിയര്‍ ഷോയിലും പ്രിയങ്ക പങ്കെടുത്തു. സഹതാരങ്ങളായ ഡ്വെയ്ൻ ജോൺസൺ, സാക് എഫ്രോൺ എന്നിവരും പ്രിയങ്കക്കൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയിൽ ജൂൺ 2 ന് ചിത്രം തിയറ്ററുകളിലെത്തും.