Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യത്തിൽ എമ്മ വാട്സനെയും ആഞ്ജലീനയെയും പിന്തള്ളി പ്രിയങ്ക

angelina-priyanka

ലോകത്തിലെ ഏറ്റവും സുന്ദരിയായ രണ്ടാമത്തെ യുവതിയായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ തിരഞ്ഞെടുത്തു. അമേരിക്കന്‍ ഗായിക ബിയോണ്‍സിനാണ് ഒന്നാം സ്ഥാനം. ബസ്‌നെറ്റ് നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് പ്രിയങ്കയുടെ നേട്ടം. ലോസ് ആഞ്ജലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോ, വിഡിയോ ഷെയറിങ് സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കാണ് ബസ്‌നെററ്.

ആഞ്ജലീന ജോളി, എമ്മ സ്‌റ്റോണ്‍, എമ്മ വാട്ട്‌സണ്‍ എന്നിവരെ പിന്തള്ളിയാണ് പ്രിയങ്ക രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. തനിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും പ്രിയങ്ക ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

മോഡല്‍ ടെയ്‌ലര്‍ ഹില്‍ ആണ് മൂന്നാം സ്ഥാനത്ത്. എമ്മ വാട്‌സന്‍, ഡകോത ജോണ്‍സന്‍, ഹിലരി ക്ലന്റണ്‍ എന്നിവരാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്. ആഞ്ജലീന ജോളി എട്ടാം സ്ഥാനത്താണ്. ഈ വര്‍ഷത്തെ ഓസ്‌കാര്‍ ജേതാവ് എമ്മ സ്‌റ്റോണ്‍ 12ാം സ്ഥാനത്താണ്. പ്രശസ്ത മോഡല്‍ ഗിഗി ഹാഡിഡ് 13ാം സ്ഥാനത്താണ്. അമേരിക്കയുടെ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ 21ാം സ്ഥാനത്താണ്.

ക്വാണ്ടികോ എന്ന സീരിയലിലൂടെയാണ് പ്രിയങ്ക അന്താരാഷ്ട്ര പ്രശസ്തി നേടുന്നത്. പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേ വാച്ച് ജൂണില്‍ പുറത്തിറങ്ങാനിരിക്കുകയാണ്.