സെയ്ഫ് അലിഖാൻ–കരീന ദമ്പതികളുടെ ഓമനപുത്രൻ തൈമുറിനും ആരാധകർ ഏറെയാണ്. തൈമുറും കുഞ്ഞ് സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു. കരീനയും തൈമുറുമൊത്തുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
നടൻ തുഷാർ കപൂറിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു കരീനയും കുഞ്ഞും.
നാല് വര്‍ഷം മുമ്പായിരുന്നു സെയ്ഫ്-കരീന വിവാഹം. അമൃത സിംഗില്‍ നിന്ന് വിവാഹമോചിതനായ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ സാറ, ഇബ്രാഹിം എന്നീ രണ്ട് മക്കളുണ്ട്.