വീട്ടിൽ ശൗചാലയമില്ല; ടോയ്‌ലറ്റ് ഏക് പ്രേം കഥ ട്രെയ്‌ലര്‍

പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിയെ ആസ്പദമാക്കി ശ്രീനാരായണ സിങ് ഒരുക്കുന്ന ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ ട്രെയ്‌ലര്‍ എത്തി. അക്ഷയ്കുമാറാണ് ചിത്രത്തില്‍ നായകന്‍. ഭൂമി പട്‌നേക്കറാണ് നായിക

വീടുകളിൽ ശൗചാലയമില്ലാത്തൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വിവാഹത്തിന്റെ പിറ്റേദിവസമാണ് നായകന്റെ വീട്ടില്‍ ശൗചാലയമില്ലെന്ന കാര്യം നായിക അറിയുന്നത്. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം.