കുട്ടിയായിരിക്കുമ്പോൾ തനിക്കു ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ്കുമാർ. മനുഷ്യക്കടത്തിനെതിരെ മുംബൈയിൽ സംഘടിപ്പിച്ച ഒരു രാജ്യാന്തര സമ്മേളനത്തിലാണ് അക്ഷയ്കുമാർ സ്വന്തം അനുഭവം വെളിപ്പെടുത്തിയത്.
അന്നെനിക്ക് ആറു വയസു മാത്രമാണ് പ്രായം. കുട്ടിക്കാലത്ത് ഞാന്‍ എന്നും അയല്‍വക്കത്തെ കൂട്ടുകാരുടെ വീടുകളിലേക്ക് കളിക്കാന്‍ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ കളിക്കാന്‍ പോകുന്ന വഴി ഒരാളെനിക്ക് ലിഫ്റ്റ് തന്നു. പക്ഷെ അയാള്‍ എന്നോട് മോശമായി പെരുമാറി. എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. അത് എന്നെ വല്ലാതെ അലോരസപ്പെടുത്തി. പേടിച്ച ഞാന്‍ ഉറക്കെ കരഞ്ഞ് വീട്ടിലേക്കോടി. അക്ഷയ് പറയുന്നു.
ആ സംഭവം വല്ലാത്ത നടുക്കമാണ് എന്നിൽ സൃഷ്ടിച്ചത്.എന്നാൽ മിണ്ടാതിരിക്കാനോ സംഭവം മൂടിവെക്കാനോ ഞാൻ ശ്രമിച്ചില്ല. എന്റെ മാതാപിതാക്കളോട് എന്തും തുറന്നു പറയാൻ എനിക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു.ഇയാളെ പിന്നീട് മറ്റൊരു കേസിൽ പിടികൂടി. ഇയാൾ ഇത്തരത്തിൽ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ആളായിരുന്നെന്നും അക്ഷയ് പറഞ്ഞു.
കുട്ടികളുമായി പ്രതിദിനം അവരുടെ വിവരങ്ങൾ മാതാപിതാക്കൾ ചോദിച്ചറിയണം എന്നു പറഞ്ഞായിരുന്നു അക്ഷയ് തന്റെ അനുഭവം തുറന്നു പറയാൻ മുതിർന്നത്. കുട്ടികൾക്ക് മാതാപിതാക്കളോട് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ മാത്രമേ കുട്ടികളെ ഉപദ്രവിക്കുന്നവരെ തിരിച്ചറിയാൻ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്കു മുമ്പ് സുരക്ഷാ ജീവനക്കാരിലൊരാൾ തന്റെ മകൻ ആരവിനെ അനാവശ്യമായി സ്പർശിച്ചതറിഞ്ഞ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.