അനുഷ്ക ശർമ്മ പ്രധാന വേഷത്തിൽ എത്തുന്ന ബോളിവുഡ് ചിത്രം പാരിയുടെ ട്രെയിലർ പുറത്തിറങ്ങി. സിനിമ ഹൊറർ ത്രില്ലറാണ്.
അനുഷ്‌കയുടെ പേടിപ്പിക്കുന്ന രൂപവും പിന്തുടരുന്ന നോട്ടവും അത്ര പെട്ടെന്ന് മറക്കാവുന്ന ഒന്നല്ല. പാരി ഒരു മുത്തശ്ശിക്കഥയല്ല എന്ന ടാഗ് ലൈനോടുകൂടിയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.
നവാഗതനായ പ്രോസിത് റോയ് സംവിധാനം െചയ്യുന്ന ചിത്രം അനുഷ്ക ശർമ നിർമിക്കുന്നു. പരംപ്രത ചാറ്റർജിയാണ് മറ്റൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. മാർച്ച് 2ന് ചിത്രം തിയറ്ററുകളിലെത്തും.