Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് കാമുകൻ, ഇപ്പോൾ മകൻ

sridevi-salman

മോളിവുഡിലായാലും ബോളിവുഡിലായാലും നായികമാർ ഒരുപാട് വന്നുപോയെങ്കിലും നായകന്മാർക്ക് മാറ്റമൊന്നുമില്ല. അമ്പത് കഴിഞ്ഞെങ്കിലും ഇപ്പോഴും പ്രണയനായകന്മാരായും ഇവർ അഭിനയിക്കും.

ഒരുകാലത്ത് നായികയായി അഭിനയിച്ച നടിയുടെ മകന്റെ വേഷത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് സൂപ്പർതാരം സൽമാൻ ഖാൻ. ശ്രീദേവിയാണ് സല്ലുവിന്റെ അമ്മയായി അഭിനയിക്കുന്നത്. പ്രായമായെങ്കിലും ഇപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ ശ്രീദേവിയെ വെല്ലാൻ മറ്റു നടിമാരില്ല. ചിത്രത്തിൽ അഭിനയിക്കാന്‍ സൽമാൻ റെഡിയാണെന്ന് പറഞ്ഞുകഴിഞ്ഞു. ശ്രീദേവിയുടെ തീരുമാനം അറിയാൻ സാധിച്ചിട്ടില്ല.

വിപുൽ ഷാ ആണ് ഇരുവരെയും അമ്മയും മകനുമാക്കി സിനിമ ഒരുക്കാൻ പദ്ധതിയിടുന്നത്. 1993ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി, ചാന്ദ് കാ തുക്ക്ടാ (1994) എന്നീ സിനിമകളിൽ സൽമാനും ശ്രീദേവിയും ജോഡികളായി അഭിനയിച്ചിട്ടുണ്ട്.