അനുഷ്ക ശർമയുടെ പുതിയ ചിത്രം ഫില്ലോരി ട്രെയിലർ പുറത്തിറങ്ങി. എൻ.എച്ച് 10 എന്ന ചിത്രത്തിനു ശേഷം സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ അനുഷ്ക നിർമിക്കുന്ന ചിത്രമാണിത്. നവാഗതനായ അൻഷായി ലാൽ സംവിധാനം ചെയ്യുന്ന ഈ കോമഡി ചിത്രത്തിൽ അനുഷ്കാ പ്രേതമായാണ് എത്തുന്നത്.
പഞ്ചാബി നടൻ ദിൽജിത്ത് ദോസാഞ്ച് ആണ് ചിത്രത്തിലെ നായകൻ. തമാശ നിറഞ്ഞ അസാധാരണമായ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ഉപദ്രവകാരിയല്ലാത്ത ഒരു പാവം പ്രേതമായാണ് അനുഷ്ക എത്തുക. ലൈഫ് ഒഫ് പൈയി താരം സുരാജ് ശർമ്മയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം മാർച്ച് 24ന് തിയറ്ററുകളിലെത്തും.