വിവാഹവാർത്ത; പ്രതികരണവുമായി കോഹ്‌ലി

അനുഷ്കയുടെയും വിരാട് കോഹ്‌ലിയുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഡെറാഡൂണില്‍ വെച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വിഷയത്തിൽ പ്രതികരണവുമായി വിരാട് കോഹ്‌ലി തന്നെ നേരിട്ട് രംഗത്തെത്തി. വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലെന്നും അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ തന്നെ അതൊരിക്കലും രഹസ്യമായി നടത്തുകയില്ലെന്നും കോഹ്‌ലി ട്വീറ്റ് ചെയ്തു. വാർത്താ ചാനലുകളിൽ ഇത് വലിയ ചർച്ചയായതോടെ ആളുകളിൽ ആശയക്കുഴപ്പം ഉണ്ടായെന്നും അത് മാറ്റാനാണ് ഇങ്ങനെയൊരു ട്വീറ്റെന്നും കോഹ്‌ലി പറഞ്ഞു. കോഹ്‌ലിയുടെ ട്വീറ്റ് അനുഷ്ക റിട്വീറ്റ് ചെയ്തിട്ടുണ്ട്.

സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്

ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്