ജോർജിയയിലാണ് ഭർത്താവ് ബോണി കപൂറിനും മക്കൾക്കൊപ്പം ശ്രീദേവി അവധിക്കാലമാഘോഷിക്കുന്നത്. അവിടത്തെ മലനിരകളിലെവിടെയോ ആയിരുന്നു അമ്മ ദിനത്തില്‍ ഈ ബ്യൂട്ടിഫുൾ ഫാമിലി.
അങ്ങനെ പറയുന്നതിന് കാരണം, അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ശ്രീദേവി പങ്കുവച്ച ഫോട്ടോകളാണ്. ചിത്രങ്ങള്‍ കാണുമ്പോൾ നമുക്കു സംശയം തോന്നാം ശരിക്കും ഈ കുട്ടികളുടെ അമ്മ തന്നെയാണോ ഇവരെന്ന്.
പ്രായം അമ്പതിനു മുകളിലായിട്ടും ബോളിവുഡിന്റെ 'ശ്രീ' ശ്രീദേവിക്ക് ഇന്നും യൗവനത്തിന്റെ തിളക്കം. ജാൻവിയുടെയും ഖുശിയുടെയും അമ്മ, സ്റ്റൈലിഷ് ലുക്കിൽ നിന്നും അൽപം പോലും പുറകിലോട്ടു പോയിട്ടില്ല.