ഉഡ്ത പഞ്ചാബിനെതിരെ സെൻസർ ബോർഡ് എടുത്ത നിലപാടിൽ ബോളിവുഡ് ഒന്നടങ്കം എതിർപ്പ് അറിയിച്ചു കഴിഞ്ഞു. ഇതാദ്യമായല്ല സിനിമകളിൽ സെൻസർ ബോർഡിന്റെ അനാവശ്യ ഇടപെടലുകളുണ്ടാകുന്നത്.
അങ്ങനെയൊരു അനുഭവം തന്റെ ചിത്രത്തിനും ഉണ്ടായിട്ടുണ്ടെന്ന് നടി കങ്കണ റണൗത്ത് വ്യക്തമാക്കി. ക്വീൻ എന്ന സിനിമയ്ക്ക്െതിരെ സെൻസർ ബോർഡ് നടത്തിയ ഇടപെടലാണ് നടി തുറന്നുപറഞ്ഞത്.
എന്റെ ബ്രാ ബെഡിൽ കിടക്കുന്നത് ഒരു കുട്ടി കാണുന്ന രംഗമുണ്ട്. ആ സീനിൽ നിന്നും ബ്രാ നീക്കണമെന്നും അത് വൃത്തികേടാണെന്നുമായിരുന്നു സെൻസർ ബോർഡിന്റെ നിലപാട്. . ചിത്രത്തിന്റെ സംവിധായകനാണ് ഇക്കാര്യം എന്നെ അറിയിച്ചത്.
ഒരു നടിയെന്ന നിലയിൽ അത് സമൂഹത്തിന് ഭീഷണിയാകുന്ന വസ്തുവാണെന്ന് എനിക്ക് തോന്നുന്നില്ല. സ്ത്രീയുടെ ബ്രായിൽ എന്താണ് വൃത്തികേടായുള്ളത്. കങ്കണ ചോദിക്കുന്നു.
സിനിമ എന്നു പറയുന്നത് സമഗ്രമായ വിശകലനമാണ്. അതിന് നമുക്ക് സ്വാതന്ത്ര്യം ആവശ്യമാണ്. ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്നാണ് വിചാരിക്കുന്നത്. കങ്കണ പറഞ്ഞു.
2014ലെ ബോളിവുഡ് ഹിറ്റ് ചിത്രമായിരുന്നു ക്വീന്‍. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും കങ്കണ സ്വന്തമാക്കി. ആ വര്‍ഷത്തെ മികച്ച ചിത്രവും ക്വീന്‍ ആയിരുന്നു.