മേളയുടെ അവസാനദിവസം തീർച്ചയായും കണ്ടിരിക്കേണ്ട അഞ്ച് സിനിമകൾ...
1. മദർ ആൻഡ് സൺ (ശ്രീ 9.15) അലക്സാണ്ടർ സൊകുറോവ്. റഷ്യ 1997 73 മിനിറ്റ്
റഷ്യൻ ഗ്രാമീണ പശ്ചാത്തലത്തിൽ അമ്മയും മകനും തമ്മിലുളള ബന്ധം. അമ്മ മകനോടു പറയുന്ന കഥകൾ. ആത്മീയ ബിംബങ്ങളാൽ സമൃദ്ധം.
2. ഇതാ ഇവിടെ വരെ (നിള 11.45 എഎം) ഐവി ശശി. ഇന്ത്യ 1977. 130 മിനിറ്റ്
പി.പത്മരാജന്റെ തിരക്കഥയിൽ ഐ.വി.ശശി ഒരുക്കിയ പ്രശസ്തമായ ത്രില്ലർ. മാതാപിതാക്കളുടെ ഘാതകനെ തിരഞ്ഞ് 30 വർഷത്തിനുശേഷം അയാൾ നാട്ടിൽ തിരച്ചെത്തുന്നു. അയാളെ ആരും തിരിച്ചറിയുന്നില്ല.
3. കസ്റ്റഡി (രമ്യ 12.15) ജസ്ക ലെ ഗർദ ഫ്രാൻസ് 2017 93 മിനിറ്റ്
വെനീസ് ചലച്ചിത്രോൽസവത്തിൽ മികച്ച സംവിധാനത്തിനു സമ്മാനം നേടിയ സിനിമ. വിവാഹമോചിതരായ ദമ്പതിമാർ മകന്റെ കസ്റ്റഡിക്കുവേണ്ടി പോരാടുന്നു,കോടതിയിലേക്ക് ഏറ്റുമുട്ടൽ നീളുന്നു.
4. എക്‌സവേറ്റർ (കലാഭവൻ 9.15 എ എം) ലീ യു ഹോങ്. സൗത്ത് കൊറിയ 2017 92 മിനിറ്റ്
കിം കി ദുക്ക് തിരക്കഥയെഴുതിയ ചിത്രം. ഒരു പാരച്യൂട്ടറായിരുന്ന അയാള്‍ സൈന്യത്തിൽ വിരമിച്ചശേഷം കുറേക്കാലം മണ്ണുമാന്തിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. അക്കാലത്തെ അയാളുടെ ഒരു രഹസ്യം അയാളെ വേട്ടയാടുന്നുണ്ട്.
5. സിംഫണി ഫോർ അന
കൈരളി ( രാവിലെ 9 ) ഏണസ്റ്റോ അർദിതോ. അർജന്റീന. 2017 . 119 മിനിറ്റ്
കൗമാരപ്രണയത്തെക്കുറിച്ചു ഗാബി മെയ്ക് എഴുതിയ നോവലിന്റെ ചലച്ചിത്രവിഷ്കാരം. പശ്ഛാത്തലം ആയിരത്തിതൊള്ളായിരത്തി എഴുപതുകൾ. സൈനിക സ്വേഛാധിപത്യ ഭരണകൂടത്തിന്റെ നയങ്ങളും ചിത്രത്തിന്റെ പ്രമേയത്തിൽ കടന്നുവരുന്നു. കടുത്ത സൗഹൃദത്തിനിടെ കടന്നുവരുന്ന പ്രണയം കൗമാര മനസ്സിൽ സൃഷ്ടിക്കുന്ന ആകുലതകളാണു പ്രമേയം. മൽസര വിഭാഗത്തിലെ ശക്തമായ സാന്നിധ്യം.