അതിരനിലെ മായക്കാഴ്ചകൾക്കു പിന്നിൽ
ഒരു ബംഗ്ലാവിലെ മായക്കാഴ്ചകളാണ് 'അതിരൻ' എന്ന സിനിമ പ്രേക്ഷകർക്കു മുന്നിൽ തുറന്നു വയ്ക്കുന്നത്. യാഥാർഥ്യമെന്നു തോന്നിക്കുന്ന കണ്ണാടിയിലൂടെ മാസ്മരികമായ ലോകത്തേക്ക് പ്രേക്ഷകരെ ചിത്രം കൊണ്ടുപോകുമ്പോൾ അതിനു പശ്ചാത്തലമാകുന്നത് കാടിനകത്തുള്ള ഒരു ബംഗ്ലാവാണ്. ഇടുങ്ങിയ വരാന്തകളും രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ച
ഒരു ബംഗ്ലാവിലെ മായക്കാഴ്ചകളാണ് 'അതിരൻ' എന്ന സിനിമ പ്രേക്ഷകർക്കു മുന്നിൽ തുറന്നു വയ്ക്കുന്നത്. യാഥാർഥ്യമെന്നു തോന്നിക്കുന്ന കണ്ണാടിയിലൂടെ മാസ്മരികമായ ലോകത്തേക്ക് പ്രേക്ഷകരെ ചിത്രം കൊണ്ടുപോകുമ്പോൾ അതിനു പശ്ചാത്തലമാകുന്നത് കാടിനകത്തുള്ള ഒരു ബംഗ്ലാവാണ്. ഇടുങ്ങിയ വരാന്തകളും രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ച
ഒരു ബംഗ്ലാവിലെ മായക്കാഴ്ചകളാണ് 'അതിരൻ' എന്ന സിനിമ പ്രേക്ഷകർക്കു മുന്നിൽ തുറന്നു വയ്ക്കുന്നത്. യാഥാർഥ്യമെന്നു തോന്നിക്കുന്ന കണ്ണാടിയിലൂടെ മാസ്മരികമായ ലോകത്തേക്ക് പ്രേക്ഷകരെ ചിത്രം കൊണ്ടുപോകുമ്പോൾ അതിനു പശ്ചാത്തലമാകുന്നത് കാടിനകത്തുള്ള ഒരു ബംഗ്ലാവാണ്. ഇടുങ്ങിയ വരാന്തകളും രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ച
ഒരു ബംഗ്ലാവിലെ മായക്കാഴ്ചകളാണ് 'അതിരൻ' എന്ന സിനിമ പ്രേക്ഷകർക്കു മുന്നിൽ തുറന്നു വയ്ക്കുന്നത്. യാഥാർഥ്യമെന്നു തോന്നിക്കുന്ന കണ്ണാടിയിലൂടെ മാസ്മരികമായ ലോകത്തേക്ക് പ്രേക്ഷകരെ ചിത്രം കൊണ്ടുപോകുമ്പോൾ അതിനു പശ്ചാത്തലമാകുന്നത് കാടിനകത്തുള്ള ഒരു ബംഗ്ലാവാണ്. ഇടുങ്ങിയ വരാന്തകളും രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ച മുറികളുമുള്ള നിഗൂഢതകളുടെ ബംഗ്ലാവ്. കഥ നടക്കുന്ന ആ ബംഗ്ലാവ് തന്നെ പ്രേക്ഷകരുടെ മായക്കാഴ്ചയാണെന്നു തുറന്നു പറയുകയാണ് പ്രൊഡക്‌ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ. "ആ ബംഗ്ലാവിലേതെന്നു പറഞ്ഞു കാണിക്കുന്ന മുറികൾ പലതും പലയിടങ്ങളിലായാണ് സെറ്റിട്ടത്. കാഴ്ചയുടെ പൂർണതയിൽ അതൊരു ഒറ്റ ഇടമായി പ്രേക്ഷകർക്കു തോന്നിപ്പിക്കാനായി"– അതിരനിലെ മായക്കാഴ്ചകളെക്കുറിച്ച് വിനോദ് രവീന്ദ്രൻ മനസു തുറന്നു. മനോരമ ഓൺലൈനിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്:
പ്രൊഡക്‌ഷൻ ഡിസൈനർ വിനോദ്
മലയാളികൾക്ക് കലാ സംവിധായകൻ എന്ന വാക്കാണ് പരിചയം. പ്രൊഡക്‌ഷൻ ഡിസൈനർ എന്നത് പുതിയ കാലഘട്ടത്തിലെ വാക്കാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയാണ് ഒരു പ്രൊഡക്‌ഷൻ ഡിസൈനർ സെറ്റ് രൂപകൽപന ചെയ്യുന്നത്. സംവിധായകന്റെ ജോലി ആയാസരഹിതമാക്കുക എന്നതാണ് പ്രൊഡക്ഷൻ ഡിസൈനറുടെ ഉത്തരവാദിത്തം. ഓരോ രംഗങ്ങളുടെയും ലുക്ക്, ഫീൽ, കളർ ടോൺ എന്നിവയെല്ലാം സംവിധായകന്റെ നിർദേശങ്ങളനുസരിച്ച് തയാറാക്കും.
പ്രത്യേകിച്ചും പിരീഡ് സിനിമകളിൽ പ്രൊഡക്‌ഷൻ ഡിസൈനറുടെ ഉത്തരവാദിത്തം വലുതാണ്. അതിരൻ എന്ന സിനിമയിലെ കഥ നടക്കുന്നത് 65–70 കാലഘട്ടത്തിലാണ്. ആ കാലഘട്ടത്തെ അതിന്റെ സ്വാഭാവിക ചോരാതെയും സിനിമയുടെ രഹസ്യ സ്വഭാവം നിലനിർത്തിക്കൊണ്ടും അവതരിപ്പിക്കുകയായിരുന്നു വെല്ലുവിളി. ഭീമമായ തുക സെറ്റിനായി ചെലവാക്കാതെ ആയിരുന്നു നിർമാണ പരിപാടികൾ. കൃത്യമായ രൂപരേഖ ഉണ്ടായിരുന്നതിനാൽ അധികച്ചെലവ് സംഭവിച്ചില്ല. എനിക്ക് തോന്നുന്നു, ഇനി ഡിജിറ്റൽ കലാസംവിധാനത്തിന്റെ കാലമാണ് എന്ന്. ചെലവ് കുറയ്ക്കാമെന്ന ഗുണം കൂടി ഇതിനുണ്ട്.
ആ മൂന്നു മുറികൾ മൂന്നു ലൊക്കേഷനിൽ
സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അവരുടെ മുറികൾ കാണിക്കുന്നുണ്ട്. കഥ വികസിക്കുന്നത് ഈ മുറികളിലെ സംഭവവികാസങ്ങളിലൂടെയാണ്. അതുൽ കുൽക്കർണി അവതരിപ്പിക്കുന്ന ഡോ.ബെഞ്ചമിന്റെ മുറി, ചിത്രകാരനായ ഹുസൈനിന്റെ മുറി പിന്നെ ജയിൽ പോലെ സെല്ലുകളുള്ള മുറി... ഇവയെല്ലാം സിനിമയിലെ ബംഗ്ലാവിലെ വിവിധ ഇടങ്ങളാണ്. എന്നാൽ യഥാർഥത്തിൽ ഇവ വെവ്വേറെ ലൊക്കേഷനിൽ സെറ്റിട്ടാണ് ഷൂട്ട് ചെയ്തത്. ചിത്രകാരനായ ഹുസൈനിന്റെ മുറി ചെയ്തെടുക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. മികച്ച ഒരു ചിത്രകാരനാണ് ഹുസൈൻ എന്ന കഥാപാത്രം. നടക്കാൻ പോകുന്ന കാര്യങ്ങൾ അദ്ദേഹം മുൻപെ കണ്ട് അതെല്ലാം വരയ്ക്കും. ആ മുറിയിൽ ഉപയോഗിച്ചിരിക്കുന്ന പല സ്കെച്ചുകളും സിനിമയ്ക്കു വേണ്ടി ഞങ്ങൾ തയാറാക്കിയതായിരുന്നു. ഏറെ വെല്ലുവിളി നേരിട്ട വർക്ക് ആയിരുന്നു അത്. കൂടാതെ അതുൽ കുൽക്കർണിയുടെ (ഡോ.ബെഞ്ചമിൻ) മുറി ഡിസൈൻ ചെയ്യുക എന്നതും പ്രയാസമേറിയ പരിപാടിയായിരുന്നു.
പ്രധാന ലൊക്കേഷൻ ഊട്ടി
ജയിൽ സീക്വൻസ് മുഴുവനും സെറ്റ് ആയിരുന്നു. താക്കോൽ കണ്ടെത്തി അടച്ചിട്ട വാതിൽ തുറന്ന് ഫഹദ് നടന്നുകയറുന്ന രംഗങ്ങളും നീണ്ട ഇടനാഴി പൊടുന്നനെ ചുവരിൽ അവസാനിക്കുന്നതും തിരിഞ്ഞു നോക്കുമ്പോൾ ഇടനാഴിക്കു പകരം ചുവർ പ്രത്യക്ഷമാകുന്നതെല്ലാം ആനിമേഷനല്ല. അങ്ങനെ സെറ്റിട്ട് ഷൂട്ട് ചെയ്തതാണ്. അതിനായി ചക്രങ്ങൾ ഘടിപ്പിച്ച പ്രത്യേക ചുവരുകളുണ്ടാക്കി. ആദ്യം ലൊക്കേഷൻ പോയി കണ്ടിട്ടാണ് സെറ്റിന്റെ പണികൾ തുടങ്ങിയത്. ഊട്ടിയിലായിരുന്നു സിനിമയിൽ കാണിക്കുന്ന ബംഗ്ലാവ്. കൂടാതെ ബംഗ്ലാവിനു മുന്നിലെ ഗാർഡനും ഗ്ലാസ് ഹൗസും ക്ലൈമാക്സിൽ പ്രകാശ് രാജ് നിൽക്കുന്നതായി കാണിക്കുന്ന ഇടങ്ങളെല്ലാം പ്രത്യേകം ചെയ്തെടുത്തതാണ്. തറവാടിന്റെ സീക്വിൻസിൽ ഒരു കളരി കാണിക്കുന്നുണ്ട്. അതിനടുത്ത് ഒരു ക്ഷേത്രവും. സത്യത്തിൽ ആ ക്ഷേത്രം അവിടെയുണ്ടായിരുന്ന കാർ ഷെഡ് ആയിരുന്നു. അതു ക്ഷേത്രമാക്കി മാറ്റിയെടുക്കുകയായിരുന്നു.
പ്രത്യേകം തിരഞ്ഞെടുത്ത പ്രോപ്പർട്ടികൾ
സിനിമ നടക്കുന്ന കാലഘട്ടം അടയാളപ്പെടുത്തുന്നതിന് കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന പ്രോപ്പർട്ടികൾ തിരഞ്ഞെടുക്കുന്നതിൽ വരെ ശ്രദ്ധിക്കണമായിരുന്നു. ഡോ.ബെഞ്ചമിന്റെ ഓഫീസിലെ ഓരോ ചെറിയ കടലാസു പോലും അങ്ങനെ ശ്രദ്ധാപൂർവം കണ്ടെത്തിയതാണ്. സായ് പല്ലവിയും രഞ്ജി പണിക്കരും കളരി അഭ്യാസം പ്രദർശിപ്പിക്കുന്ന രംഗമുണ്ട്. അതിലെ ആയുധങ്ങളൊക്കെ ആ കാലഘട്ടത്തിൽ ഉപയോഗിക്കുന്നവയുടെ മാതൃകയിൽ പ്രത്യേകം ചെയ്തെടുത്തതാണ്. ആ ഒരു കാലഘട്ടം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ഇത്തരം ചെറിയ കാര്യങ്ങളിലും ശ്രദ്ധ നൽകണമായിരുന്നു.
അതിരനിലേക്കെത്തിയത്
ഞാനും വിവേകും ചെന്നൈയിൽ ചില പരസ്യചിത്രങ്ങൾ ഒരുമിച്ചു ചെയ്തിട്ടുണ്ട്. വിവേകും വാൾട്ട് ഡിസ്നിയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഞാൻ ഈ ചിത്രത്തിലെ ലേറ്റ് എൻട്രിയായിരുന്നു എന്നു വേണമെങ്കിൽ പറയാം. സംവിധായകൻ വിവേകിന് സിനിമയുടെ കാഴ്ചയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. അതു കാര്യങ്ങൾ എളുപ്പമാക്കി. സിനിമയുടെ തിരക്കഥ അനുസരിച്ച് ഓരോ രംഗവും എങ്ങനെയായിരിക്കുമെന്നും അതിന്റെ സെറ്റിനെക്കുറിച്ചും പ്രാഥമികമായ ഒരു രൂപരേഖ ഡിജിറ്റലായി തയ്യാറാക്കും. അങ്ങനെയാണ് ഞങ്ങൾ രംഗങ്ങൾ വികസിപ്പിച്ചെടുത്തത്. സ്റ്റോറി ബോർഡ് എന്നു പറയുന്നതിന്റെ ആധുനിക രൂപമെന്നു വേണമെങ്കിൽ ഈ ഡിജിറ്റൽ മെറ്റീരിയലിനെ വിളിക്കാം. ഡിജിറ്റലിൽ ത്രിമാന സാധ്യതകൾ കൂടിയുള്ളതിനാൽ ഒരു സെറ്റ് എങ്ങനെയിരിക്കും എന്നതിന്റെ ഏകദേശരൂപം നേരത്തെ തന്നെ സംവിധായകനു ലഭിക്കും. ഷൂട്ടിങ്ങിന് ഇതു വളരെ സഹായകരമാണ്.
ആനിമേഷനിൽ തുടക്കം
കൊല്ലം രവിവർമ കോളേജിൽ നിന്നു ഫൈൻ ആർട്സിൽ ബിരുദം നേടിയതിനു ശേഷം സി–ഡിറ്റിൽ നിന്ന് ആനിമേഷനിൽ ഡിപ്ലോമ നേടി. ആനിമേഷൻ കോഴ്സിന്റെ സി–ഡിറ്റിലെ ആദ്യ ബാച്ചായിരുന്നു അത്. എൻഐഡിയിലെ സിലബസാണ് ഞങ്ങൾ പഠിച്ചത്. ഇന്ത്യയിലെ ആനിമേഷന്റെ പിതാവ് എന്നറിയപ്പെടുന്ന റാം മോഹൻ സർ, പ്രകാശ് മൂർത്തി സർ ഇവരൊക്കെയായിരുന്നു ഞങ്ങളുടെ അധ്യാപകർ. ഇവരുടെ കീഴിലെ പഠനം മികച്ച തുടക്കം നൽകി. സി–ഡിറ്റിൽ അവസാന വർഷം പ്രൊജക്ടായി ഞാൻ ചെയ്ത ആനിമേഷൻ ചിത്രം 'ഷാഡോ ഓഫ് ലൈറ്റ്' ലിസ്ബണിൽ നടന്ന 'അവാൻക' ചലച്ചിത്രമേളയിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം നേടി. 2004ലായിരുന്നു അത്. ഈ മേഖലയിൽ ശ്രദ്ധിക്കപ്പെടാൻ ആ പുരസ്കാരം സഹായിച്ചു. അതിനുശേഷം ലണ്ടനിൽ പോയി. അവിടെ ആനിമേറ്ററായി അഞ്ചു വർഷത്തോളം ജോലി ചെയ്തു. പിന്നീട് ചെന്നൈയിൽ എത്തി.
ടോളിവുഡിൽ തുടങ്ങി ബോളിവുഡിലേക്ക്
ചിരഞ്ജീവിയുടെ തെലുങ്കു ചിത്രം ആഞ്ചി എന്ന ചിത്രത്തിൽ ആനിമേഷൻ ചെയ്താണ് സിനിമയിലെത്തുന്നത്. അതിനുശേഷം 'അന്യൻ' എന്ന സിനിമയിൽ വിഷ്വലൈസർ ആയി പ്രവർത്തിച്ചു. അഴിമതി നടത്തുന്നവരെ ജനങ്ങൾക്ക് ചൂണ്ടിക്കാട്ടാൻ വേദിയൊരുക്കുന്ന ഒരു വെബ്സൈറ്റൊക്കെ സിനിമയിൽ കാണിക്കുന്നില്ലേ. അതിന്റെയൊക്കെ വിഷ്വലൈസിങ് ജോലികളിലായിരുന്നു ഞാൻ. ആ സിനിമയിൽ നിന്നാണ് സാബു സിറിളിനെ പരിചയപ്പെടുന്നത്. ബാഹുബലിയുടെ വിഷ്വൽ സൂപ്പർവൈസറായിരുന്ന ശ്രീനിവാസ് മോഹൻ സാറാണ് എന്നെ സാബു സിറിളിന് പരിചയപ്പെടുത്തുന്നത്. ആ പരിചയം ബോളിവുഡിൽ പ്രവർത്തിക്കാൻ അവസരമൊരുക്കി. 'രാ.വൺ' എന്ന ഷാരൂഖ് ഖാന്റെ ചിത്രത്തിൽ ആർട് അസിസ്റ്റന്റ് ആയിരുന്നു. സാബു സാറിനായി സ്കെച്ചുകൾ തയാറാക്കുകയായിരുന്നു എന്റെ പ്രധാന ജോലി. അതിലൂടെയാണ് ആനിമേഷൻ രംഗത്തു നിന്ന് സിനിമയുടെ കലാസംവിധാന രംഗത്തേക്ക് ഞാൻ ചുവടു മാറ്റുന്നത്.
തമിഴിലാണ് തിരക്ക്
സിനിമയിൽ പ്രവർത്തിച്ചു തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായെങ്കിലും മലയാളത്തിൽ ഒരു പ്രൊജക്ട് ചെയ്യുന്നത് ഇപ്പോഴാണ്. വിജയ് ആന്റണിയുടെ സലീം എന്ന തമിഴ് ചിത്രത്തിലാണ് ഞാനാദ്യമായി സ്വതന്ത്രനായി കലാസംവിധാനം ചെയ്യുന്നത്. അതിനുശേഷം കോ–2 ചെയ്തു. സിനിമകൾക്കൊപ്പം നിരവധി പരസ്യചിത്രങ്ങളും ചെയ്തു. ഇപ്പോൾ കുടുംബത്തൊടൊപ്പം ചെന്നൈയിലാണ് താമസം. അഞ്ജലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രീ–ഡി ചിത്രം ലിസയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. അതുപോലെ, വിജയ് സേതുപതിയുടെ 'ഇടം പൊരുൾ യേവൽ', വിമൽ-വരലക്ഷ്മി ജോഡികൾ അഭിനയിക്കുന്ന 'കന്നിരാസി' എന്നീ ചിത്രങ്ങളും റിലീസിനൊരുങ്ങുന്നു.