ആകസ്മികമായെത്തിയ മഹാഭാഗ്യം; തണ്ണീർമത്തനിലെ ‘ജെയ്സൺ’
മാത്യു തോമസ് എന്ന പേരു കേട്ടാലുള്ള പക്വമായ ഗൗരവഭാവം ആളെ കണ്ടാലില്ല. കുസൃതിയും കുട്ടിത്തവുമുള്ള ഒരു കൊച്ചു പയ്യൻ. കുമ്പളങ്ങി നൈറ്റ്സിലൂടെയെത്തി തണ്ണീർമത്തൻ ദിനങ്ങളിലെ നായകനായി മാറിയ ഈ പ്ലസ്ടുക്കാരനു സിനിമ ആകസ്മികമായെത്തിയ മഹാഭാഗ്യമാണ്. മാത്യു സംസാരിക്കുന്നു. ∙ കുമ്പളങ്ങി നൈറ്റ്സ് പത്താം

മാത്യു തോമസ് എന്ന പേരു കേട്ടാലുള്ള പക്വമായ ഗൗരവഭാവം ആളെ കണ്ടാലില്ല. കുസൃതിയും കുട്ടിത്തവുമുള്ള ഒരു കൊച്ചു പയ്യൻ. കുമ്പളങ്ങി നൈറ്റ്സിലൂടെയെത്തി തണ്ണീർമത്തൻ ദിനങ്ങളിലെ നായകനായി മാറിയ ഈ പ്ലസ്ടുക്കാരനു സിനിമ ആകസ്മികമായെത്തിയ മഹാഭാഗ്യമാണ്. മാത്യു സംസാരിക്കുന്നു.
∙ കുമ്പളങ്ങി നൈറ്റ്സ്
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കൊച്ചിയിലെ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിൽ കുമ്പളങ്ങിയുടെ സംഘം ഓഡിഷൻ നടത്താനെത്തിയത്. എല്ലാവരും പങ്കെടുത്ത കൂട്ടത്തിൽ ഒന്നു പോയി നോക്കിയതാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഒരു നാടകത്തിലും സ്കിറ്റിലും പങ്കെടുത്ത അഭിനയമേ കയ്യിലുള്ളൂ. വീട്ടിലാർക്കും കലയുമായി ബന്ധമേയില്ല. മൂന്നുഘട്ടങ്ങളിലെ ഓഡിഷനു ശേഷം ചിത്രത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മഹാഭാഗ്യം.
∙ ആറുമാസം അവർക്കൊപ്പം
കുമ്പളങ്ങി നൈറ്റ്സിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശേഷം ക്ലാസില്ലാത്ത ദിവസങ്ങളിൽ ചിത്രത്തിന്റെ അണിയറക്കാർക്കൊപ്പം കൂടും. അതൊരു പരിശീലനമായിരുന്നു. ശ്യാം പുഷ്കരനും സംവിധായകൻ മധു സി. നാരായണനുമെല്ലാം ഒപ്പമുള്ളപ്പോൾ ആത്മവിശ്വാസം കൂടും. ദിലീഷ് പോത്തൻ ചില അഭിനയ സാധ്യതകൾ പറഞ്ഞു തരാനെത്തിയിരുന്നു. ഈ ക്ലാസും ആറുമാസത്തെ കൂട്ടിരിപ്പും കഴിഞ്ഞതോടെ അവർക്കിണങ്ങിയ കഥാപാത്രത്തിലേക്കു മാറുകയായിരുന്നു.
∙ നടനായി മാറിയപ്പോൾ
മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ കൂട്ടുകാരും അധ്യാപകരുമെല്ലാം ഒപ്പം നിന്ന് ഊർജം പകരുന്നു. ഷൂട്ടിങ് കാലത്തു നഷ്ടപ്പെട്ട ക്ലാസുകളിലെ നോട്സ് പറഞ്ഞും പഠിപ്പിച്ചും അവരെല്ലാം കൂടെ നിൽക്കുന്നു. ചിത്രം കണ്ടശേഷം അവരെല്ലാം നല്ല വാക്കുകൾ പറയുന്നു.
∙ തണ്ണീർമത്തൻ
കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരിയിലിറങ്ങി. മാർച്ചിൽ ഈ ചിത്രത്തിലേക്കു വിളി വന്നു. ഷെബിൻ ബക്കറാണ് ആദ്യം വിളിച്ചത്. പിന്നെ സംവിധായകൻ എ.ഡി. ഗിരീഷും തിരക്കഥാകൃത്ത് ഡിനോയിയും വന്നു കഥ പറഞ്ഞു. നല്ല രസകരമായ ചിത്രീകരണ ദിവസങ്ങൾ. ഒരേ പ്രായക്കാരായ ഞങ്ങൾ ഒരുപാടുപേർ ഒന്നിച്ചഭിനയിച്ച മുഹൂർത്തങ്ങൾ. ഗിരീഷും ഡിനോയിയും അഭിനയഭാവം പോലും നല്ല വൃത്തിയായി പറഞ്ഞു തരും. അതങ്ങു ചെയ്താൽ മതി. അഭിനയത്തെക്കുറിച്ച് അധികമൊന്നും ആലോചിക്കാൻ നിൽക്കാറില്ല. അവർ പറഞ്ഞു തരുന്നത് അതേപടി അവതരിപ്പിക്കും. വിനീത് ശ്രീനിവാസൻ ഒരു ജേഷ്ഠനെപ്പോലെയാണ്. സീനുകൾ മികച്ചതാക്കാൻ അദ്ദേഹം പറയുന്ന ടിപ്സ് പോലും വലിയ സഹായമായി.
തൃപ്പൂണിത്തുറ തിരുവാങ്കുളം തുരുത്തിയിൽ ബിജു ജോണിന്റെയും സൂസൻ മാത്യുവിന്റെയും മകനാണ് മാത്യു പുതിയ ചിത്രങ്ങളിലേക്കു ധാരാളം വിളികളെത്തുന്നുണ്ട്. പ്ലസ്ടു ആയതിനാൽ പഠിക്കാനൊരുപാടുണ്ട്. ക്ലാസുകൾ അധികം നഷ്ടപ്പെടാത്ത വിധം ചിത്രങ്ങളിൽ ഭാഗമാകണമെന്നുണ്ട്, മാത്യു പറഞ്ഞു.