വാങ്ക്: കഥ സിനിമയായത് എങ്ങനെ? കാവ്യ പ്രകാശുമായി അഭിമുഖം
ആലപ്പുഴ ∙ വെള്ളിത്തിരയിൽ കാവ്യ പ്രകാശ് എന്ന ടൈറ്റിൽ ആദ്യമായി തെളിയുന്നു. ചലച്ചിത്ര സംവിധായകനായ വി.കെ.പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് ആദ്യമായി സംവിധാനം ചെയ്ത ‘വാങ്ക്’ എന്ന ചിത്രം ജനുവരി 29ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. സംവിധായികയാവുക എന്ന കാവ്യയുടെ ആഗ്രഹത്തിന് റീൽ ചുറ്റിയത് ആർ.ഉണ്ണിയുടെ
ആലപ്പുഴ ∙ വെള്ളിത്തിരയിൽ കാവ്യ പ്രകാശ് എന്ന ടൈറ്റിൽ ആദ്യമായി തെളിയുന്നു. ചലച്ചിത്ര സംവിധായകനായ വി.കെ.പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് ആദ്യമായി സംവിധാനം ചെയ്ത ‘വാങ്ക്’ എന്ന ചിത്രം ജനുവരി 29ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. സംവിധായികയാവുക എന്ന കാവ്യയുടെ ആഗ്രഹത്തിന് റീൽ ചുറ്റിയത് ആർ.ഉണ്ണിയുടെ
ആലപ്പുഴ ∙ വെള്ളിത്തിരയിൽ കാവ്യ പ്രകാശ് എന്ന ടൈറ്റിൽ ആദ്യമായി തെളിയുന്നു. ചലച്ചിത്ര സംവിധായകനായ വി.കെ.പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് ആദ്യമായി സംവിധാനം ചെയ്ത ‘വാങ്ക്’ എന്ന ചിത്രം ജനുവരി 29ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. സംവിധായികയാവുക എന്ന കാവ്യയുടെ ആഗ്രഹത്തിന് റീൽ ചുറ്റിയത് ആർ.ഉണ്ണിയുടെ
ആലപ്പുഴ ∙ വെള്ളിത്തിരയിൽ കാവ്യ പ്രകാശ് എന്ന ടൈറ്റിൽ ആദ്യമായി തെളിയുന്നു. ചലച്ചിത്ര സംവിധായകനായ വി.കെ.പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് ആദ്യമായി സംവിധാനം ചെയ്ത ‘വാങ്ക്’ എന്ന ചിത്രം ജനുവരി 29ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. സംവിധായികയാവുക എന്ന കാവ്യയുടെ ആഗ്രഹത്തിന് റീൽ ചുറ്റിയത് ആർ.ഉണ്ണിയുടെ ‘വാങ്ക്’ എന്ന ചെറുകഥയാണ്. 4 പെൺകുട്ടികളുടെ 4 ആഗ്രഹങ്ങൾ. അതിൽ ഒരു പെൺകുട്ടി തന്റെ വ്യത്യസ്തമായ ഒരു ആഗ്രഹത്തിന് പിന്നാലെ സഞ്ചരിക്കുമ്പോൾ നേരിടുന്ന അഗ്നിപരീക്ഷയുടെ കഥയാണ് വാങ്ക് പറയുന്നത്. കോഴിക്കോട് ജനിച്ച്, ബെംഗളൂരുവിൽ വളർന്ന കാവ്യ തന്റെ ആദ്യ സിനിമയുടെ വിശേഷങ്ങൾ മനോരമയുമായി പങ്കുവയ്ക്കുന്നു.
∙ സിനിമയിൽ അച്ഛനാണോ ഗുരു, അദ്ദേഹത്തിന്റെ ഇടപെടൽ എത്രത്തോളമുണ്ടായിരുന്നു?
അച്ഛൻ സിനിമയുടെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. ഈ സിനിമ ഇതുവരെ കണ്ടിട്ടുമില്ല. തിയറ്ററിൽ റിലീസാകാൻ കാത്തിരിക്കുകയാണ് അച്ഛൻ. സിനിമ ചെയ്യുമ്പോൾ നന്നായി കഠിനാധ്വാനം ചെയ്യണമെന്നും റിസർച് ചെയ്യണമെന്നും പറഞ്ഞുതന്നു. സിനിമയിൽ എന്റെ ഗുരുക്കന്മാർ രണ്ടുപേരാണ്. കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആറും, ബിടെക് സിനിമയുടെ സംവിധായകനായ മൃദുൽ നായരും. ബിടെക് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഞാൻ.
∙ ആർ.ഉണ്ണിയുടെ വളരെ ചർച്ചയായ ചെറുകഥയാണ് വാങ്ക്. അത് സിനിമയായി മാറിയതെങ്ങനെ?
ഒറ്റവാക്കിൽ നിമിത്തമെന്ന് പറയാം. 2018ൽ ഒരു കഥയുടെ ചർച്ചയ്ക്കായി അച്ഛനെ കാണാൻ ബെംഗളൂരുവിലെത്തിയതായിരുന്നു ഉണ്ണിസാർ. ആദ്യമായാണ് കാണുന്നതെങ്കിലും ഞങ്ങൾ തമ്മിൽ അന്ന് കുറച്ചധികം നേരം പല കഥകളെയും കുറിച്ച് സംസാരിച്ചു. അതിൽ ഒന്നായിരുന്നു വാങ്ക്. കഥ ഞാൻ വായിച്ചിട്ടില്ലായിരുന്നു. ഈ കഥ കേട്ടപ്പോൾത്തന്നെ ഒരു ഇഷ്ടവും കൗതുകവും തോന്നി. ഞാൻ ഓരോന്ന് ഇതേക്കുറിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. ഉണ്ണിസാർ കഥ നറേറ്റ് ചെയ്യുന്നത് കേൾക്കാൻ തന്നെ ഭയങ്കര രസമാണ്. അതുകേട്ട് എന്റെ മുഖഭാവമൊക്കെ മാറുന്നത് സാറും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
∙ ഈ കഥ സിനിമയാക്കാൻ തരുമോ എന്ന് ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നോ?
ഒരിക്കലുമില്ല. കഥ കേട്ടപ്പോൾത്തന്നെ സിനിമ ചെയ്യണമെന്ന ആഗ്രഹം തോന്നിയെങ്കിലും ഒരു തുടക്കക്കാരിയായ ഞാൻ ചോദിക്കുന്നതെങ്ങനെ. ഇങ്ങനൊരു കഥ എനിക്ക് തരില്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ, കഥയോടുള്ള എന്റെ ആകാംക്ഷയും കൗതുകവും തിരിച്ചറിഞ്ഞ് ഉണ്ണിസാർ തന്നെ ചോദിച്ചു, ഈ കഥ കാവ്യക്ക് സിനിമയാക്കിക്കൂടെയെന്ന്. എനിക്കന്ന് 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇത് സിനിമയാക്കാനുള്ള ധൈര്യം കിട്ടിയത് സാർ തന്ന പിന്തുണകൊണ്ട് മാത്രമാണ്. ആ കഥ ലഭിച്ചത് അനുഗ്രഹമായിട്ടാണ് കാണുന്നത്. സിനിമയാക്കിയപ്പോൾ കഥയോട് നീതി പുലർത്താനായി എന്നാണ് വിശ്വാസം. ഉണ്ണിസാർ അച്ഛനുമായി ചർച്ച ചെയ്യാൻ വന്ന പ്രോജക്ട് നടന്നില്ലെങ്കിലും അന്നത്തെ കൂടിക്കാഴ്ച എന്റെ ആദ്യ സിനിമയ്ക്കുള്ള നിമിത്തമായി.
∙ എന്തുകൊണ്ടാണ് ഉണ്ണി തന്നെ സിനിമയുടെ തിരക്കഥ എഴുതാതിരുന്നത്?
രണ്ടാമത്തെ കൂടിക്കാഴ്ചയിൽത്തന്നെ ഇതിന്റെ തിരക്കഥ ഒരു സ്ത്രീ എഴുത്തുകാരിയെക്കൊണ്ട് ചെയ്യിക്കുന്നതാവും നന്നാവുക എന്ന് ഞങ്ങൾക്കു തോന്നിയിരുന്നു. അങ്ങനെയാണ് ഷബ്ന മുഹമ്മദിനെ വിളിക്കുന്നത്. അച്ഛനുമായി ചില കഥകൾ ചർച്ച ചെയ്തിട്ടുണ്ട് ഷബ്ന. അങ്ങനെ ഒരു ചെറിയ പരിചയമേ ഞാനുമായുള്ളൂ. എങ്കിലും ഷബ്നയുടെ എഴുത്തിൽ വിശ്വാസമുണ്ടായിരുന്നു. ഒരു മുസ്‌ലിം പെൺകുട്ടി കേന്ദ്രകഥാപാത്രമാകുന്ന സിനിമയ്ക്ക് അതേ സമുദായത്തിൽ നിന്നുള്ള ഒരു സ്ത്രീ തിരക്കഥ എഴുതുന്നത് ഗുണം ചെയ്യുമെന്നു തോന്നി. കൊച്ചിയിൽവച്ച് ഉണ്ണിസാറും ഞാനും ഷബ്നയുമായി സംസാരിച്ചു. ആ കൂടിക്കാഴ്ചയിൽത്തന്നെ ഷബ്നയ്ക്ക് കഥയിൽ നന്നായി കോൺട്രിബ്യൂട്ട് ചെയ്യാനാകുമെന്ന് മനസ്സിലായി. ഷബ്നയുടെയും ആദ്യ തിരക്കഥയാണ്.
∙ അനശ്വര രാജനല്ലേ പ്രധാന കഥാപാത്രം. മറ്റു താരങ്ങൾ ആരൊക്കെയാണ്?
4 പെൺകുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ. തിരക്കഥ എഴുതുമ്പോൾ തന്നെ, ഇതിലെ കേന്ദ്രകഥാപാത്രമായ റസിയയുടെ വേഷം അനശ്വര ചെയ്യണമെന്നായിരുന്നു ആഗ്രഹം. കഥ പറഞ്ഞപ്പോൾ അനശ്വരയും വലിയ ത്രില്ലിലായിരുന്നു. പക്ഷേ, ഡേറ്റിന്റെ കാര്യത്തിൽ ചെറിയ ക്ലാഷ് വന്നതോടെ അനശ്വര പിന്മാറി. ആ സമയത്താണ് ഞാൻ തണ്ണീർമത്തൻ ദിനങ്ങൾ കാണുന്നത്. അതോടെ അനശ്വര തന്നെ മതിയെന്ന തീരുമാനമെടുത്തു. ഭാഗ്യത്തിന് ഒരു ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അനശ്വര ബെംഗളൂരുവിൽ ഉണ്ടായിരുന്നു. നേരിൽ ചെന്നുകണ്ട് ഡേറ്റിന്റെ കാര്യങ്ങളിൽ തീരുമാനമാക്കി. ഗപ്പിയിൽ അഭിനയിച്ച നന്ദന വർമ, തണ്ണീർമത്തനിലെ ഗോപിക രമേശ് എന്നിവരാണ് മറ്റു രണ്ടു കുട്ടികൾ. നാലാമത്തെ പെൺകുട്ടിയായ മീനാക്ഷി ഉണ്ണിക്കൃഷ്ണനെ തിരഞ്ഞെടുത്തത് ഒഡിഷനിലൂടെയാണ്. കൂടാതെ, ജോയ് മാത്യു, വിനീത്, മേജർ രവി, തെസ്നിഖാൻ, സരസ ബാലുശേരി എന്നിവരും സിനിമയിലുണ്ട്. തിരക്കഥാകൃത്ത് ഷബ്നയും നിർമാതാക്കളിലൊരാളായ സിറാജുദ്ദീനും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
∙ മതവുമായി ബന്ധമുള്ള വിഷയമാണ്. കൈപൊള്ളുമെന്നു പേടിയുണ്ടോ?
ഒരിക്കലുമില്ല. ഒന്നരവർഷമെടുത്ത് അത്രയേറെ ശ്രദ്ധിച്ചാണ് തിരക്കഥ പൂർത്തിയാക്കിയത്. ഇതിന്റെ പേരിൽ ഒരു മതവികാരവും വ്രണപ്പെടില്ലെന്ന് ഉറപ്പാണ്. പൊന്നാനിയാണ് ലൊക്കേഷൻ. ഷൂട്ടിങ്ങിനു മുൻപായി ഞങ്ങൾ അവിടെപ്പോയി താമസിച്ച്, ആളുകളുമായി സംസാരിച്ച് അവിടത്തെ ജീവിതമൊക്കെ പഠിച്ചു. ഒരു മതത്തെയും വെല്ലുവിളിക്കാതെയാണ് സിനിമ പൂർത്തിയാക്കിയിട്ടുള്ളത്.
∙ ലോക്ഡൗണിന് മുൻപ് ഇറങ്ങേണ്ട സിനിമയായിരുന്നില്ലേ?
കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. കോവിഡ് കാരണം ഒരു വർഷം നീണ്ടു. ഇതിനിടയിൽ തിയറ്ററിൽ റിലീസ് ചെയ്യാനാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. പല സിനിമകളും ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമിലല്ലേ ഇറങ്ങുന്നത്. നിർമാതാക്കളായ സിറാജുദ്ദീനും ഷബീറും അക്കാര്യത്തിൽ ഉറപ്പുതന്നു, എത്ര വൈകിയാലും സിനിമ തിയറ്ററിൽത്തന്നെ റിലീസ് ചെയ്യിക്കാമെന്ന്. എന്റെ ആദ്യ സിനിമയായിട്ടുകൂടി ഇത്രമാത്രം സപ്പോർട്ട് ചെയ്ത നിർമാതാക്കളെ കിട്ടിയത് വളരെ ഭാഗ്യമാണ്.
∙ പരസ്യ സംവിധായിക ആയിരുന്നല്ലോ. അത് സിനിമാസംവിധാനത്തിൽ എത്രമാത്രം ഗുണം ചെയ്തു?
ചെറിയ സമയത്തിനുള്ളിൽ കണ്ടന്റ് കമ്യൂണിക്കേറ്റ് ചെയ്യാൻ പഠിച്ചത് പരസ്യ സംവിധാനത്തിലൂടെയാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ബെംഗളൂരു സെന്ററിലാണ് ഞാൻ ഫിലിം മേക്കിങ് പഠിച്ചത്. പിന്നെ, സിനിമ ചെയ്യുന്നതിനു മുൻപ് ഇറാനിയൻ, ജാപ്പനീസ് തുടങ്ങി ഒട്ടേറെ ഭാഷകളിലുള്ള സിനിമകൾ കണ്ടു. അതിൽ നിന്നൊക്കെ ഒരുപാട് പഠിച്ച ശേഷമാണ് ആദ്യമായി സംവിധാനം ചെയ്യാൻ ഇറങ്ങുന്നത്. കൃത്യമായി പ്ലാൻ ചെയ്തിരുന്നതിനാൽ 28 ദിവസംകൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കാനായി.