ഇർഷാദ് ശരിക്കും പൊലീസാണോ?: അഭിമുഖം
ചെറുതും വലുതുമായി നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു, ഒട്ടനവധി ടെലി സീരിയലുകൾ, നാടകങ്ങൾ, ഇരുപത്തിയഞ്ചു വർഷമായി സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് ‘ഇർഷാദ് ഇക്ക’ എന്ന് അടുപ്പക്കാർ സ്നേഹപൂർവം വിളിക്കുന്ന ഇർഷാദ് അലി. പൊലീസ് യൂണിഫോം നന്നായിണങ്ങുന്ന ഇർഷാദ് പൊലീസുകാരനായത് നിരവധി ചിത്രങ്ങളിലാണ്. എങ്കിലും ഇർഷാദ് അലി
ചെറുതും വലുതുമായി നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു, ഒട്ടനവധി ടെലി സീരിയലുകൾ, നാടകങ്ങൾ, ഇരുപത്തിയഞ്ചു വർഷമായി സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് ‘ഇർഷാദ് ഇക്ക’ എന്ന് അടുപ്പക്കാർ സ്നേഹപൂർവം വിളിക്കുന്ന ഇർഷാദ് അലി. പൊലീസ് യൂണിഫോം നന്നായിണങ്ങുന്ന ഇർഷാദ് പൊലീസുകാരനായത് നിരവധി ചിത്രങ്ങളിലാണ്. എങ്കിലും ഇർഷാദ് അലി
ചെറുതും വലുതുമായി നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു, ഒട്ടനവധി ടെലി സീരിയലുകൾ, നാടകങ്ങൾ, ഇരുപത്തിയഞ്ചു വർഷമായി സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് ‘ഇർഷാദ് ഇക്ക’ എന്ന് അടുപ്പക്കാർ സ്നേഹപൂർവം വിളിക്കുന്ന ഇർഷാദ് അലി. പൊലീസ് യൂണിഫോം നന്നായിണങ്ങുന്ന ഇർഷാദ് പൊലീസുകാരനായത് നിരവധി ചിത്രങ്ങളിലാണ്. എങ്കിലും ഇർഷാദ് അലി
ചെറുതും വലുതുമായി നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു, ഒട്ടനവധി ടെലി സീരിയലുകൾ, നാടകങ്ങൾ, ഇരുപത്തിയഞ്ചു വർഷമായി സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് ‘ഇർഷാദ് ഇക്ക’ എന്ന് അടുപ്പക്കാർ സ്നേഹപൂർവം വിളിക്കുന്ന ഇർഷാദ് അലി. പൊലീസ് യൂണിഫോം നന്നായിണങ്ങുന്ന ഇർഷാദ് പൊലീസുകാരനായത് നിരവധി ചിത്രങ്ങളിലാണ്. എങ്കിലും ഇർഷാദ് അലി എന്ന താരത്തെ അടയാളപ്പെടുത്താൻ പോകുന്നത് ഓപ്പറേഷൻ ജാവയിലെ പ്രതാപൻ എന്ന സൈബർ പൊലീസ് ഇൻസ്‌പെക്ടറുടെ വേഷമായിരിക്കും. കോവിഡ് പ്രതിസന്ധിക്കിടയിലും ഹൗസ്ഫുൾ ആയി സിനിമ ഓടുന്നതിന്റെ സന്തോഷത്തിലാണ് ഇർഷാദ്. ഈരാറ്റുപേട്ടയിൽ ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ കിട്ടിയ ഇടവേളയിൽ ഓപ്പറേഷൻ ജാവ എന്ന ചെറിയ സിനിമ വൻ വിജയമായതിന്റെ സന്തോഷം ഇർഷാദ് മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു...
നീണ്ടകാലത്തെ സിനിമാജീവിതത്തിനിടയിൽ ഇങ്ങനെ ഒരു വലിയ വിജയം, എന്ത് തോന്നുന്നു?
വളരെ സന്തോഷം തോന്നുന്ന വിജയമാണ് ഓപ്പറേഷൻ ജാവയുടേത്. സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ എല്ലാം ഓപ്പറേഷൻ ജാവ മലയാളസിനിമയിൽ മറ്റൊരു ചരിത്രം കുറിക്കുന്ന സിനിമയായിരിക്കും എന്ന് പറഞ്ഞിരുന്നു. കോവിഡിന് ശേഷം തിയറ്ററുകളിലേക്ക് ആളെ കൊണ്ടു വന്ന മലയാള സിനിമ എന്ന തരത്തിൽ, നാളെ ഒരു പക്ഷേ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന സിനിമയായിരിക്കും ഇത്. ഞാൻ ആ പറഞ്ഞത് ഇപ്പോൾ സത്യമായി വരികയാണ്.
തരുൺ എന്ന പുതുമുഖ സംവിധായകൻ ആദ്യമായി എഴുതി സംവിധാനം ചെയ്ത സിനിമ. വലിയ ബാനറോ താരനിരകളോ ഇല്ല. നല്ലൊരു കണ്ടെന്റാണ് ഈ സിനിമയുടെ ശക്തി, അത് നന്നായി പറയാൻ കഴിയുന്ന സംവിധായകനും. നല്ല കണ്ടന്റുള്ള സിനിമകൾ എല്ലാം ഓടണം എന്നില്ല, ഈ സിനിമയിൽ വിജയിക്കാനുള്ള എല്ലാ ചേരുവകളും ഉണ്ടായിരുന്നു. നല്ല തിരക്കഥകൾ ഉള്ള സിനിമയിൽ സംവിധായകൻ മോശം ആകാം അല്ലെങ്കിൽ ക്യാമറ വർക്ക്, അല്ലെങ്കിൽ ബാഗ്രൗണ്ട് സ്കോർ മോശമാകും, പക്ഷേ ഈ സിനിമയിൽ എല്ലാ ഘടകങ്ങളും നന്നായി വന്നു എന്നുള്ളതാണ് ഈ സിനിമയുടേത് വിജയം. ക്യാമറ, ബാഗ്രൗണ്ട് സ്കോർ, സൗണ്ട്, അഭിനേതാക്കൾ എല്ലാവരും ഒത്തൊരുമയോടെ ഒരേ ലക്ഷ്യത്തിനായി പ്രവർത്തിച്ചു. അതിന്റെ ഫലം കിട്ടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ശനിയും ഞായറും മാത്രമല്ല വർക്കിങ് ഡേയ്സിൽ പോലും തിയറ്ററുകൾ ഹൗസ് ഫുൾ ആവുന്ന രീതിയിൽ കാര്യങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്.
വലുതും ചെറുതുമായി ഒട്ടനവധി വേഷങ്ങൾ, എടുത്തുപറയത്തക്ക ഒന്ന് കിട്ടിയത് ഇപ്പോഴാണെന്ന് തോന്നുന്നുണ്ടോ?
എന്റെ 25 വർഷത്തെ സിനിമാജീവിതത്തിൽ ഞാൻ പലതരം വേഷങ്ങൾ ചെയ്തിട്ടുണ്ട്, അതിൽ പൊലീസ് വേഷങ്ങളും പെടും. പക്ഷേ ഇത്രയും ഭംഗിയായി ചെയ്ത മറ്റൊരു വേഷം ഉണ്ടാകില്ല. കിട്ടുന്ന ഫീഡ്ബാക്കും അങ്ങനെ തന്നെയാണ്. ഞാൻ ചെയ്ത പൊലീസ് വേഷങ്ങളിൽ ഇതുതന്നെയാണ് ഏറ്റവും മനോഹരമായി ചെയ്തത് എന്നാണ് എല്ലാവരും പറയുന്നത്. എനിക്കും ഏറ്റവും സംതൃപ്തി തന്ന കഥാപാത്രം പ്രതാപൻ തന്നെയാണ്. പെർഫോമൻസ് നന്നായി എന്ന് കേൾക്കുമ്പോൾ ഒരു സുഖം ഉണ്ട് അത് വളരെ സന്തോഷം തരുന്ന കാര്യമാണ്.
പുതിയ ജനറേഷനിലെ ആർട്ടിസ്റ്റുകളോടൊപ്പം അഭിനയിച്ച അനുഭവം
ഓപ്പറേഷൻ ജാവയുടെ സെറ്റിൽ കാരണവർ ഞാൻ തന്നെയായിരുന്നു. പ്രായം കൊണ്ടും എക്സ്പീരിയൻസ് കൊണ്ടും ഞാനായിരുന്നു ഏറ്റവും മുതിർന്നത്. ബാക്കിയുള്ളവർ എല്ലാം പ്രായത്തിലും എക്സ്പീരിയൻസിലും എന്നേക്കാൾ താഴെയാണ്. അവരെല്ലാം നല്ല സ്നേഹത്തോടും ബഹുമാനത്തോടുമാണ് പെരുമാറിയത്. ഞാൻ പഴയ തലമുറയിൽ ഉള്ള ആളല്ലേ ഇന്നത്തെ പുതിയ കാലത്തെ കുട്ടികളിൽ നിന്നും എന്ത് പഠിക്കാൻ കഴിയും എന്നാണ് നോക്കികൊണ്ടിരുന്നത്. ബാലുവിനെയും ലുക്കുവിനെയും ബിനു പപ്പുവിനെയും പ്രശാന്തിനെയും എനിക്ക് നേരത്തെ അറിയാം. കുറെ പുതിയ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു, എല്ലാവരും വളരെ നല്ല മികച്ച താരങ്ങൾ. ഇന്നത്തെ കുട്ടികൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും കണ്ടുപഠിക്കാൻ വളരെയധികം ഉണ്ട്. അവരോടൊപ്പം ചെലവഴിച്ച സമയവും അവരുടെ അഭിപ്രായങ്ങൾ കേൾക്കാനും ഒക്കെ വളരെ രസമായിരുന്നു. ഞങ്ങൾ എല്ലാവരും നന്നായി ആസ്വദിച്ച ഒരു സെറ്റായിരുന്നു ജാവയുടേത്.
തരുൺ എന്ന സംവിധായകൻ
തരുൺ ഇൻഡസ്ട്രിയിൽ പുതുമുഖ സംവിധായകനാണ്, പക്ഷേ സെറ്റിൽ അങ്ങനെ തോന്നിയതേയില്ല. വളരെ തഴക്കവും പഴക്കവും വന്ന ഒരു സിനിമാക്കാരനെപോലെ തോന്നി. വളരെ മിടുക്കനായ ഒരു ചെറുപ്പക്കാരനാണ് തരുൺ. തനിക്ക് എന്താണ് വേണ്ടത് എന്ന് തരുണിന് നല്ല നിശ്ചയമുണ്ട് അത് ആർട്ടിസ്റ്റിനെക്കൊണ്ട് ചെയ്യിച്ചെടുക്കാൻ വേണ്ടി എത്ര മെനക്കടാനും മടിയില്ല. ആഗ്രഹിച്ച റിസൾട്ട് കിട്ടുന്നത് വരെയും പണിയെടുക്കും അതിൽ ഒരു കോംപ്രമൈസും ഇല്ല, അതിന്റെ ഗുണം സിനിമക്ക് കിട്ടിയിട്ടുണ്ട്. തരുൺ എന്നോടൊപ്പം "തൃശ്ശിവപേരൂർ ക്ലിപ്തം" എന്ന ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പിന്നെ ഒന്ന് രണ്ട് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്, ബേസിക്കലി തരുൺ ഒരു നടനാണ്. ആള് സ്റ്റേറ്റ് ലെവൽ ഒക്കെ പെർഫോം ചെയ്തു അംഗീകാരം കിട്ടിയിട്ടുള്ള കഥകളി നടൻ കൂടിയാണ്. അതുകൊണ്ടു തന്നെ അഭിനയത്തെപ്പറ്റി നല്ല ധാരണയുണ്ട്. അത് ഞങ്ങളെ എല്ലാം വളരെ നന്നായി സഹായിച്ചു. താൻ ചെയ്യാൻ പോകുന്ന സിനിമ ഏത് ജോണർ ആണെന്നും തനിക്ക് എന്താണ് വേണ്ടതെന്നും തരുണിനു നല്ല ബോധ്യമുണ്ടായിരുന്നു. ഒരു ഷോട്ടിനെ പറ്റിപ്പോലും ഒരു കൺഫ്യൂഷനും ഇല്ലായിരുന്നു. തരുൺ എന്ന യുവസംവിധായകൻ മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
ഈ ചിത്രം ഒരു ഹിറ്റ് ആകുമെന്ന് തോന്നിയിരുന്നോ?
ഒരിക്കലും ഇതൊരു മോശം സിനിമ ആകില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഇത്രയും വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല. ഇപ്പൊൾ എല്ലാ ഷോകളും നല്ല റെസ്പോൺസ് തരുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ഞങ്ങളുടെ പ്രതീക്ഷ ആസ്ഥാനത്തായില്ല.
പൊലീസ് വേഷങ്ങൾ നന്നായി ഇണങ്ങുന്നുണ്ടല്ലോ, പൊലീസുകാരൻ ആകണമെന്ന് എന്തെങ്കിലും തോന്നിയിരുന്നോ?
അങ്ങനെയൊന്നും തോന്നിയിട്ടില്ല. ഞാൻ 25 വർഷമായി സിനിമയിലുണ്ട്. നാടകവുമായി നടക്കുന്ന ഒരു കാലമുണ്ടായിരുന്നു. അതിനു ശേഷം ഒരു ഘട്ടത്തിൽ ജോലി ചെയ്യണം എന്നുള്ള ഒരു അവസ്ഥ വന്നപ്പോൾ ഒരു പ്രൈവറ്റ് ഫേമിൽ കുറച്ചുനാൾ വർക്ക് ചെയ്തിരുന്നു. അഭിനയം എപ്പോഴും എന്നെ മാടി വിളിച്ചുകൊണ്ടേയിരുന്നു. 95-96 ആയപ്പോഴേക്കും ജോലി കളഞ്ഞിട്ട് സിനിമയിലേക്ക് ഇറങ്ങി. ഇത്രയും കാലത്തിനിടെ അനവധി വേഷങ്ങൾ. പൊലീസുകാരനായി ഒരുപാട് സിനിമകളിൽ അഭിനയിച്ചു. പൊലീസ് യൂണിഫോം നന്നായി ഇണങ്ങുന്നുണ്ട് എന്ന് പലരും പറഞ്ഞിട്ടുണ്ട്.
പക്ഷേ ഈ സിനിമയിലെ വേഷം കണ്ടപ്പോൾ നിങ്ങൾ ശരിക്കും പൊലീസുകാരനാണ്, അല്ലെങ്കിൽ പൊലീസ് ആകേണ്ട ആളായിരുന്നു എന്ന കമന്റുകൾ വരുന്നുണ്ട്. ജാവയിലെ പ്രതാപൻ കർക്കശക്കാരനായ ഒരു പൊലീസുകാരൻ അല്ല. ഇതിലെ ഒരു കഥാപാത്രം പറയുന്നുണ്ട് "അഴകിയരാവണൻ അവിടെ ചൂടായിട്ടു ഇരിക്കുകയാണ്" എന്നെ ഉദ്ദേശിച്ച് പറഞ്ഞതാണ്. പ്രതാപൻ വളരെ സോഫ്റ്റായ ഒരു പൊലീസ് ഓഫീസർ ആണ്, എല്ലാവരോടും വളരെ സ്നേഹത്തിൽ പെരുമാറും. ഒരു കേസ് വന്നാൽ സഹപ്രവർത്തകരെ വിളിച്ച് സംസാരിച്ച് അവരെല്ലാം പറയുന്നതുപോലെ നീങ്ങും. ആരെയും നോവിക്കില്ല. എല്ലാവരോടും വളരെ സ്നേഹമുള്ള ഒരു പൊലീസുകാരൻ.
ഒടുവിൽ ലുക്മാന്റെയും ബാലുവിന്റെയും കഥാപാത്രങ്ങൾ യാത്രപറഞ്ഞു പോകുമ്പോൾ സങ്കടം നിയന്ത്രിക്കാൻ കഴിയാത്ത ഒരു മേലധികാരിയെയാണ് നമ്മൾ കാണുന്നത്. ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്തനായ നന്മയുള്ള ഒരു പൊലീസുകാരൻ. ഋഷിരാജ് സിങ്ങ് ഈ സിനിമയെപ്പറ്റി ഒരു കുറിപ്പ് എഴുതിയിരുന്നു, കള്ളുകുടിയൻ ആയ അല്ലെങ്കിൽ വൃത്തികെട്ട സ്വഭാവങ്ങൾ ഉള്ള, ഇടിക്കുന്ന പൊലീസുകാരെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ, പക്ഷേ ഓപ്പറേഷൻ ജാവയിലെ പൊലീസുകാർ അങ്ങനെയല്ല, കുറെ നല്ല പൊലീസുകാരെ കാണിച്ചുതന്ന ഒരു സിനിമയാണ് "ഓപ്പറേഷൻ ജാവ" എന്നാണ് അദ്ദേഹം പറഞ്ഞത്.
പുതിയ സിനിമകൾ?
ഒരുപാട് സിനിമകൾ ഇറങ്ങാൻ ഇരിക്കുന്നു, അനൂപ് മേനോൻ സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന സിനിമ ഇറങ്ങാൻ ഉണ്ട്, അതിൽ ചെറിയൊരു കാരക്ടർ ആണ് പക്ഷേ ഇതുപോലെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്, വളരെ പ്രതീക്ഷയുള്ള ഒരു കഥാപാത്രമാണത് അത്. ഇന്ന് വരെ കാണാത്ത എന്റെ ഒരു മുഖം അതിൽ കാണാൻ കഴിയും. ഫഹദ് നായകനായ മാലിക്ക് എന്ന സിനിമയിൽ ഞാൻ ചെറിയ ഒരു വേഷം ചെയ്യുന്നുണ്ട്. മഹേഷ് നാരായണൻ ആണ് സംവിധാനം. വി.സി. അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് ആണ് മറ്റൊരു പടം.
ഇപ്പോൾ സജിമോൻ സംവിധാനം ചെയ്യുന്ന ഫഹദിന്റെ മലൻകുഞ്ഞ് എന്ന സിനിമയുടെ ലൊക്കേഷനിലാണ്. ഷൂട്ടുകളൊക്കെ പുനരാരംഭിച്ചു. തിയറ്ററിൽ ആള് കയറുന്നില്ല എന്നൊരു വിഷമം ഉണ്ടായിരുന്നു പക്ഷേ അത് ജാവ വന്നതിനു ശേഷം മാറിയിട്ടുണ്ട്. ഫാമിലിയൊക്കെ തിയറ്ററിൽ വന്നു തുടങ്ങി എല്ലാ ഷോയും ഹൗസ്ഫുൾ ആണ് എന്നാണു അറിഞ്ഞത്. തിയറ്ററിൽ ആളുകയറുന്നു എന്നറിയുന്നത് ഇൻഡസ്ട്രിക്ക് തന്നെ വലിയൊരു ഊർജ്ജം തരുന്നുണ്ട്.
ജാവ കരിയറിൽ ഒരു ബ്രേക്ക് ആകും എന്ന് കരുതുന്നുണ്ടോ?
അറിയില്ല, കുറെ നല്ല സിനിമകളുടെ ഭാഗമാക്കണം എന്നാണ് പണ്ടും ആഗ്രഹം ഇപ്പോഴും അത് തന്നെ. ഒരു സൂപ്പർ സ്റ്റാർ ആകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. സാറ്റലൈറ്റ് വാല്യൂ ഉള്ള നടനാകണം എന്നുണ്ട്. നാളെ എന്ത് സംഭവിക്കും എന്നൊന്നും ആശങ്കപ്പെട്ടിട്ടില്ല. 25 വർഷമായി ഞാനിവിടെ ഉണ്ട് ഇനിയും ഈ പണിയൊക്കെ ചെയ്തു ഇവിടെത്തന്നെ ഉണ്ടാകും. അതിനു കഴിയണം എന്ന പ്രാർത്ഥനയെ ഉള്ളൂ.
എന്തായാലും കരിയറിൽ നല്ല ഒരു മാറ്റം ഉണ്ടാക്കുന്ന ഒരു കഥാപാത്രം തന്നെയായിരിക്കും ജാവയിലേത്. പിന്നെ ഒന്നും നമ്മുടെ കയ്യിലല്ലല്ലോ, കാലം നമ്മെ എവിടെ എത്തിക്കുമെന്ന് നമുക്കറിയില്ലല്ലോ. എന്തായാലും ഒരു ചേഞ്ച് ഉണ്ടാക്കാൻ ഈ സിനിമയ്ക്ക് കഴിയും എന്ന് തന്നെ വിശ്വസിക്കുന്നു.