തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സിനിമയാണ് ‌ദൃശ്യം 2. അതേസമയം അത് ഒരുകൂട്ടം ഗംഭീര അഭിനേതാക്കളുടെ കൂടി സിനിമയാണ്. വിശേഷണങ്ങൾക്കെല്ലാമപ്പുറത്തു നിൽക്കുന്ന മോഹൻലാൽ മുതൽ ഈ സിനിമയുടെ അദ്ഭുതമായ അജിത് കൂത്താട്ടുകുളം വരെയുണ്ട് ആ നിരയിൽ. കഥയുടെ അസാധാരണ വഴിത്തിരിവുകളിലേക്കും കഥാപാത്രങ്ങളിലേക്കും

തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സിനിമയാണ് ‌ദൃശ്യം 2. അതേസമയം അത് ഒരുകൂട്ടം ഗംഭീര അഭിനേതാക്കളുടെ കൂടി സിനിമയാണ്. വിശേഷണങ്ങൾക്കെല്ലാമപ്പുറത്തു നിൽക്കുന്ന മോഹൻലാൽ മുതൽ ഈ സിനിമയുടെ അദ്ഭുതമായ അജിത് കൂത്താട്ടുകുളം വരെയുണ്ട് ആ നിരയിൽ. കഥയുടെ അസാധാരണ വഴിത്തിരിവുകളിലേക്കും കഥാപാത്രങ്ങളിലേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സിനിമയാണ് ‌ദൃശ്യം 2. അതേസമയം അത് ഒരുകൂട്ടം ഗംഭീര അഭിനേതാക്കളുടെ കൂടി സിനിമയാണ്. വിശേഷണങ്ങൾക്കെല്ലാമപ്പുറത്തു നിൽക്കുന്ന മോഹൻലാൽ മുതൽ ഈ സിനിമയുടെ അദ്ഭുതമായ അജിത് കൂത്താട്ടുകുളം വരെയുണ്ട് ആ നിരയിൽ. കഥയുടെ അസാധാരണ വഴിത്തിരിവുകളിലേക്കും കഥാപാത്രങ്ങളിലേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സിനിമയാണ് ‌ദൃശ്യം 2. അതേസമയം അത് ഒരുകൂട്ടം ഗംഭീര അഭിനേതാക്കളുടെ കൂടി സിനിമയാണ്. വിശേഷണങ്ങൾക്കെല്ലാമപ്പുറത്തു നിൽക്കുന്ന മോഹൻലാൽ മുതൽ ഈ സിനിമയുടെ അദ്ഭുതമായ അജിത് കൂത്താട്ടുകുളം വരെയുണ്ട് ആ നിരയിൽ. കഥയുടെ അസാധാരണ വഴിത്തിരിവുകളിലേക്കും കഥാപാത്രങ്ങളിലേക്കും എത്തിയതിനെപ്പറ്റിയും ഷൂട്ടിങ്ങിനിടയിലെ രസങ്ങളെപ്പറ്റിയും പറയുകയാണ് ജീത്തു ജോസഫ്. ജീത്തുവുമായുള്ള സംഭാഷണത്തിന്റെ രണ്ടാംഭാഗം.

∙ ലോക്ഡൗണിനു ശേഷം മോഹൻലാല്‍ ജോയിൻ ചെയ്യുന്ന ആദ്യ സിനിമ. എങ്ങനെയായിരുന്നു ദൃശ്യം 2 വിന്‍റെ ആദ്യദിവസത്തെ ചിത്രീകരണ അനുഭവം?

ADVERTISEMENT

ഏറ്റവും വലിയ പ്രശ്നം കോവിഡ് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ തമാശ പറഞ്ഞുള്ള അടുത്തിടപഴകലും മറ്റുമൊക്കെ കുറവായിരുന്നു. പ്രത്യേകിച്ച് ആദ്യത്തെ കുറച്ച് ദിവസങ്ങള്‍. പിന്നെ ഞാനടക്കമുള്ളവർ കുറച്ച് ലൂസാകാന്‍ തുടങ്ങി. പ്രോട്ടോക്കോൾ എന്തെങ്കിലും തെറ്റിച്ചാല്‍ എന്നെ ഓര്‍മിപ്പിക്കണം കേട്ടോ എന്ന് പ്രൊഡക്‌ഷന്‍ കണ്‍ട്രോളറോടു പറഞ്ഞിരുന്നു. കാരണം നമ്മള്‍ മാസ്ക്ക് ഒക്കെ വച്ചിരിക്കും. കുറച്ചു കഴിഞ്ഞ് അസ്വസ്ഥത വരുമ്പോള്‍ മാസ്ക്ക് ഊരി വയ്ക്കും. മോണിറ്ററിന്റെ അവിടെ ഞാനല്ലേയുള്ളു. ഇതൊന്നും അറിയാതെ എന്തെങ്കിലും പറയാൻ വേണ്ടി മാസ്ക്ക് ഇല്ലാതെ അവരുടെ അടുത്തേക്ക് ഓടി ചെല്ലും. അപ്പോഴേ ലാലേട്ടന്‍ പറയും, ‘ജിത്തു മാസ്ക് എവിടെ’ ഇങ്ങനെയൊക്കെയായിരുന്നു ഷൂട്ടിങ്. പക്ഷേ എല്ലാവരും ഒന്നിച്ചു കൂടിയപ്പോള്‍ ഒരു ഫാമിലി തിരിച്ചു വന്ന് റീജോയിന്‍ ചെയ്ത ഒരു ഫീല്‍ ആയിരുന്നു. അപ്പോള്‍ അത് ഒരു രസമായിരുന്നു. എല്ലാവരും എന്‍ജോയ് ചെയ്തു. പക്ഷേ രസത്തിന്റെ ശരിയായ മൂഡിലേയ്ക്കു പോകാന്‍ പറ്റിയില്ല എന്നത് സത്യം.

∙ ദൃശ്യം 2 പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ ഒരു രംഗം കൂടി ഉൾപ്പെടുത്താമായിരുന്നുവെന്ന് പറഞ്ഞിരുന്നു, അതെന്തായിരുന്നു?

അതിപ്പോള്‍ തെലുങ്കില്‍ ഞാന്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. ഇതിന്‍റെ എഡിറ്റിങ് കഴിഞ്ഞപ്പോഴാണ് ഞാന്‍ ഓര്‍ത്തത്, ഒരു സീനില്‍ ജോര്‍ജുകുട്ടിയെ ആ സിഐയുടെ മുറിയില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ അതിന് വേറൊരു ഫീല്‍ ഉണ്ടായേനെ. ഞാനത് മിസ് ചെയ്തു. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ അതോര്‍ത്തു. പക്ഷേ തെലുങ്കില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു നമുക്കങ്ങനൊരു സീന്‍ വേണമെന്ന്. അവിടെ ഇത് ആഡ് ചെയ്തിട്ടുണ്ട്. അതായത്, ഒരു സീന്‍ എടുത്ത് അങ്ങോട്ടു മാറ്റി. ജോര്‍ജുകുട്ടി വേറൊരു ആവശ്യത്തിന് അവിടെ ചെന്ന് സിഐയോട് സംസാരിക്കുമ്പോഴും ജോര്‍ജുകുട്ടി അറിയാതെ അങ്ങനെയൊരു നോട്ടം നോക്കുന്ന രംഗം. അതിന്റെയകത്ത് ഒരു രസമുണ്ട്. ലാലേട്ടന്‍ എന്നെ വിളിച്ചിരുന്നു. തെലുങ്കില്‍ എങ്ങനെയൊക്കെയാണെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ലാലേട്ടാ ഞാന്‍ മലയാളത്തില്‍ മിസ് ചെയ്ത ഒരു കാര്യമുണ്ട്.. അത് തെലുങ്കില്‍ കൊണ്ടുവരുന്നെന്ന്. ലാലേട്ടനും ആ രംഗം ഏറെ ഇഷ്ടപ്പെട്ടു.

∙ ജിത്തുവിന്‍റെയും സിനിമയിലെ ജോര്‍ജുകുട്ടിയുടെയും കുടുംബ ചിത്രങ്ങൾ വച്ച് ആളുകള്‍ താരതമ്യം ചെയ്യുന്നുണ്ട്. ജോര്‍ജുകുട്ടിയുടെ എന്തെല്ലാം കാര്യങ്ങള്‍ ജിത്തുവിലുണ്ട്?

കുഴിച്ചിട്ടിരിക്കുന്നത് ഒഴികെ ബാക്കിയെല്ലാം പറയാന്‍ പറ്റും. കാരണം നമ്മുടെയൊക്കെ ജീവിതത്തിലെ പല കാര്യങ്ങളും പലരെയും സ്വാധീനിക്കില്ലേ. കഴിഞ്ഞ ദിവസം എന്‍റെ ഇളയമോള് ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നു, ഞാനും കഴിക്കുന്നു. ഞാന്‍ എഴുന്നേറ്റയുടനെ ഫാനും ലൈറ്റും ഓഫ് ചെയ്തിട്ടങ്ങു പോയി. ഞാന്‍ മാറിക്കഴിഞ്ഞപ്പോള്‍ ‘ഡാഡി ഞാനിവിടെ ഇരിപ്പുണ്ട്’ എന്നു മോള് പറഞ്ഞു. നമ്മുടെ ലൈഫിലുള്ള അനുഭവങ്ങള്‍ കഥയെയും സ്വാധീനിക്കും. ജോർജുകുട്ടിയുടെ മകൾ സ്ലീപ്പ് ഓവറിനു പോകുന്നുവെന്ന് പറയുന്നുണ്ട്. അപ്പോൾ റാണി ചോദിക്കുന്ന ചോദ്യം: ‘മോളെ ആ ഫ്രണ്ടിന് ബ്രദേഴ്സ് ആരെങ്കിലുമുണ്ടൊ?’. ഇതൊക്കെ എല്ലാ കുടുംബത്തിലും ഉള്ളതു തന്നെയാണ്. അതു കണ്ടിട്ട് ഒത്തിരിപ്പേര്‍ എന്നോടു പറഞ്ഞിട്ടുണ്ട് ‘അയ്യോ എന്‍റെ അമ്മ ഇതു തന്നെയാ എന്നോട് ചോദിച്ചതെന്ന്’. എന്റെ കുടുംബത്തിൽ നടക്കുന്നതു മാത്രമല്ല ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അയല്‍ക്കാരുടെയോ അനുഭവങ്ങൾ നമ്മള്‍ ഇതിലേക്ക് കൊണ്ടുവരും.

ADVERTISEMENT

∙ സിനിമയുടെ പോസിറ്റീവ് സൈഡ്സ് പോലെ തന്നെ ചില നെഗറ്റീവ് എലമെന്‍റ്സും ആളുകള്‍ സംസാരിക്കുന്നുണ്ട്. അതില്‍ ഒന്നാണ് മീന ചെയ്ത കഥാപാത്രത്തിന്‍റെ മേക്കപ്പ്. സാധാരണ മലയാളി വീട്ടമ്മ വീട്ടിലിരിക്കുമ്പോള്‍ ഇങ്ങനെയൊക്കയാണോ ഇരിക്കുന്നതെന്ന്.

ആ പറഞ്ഞതിൽ കാര്യമുണ്ട്. ഞാന്‍ അത് 100 ശതമാനം അംഗീകരിക്കുന്നു. മീന ഒരുപാട് മലയാളം സിനിമകള്‍ ചെയ്തതാണ്. ഒരുപക്ഷേ മീനയ്ക്ക് നാട്ടിന്‍പുറത്തെ കാര്യങ്ങൾ പൂർണമായി മനസ്സിലാകാത്തതാകാം. ഞങ്ങള്‍ പല തവണ മീനയോടു പറഞ്ഞതാണ്, ചില കാര്യങ്ങള്‍ കുറയ്ക്കണമെന്ന്. ഞാനതു പറയുമ്പോ‍ൾ അവർ അസ്വസ്ഥയാകാൻ തുടങ്ങി. എനിക്ക് അവരില്‍നിന്ന് നല്ല റിയാക്‌ഷന്‍സ് ആണ് വേണ്ടത്. എന്‍റെ സിനിമയിലെ ആര്‍ട്ടിസ്റ്റ് അസ്വസ്ഥരാകാതെ ഞാൻ ശ്രദ്ധിക്കും. പക്ഷേ അത് അവർക്ക് മനസ്സിലാകുന്നില്ല.

തുടക്കത്തില്‍ത്തന്നെ ഞാൻ പറഞ്ഞിരുന്നു, ദൃശ്യത്തിന്റെ ആദ്യ ഭാഗത്തും ഇങ്ങനെയൊരു വിമർശനമുണ്ട്, അതുകൊണ്ട് ഒന്നു ശ്രദ്ധിക്കണമെന്ന്. തമിഴിലും തെലുങ്കിലുമൊക്കെ അങ്ങനെ ചെയ്ത് ശീലിച്ച് വന്നതുകൊണ്ടായിരിക്കാം, അത് മനസ്സിലാകുന്നില്ല. അതേസമയം അഞ്ജലിക്ക് മേക്കപ്പ് പോലും വേണ്ടന്നു ഞാന്‍ പറഞ്ഞു. അവർക്കത് പെട്ടെന്നു മനസ്സിലായി. ഒരു പക്ഷേ മീനയ്ക്കത് മനസ്സിലാകാത്തതു കൊണ്ടായിരിക്കും. അത് മീന മനസ്സിലാക്കണം. എന്‍റെ സിനിമയില്‍ വരുന്ന ആര്‍ട്ടിസ്റ്റ് കംഫര്‍ട്ടബിൾ ആയിരിക്കണം. ഒരു ഡയറക്ടര്‍ എന്ന നിലയിൽ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ തെറ്റായിരിക്കാം, അത് ഓരോരുത്തരുടെ രീതിയാണ്. ചിലരതങ്ങ് വിട്ടു കൊടുക്കും.

∙ സിനിമയില്‍ മോഹൻലാലിനെ ആശാ ശരത്ത് അടിക്കുന്ന ഒരു രംഗമുണ്ട്. അടുത്ത കാലത്തൊന്നും ഒരു സൂപ്പര്‍ താരത്തെ സ്ത്രീകഥാപാത്രം അടിക്കുന്ന രംഗം നമ്മള്‍ കണ്ടിട്ടില്ല. അങ്ങനെയൊരു സീന്‍ എഴുതി ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോൾ മനസ്സിൽ തോന്നിയത്,

ADVERTISEMENT

 

അതിനെന്താണ് കുഴപ്പം? സൂപ്പര്‍ താരത്തെയല്ലല്ലോ അടിക്കുന്നത്, ജോര്‍ജുകുട്ടിയെ അല്ലേ. ഇതാണ് പ്രശ്നം. എന്തിനാണിങ്ങനെയൊക്കെ കരുതുന്നത്. ദൃശ്യം ആദ്യ ഭാഗം കഴിഞ്ഞപ്പോള്‍ ഷാജോണ്‍ എന്നോടു പറഞ്ഞു. ‘എന്‍റെ പൊന്നു ചേട്ടാ എനിക്ക് വഴിയില്‍ കൂടി ഇറങ്ങി നടക്കേണ്ടതാണ്. ലാലേട്ടനെ എടുത്തിട്ട് ഇടിച്ചിട്ട് ഞാനെങ്ങനെ ഫാൻസുകാരെ നോക്കും’. മലയാളി പ്രേക്ഷകർ അങ്ങനല്ല, അവര്‍ കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ അതിനെ അതിന്റെ സ്പിരിറ്റിലെടുക്കുമെന്നാണ് ഷാജോണിനോടു പറഞ്ഞത്.

ഇവിടുത്തെ ആരാധകർ, അത് മമ്മൂക്കയുടെ ആണെങ്കിലും ലാലേട്ടന്‍റെ ആണെങ്കിലും, കുറച്ചൂടെ സെന്‍സിബിളാണ്, ഷാര്‍പ്പാണ്, പക്വതയുള്ളവരും. അവരതിനെ അഭിനന്ദിക്കുകയേ ഉള്ളു. എന്നോട് ആശാ ശരത്ത് ചോദിച്ചു, സാറേ, ഞാനെങ്ങനെയാണ് ഇതു ചെയ്യുകയെന്ന്. ഞാന്‍ പറഞ്ഞു, ശരിക്കും തല്ലുന്നില്ലല്ലോ ഒരു ആക്‌ഷനല്ലേ കാണിക്കുന്നുള്ളൂ. ക്യാരക്ടറല്ലേ, അങ്ങനെയല്ലേ നമ്മളതിനെ കാണുന്നുള്ളൂ.

എഡിറ്റിങ്ങിന് ഇരുന്നപ്പോള്‍ എഡിറ്ററും ഇതുപോലൊരു അഭിപ്രായം പറഞ്ഞു. ഇത് ലാലേട്ടനല്ല, ജോര്‍ജുകുട്ടിയാണ്. അതു മനസ്സില്‍ കണ്ട് എഡിറ്റ് ചെയ്യണമെന്ന് അദ്ദേഹത്തോടും പറഞ്ഞു. മോഹന്‍ലാല്‍ എന്ന താരത്തെ കണ്ടുകൊണ്ട് ഇത് എഡിറ്റ് ചെയ്യരുത്. സിനിമക്കാവശ്യമാണെങ്കില്‍ അങ്ങനെയൊരു തല്ലു സീൻ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. ദൃശ്യം ഒന്നിൽ ഷാജോണ്‍ എടുത്തിട്ടടിക്കുകയായിരുന്നു. ഇവിടെ രണ്ട് ക്യാരക്ടേഴ്സ്– ഗീതാപ്രഭാകറും ജോര്‍ജൂട്ടിയും– ചെയ്യുന്നതല്ലേ. അല്ലാതെ ആശാ ശരത്ത് മോഹന്‍ലാലിനെയല്ല തല്ലിയത്.

∙ ഒടിടിയും സൂപ്പർസ്റ്റാർ പദവിയും

ആരവങ്ങള്‍ കൊണ്ടു മാത്രം ഉണ്ടാകുന്നതല്ലല്ലോ സ്റ്റാർഡം. ഇപ്പോള്‍ ലാലേട്ടന്‍റെ സ്റ്റാർഡം തന്നെ നോക്കാം. അദ്ദേഹത്തിന്‍റെ അഭിനയിക്കാനുള്ള കഴിവില്‍ നിന്നാണ് അത് ഉടലെടുത്തത്. അതിപ്പോള്‍ നാടകമായാലും സിനിമയായാലും ഒടിടി ആയാലും ആ സ്റ്റാര്‍ഡം സംഭവിച്ചിരിക്കും. മമ്മൂക്ക, ലാലേട്ടന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ അങ്ങനെ ഇവിടെയുള്ള ഒരു മാതിരി എല്ലാ ആര്‍ട്ടിസ്റ്റും അങ്ങനെ തന്നെയാണ്. ആസിഫ് അലി തുടങ്ങിയവരും പുതിയ പിള്ളേരടക്കം എല്ലാവരും ടാലന്‍റഡ് ആണ്. അവരുടെ പെര്‍ഫോമന്‍സില്‍ നിന്നാണ് ആ സ്റ്റാർഡം ഉണ്ടാകുന്നത്.

ഞാനൊരു ചെറിയ ഉദാഹരണം പറയാം. ഹീറോ കളിക്കാത്ത അഭിനേതാക്കളുണ്ട്. പലര്‍ക്കും അവരോടുള്ള ഒരു ആരാധന കാണണം. സിദ്ദിഖ് ചേട്ടന്‍, സായി ചേട്ടന്‍ അവരൊന്നും വലിയ ഹീറോസ് അല്ല, പക്ഷേ അവരിലെ നടനോട് ഒരു ആരാധനയുണ്ട്. അതും ഒരുതരം സ്റ്റാര്‍ഡം ആണ്. ഈ സിനിമയിലെ മുരളി ഗോപിയുടെ കഥാപാത്രം, അവിടെ ഒരു സ്റ്റാര്‍ഡം ഉണ്ടാകുകയാണ്. സ്റ്റാർഡത്തെ അങ്ങനെ ഡിഫൈന്‍ ചെയ്താണ് ഞാന്‍ കാണുന്നത്.

∙ മുരളി ഗോപിയുടെ കഥാപാത്രത്തെ എങ്ങനെയാണ് രൂപപ്പെടുത്തിയത്, എങ്ങനെയാണ് അതു മുരളി ചെയ്യാമെന്നു തീരുമാനിക്കപ്പെടുന്നതും.

ചർച്ചയുടെ പ്രാരംഭഘട്ടത്തിലേ അത് മനസ്സിൽ ഉണ്ടായിരുന്നു. മുരളിയില്‍ ഒരു റൈറ്റര്‍ ഉണ്ട്. ഡയറക്ടറും ഉണ്ടാകാം. ഓരോ സീന്‍ എടുക്കുമ്പോഴും ‍മുരളി പറയും , ‘ഞാന്‍ ഒരു ഡയലോഗ് ഇങ്ങനെ പറഞ്ഞോട്ടെ എന്ന്’, അതിനെന്താ പറഞ്ഞോളൂ എന്ന് ഞാനും പറയും. പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ഇതേ രീതി തന്നെയായിരുന്നു. ജിത്തു ഞാനിങ്ങനെ ചെയ്താലോ, ഇങ്ങനെയൊരു മാനറിസം ഇട്ടാലോ എന്നൊക്കെ ചോദിക്കും. ചില മാനറിസം ഇടുമ്പോ‍ള്‍ ഞാന്‍ പറയും, മുരളി, അത് വേണ്ട. വേറെ ചിലതിടുമ്പോള്‍ ഞാന്‍ പറയും മുരളി നന്നായിട്ടുണ്ട് എന്ന്. പ്രത്യേകിച്ച് ആ ക്യാപ് എടുത്ത് ഊതുന്നത്. ഞാന്‍ പറഞ്ഞു അത് നന്നായിട്ടുണ്ടെന്ന്. അതുപോലെ ജോസിനെ ചോദ്യം ചെയ്യുന്നത്. ആ സീൻ കഴിഞ്ഞൊരു തലകുലുക്കുണ്ട്. ഭയങ്കര രസമായിരുന്നു അത്. എന്നോട് ചോദിച്ചു എഡിറ്റിങ്ങില്‍ ഇത് ഉണ്ടാകുമോ എന്ന്. ഞാന്‍ പറഞ്ഞു ഉറപ്പായും ഉണ്ടാകുമെന്ന്. ഒരു ക്യാരക്ടറിലേക്ക് കേറി ആവേശത്തിലെത്തുമ്പോൾ അവരില്‍ തന്നെ ഇതൊക്കെ അറിയാതെ ഉണ്ടാകും. എന്‍റെ സിനിമ ആയതു കൊണ്ടു പറയുകയല്ല, മുരളി ഇതുവരെ ചെയ്തതില്‍ ഏറ്റവും മനോഹരമായ ക്യാരക്ടര്‍ പെര്‍ഫോമന്‍സ് ആയിരുന്നു തോമസ് ബാസ്റ്റിന്റേത്.

∙ മഴവില്‍ മനോരമയില്‍ സംപ്രേ‌ഷണം ചെയ്ത കോമഡി സ്കിറ്റില്‍ നിന്നാണോ അജിത്തും സുമേഷും ദൃശ്യം 2 വിന്റെ ഭാഗമാകുന്നത്.

കോമഡി ഏറെ ആസ്വദിക്കുന്ന ആളാണ് ഞാൻ. എനിക്കൊരു കോമഡി സിനിമ ചെയ്യാന്‍ നല്ല കൊതിയുണ്ട്. കിട്ടാത്തതു കൊണ്ടാണ്. ഞാനെപ്പോഴോ യൂട്യൂബില്‍ തകര്‍പ്പന്‍ കോമഡിയിലെ ഒരു സ്കിറ്റ് കണ്ടു. ദൃശ്യത്തിനെ ബേസ് ചെയ്തൊരു സ്കിറ്റ്. ഒരാളെനിക്ക് അയച്ചു തന്നതാണ്. എനിക്കത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അതിലുളളവരാണ് ഈ അജിത്തും സുമേഷും രാജേഷും. തകര്‍പ്പൻ കോമഡിയുടെ 179 എപ്പിസോഡ്സ് ഉണ്ട് യൂട്യൂബില്‍. ഞാനത് ഓരോന്നായി കാണാന്‍ തുടങ്ങി. അങ്ങനെ കണ്ടു പോയപ്പോള്‍ റജിസ്റ്റര്‍ ആയ കുറെ ആര്‍ട്ടിസ്റ്റ് ഉണ്ടായിരുന്നു. ഞാനിപ്പോളും വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്, സീരിയസ് ആയ വേഷം ചെയ്യുന്നവര്‍ക്ക് ഒരിക്കലും ഹ്യൂമര്‍ ചെയ്യാന്‍ പറ്റില്ല. പക്ഷേ ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് സീരിയസ് വേഷങ്ങൾ കൈകാര്യം ചെയ്യാന്‍ പറ്റും. പിന്നെ ഈ സീരിയലില്‍ നിന്നെത്തുന്നവർ, അവർക്ക് പണ്ടും ഇപ്പോഴും അവസരം കൊടുക്കാറുണ്ട്. അവരൊക്കെ നല്ല കഴിവുള്ള അഭിനേതാക്കൾ ആണ്. അജിത്ത് കൂത്താട്ടുകുളം എന്‍റെ നാട്ടുകാരനാണ്. അജിത്തിന്‍റെയും സുമേഷിന്‍റെയും പെര്‍ഫോര്‍മെസൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ എന്‍റെ മനസില്‍ മുഴുവന്‍ അവര്‍ ചെയ്ത കോമഡി ആണ് കാണാനാകുന്നത്. പക്ഷേ അവര്‍ അതൊക്കെ മാറി ചെയ്തു. എനിക്ക് ഭയങ്കര സന്തോഷം തോന്നി.

∙ കഥാപാത്രങ്ങളെ പറ്റി പറയുമ്പോള്‍ മറന്നു പോകരുതാത്തവർ വേറെയുമുണ്ട്. ദൃശ്യം 2 വില്‍ അഡ്വക്കേറ്റിന്‍റെ റോള് ചെയ്ത ശാന്തി.

ശാന്തി രസമുള്ള ക്യാരക്ടറാണ്. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വന്‍ എന്ന സിനിമയിൽ ശാന്തി അഭിനയിച്ചിരുന്നു. അതിലും വക്കീലിന്റെ വേഷം തന്നെ. പിന്നീട് എന്റെ തന്നെ റാം സിനിമയിൽ നായികയുടെ കൂട്ടുകാരിയായ കഥാപാത്രം. എന്നാൽ ഗാനഗന്ധര്‍വനില്‍ ഇങ്ങനെയൊരു വേഷം ചെയ്തത് എനിക്കും അറിയില്ലായിരുന്നു. എന്റെ അസോസിയേറ്റിനോട് ഇക്കാര്യം പറയുകയും ചെയ്തു. കാര്യം അവർക്ക് കുറച്ചു കൂടി വലിയ വേഷമായിരുന്നു നൽകേണ്ടിയിരുന്നത്. ഞാനെപ്പോഴും അത് ശ്രദ്ധിക്കും. അങ്ങനെ ആ സെറ്റില്‍ വച്ച് ശാന്തിയെ പരിചയപ്പെട്ടു. വക്കീൽ ആയിരുന്നതു കൊണ്ട് കുറച്ചു സംശയങ്ങളും ചോദിച്ചു മനസിലാക്കി. ആ സംസാരത്തിൽ കുറേ കാര്യങ്ങള്‍ കിട്ടി. അന്ന് ദൃശ്യം 2 എഴുതിയിട്ടില്ല. എഴുതിക്കഴിഞ്ഞ് ഞാന്‍ ശാന്തിയെ വിളിച്ചു, ശാന്തി ഇങ്ങനെയൊരു കഥാപാത്രമുണ്ട്, താന്‍ ചെയ്താല്‍ കൊള്ളാമെന്നു പറഞ്ഞു. മാത്രമല്ല റാമിൽ ചെറിയൊരു വേഷമാണ് കൊടുത്തത്.

ദൃശ്യം 2 വിലെ പ്രധാനകഥാപാത്രമാണ്, പക്ഷേ പ്രശ്നം എന്താണെന്നു വച്ചാല്‍ താന്‍ ഇതിനു മുന്‍പ് ചെയ്ത മമ്മൂട്ടി സിനിമയിലെ പോലെ വക്കീല്‍ വേഷമാണെന്നും പറഞ്ഞു. അവർ സന്തോഷത്തോടെ ഏറ്റെടുത്തു. അവരുടെ കഥാപാത്രത്തിന്റെ ഡയലോഗുകൾ ഞാൻ എന്റെ രീതിയിലാണ് എഴുതിയിരുന്നത്. അവർ ആ സീന്‍ കൊണ്ടു പോയി കോടതി രീതിയില്‍ മാറ്റി എഴുതി. അത് മനോഹരമായി സിനിമയിലും പ്രസന്‍റ് ചെയ്തു. അവരിൽ എടുത്തു പറയേണ്ട ഒരു കാര്യം ഉണ്ട്, ആ ടെസ്റ്റ് റിസള്‍ട്ട് കേള്‍ക്കുമ്പോഴുള്ള അവരുടെ റിയാക്‌ഷന്‍ ഷോട്ട്. അത് ശരിക്കും നാച്ചുറല്‍ ആയിരുന്നു.

ഞാന്‍ പറഞ്ഞില്ലേ എല്ലാം നിമിത്തങ്ങള്‍ ആണ്. ഇവർ നമ്മുടെ പ്രോജക്ടിലേക്കു വന്നത് ഒത്തിരി ഗുണം ചെയ്തു. അഞ്ജലിയുടേതും ഇതുപോലെ തന്നെ. റാമിലെ ഒരു ചെറിയ വേഷം. ഇതില്‍ പ്രധാനകഥാപാത്രത്തിന്റെ ഭാര്യയായി. എന്‍റെ അസോസിയേറ്റ് ആണ് അഞ്ജലിയുടെ കാര്യം പറയുന്നത.് സ്റ്റേറ്റ് അവാര്‍ഡ് ഒക്കെ കിട്ടിയ ഒരു വലിയ നടിയായി അഞ്ജലി മാറിയിരിക്കുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, വേണ്ട, രണ്ടോ മൂന്നോ സീനേയുള്ളു. അതില്‍ ഒന്നുരണ്ട് സീനില്‍ ഡയലോഗ് പോലും ഇല്ല. ചുമ്മാ സൈഡില്‍ നോക്കുകുത്തിയായിട്ട് നില്‍ക്കാം. പക്ഷേ അവര്‍ക്ക് അതിൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നു.

സാറിന്‍റെ പടത്തില്‍ അഭിനയിക്കണമെന്നേ ഉള്ളു എനിക്ക്. അത്രയ്ക്ക് താല്പര്യമുള്ളതു കൊണ്ടാ. ഡയലോഗ് ഇല്ലെങ്കിലും കുഴപ്പമില്ല, അഭിനയിച്ചോളാം എന്ന് പറഞ്ഞു. അങ്ങനെ വന്ന് അഭിനയിച്ചു. ചില ഡയലോഗുകളൊക്കെ ഞാന്‍ സൈഡില്‍ എഴുതി ചേർത്തു. ചെറുതായി ഡയലോഗ് കൊടുത്തു. പിന്നെ ഷൂട്ടിന്‍റെ സമയത്ത് കുറച്ചുകൂട്ടി. അന്നുതൊട്ട് മനസ്സിലുണ്ടായിരുന്നു അവർക്ക് നല്ലൊരു വേഷം കൊടുക്കണമെന്ന്. അപ്പോഴാണ് ദൃശ്യത്തിലൊരു ക്യാരക്ടര്‍ വന്നത്. ഞാന്‍ നേരിട്ട് വിളിച്ചു പറഞ്ഞു, അത് മനോഹരമായി ചെയ്യുകയും ചെയ്തു.

∙സഹദേവനും മോനിച്ചനും

പ്രധാനപ്പെട്ട രണ്ടാളുകളെ ദൃശ്യം 2 വില്‍ കണ്ടിട്ടില്ല എന്നൊരു ചർച്ച ഉണ്ട്. ഒന്ന് ഷാജോണിന്‍റെ കഥാപാത്രം അതുപോലെ തന്നെ നീരജ് മാധവിന്‍റെ മോനിച്ചന്‍ എന്ന കഥാപാത്രം. നീരജിന്‍റേത് ഒരു അസിസ്റ്റന്‍റ് കഥാപാത്രമാണ്. ഇന്ന് നീരജിന്‍റെ സ്റ്റാറ്റസ് വളര്‍ന്നു. ഇനി നീരജിനെ കൊണ്ടുവന്നാല്‍ ആ കഥാപാത്രത്തോട് യോജിക്കില്ല. ആ ഏരിയയിലേക്ക് നമ്മള്‍ പോകുന്നില്ല, സിനിമ കണ്ടവര്‍ക്കറിയാം അവിടെ എന്തായിരുന്നു എന്ന്. അവിടെ ഡവലപ്പ് ചെയ്യാന്‍ ഒന്നുമില്ല.

ഷാജോണിന്‍റത് ഒരു ശക്തമായ കഥാപാത്രമായിരുന്നു. പക്ഷേ അതിലൊരു കുഴപ്പം എന്നു പറഞ്ഞാല്‍ ഇതിലൊരു ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്ക് ഉണ്ട്. സഹദേവൻ അന്ന് ആ കുട്ടിയെ തല്ലിയതു കൊണ്ടാണ് ഈ കേസ് ഇത്രയും പ്രശ്നമായത്. ജനം പൊലീസിന് എതിരായി. ഇന്‍വെസ്റ്റിഗേഷന്‍ പൊലീസായി മുന്നോട്ടു നീക്കുമ്പോള്‍ ഒരിക്കലും ഷാജോണിനെ മുമ്പിൽ കൊണ്ടിടില്ല.

പിന്നെ നമ്മള്‍ സഹദേവനെ സസ്പെന്‍ഡ് ചെയ്തു എന്നുള്ള രീതിയിലാക്കി. കാരണം അയാളെ ഒരു വൃത്തികെട്ട പൊലീസുകാരന്‍ എന്ന രീതിയിലാണ് പ്രസന്‍റ് ചെയ്തത്. അല്ലാത്ത രീതിയില്‍ കൊണ്ടുവരണം. അല്ലാത്ത രീതിയില്‍ വരുമ്പോള്‍ അതിന് ഒരു പഴ്സനല്‍ ട്രാക്ക് ഉണ്ടാകണം. അല്ലാതെ ചുമ്മാ കൊണ്ടുവച്ചാല്‍ അത് മുഴച്ചിരിക്കും, അപ്പോള്‍ നമ്മുടെ കഥ പോകുന്ന രീതിയനുസരിച്ച് ഷാജോണ്‍ ഇതിനകത്ത് ഫിറ്റ് ആകുന്നില്ല. ഷാജോണ്‍ എന്നെ വിളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഷാജോണേ, ഇതാണ് കാര്യം. ഇനി ഇതിന്‍റെയകത്ത് ഷാജോണിനെ എനിക്ക് കൊണ്ടുവരാന്‍ കഴിയില്ല. എന്റെ കഥയുടെ ട്രാക്ക് ഇതാണ്. നാളെ ഒരു തേര്‍ഡ് പാര്‍ട്ട് ഒണ്ടാകുകയാണെങ്കില്‍ ചിലപ്പോള്‍ ഇതിന്റകത്തൊരു ക്യാരക്ടര്‍ ഉണ്ടായില്ലെന്നു വരും. ഐജിയുടെ ക്യാരക്ടര്‍ ചിലപ്പോള്‍ ഇതിന്‍റകത്ത് ഒണ്ടാകാം. ഉണ്ടാകാതിരിക്കാം. ഇതൊക്കെ ഒരോ ചാന്‍സസ് ആണ്.