രണ്ടു പതിറ്റാണ്ടിലധികം നീളുന്ന ഹൃദയബന്ധമാണ് കുഞ്ചാക്കോ ബോബൻ എന്ന നടനുമായി മലയാളി പ്രേക്ഷകർക്കുള്ളത്. സിനിമയിൽ ചെറിയൊരു ഇടവേള എടുത്തപ്പോഴും മലയാളികൾ ചാക്കോച്ചനെ മറന്നില്ല. തിരിച്ചു വന്നപ്പോൾ മുൻപത്തേക്കാൾ പതിൻമടങ്ങായി ആ സ്നേഹം! വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി

രണ്ടു പതിറ്റാണ്ടിലധികം നീളുന്ന ഹൃദയബന്ധമാണ് കുഞ്ചാക്കോ ബോബൻ എന്ന നടനുമായി മലയാളി പ്രേക്ഷകർക്കുള്ളത്. സിനിമയിൽ ചെറിയൊരു ഇടവേള എടുത്തപ്പോഴും മലയാളികൾ ചാക്കോച്ചനെ മറന്നില്ല. തിരിച്ചു വന്നപ്പോൾ മുൻപത്തേക്കാൾ പതിൻമടങ്ങായി ആ സ്നേഹം! വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു പതിറ്റാണ്ടിലധികം നീളുന്ന ഹൃദയബന്ധമാണ് കുഞ്ചാക്കോ ബോബൻ എന്ന നടനുമായി മലയാളി പ്രേക്ഷകർക്കുള്ളത്. സിനിമയിൽ ചെറിയൊരു ഇടവേള എടുത്തപ്പോഴും മലയാളികൾ ചാക്കോച്ചനെ മറന്നില്ല. തിരിച്ചു വന്നപ്പോൾ മുൻപത്തേക്കാൾ പതിൻമടങ്ങായി ആ സ്നേഹം! വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു പതിറ്റാണ്ടിലധികം നീളുന്ന ഹൃദയബന്ധമാണ് കുഞ്ചാക്കോ ബോബൻ എന്ന നടനുമായി മലയാളി പ്രേക്ഷകർക്കുള്ളത്. സിനിമയിൽ ചെറിയൊരു ഇടവേള എടുത്തപ്പോഴും മലയാളികൾ ചാക്കോച്ചനെ മറന്നില്ല. തിരിച്ചു വന്നപ്പോൾ മുൻപത്തേക്കാൾ പതിൻമടങ്ങായി ആ സ്നേഹം! വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി വന്നപ്പോൾ സ്വന്തം വീട്ടിൽ ഒരു കുഞ്ഞുണ്ടായ സന്തോഷമായിരുന്നു മലയാളികൾക്ക്! റൊമാന്റിക് ഹീറോ പരിവേഷങ്ങളെ തിരുത്തിക്കുറിച്ചുള്ള തിരഞ്ഞെടുപ്പാണ് സിനിമയിൽ കുഞ്ചാക്കോ ബോബൻ നടത്തുന്നതെങ്കിലും ജീവിതത്തിൽ ഇപ്പോഴും റൊമാന്റിക് ഹീറോ തന്നെയാണ് താരം. പ്രിയയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും കരിയറിലെ കയറ്റിറക്കങ്ങളെക്കുറിച്ചും കുഞ്ചാക്കോ ബോബൻ മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മനസു തുറന്നപ്പോൾ. 

 

ADVERTISEMENT

പ്രിയയെ ആദ്യമായി കണ്ടത് 

 

ഞാൻ നക്ഷത്രത്താരാട്ട് എന്ന സിനിമ ചെയ്യുന്ന സമയം. തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൽ താമസിക്കുമ്പോൾ മാർ ഇവാനിയോസ് കോളജിൽ നിന്നുള്ള കുട്ടികൾ ഓട്ടോഗ്രാഫിനായി വന്നിട്ടുണ്ട് എന്ന് റിസപ്‌ഷനിൽ നിന്നു വിളിച്ചു പറഞ്ഞു. ഞാൻ താഴേക്ക് ചെന്നു. കുറച്ചു സുന്ദരികളായ പെൺകുട്ടികൾ അവിടെ ഇരിക്കുന്നു. എല്ലാവർക്കും ഓട്ടോഗ്രാഫ് നൽകി. ആ കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ കണ്ണുകളിൽ മാത്രം കണ്ണ് പെട്ടെന്ന് ഉടക്കി. ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്നത്തെ ഒരു സ്റ്റൈൽ ആയിരുന്നു പാമ്പിന്റെ പോലത്തെ ഒരു പൊട്ട്. പ്രിയ അങ്ങനെയൊരു പൊട്ടു കുത്തിയായിരുന്നു വന്നത്. അതെന്നെ ചുറ്റിക്കാനുള്ള പാമ്പായിരുന്നു എന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്. അതായിരുന്നു തുടക്കം. 

 

ADVERTISEMENT

ഗാന്ധിമതി ബാലൻ എന്ന പ്രൊഡ്യൂസറുടെ മകളും പ്രിയയും സുഹൃത്തുക്കൾ ആയിരുന്നു. അങ്ങനെ പുള്ളിക്കാരിക്ക് എന്റെ ഫോൺ നമ്പർ കിട്ടി. പ്രിയയുടെ വീട്ടുകാർക്ക് ഒരു സംശയമുണ്ടായിരുന്നു. ഞാനൊരു സിനിമാക്കാരനാണ്... കല്യാണം കഴിക്കുമെന്ന് പറഞ്ഞു പറ്റിക്കുമോ എന്നൊക്കെ. പുള്ളിക്കാരിയാണെങ്കിൽ ആ സമയത്ത്  പ്രീഡിഗ്രിക്ക് കേറിയിട്ടേ ഉള്ളൂ. കൊച്ചു കുട്ടിയാ! വേറെ ആരേയും പ്രേമിക്കാനുള്ള സമയം ഞാൻ കൊടുത്തില്ല. പ്രിയയ്ക്ക് എൻജിനീയറിങ് പഠിക്കണമായിരുന്നു. കാത്തിരിക്കാമോ എന്നു ചോദിച്ചു. 

 

കാത്തിരിക്കാൻ ഞാൻ തയാറായിരുന്നു. അങ്ങനെയാണ് കല്യാണം നടന്നത്. ആ സമയത്ത് ഞാൻ സിനിമയിലെ തന്നെ പലരെയും സ്നേഹിക്കുന്നുണ്ട് എന്നൊക്കെയായിരുന്നു ആളുകൾ ചിന്തിച്ചിരുന്നത്. ഇങ്ങനെയൊരു പ്രണയം ആരും അങ്ങനെ പ്രതീക്ഷിച്ചു കാണില്ല. ഞങ്ങൾ പ്രേമിച്ചിരുന്ന കാലത്ത് പരസ്പരം കാണുമ്പോൾ എടുക്കുന്ന ഫോട്ടോസ്, ഷൂട്ടിങ്ങിനായി ചെന്നൈയിൽ പോകുമ്പോൾ വലിയ തിരക്കില്ലാത്ത എന്നെ തീരെ പരിചയമില്ലാത്ത ഏതെങ്കിലും കടയിൽ പോയാണ് പ്രിന്റെടുക്കുക. കുറെ കത്തുകൾ അങ്ങോട്ടും ഇങ്ങോട്ടും എഴുതിയിട്ടുണ്ട്. അതെല്ലാം ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. 

 

ADVERTISEMENT

ആ 14 വർഷങ്ങൾ ഞങ്ങൾ മത്സരിച്ച് സ്നേഹിച്ചു

 

ഒരു കുഞ്ഞിനായി കാത്തിരുന്നത് 14 വർഷങ്ങളാണ്. അതാണ് വെയ്റ്റിങ് പീരിയഡ്! അത് കുറച്ചു ഓവറാണ്. ശരിക്കും പറഞ്ഞാൽ ഞങ്ങൾ ലൈഫ് ആസ്വദിക്കുകയായിരുന്നു. ഇടയ്ക്ക് ചെറിയ സങ്കടങ്ങൾ ഉണ്ടാകും. അതിൽ ഏറ്റവും വലിയ സങ്കടം കുഞ്ഞിന്റെ ഒരു അഭാവം തന്നെയായിരുന്നു. ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും ആ ഒരു സങ്കടം ഫീൽ ചെയ്യരുത് എന്ന ഒരു വാശി ഞങ്ങളുടെ സ്നേഹത്തിൽ ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ട് ഞങ്ങൾ പരസ്പരം മത്സരിച്ച് സ്നേഹിച്ചു. ഞങ്ങൾ ഹാപ്പി ആയിരുന്നെങ്കിലും കുഞ്ഞില്ലാതിരുന്നതിന്റെ ഒരു സ്ട്രെസ് ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കണം. അതു മാറിയത് ഇപ്പോഴാണ്. അതിന്റെ സന്തോഷം തീർച്ചയായും ഉണ്ട്. 

 

ബൈക്കിന്റെ പേര് അറിഞ്ഞപ്പോൾ ബിജു മേനോൻ പറഞ്ഞത്

 

ഞാൻ ഈയടുത്ത് ഒരു ബൈക്ക് വാങ്ങിച്ചു. വീട്ടിൽ സമ്മതിക്കാത്ത കാര്യമാണ്. വൈഫ് ഒട്ടും സമ്മതിക്കില്ല. ഞാൻ പ്രിയയോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. 'പ്രിയേ നീ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്' എന്ന്. എനിക്ക് സിനിമയിൽ ഓടിക്കാൻ തരുന്ന ബൈക്കിന്റെ കണ്ടീഷൻ പറഞ്ഞാൽ രസകരമാണ്. ബ്രേക്കില്ല, ക്ലച്ചില്ല,  ഹോണില്ല, ലൈറ്റില്ല എൻജിൻ വരെ ഉണ്ടോ എന്ന് സംശയം തോന്നും. ഇതൊന്നും പോരാഞ്ഞിട്ട് ഹെൽമറ്റില്ല... അതും കൂടാതെ രണ്ടു ക്യാമറയും കൂടി വയ്ക്കും ചിലപ്പോൾ ക്യാമറ ഫ്രണ്ടിൽ ആയിരിയ്ക്കും എന്നിട്ട് ഒരാളെയും കൂടി പുറകിൽ കേറ്റി ഇരുത്തിയിട്ട്  ഏറ്റവും തിരക്കുള്ള റോഡിൽ കൂടി പൊയ്ക്കോളാൻ പറയും. അങ്ങനെ ഓടിച്ച് തഴക്കവും പഴക്കവും ഉള്ള ഞാനാണ് ഏറ്റവും സേഫ്റ്റി ഫീച്ചേഴ്സുള്ള ഒരു ബൈക്ക് വാങ്ങിച്ചത്. അതുകൊണ്ട് അതിനെക്കുറിച്ചോർത്ത് പേടിക്കണ്ട എന്നു ഞാൻ പറയും. ഞാൻ ബൈക്ക് വാങ്ങിയെന്ന് അറിഞ്ഞപ്പോൾ ബിജു മേനോൻ ചോദിച്ചു, ചാക്കോച്ചാ... ഏതു ബൈക്കാ വാങ്ങിച്ചത് എന്ന്. ഞാൻ പറഞ്ഞു, 'ഹസ്ക്‌വർണ സ്വാർട്പിലൻ'! അതു കേട്ടതും ബിജു മേനോൻ പറഞ്ഞു, എനിക്ക് ബൈക്ക് വേണ്ട... ഞാൻ സൈക്കിൾ ഓടിച്ചോളാം എന്ന്!

 

ആദ്യ വരവിൽ തുണച്ചത് ഭാഗ്യം

 

സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ അമ്മയ്ക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. എന്നാൽ, അപ്പന് ഒടുക്കത്തെ താല്പര്യം ആയിരുന്നു. പഠിത്തം കളയരുത് എന്ന നിബന്ധനയിലാണ് അമ്മ എന്നെ സിനിമയിലേക്ക് വിടുന്നത്. അനിയത്തിപ്രാവ് ഇറങ്ങിയതിനുശേഷം ഒരു വർഷം ചെറിയൊരു ഗ്യാപ് ഇട്ടു ബികോം കംപ്ലീറ്റ് ചെയ്തിട്ടാണ് അടുത്ത സിനിമ നക്ഷത്രത്താരാട്ട് ചെയ്യുന്നത്. വന്നിരിക്കുന്ന മേഖല അഭിനയം ആണല്ലോ. 1981ൽ ധന്യ എന്ന സിനിമയിൽ ശ്രീവിദ്യാമ്മയുടെ മടിയിൽ ഇരിക്കുന്ന കൊച്ചുകുട്ടി എന്നതിൽക്കവിഞ്ഞ് ഒരു മുൻപരിചയവും സിനിമയിൽ എനിക്കില്ല. ഏതെങ്കിലും രീതിയിൽ സിനിമയിൽ വരണമെന്ന്, പ്രത്യേകിച്ച് ആക്ടിങ് ഫീൽഡിലേക്ക് വരണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. 

 

ആഗ്രഹത്തോടെ വരാത്തതുകൊണ്ട് എത്രത്തോളം മുന്നോട്ട് പോകും എന്നുള്ളതിനെപ്പറ്റി യാതൊരു ധാരണയും ഇല്ല. പ്രത്യേകിച്ചും ഇത്രയും മത്സരമുള്ള, ഭാഗ്യവും കഴിവും കഠിനാധ്വാനവും ഒക്കെ വേണ്ട സിനിമ പോലൊരു മേഖലയിൽ! അന്നൊന്നും ഹാർഡ് വർക്ക് ചെയ്യാൻ വലിയ തത്പരനും അല്ലായിരുന്നു. അപ്പോൾ ഇതൊന്നും ഇല്ലാതെ വരുന്ന ഒരു പയ്യൻ എത്രത്തോളം സിനിമയിൽ വിജയിക്കും... നിലനിൽക്കും... എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമായിരുന്നു. പിന്നെ ഭാഗ്യത്തിന് എല്ലാം നല്ല രീതിയിൽ സംഭവിച്ചു. 

 

അത് മലയാള സിനിമയെ തമിഴ്നാട്ടിൽ നിന്ന് ഇങ്ങോട്ട് കൊണ്ടുവന്നിട്ടുള്ള എന്റെ മുത്തച്ഛനോടുള്ള  സ്നേഹമോ മലയാള സിനിമയ്ക്ക് എന്റെ കുടുംബം നൽകിയിട്ടുള്ള  സംഭാവനകളോടോ ഒരു നന്ദിപ്രകടനം ആയിരിക്കാം പ്രേക്ഷകർ എനിക്ക് തന്നത്. പക്ഷെ അതിന് ഒരു പരിധി ഉണ്ടല്ലോ! അതു തീർന്നത് ഏകദേശം 2005 ലാണ്.

 

മാറിയില്ലെങ്കിൽ രക്ഷയില്ല

 

ആദ്യ വരവിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ലായിരുന്നു. നമ്മൾ ആഗ്രഹിക്കാഞ്ഞത് കൊണ്ട് തന്നെ വ്യത്യസ്തമായ സിനിമകളും വന്നില്ല. ഒരു പരിധി വരെ നമ്മൾ ആഗ്രഹിച്ചാൽ മാത്രമാണ് നേരത്തെ പൗലോ കൊയ്‌ലോ ചേട്ടൻ പറഞ്ഞത് പോലെ എല്ലാം ഒത്തു ചേർന്നു വരികയുള്ളൂ. ഇപ്പോൾ ഏകദേശം ആ  ഒരു രീതിയിലാണ് കാര്യങ്ങൾ പോയ്ക്കൊണ്ടിരിക്കുന്നത്. അല്ലാതെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കിട്ടിയ ഒരു സൗഭാഗ്യങ്ങളൊന്നുമല്ല ഇപ്പോൾ ലഭിക്കുന്ന സിനിമകൾ. ഇതിന് പുറകിലുള്ള സ്ട്രെയിനുകൾ ഒരുപാടുണ്ട്. എത്രയോ വർഷങ്ങൾ കാത്തിരുന്ന് ഞാൻ ചോദിച്ചു വാങ്ങിയ പ്രോജക്ടുകൾ ഇഷ്ടം പോലെയുണ്ട്. ആ സിനിമകളെല്ലാം ഒരുമിച്ച് വരുന്നുണ്ട് ഈ സമയത്ത് എന്ന് മാത്രമേ ഉള്ളൂ. 

 

ഒരു ഗ്യാപ്പിനു ശേഷം തിരിച്ചു വന്നപ്പോൾ സ്ഥിരം ഒരു പാറ്റേണിൽ നിന്നു മാറി നിൽക്കുന്ന കഥാപാത്രങ്ങളാണ് ചെയ്തത്. ആദ്യം തന്നെ ഞാൻ മീശ വടിച്ചു. പണ്ട് ഞാൻ മീശയിലും മുടിയിലും തൊടില്ലായിരുന്നു. ഗുലുമാൽ എന്ന സിനിമയിൽ ആണ് ഞാൻ മീശയെടുത്തത്. എൽസമ്മ എന്ന ആൺകുട്ടിയിൽ മുടി പറ്റെ വെട്ടി. പിന്നെ ഹ്യൂമറസ് ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറായി. ട്രാഫിക്, സീനിയേഴ്‌സ് തുടങ്ങിയ സിനിമയിൽ കുറച്ച് നെഗറ്റീവ് ആയിട്ടുള്ള കഥാപാത്രങ്ങളാണ്. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ ഈഗോയിസ്റ്റ് ആയിട്ടുള്ള കഥാപാത്രമാണ് ചെയ്തത്. അഞ്ചാം പാതിരായിലേക്ക് വരുമ്പോൾ കഥാപാത്രത്തിന് ഡാർക്ക് ഷേഡ് ഇല്ലെങ്കിലും സിനിമ അൽപം ഡാർക്ക് ഷേഡിലാണ്. ഒരു കഥാപാത്രത്തിനു വേണ്ടി ഔട്ട്ലുക്കിലും ഫിസീക്കിലും മൈൻഡ് സെറ്റിലും മാറ്റം വരുത്താൻ ഞാൻ റെഡി ആണ്. ഇല്ലേൽ രക്ഷയില്ല.  

 

തമിഴ് പേസ പോരേൻ

 

എനിക്ക് തമിഴ് അത്യാവശ്യം എഴുതാനും വായിക്കാനുമൊക്കെ അറിയാം. നമ്മുടെ സിനിമയുടെ ഷൂട്ടിംഗ് തമിഴ്‌നാട്ടിൽ വച്ച് നടക്കുമ്പോൾ ഓട്ടോഗ്രാഫ് വാങ്ങാൻ വരുന്നവർക്ക് 'അൻപുടൻ ചാക്കോച്ചൻ' എന്നൊക്കെ തമിഴിൽ എഴുതി കൊടുക്കുമായിരുന്നു. അതു കാണുമ്പോൾ അവർക്ക് അത്ഭുതമാണ്. ഞാൻ സിനിമയിലേക്ക് വന്ന കാലത്ത് മലയാളത്തിൽ തന്നെ താല്പര്യമില്ലാതെയാണ് അഭിനയിച്ചത്. ആ സമയത്ത് തമിഴിലും അവസരങ്ങൾ വന്നിരുന്നു. തമിഴിൽ അഭിനയിച്ച് അതെങ്ങാനും ഹിറ്റായി പോപ്പുലർ ആയികഴിഞ്ഞാൽ എനിക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നുള്ള രീതിയിലൊക്കെ ആയിരുന്നു ആ സമയത്തെ ആലോചന. 'അന്ത അളവുക്ക്' വരെ പോയി ചിന്തകൾ. അതിനുശേഷം സിനിമകളുടെ എണ്ണം കുറയുന്നു... വിജയങ്ങൾ കുറയുന്നു... ആൾക്കാർ അത്യാവശ്യം ചീത്ത  പറയുന്നതിന്റെ വക്കിൽ വരെ എത്തി നിൽക്കുന്നു... 

 

ആ സമയത്ത് തമിഴിൽ പോയി നോക്കിയാലോ എന്ന്  ആലോചിച്ചപ്പോൾ ഒറ്റ മനുഷ്യൻ  തിരിഞ്ഞു നോക്കുന്നില്ല! അതിനു ശേഷം ഇപ്പോഴാണ് ഒരു നല്ല അവസരം വന്നത്. ഒറ്റ് എന്നാണ് സിനിമയുടെ പേര്. സ്ക്രിപ്റ്റ് സഞ്ജീവ് ചേട്ടനാണ്. നിഴൽ എന്ന സിനിമയും അദ്ദേഹത്തിന്റേതാണ്. അവർ കഥ പറഞ്ഞപ്പോൾ കൊള്ളാമെന്ന് തോന്നി. കൂടെ ഒരു ക്യാരക്ടർ ചെയ്യുന്നത് അരവിന്ദ് സ്വാമി ആണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരാളാണ് അരവിന്ദ് സ്വാമി. രണ്ടുപേരും റൊമാന്റിക് ഹീറോസ് ആണ്. ഇത് തമിഴിലേക്കും എടുത്താലോ ആലോചിച്ചപ്പോൾ ഡബ്ബിങ് അല്ലാതെ  ഒരേ സമയം രണ്ടു ഭാഷകളിലായി എടുക്കാം എന്ന് തീരുമാനിച്ചു. ജോലിഭാരം നന്നായി കൂടും. ഇതൊരു റോഡ് മൂവി ആണ്. വളരെ എക്‌സൈറ്റഡ് ആണ് ഞാൻ. ഇത് പൊളിക്കും!  

 

വരുന്നത് വ്യത്യസ്തമായ സിനിമകൾ

 

വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ഇപ്പോൾ ആൾക്കാർ വരുന്നുണ്ട്. അതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം ആളുകൾ മാറി ചിന്തിക്കുന്നുണ്ടല്ലോ! എന്നാലും, ഒരിടിക്ക് പത്തു പേർ തെറിച്ചു പോകുന്ന തരത്തിലുള്ള സിനിമകളിൽ എനിക്ക് താല്പര്യം ഇല്ല. ഇനി അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ സാധ്യതയും കുറവായിരിക്കും. പക്ഷേ എന്റർടെയ്ൻ ചെയ്യുന്നതും വിശ്വാസയോഗ്യവുമായ സിനിമകൾ വന്നാൽ ചെയ്യും. അങ്ങനെയുള്ള സിനിമകൾ വരുന്നുണ്ട്. പക്കാ ഡാൻസ് ബേസ്ഡ് ആയ സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. അങ്ങനെയൊരു സിനിമ വന്നിട്ടുണ്ട്. പക്ഷേ, അതിനു മുൻപ് ഞാൻ മര്യാദയ്ക്ക് ഡാൻസ് പഠിക്കണം. ആളുകളെ പറ്റിക്കുന്ന പരിപാടി പറ്റില്ല. അതിന് ഞാൻ അൽപം കൂടി തയാറെടുക്കണം. അതു സംഭവിക്കും. അല്ലെങ്കിൽ സംഭവിപ്പിക്കും!