ഹിമാലയത്തിൽ പനിച്ചു കിടന്നു; ഒടുവിൽ അവാർഡ് നേട്ടത്തിലേക്ക് ചന്ദ്രുവിന്റെ ‘കയറ്റം’
‘ഐ ലവ് യു ചന്ദ്രു. സൂര്യനെ കുട കൊണ്ടു മറയ്ക്കാൻ ആർക്കും കഴിയില്ല. നിങ്ങളുടെ മുന്നോട്ടുള്ള അസാധാരണ യാത്രയ്ക്ക് ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളുടെ ആദ്യ അവാർഡ് നമ്മുടെ സിനിമയ്ക്ക് ആയതിൽ എനിക്കേറെ സന്തോഷം’ – ‘കയറ്റം’ എന്ന സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടിയ
‘ഐ ലവ് യു ചന്ദ്രു. സൂര്യനെ കുട കൊണ്ടു മറയ്ക്കാൻ ആർക്കും കഴിയില്ല. നിങ്ങളുടെ മുന്നോട്ടുള്ള അസാധാരണ യാത്രയ്ക്ക് ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളുടെ ആദ്യ അവാർഡ് നമ്മുടെ സിനിമയ്ക്ക് ആയതിൽ എനിക്കേറെ സന്തോഷം’ – ‘കയറ്റം’ എന്ന സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടിയ
‘ഐ ലവ് യു ചന്ദ്രു. സൂര്യനെ കുട കൊണ്ടു മറയ്ക്കാൻ ആർക്കും കഴിയില്ല. നിങ്ങളുടെ മുന്നോട്ടുള്ള അസാധാരണ യാത്രയ്ക്ക് ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളുടെ ആദ്യ അവാർഡ് നമ്മുടെ സിനിമയ്ക്ക് ആയതിൽ എനിക്കേറെ സന്തോഷം’ – ‘കയറ്റം’ എന്ന സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടിയ
‘ഐ ലവ് യു ചന്ദ്രു. സൂര്യനെ കുട കൊണ്ടു മറയ്ക്കാൻ ആർക്കും കഴിയില്ല. നിങ്ങളുടെ മുന്നോട്ടുള്ള അസാധാരണ യാത്രയ്ക്ക് ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളുടെ ആദ്യ അവാർഡ് നമ്മുടെ സിനിമയ്ക്ക് ആയതിൽ എനിക്കേറെ സന്തോഷം’ – ‘കയറ്റം’ എന്ന സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടിയ ചന്ദ്രു സെൽവരാജിനെ അഭിനന്ദിച്ച്, ‘കയറ്റ’ത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരൻ എഴുതിയ വാക്കുകളാണ്.
അവാർഡ് ജേതാവിന് അഭിനന്ദനം അറിയിച്ച് പ്രിയതാരം മഞ്ജു വാരിയരും കുറിച്ചു – ‘പ്രിയ ചന്ദ്രു സെൽവരാജിന് അഭിനന്ദനങ്ങൾ. ഒരു ഐ ഫോണിലാണ് നിങ്ങൾ ആ സിനിമ മുഴുവൻ ചിത്രീകരിച്ചതെന്ന് പലർക്കും അറിയില്ല. മീഡിയത്തേക്കാൾ പ്രതിഭയ്ക്കാണ് പ്രാധാന്യമെന്നു നിങ്ങൾ തെളിയിച്ചു. നിങ്ങളിൽ അഭിമാനിക്കുന്നു’.
അവാർഡ് പ്രഖ്യാപനവേള മുതൽ അഭിനന്ദനങ്ങൾ പലവഴിക്ക് ഒഴുകുകയാണ് ‘കയറ്റം’ എന്ന സിനിമയുടെ ഛായാഗ്രാഹകൻ ചന്ദ്രുവിലേക്ക്. ആദ്യമായി ഛായാഗ്രഹണം നിർവഹിച്ച സിനിമയ്ക്കുതന്നെ പുരസ്കാരം. ഭാഷയുടെയും സാങ്കേതികതയുടെയും അതിരു ഭേദിച്ച് സിനിമ അങ്ങനെയും ചില അദ്ഭുതങ്ങൾ സമ്മാനിക്കുന്നു.
സ്വതന്ത്ര ഛായാഗ്രാഹകനായി ആദ്യ സിനിമ ചെയ്ത് അതിനുതന്നെ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് മലയാളത്തിൽനിന്ന്. മദ്രാസിൽ നിന്നെത്തിയ കെ.വി.ആനന്ദ് ‘തേൻമാവിൻ കൊമ്പത്ത്’ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുമ്പോൾ, സ്വതന്ത്ര ഛായാഗ്രാഹകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു അത്. 1994ലെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും അദ്ദേഹത്തിനായിരുന്നു.
ആറ്റുനോറ്റ് ജീവിതത്തിൽ ആദ്യമായി ഒരു ഫീച്ചർ സിനിമയുടെ ക്യാമറാമാൻ ആകുമ്പോൾ, ആ സിനിമ പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിക്കേണ്ടിവരിക. ആ സിനിമയ്ക്കുതന്നെ സംസ്ഥാന പുരസ്കാരം ലഭിക്കുക – ചന്ദ്രു എന്ന എസ്. ചന്ദ്രമോഹനെ കാത്തിരുന്നതെല്ലാം തീർത്തും അപ്രതീക്ഷിത കാര്യങ്ങളാണ്. ആ വഴികളെക്കുറിച്ച് ചന്ദ്രു സെൽവരാജ് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
എല്ലാവർക്കും നന്ദി
എല്ലാവർക്കും നന്ദി പറഞ്ഞു തുടങ്ങാം. സനൽ അണ്ണൻ, മഞ്ജു മാഡം, ‘കയറ്റം’ സിനിമയിലൂടെ മറ്റൊരു അവാർഡ് നേടിയ ലിജു പ്രഭാകർ, സിനിമയുടെ ഭാഗമായ മറ്റെല്ലാവർക്കും ഏറെ നന്ദി. സിനിമ ശ്രദ്ധിക്കപ്പെടുമെന്ന് അറിയാമായിരുന്നു. എന്നാൽ എനിക്ക് അവാർഡ് കിട്ടുമെന്ന് സ്വപ്നത്തിൽ പോലുമില്ലായിരുന്നു, അതും സംസ്ഥാന അവാർഡ്. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഏറെ കടപ്പാടും നന്ദിയുമുള്ളത് സിനിമാട്ടോഗ്രഫർ തിരു സാറിനോടാണ്. മലയാളത്തിൽ ‘മരയ്ക്കാർ’ ഉൾപ്പെടെ തിരു സാർ ചെയ്തിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളിലായി ശ്രദ്ധേയനായ തിരു സാറാണ് സിനിമാട്ടോഗ്രഫി മേഖലയിൽ എന്റെ ഗുരു; അതിൽ കൈപിടിച്ചു നടത്തിയത്. അവാർഡ് നേട്ടത്തിന്റെ സന്തോഷം ആദ്യം പങ്കുവയ്ക്കാൻ ആഗ്രഹിച്ചതും അദ്ദേഹത്തോടാണ്.
സിനിമാട്ടോഗ്രഫർ എന്ന നിലയിൽ ‘കയറ്റം’ എന്റെ ആദ്യ ചിത്രമാണ്. സിനിമ ഐ ഫോണിൽ ചിത്രീകരിക്കാം എന്നത് സംവിധായകൻ സനൽ അണ്ണന്റെ (സനൽകുമാർ ശശിധരൻ) ആശയമാണ്. ആദ്യ സിനിമ അങ്ങനെയാകുന്നതിൽ എനിക്ക് അൽപം ആശങ്കയുണ്ടായിരുന്നു. ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമോ എന്നതായിരുന്നു കാരണം. എന്നാൽ, ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ, കഠിനമായ ഭൂപ്രകൃതിയും കാലാവസ്ഥയും നേരിട്ട് സിനിമ ചിത്രീകരിക്കാൻ വേറെ അധികം വഴികളുമില്ല. അതൊരു പരീക്ഷണം കൂടിയായിരുന്നു. സിനിമയുടെ കളറിസ്റ്റ് ലിജു പ്രഭാകർ മികച്ച രീതിയിൽതന്നെ ആ കാഴ്ചകൾക്കു ഭംഗിയേകി.
ചെന്നൈ ടു കേരളം
ഊട്ടിയാണ് എന്റെ നാട്. അച്ഛന്റെ ജോലി സംബന്ധമായാണ് ചെന്നൈയിൽ എത്തിയത്. അച്ഛൻ സെൽവരാജ് രംഗസാമി തമിഴ്നാട് സർക്കാരിലെ അഗ്രികൾചറൽ വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ്. അച്ഛന്റെ സ്ഥലംമാറ്റങ്ങൾക്ക് അനുസരിച്ച് തമിഴ്നാടിന്റെ പല ഭാഗങ്ങളിലായാണ് വളർന്നത്. ഇപ്പോൾ ചെന്നൈയിലാണ് സ്ഥിരതാമസം. അമ്മ വളർമതി വീട്ടമ്മയാണ്. ഒരു സഹോദരിയുണ്ട്. ഡോക്ടറാണ്, ഇപ്പോൾ എംഡി ചെയ്യുന്നു. ഞാൻ അണ്ണാ സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് കഴിഞ്ഞതാണ്. പഠിക്കുമ്പോൾ മുതലേ തലയിൽ നിറയെ സിനിമയായിരുന്നു. അങ്ങനെയാണ് എസ്. തിരു സാറിന്റെ അടുത്തു ചെല്ലുന്നത്.
അദ്ദേഹത്തിനു നാഷനൽ അവാർഡ് കിട്ടിയ, സൂര്യ സാർ നായകനായ ‘24’ എന്ന സിനിമ മുതൽ അസിസ്റ്റന്റ് ആയി കൂടെയുണ്ടായിരുന്നു. 2016 മുതൽ 2019 വരെ. രജനി സാറിന്റെ ‘പേട്ട’ സിനിമ വരെ അദ്ദേഹത്തോടൊപ്പമായിരുന്നു. ഇതിനിടെ ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. ഷോ റീൽ ആവശ്യത്തിനായി ചെയ്തതാണ്. അതിനു ശേഷം ‘കയറ്റം’ സിനിമയുമായി ബന്ധപ്പെട്ട ജോലികൾ തുടങ്ങി. ‘പേട്ട’ സിനിമയുടെ സംവിധായകൻ കാർത്തിക് സുബ്ബരാജ് സാറിന്റെ അസോഷ്യേറ്റ് ആയിരുന്ന ശ്രീനിവാസനാണ് എന്നെ സനൽ അണ്ണന് പരിചയപ്പെടുത്തിയത്.
ആദ്യം ‘കയറ്റം’
ഹിമാലയത്തിലെ, പാറക്കെട്ടും മറ്റുമുള്ള ലൊക്കേഷനുകളിൽ വലിയ ഭാരമുള്ള ക്യാമറയും അതിന്റെ അനുബന്ധ സാധനങ്ങളുമായി ഷൂട്ട് ചെയ്യാൻ പോകുന്നത് സാഹസമാണ്. മറ്റൊരു കാര്യം, അവിടെ ഇതെല്ലാം പ്രവർത്തിപ്പിക്കാനും ക്യാമറ ചാർജ് ചെയ്യാനുമുള്ള ബുദ്ധിമുട്ടുകളാണ്. സനൽ അണ്ണനാണ് ഐഫോണിൽ ചെയ്യാം എന്നു പറഞ്ഞത്.
സിനിമ മുഴുവനായിത്തന്നെ ഐഫോണിൽ ചെയ്യാം എന്നു തീരുമാനിച്ചതോടെ അത്യാവശ്യം നന്നായി മുന്നൊരുക്കങ്ങൾ നടത്തി. ആദ്യം ക്യാമറയെക്കുറിച്ചു കൃത്യമായി മനസ്സിലാക്കണമായിരുന്നു. അതിനു പല സാഹചര്യങ്ങളിൽ ഷൂട്ട് ചെയ്തുനോക്കി. പിന്നെ, ഗ്രേഡിങ് ടെസ്റ്റ് നടത്തി. പല പരിമിതികളും ഉണ്ടായിരുന്നു. കൃത്യമായ ഫുട്ടേജ് കിട്ടാൻ അതിന് അനുസരിച്ചുള്ള എക്സ്പോഷറിൽ ഷൂട്ട് ചെയ്യേണ്ടിയിരുന്നു. പിന്നെ, ശ്രദ്ധിക്കേണ്ടിയിരുന്നത് വൈഡ് ആംഗിളിൽ ഷൂട്ട് ചെയ്യേണ്ട ലാൻഡ്സ്‌കേപാണ്, അതും ഹിമാലയത്തിന്റെ വിശാലമായ കാഴ്ചകൾ.
ഐഫോൺ എക്സ്എസ് മാക്സിൽ ആയിരുന്നു പ്രധാനമായും ഷൂട്ട്. സാൻഡ്മാർക് വൈഡ് ആംഗിൾ ലെൻസ് ഉൾപ്പെടെ ഉപയോഗിച്ചിട്ടുണ്ട്. മറ്റൊരു കാര്യം ഹാൻഡ് ഹെൽഡ് ആയാണ് ക്യാമറ കൈകാര്യം ചെയ്തത്. സിനിമയുടെ ആകെയുള്ള ഫീലിന് അത് ആവശ്യമായിരുന്നു. ഹാൻഡ് ഹെൽഡ് ക്യാമറ കൈകാര്യം ചെയ്യാൻ ചെറിയ റിഗ്ഗുകളാണ് ഉപയോഗിച്ചത്. അഭിനേതാക്കൾ ഉൾപ്പെടെ കുറച്ചുപേരുമായാണ് ഹിമാലയത്തിലേക്കു പോയത്. എല്ലാവരും എല്ലാ ജോലികളിലും സഹായിക്കും. അത് അത്യാവശ്യമായിരുന്നു.
അവിടത്തെ കാലാവസ്ഥയോടു പെട്ടെന്നു പൊരുത്തപ്പെടാൻ പലരും കുറച്ചു ബുദ്ധിമുട്ടി. സംഘത്തിലെ ചിലരെങ്കിലും ആദ്യമായാണ് ഹിമാലയത്തിൽ പോകുന്നത്. ഞാനും പനിപിടിച്ച് രണ്ടു ദിവസം കിടന്നു. ഷൂട്ട് ചെയ്തത് ഐഫോണിലാണെങ്കിലും ബാക്കി കാര്യങ്ങളെല്ലാം ഒരു ഫീച്ചർ സിനിമയുടെ ചിട്ടവട്ടങ്ങളോടെ തന്നെയാണ് പൂർത്തിയാക്കിയത്. എന്നെ ഞെട്ടിച്ച മറ്റൊരാൾ മഞ്ജു മാഡമാണ് (മഞ്ജു വാരിയർ). ചിത്രീകരണം ഐഫോണിലാണ് എന്നതൊന്നും മാഡത്തെ ബാധിച്ചില്ല. എല്ലാ പ്രോത്സാഹനങ്ങളും തന്നു.
വീണ്ടും മലയാളം
ആദ്യ സിനിമയ്ക്കു ശേഷം വീണ്ടും ചെയ്തത് മലയാളത്തിൽതന്നെയാണ്, അതും സനൽ അണ്ണനോടൊപ്പം – ടൊവിനോ നായകനായ ‘വഴക്ക്’ എന്ന സിനിമ. പിന്നെ, ചെയ്തത് എബ്രിഡ് ഷൈനിനൊപ്പം ‘മഹാവീര്യർ’. അതിനു ശേഷം ഒരു തമിഴ് സിനിമയാണ് ചെയ്യുന്നത്. എന്റെ നാലാമത്തെ സിനിമ. അതു തുടങ്ങിയിട്ടുണ്ട്. വീണ്ടും അകം നിറഞ്ഞ നന്ദി പറഞ്ഞുതന്നെ ഈ സംഭാഷണം തീർക്കാം. മലയാളത്തിന്റെ സ്നേഹത്തിനും ഈ അംഗീകാരത്തിനും ഹൃദയം നിറഞ്ഞ നന്ദി.