ചേട്ടന്റെ പിറന്നാള്‍ ദിനത്തിലാണ് ‘ജാനേമന്നി’ന്റെ പിറവി: ഗണപതി അഭിമുഖം
ഗണപതിക്കും വിഘ്‌നങ്ങള്‍ നീങ്ങി തുടങ്ങി. പാലും പഴവും കൈകളിലേന്തി മലയാളിയെ പാടി രസിപ്പിച്ച ആ ബാലതാരമിന്ന് യുവതാരമായി വളര്‍ന്നു കഴിഞ്ഞു. തിയറ്ററുകളില്‍ ആഘോഷത്തിന്റെ പൊട്ടിച്ചിരി നിറയ്ക്കുന്ന ‘ജാനേമന്നി’ല്‍ ഗണപതി നടന്‍ മാത്രമല്ല, സഹ എഴുത്തുകാരില്‍ ഒരാള്‍കൂടിയാണ്. ചേട്ടനും സംവിധായകനുമായ ചിദംബരത്തിനൊപ്പം
ഗണപതിക്കും വിഘ്‌നങ്ങള്‍ നീങ്ങി തുടങ്ങി. പാലും പഴവും കൈകളിലേന്തി മലയാളിയെ പാടി രസിപ്പിച്ച ആ ബാലതാരമിന്ന് യുവതാരമായി വളര്‍ന്നു കഴിഞ്ഞു. തിയറ്ററുകളില്‍ ആഘോഷത്തിന്റെ പൊട്ടിച്ചിരി നിറയ്ക്കുന്ന ‘ജാനേമന്നി’ല്‍ ഗണപതി നടന്‍ മാത്രമല്ല, സഹ എഴുത്തുകാരില്‍ ഒരാള്‍കൂടിയാണ്. ചേട്ടനും സംവിധായകനുമായ ചിദംബരത്തിനൊപ്പം
ഗണപതിക്കും വിഘ്‌നങ്ങള്‍ നീങ്ങി തുടങ്ങി. പാലും പഴവും കൈകളിലേന്തി മലയാളിയെ പാടി രസിപ്പിച്ച ആ ബാലതാരമിന്ന് യുവതാരമായി വളര്‍ന്നു കഴിഞ്ഞു. തിയറ്ററുകളില്‍ ആഘോഷത്തിന്റെ പൊട്ടിച്ചിരി നിറയ്ക്കുന്ന ‘ജാനേമന്നി’ല്‍ ഗണപതി നടന്‍ മാത്രമല്ല, സഹ എഴുത്തുകാരില്‍ ഒരാള്‍കൂടിയാണ്. ചേട്ടനും സംവിധായകനുമായ ചിദംബരത്തിനൊപ്പം
ഗണപതിക്കും വിഘ്‌നങ്ങള്‍ നീങ്ങി തുടങ്ങി. പാലും പഴവും കൈകളിലേന്തി മലയാളിയെ പാടി രസിപ്പിച്ച ആ ബാലതാരമിന്ന് യുവതാരമായി വളര്‍ന്നു കഴിഞ്ഞു. തിയറ്ററുകളില്‍ ആഘോഷത്തിന്റെ പൊട്ടിച്ചിരി നിറയ്ക്കുന്ന ‘ജാനേമന്നി’ല്‍ ഗണപതി നടന്‍ മാത്രമല്ല, സഹ എഴുത്തുകാരില്‍ ഒരാള്‍കൂടിയാണ്. ചേട്ടനും സംവിധായകനുമായ ചിദംബരത്തിനൊപ്പം അനിയന്‍ ഗണപതിയും ചേര്‍ന്നു നിന്നപ്പോള്‍ അത് ആസ്വാദനത്തില്‍ പുതുമ നിറഞ്ഞൊരു സിനിമയുടെ പിറവിയ്ക്കു കാരണമായി. രണ്ടാം വരവില്‍ ഗണപതി എന്ന നടനെ അടയാളപ്പെടുത്തുന്ന സിനിമാകൂടിയായി ‘ജാനേമന്‍’ മാറുമ്പോള്‍ അതിന്റെ സന്തോഷം ഇരട്ടിയാണെന്ന് ഗണപതി തന്നെ പറയുന്നു...
‘ജാനേമന്‍’ അങ്ങനെ ജനിച്ചു
രണ്ടു വര്‍ഷം മുന്‍പുള്ള ചേട്ടന്റെ ഒരു പിറന്നാള്‍ ദിവസം. ഇതേ ദിവസം തന്നെ അടുത്ത വീട്ടിലെ ഒരാള്‍ മരിക്കുകയുണ്ടായി. അതോടെ പിറന്നാള്‍ ആഘോഷം വളരെ ലളിതമാക്കി. ജനനവും മരണവും തമ്മിലുള്ള ചില സംഘര്‍ഷങ്ങള്‍... ഇതിലൊരു സിനിമയുണ്ടല്ലോ എന്ന തോന്നല്‍ ചേട്ടനില്‍ ആദ്യം ഉണ്ടാകുന്നത് അന്നാണ്. ‘ജാനേമന്‍’ എന്ന സിനിമയുടെ പിറവിയും അവിടെ നിന്നാണ്. ഞാനന്ന് സ്ഥലത്തില്ല. പിന്നീട് എന്നെ കാണുമ്പോള്‍ അതിനെക്കുറിച്ചൊക്കെ കുറേ ചര്‍ച്ച ചെയ്തു. ജനനവും മരണവും എന്നതില്‍ നിന്ന് ജന്‍, മന്‍ എന്നൊക്കെ ചേര്‍ത്ത് ജാനേമന്‍, ഒരു ജനനവും മരണവും എന്നൊക്കെ ടൈറ്റിലു വരെ ആലോചിച്ചു.
പക്ഷേ അതൊരു സിനിമ രൂപത്തിലെത്തുന്നത് പിന്നെയും നാളുകള്‍ ഏറെ കഴിഞ്ഞാണ്. ഒരിക്കലും ഇതായിരിക്കും ചിദംബരത്തിന്റെ ആദ്യ സിനിമയെന്ന ഞങ്ങള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. എഴുതി തയാറാക്കിയ മറ്റു ചില തിരക്കഥകളുമായി ചിദംബരം കാത്തിരിക്കുമ്പോഴാണ് ജാനേമന്നിലേക്ക് എത്തുന്നത്. അതിന് കാരണമായത് ഞങ്ങളുടെ അടുത്ത സുഹൃത്തായ അര്‍ജുന്‍ അശോകനാണ്. ഒരു ദിവസം അപ്രതീക്ഷിതമായി അര്‍ജുന്റെ കോള്‍ വരികയാണ്. ഒരു നിര്‍മാതാവുണ്ട് പെട്ടെന്നൊരു കഥ പറയാമോ എന്ന് ചോദിക്കുമ്പോള്‍ ചിദംബരം സ്ഥലത്തില്ല. അതോടെ അവരെ പോയി കാണാനുള്ള ഉത്തരവാദിത്വം എന്റേതായി. കഥപോലും ആയിട്ടില്ലെങ്കിലും എന്റെ മനസ്സിലേക്ക് ഓടി എത്തിയത് അന്നത്തെ ജനനം മരണം കഥയായിരുന്നു. അത് ഞാന്‍ അവരോട് പറഞ്ഞു. അതിന്റെ സാധ്യതകളും കേട്ടതോടെ അവര്‍ ഹാപ്പിയായി. ഇതാണ് നമ്മുടെ ആദ്യ സിനിമയെന്ന് ഞാന്‍ ചിദംബരത്തോട് പറയുമ്പോള്‍ ആള്‍ക്കുമൊരു ഞെട്ടലായിരുന്നു.
എഴുത്തിലേക്കുള്ള വഴി
ഒരു വര്‍ഷം മുന്‍പ് ഞാന്‍ തന്നെ എഴുതി ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുകയുണ്ടായി. കണ്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞു. എഴുതാനുള്ള ധൈര്യം കിട്ടുന്നത് അങ്ങനെയാണ്. അപ്പോഴും സിനിമ എഴുത്തിലേക്ക് എത്തും എന്നൊരു പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. ‘ജാനേമന്‍’ ആദ്യം എഴുതാന്‍ ഇരിക്കുന്നത് ചിദംബരം തന്നെയാണ്. എഴുത്തിനിടയില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞതോടെ എന്നാല്‍ നീയും കൂടി കൂടിക്കോ എന്ന് ചിദംബരം തന്നെ പറഞ്ഞു. അങ്ങനെ അതിലേക്ക് ഞങ്ങളുടെ സുഹൃത്തായ സപ്‌നേഷ് വരാച്ചാലും വന്നു ചേര്‍ന്നു. വിചാരിച്ചതിലും വേഗത്തില്‍ ഒന്നരമാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കി.
എല്ലാ കാലത്തും ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന വിഷയമാണല്ലോ കോമഡി. അതുകൊണ്ടുതന്നെ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്നതും എളുപ്പമായിരുന്നില്ല. കോമഡിക്കുവേണ്ടി കോമഡി എഴുതാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. സിറ്റുവേഷന്‍ കോമഡി കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു എപ്പോഴും പിന്തുടര്‍ന്നത്. ആരേയും വേദനിപ്പിക്കുന്നതോ പരിഹസിക്കുന്നതോ ആയ കോമഡി ഉണ്ടാകരുതെന്ന നിര്‍ബന്ധവും ആദ്യം മുതല്‍ ഉണ്ടായിരുന്നു.
കഥാപാത്രങ്ങള്‍
ജോയ്‌മോനെ പോലെ ഏകാന്തത അനുഭവിക്കുന്ന പല സുഹൃത്തുക്കളും ഞങ്ങള്‍ക്കുമുണ്ട്. അവരിങ്ങനെ ഇടയ്‌ക്കൊക്കെ വിളിച്ച് അവരുടെ സങ്കടങ്ങള്‍ പറയും. ജോയ്‌മോന്‍ എന്ന കഥാപാത്രത്തെ കണ്ടെത്തിയതും അങ്ങനെയായിരുന്നു. ഇങ്ങനെ ഒരാള്‍ നാട്ടിലേക്ക് എത്തിയാല്‍ ഉണ്ടാകുന്ന ഒരു ഓളമുണ്ടല്ലോ. ജാനേമന്നിന്റെ തിരക്കഥയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതും അതായിരുന്നു. ആദ്യം മുതല്‍ തന്നെ ജോയ്‌മോനായി ബേസില്‍ ജോസഫ് വന്നാല്‍ നന്നായിരിക്കുമെന്ന് എല്ലാവരും ഒരേ ശബ്ദത്തില്‍ തീരുമാനിച്ചു. അതുകൊണ്ടു തന്നെ ബേസിലേട്ടനെ മനസ്സില്‍ കണ്ടാണ് ഓരോ സീനുകളും എഴുതിയത്. അത് സിനിമയ്ക്കും സഹായകരമായി എന്നു തോന്നുന്നു.
ഞാന്‍ അഭിനയിച്ച ഡോ. ഫൈസലും സമ്പത്തുമൊക്കെ ഞങ്ങള്‍ക്ക് പരിചയമുള്ള ചില സുഹൃത്തുക്കള്‍ തന്നെയാണ്. സ്‌ക്രിപ്പ്റ്റ് ചെയ്യുമ്പോഴൊന്നും ഞാനിതില്‍ അഭിനയിക്കും എന്നൊരു പ്രതീക്ഷയേ ഇല്ലായിരുന്നു. ചേട്ടന്‍ തന്നെയാണ് നീ ഫൈസലിനെ ചെയ്താല്‍ നന്നായിരിക്കുമെന്ന് പറയുന്നത്. തിരക്കഥയൊക്കെ നന്നായി അറിയാമെങ്കിലും ഒരു ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. ആളുകളിലേക്ക് എനിക്ക് കൂടുതലായി എത്താന്‍ ജാനേമന്‍ സഹായമായി എന്നതും വലിയ സന്തോഷമാണ്. ഇതിനു മുന്‍പും അത്യാവശ്യം കുറച്ചു വേഷങ്ങളിലൊക്കെ അഭിനയിച്ച് ഞാനിവിടെ തന്നെയുണ്ടായിരുന്നു.
ഷൂട്ടിങ് ഓര്‍മകള്‍
എല്ലാവരും ഏറ്റവും അടുത്ത സുഹൃത്തുക്കളായതുകൊണ്ട് ചിത്രീകരണം മറക്കാനാകാത്ത അനുഭവമായിരുന്നു. സിനിമയുടെ കൂടുതല്‍ രംഗങ്ങളും രാത്രിയിലാണല്ലോ. അതുകൊണ്ട് ചിത്രീകരണവും കൂടുതല്‍ രാത്രികളിലായിരുന്നു. രാവിലെ സുഖമായി കിടന്നുറങ്ങിയ ശേഷം വൈകുന്നേരമാണ് ഉണരുന്നത്. പകല്‍ വെളിച്ചം വീണു തുടങ്ങുമ്പോഴേക്കും ഷൂട്ടും അവസാനിക്കുകയും ചെയ്യും. ലാല്‍ സാറൊക്കെ രാത്രിയായിട്ടും നന്നായി ഞങ്ങളോട് സഹകരിച്ചു. ഷൂട്ടിങ്ങും വലിയൊരു അനുഭവമായിരുന്നു. ആര്‍ക്കും ഒരു പരാതികളും പരിഭവങ്ങളും ഇല്ലാതെ കടന്നു പോയ കുറേ നല്ല ദിവസങ്ങള്‍.
ഇനി..?
ജിവീതത്തില്‍ പ്രതീക്ഷിക്കാത്തതൊക്കെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തും അങ്ങനെയൊന്നാണ്. അഭിനയം തന്നെയാണ് പ്രധാനം. എങ്കിലും എഴുത്തുകളൊക്കെ നടക്കുന്നുണ്ട്. നല്ല സിനിമയുടെ ഭാഗമാകുക എന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചേട്ടന്റെ സിനിമാ സ്വപ്‌നങ്ങള്‍ കണ്ടും കേട്ടും അറിഞ്ഞുമൊക്കെയാണ് ഞാന്‍ വളര്‍ന്നത്. അവിചാരിതമായി ആണെങ്കിലും ചേട്ടന്റെ സിനിമയുടെ വലിയൊരു ഭാഗമാകാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം.