ഇതാ ഭീമന്റെ കിന്നരി; മേഘ തോമസ് അഭിമുഖം
2019-ൽ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ശ്യാമപ്രസാദിന്റെ ‘ഒരു ഞായറാഴ്ച’യിലൂടെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച അഭിനേത്രിയാണ് ഡൽഹി മലയാളിയായ മേഘ തോമസ്. കുഞ്ചാക്കോ ബോബൻ നായകനായ അഷ്റഫ് ഹംസ ചിത്രം ‘ഭീമന്റെ വഴി’യിലൂടെ മലയാളത്തിൽ തന്റേതായ ഒരു ഇടം കണ്ടെത്തുകയാണ് മേഘ. വടംവലിയുടെ
2019-ൽ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ശ്യാമപ്രസാദിന്റെ ‘ഒരു ഞായറാഴ്ച’യിലൂടെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച അഭിനേത്രിയാണ് ഡൽഹി മലയാളിയായ മേഘ തോമസ്. കുഞ്ചാക്കോ ബോബൻ നായകനായ അഷ്റഫ് ഹംസ ചിത്രം ‘ഭീമന്റെ വഴി’യിലൂടെ മലയാളത്തിൽ തന്റേതായ ഒരു ഇടം കണ്ടെത്തുകയാണ് മേഘ. വടംവലിയുടെ
2019-ൽ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ശ്യാമപ്രസാദിന്റെ ‘ഒരു ഞായറാഴ്ച’യിലൂടെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച അഭിനേത്രിയാണ് ഡൽഹി മലയാളിയായ മേഘ തോമസ്. കുഞ്ചാക്കോ ബോബൻ നായകനായ അഷ്റഫ് ഹംസ ചിത്രം ‘ഭീമന്റെ വഴി’യിലൂടെ മലയാളത്തിൽ തന്റേതായ ഒരു ഇടം കണ്ടെത്തുകയാണ് മേഘ. വടംവലിയുടെ
2019-ൽ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ശ്യാമപ്രസാദിന്റെ ‘ഒരു ഞായറാഴ്ച’യിലൂടെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച അഭിനേത്രിയാണ് ഡൽഹി മലയാളിയായ മേഘ തോമസ്. കുഞ്ചാക്കോ ബോബൻ നായകനായ അഷ്റഫ് ഹംസ ചിത്രം ‘ഭീമന്റെ വഴി’യിലൂടെ മലയാളത്തിൽ തന്റേതായ ഒരു ഇടം കണ്ടെത്തുകയാണ് മേഘ. വടംവലിയുടെ പശ്ചാത്തലത്തിൽ നവാഗതനായ ബിബിൻ പോൾ സംവിധാനം ചെയ്ത ‘ആഹാ’യിലും റിലീസിനു തയാറെടുക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയ’ത്തിലും ശ്രദ്ധേയമായ വേഷങ്ങളിൽ മേഘയുണ്ട്. ഭീമന്റെ വഴിയിലെ കർണാടക സ്വദേശിനിയായ ‘കിന്നരി’യുടെ വേഷത്തെ സ്വാഭവികതയോടെ സ്ക്രീനിലേക്കു പകർത്തി കയ്യടി നേടുകയാണ് മേഘ.
അവധിക്കാലത്തെ നാടകകളരിയിൽ നിന്ന് അഭിനയ ജീവിതത്തിലേക്ക്…
അഭിനയം ഒരിക്കലും എന്റെയൊരു പാഷനായിരുന്നുവെന്നു പറയാൻ പറ്റില്ല. സ്കൂൾ കാലഘട്ടത്തിലൊക്കെ പാഠ്യേതര വിഷയങ്ങളിലൊക്കെ സജീവമായിരുന്നെങ്കിലും അഭിനേത്രിയാകണമെന്ന ചിന്തയൊന്നും അന്ന് ഉണ്ടായിരുന്നില്ല. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ കഴിഞ്ഞപ്പോൾ ഏകദേശം മൂന്നു മാസത്തോളം അവധിയുണ്ടായിരുന്നു. ആ സമയത്ത് അമ്മ പറഞ്ഞിട്ടാണ് ഒരു തിയറ്റർ ഗ്രൂപ്പിൽ ചേരുന്നത്. അഭിനയത്തിലേക്കുള്ള ആദ്യ പടി അതായിരുന്നു.
എന്റെ അച്ഛനും അമ്മയും മലയാളികളാണെങ്കിലും ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്. ഡൽഹിയിൽ തിയറ്റർ ഗ്രൂപ്പുമായി ബന്ധപ്പെട്ടു വലിയ പ്ലേയുടെയൊക്കെ ഭാഗമായിട്ടുണ്ട്. ഓപ്പറ പോലെ സംഗീത പ്രധാന്യമുള്ള നാടകമായിരുന്നു അത്. ആറു മാസത്തോളമൊക്കെ ഒരു നാടകത്തിനു വേണ്ടി മാത്രം സമർപ്പിക്കേണ്ടി വന്നിട്ടുണ്ട്.
‘ഒരു ഞായറാഴ്ച’ കൊണ്ടു മാറിമറിഞ്ഞ അഭിനയ ജീവിതം…
‘ഒരു ഞായറാഴ്ച’ (A Sunday) സിനിമ പറയുന്നത് രണ്ടു ഏജ് ഗ്രൂപ്പിലുള്ള കപ്പിൾസിന്റെ കഥയാണ്. നാൽപതിനു മുകളിലുള്ള കപ്പിളിന്റെ ഭാഗമാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്. 2014-15 കാലഘട്ടത്തിലാണ് അത് ഷൂട്ട് ചെയ്യുന്നത്. രണ്ടാമാത്തെ കപ്പിളിന്റെ ഭാഗം ഷൂട്ട് ചെയ്തിരുന്നില്ല. ഓഡിഷനൊക്കെ നടത്തിയിരുന്നെങ്കിലും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സിനിമ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീട് 2018-ൽ ആ സിനിമ പൂർത്തിയാക്കണമെന്നു സംവിധായകൻ ശ്യാമപ്രസാദ് തീരുമാനിക്കുകയും വീണ്ടും ഓഡിഷൻ വെക്കുകയും ചെയ്തു. എന്റെ സുഹൃത്തിന്റെ സുഹൃത്ത് മുരളി വഴിയാണ് ഞാൻ ഈ സിനിമയെപറ്റി അറിയുന്നത്. സുജ എന്ന കഥാപാത്രത്തിനു വേണ്ടിയായിരുന്നു ഓഡിഷൻ നടത്തിയത്. എന്റെ പ്രൊഫൈൽ ശ്യാമപ്രസാദിന് ഇഷ്ടമാകുകയും അദ്ദേഹത്തിന്റെ സഹസംവിധായകർ നേരിട്ടെത്തി എന്നെ ഓഡിഷൻ ചെയ്യുകയും ചെയ്തു. അതിനു ശേഷമാണ് ഞാൻ അദ്ദേഹത്തെ നേരിട്ട് കാണുന്നത്. സുജയുടെ കഥാപാത്രമായി എന്നെ നിശ്ചയിക്കുകയും തിരുവനന്തപുരത്ത് ഞങ്ങൾക്കു ഒരാഴ്ച അഭിനയ കളരി സംഘടിപ്പിക്കുകയും ചെയ്തു. കന്യാകുമാരിയിലായിരുന്നു ഷൂട്ട്.
‘ഒരു ഞായറാഴ്ച’യിലെ മറ്റൊരു അഭിനേത്രിയായ സാലി ഈ സിനിമ സംവിധായകൻ അഷ്റഫ് ഹംസയ്ക്കു നിർദേശിച്ചിരുന്നു. ആ സിനിമ കണ്ടിട്ടാണ് അദ്ദേഹം എന്നെ ഭീമനിലേക്കു കാസ്റ്റ് ചെയ്യുന്നത്. പക്ഷേ ഈ വിവരങ്ങളൊക്കെ ഞാൻ അറിയുന്നത് ഷൂട്ടിങ് തുടങ്ങിയതിനു ശേഷം മാത്രമാണ്. സിനിമയ്ക്കു മുമ്പ് അദ്ദേഹത്തെ അറിയാമെങ്കിലും വ്യക്തിപരമായി അത്ര അടുത്തറിയാവുന്ന ആളൊന്നുമായിരുന്നില്ല. എന്നിരുന്നാലും ചലച്ചിത്ര-പരസ്യ മേഖലകളിലൊക്കെ സജീവമായി നിൽക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ വർക്കുകളൊക്കെ അദ്ദേഹവുമായി പങ്കുവെക്കാറുണ്ടായിരുന്നു. അദ്ദേഹം കൃത്യമായ ഫീഡ്ബാക്കുകളും തരാറുണ്ടായിരുന്നു.
ഭീമനിലേക്കുള്ള കിന്നരിയുടെ വഴി..
2020 സെപ്റ്റംബറിൽ അഷ്റഫ് ഹംസ എന്നെ വിളിച്ച് ഡിസംബറിൽ ഫ്രീയായിരിക്കുമോ എന്നു ചോദിച്ചു. കോവിഡൊക്കെയായി പ്രത്യേകിച്ചു വർക്കുകളൊന്നും ഇല്ലാതെ ഇരിക്കുന്ന സമയത്താണ് അദ്ദേഹം വിളിക്കുന്നത്. വലിയൊരു പ്രതീക്ഷയായിരുന്നു ആ കോൾ. അപ്പോഴും അദ്ദേഹം ഈ സിനിമയുടെ അണിയറപ്രവർത്തകരെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമൊന്നും എന്നോട് പറഞ്ഞിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ പോലെയൊരു സംവിധായകന്റെ സിനിമയുടെ ഭാഗമാകുന്നതിന്റെ ത്രില്ലിലായിരുന്നു. പിന്നീടു കുറച്ചു കാലം ആശയവിനിമയം ഒന്നും ഉണ്ടായിരുന്നില്ല. പ്രതീക്ഷയൊക്കെ ചെറുതായി അസ്തമിച്ചു തുടങ്ങറായപ്പോൾ നവംബറിൽ വിളി വന്നു. ഞാൻ കഥ കേട്ടു. അതിൽ ഭീമനും കിന്നരിയും തമ്മിലുള്ള വളരെ വൈകാരികമായൊരു ഫോൺ സംഭാഷണം ഉണ്ടായിരുന്നു. അത് എന്നെ വല്ലാതെ സ്പർശിച്ചു. ചാക്കോച്ചനും ചെമ്പൻ വിനോദും ഗിരീഷ് ഗംഗാധരനുമൊക്കെ പ്രൊജക്റ്റിന്റെ ഭാഗമാണെന്നു അറിയുന്നത് അപ്പോഴാണ്.
ടെലിവിഷൻ സ്ക്രീനിലെ ഹീറോയ്ക്ക് അന്നും ഇന്നും എന്നും നിത്യയൗവനം…
ഡൽഹി മലയാളിയായ എന്റെ കുട്ടികാലത്തൊക്കെ മലയാള സിനിമകൾ കാണാൻ ആശ്രയിച്ചിരുന്നത് ടെലിവിഷനെയാണ്. ശനിയാഴ്ചയും ഞായറാഴ്ച പള്ളി കഴിഞ്ഞുള്ള സമയത്തും ഒരേ സമയം രണ്ട് മലയാളം ചാനലുകൾ മാറ്റി മാറ്റി സിനിമ കാണുമായിരുന്നു. ആ സമയത്ത് ഞാൻ അനിയത്തിപ്രാവൊക്കെ കണ്ടിട്ടുണ്ട്. ചാക്കോച്ചന് അന്നും ഇന്നും ചെറുപ്പത്തിനൊരു കുറവും ഇല്ല എന്നതാണ് സത്യം.
പത്ത് ഇരുപത്തിയഞ്ചു കൊല്ലമായി ചലച്ചിത്രമേഖലയിലുള്ള ചാക്കോച്ചനെ പോലെ സീനിയറായിട്ടുള്ള ഒരു ആർട്ടിസ്റ്റിനോട് എങ്ങനെ ഇടപഴകും എന്നതിൽ നല്ല ടെൻഷനുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആ ധാരണകളൊക്കെ തെറ്റിച്ചു. വളരെ സിംപിളായ ഒരു അടിപൊളി മനുഷ്യനാണ് ചാക്കോച്ചൻ.
‘പെണ്ണുങ്ങൾ അല്ലെങ്കിലും പൊളിയല്ലേ…’
കർണാടയിൽ നിന്നുള്ള റെയിൽവേ എൻഞ്ചീനിയറുടെ വേഷമാണ് ഞാൻ ഭീമന്റെ വഴിയിൽ ചെയ്തിരിക്കുന്നത്. തിരക്കഥാകൃത്ത് ചെമ്പൻ വിനോദ് കുറെക്കാലം ബെംഗളൂരിൽ ജോലി ചെയ്തിട്ടുണ്ട്. അവിടെയുള്ള അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ പേരാണ് കിന്നരി. ആ പേരാണ് എന്റെ കഥാപാത്രത്തിനു നൽകിയിരിക്കുന്നത്. കിന്നരിയും റിയൽ ലൈഫിലെ ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല. പക്ഷേ ആ കഥാപാത്രം വ്യക്തിപരമായി എന്നെ സ്വാധീനിച്ചു. കിന്നരിയുടെ പാത്ര സൃഷ്ടിയിൽ എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയത് മറ്റൊരാളുടെ വിയോജിപ്പിനെ ബഹുമാനിച്ചു കൊണ്ടു അതിനോട് യോജിക്കാൻ ശ്രമിക്കുന്നതാണ്. റിയൽ ലൈഫിൽ എനിക്ക് എത്രത്തോളം അത് സാധ്യമാകും എന്നറിയില്ല. അങ്ങനെ ചിന്തിക്കുമ്പോൾ കിന്നരിയെന്ന കഥാപാത്രം എനിക്കൊരു പഠന അനുഭവമായിരുന്നു.
ഈ സിനിമയിൽ ചെറുതും വലുതുമായ എട്ടോളം സ്ത്രീ കഥാപാത്രങ്ങളുണ്ട്. എല്ലാവർക്കും കൃത്യമായ ഐഡന്ററ്റി കൊടുക്കാൻ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. സ്വയംപര്യാപ്തത നേടിയവരാണ് ഇതിലെ സ്ത്രീകൾ. അവർക്കു നഷ്ടപ്പെടലുകളുടെ കഥകളുംമുണ്ട്. എന്നിരുന്നാലും അതിൽ കരഞ്ഞു തളർന്നിരിക്കുന്ന നായികമാർ അല്ല ആരും. ജീവിതത്തെ ധീരമായി നേരിടുന്നവരാണ് എല്ലാവരും. വിവേകവും പ്രയോഗികമായി ജീവിതത്തെ സമീപിക്കുന്നവരുമാണ് അവർ. അങ്ങനെയൊരു സിനിമയുടെ ഭാഗമായതിൽ അതുകൊണ്ടു തന്നെ എനിക്ക് വലിയ അഭിമാനം തോന്നുന്നുണ്ട്. പെണ്ണുകൾ എല്ലാരും അല്ലെങ്കിലും പൊളിയല്ലേ.
പ്രിവ്യൂ കഴിഞ്ഞ് റിമ ചോദിച്ചു ‘കർണാടകയിൽ എവിടെയാണ് വീട്’
സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാണ് റിമ കല്ലിങ്കൽ. സിനിമയുടെ പ്രിവ്യു ഷോയിലാണ് റിമ ആദ്യമായി എന്നെ കാണുന്നത്. പ്രിവ്യു കഴിഞ്ഞ് കാണുമ്പോൾ റിമ എന്നോട് ചോദിച്ചത് കർണാടകയിൽ എവിടെയാണ് വീടെന്നാണ്. അത് എന്റെ കഥാപാത്രത്തിനു ലഭിച്ച വലിയൊരു അംഗീകാരമാണ്. സിനിമ കണ്ട പലരും ഞാൻ ശരിക്കും കന്നഡികയാണെന്നു കരുതുന്നുണ്ട്. ചാക്കോച്ചൻ സംവിധായകൻ അഷ്റഫ് ഹംസയോട് ചോദിച്ചിരുന്നു കിന്നരിക്കു ആരാണ് ഡബ്ബ് ചെയ്തതെന്ന്. ഞാൻ തന്നെയാണ് കിന്നരിക്കു ശബ്ദം നൽകിയിരിക്കുന്നത്. കേരളത്തിനു പുറത്ത് ജനിച്ചു വളർന്നതു കൊണ്ട് ശബ്ദം നൽകുമ്പോൾ എന്റെ മുറി മലയാളം കഥാപാത്രത്തിനു സ്വാഭാവികത നൽകിയിട്ടുണ്ട്.
ചെമ്പൻ വിനോദ് ദീർഘകാലം കർണാടകയിലായിരുന്നതു കൊണ്ട് അദ്ദേഹത്തിനു കന്നഡ ഭാഷയും ഭാഷാഭേദവുമൊക്കെ നന്നായി അറിയാം. അദ്ദേഹം പറയും അല്ലെങ്കിൽ തന്നെ ഞാൻ പറയുന്ന മലയാളം പകുതിയെ മനസ്സിലാകു എന്ന്. അങ്ങനെ നോക്കുമ്പോൾ മലയാളത്തിലുള്ള എന്റെ പരിമിതി കഥാപാത്രത്തിനു ഉപകാരമായി മാറിയിട്ടുണ്ട്.
‘കിന്നരിക്കു പൊട്ടും കുറിയും മുക്കുത്തിയും കൂടിയായൽ അടിപൊളിയാകില്ലേ’?...
കിന്നരിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ടു സ്ക്രിപ്റ്റിലുണ്ടായിരുന്നത് കുർത്തയും ഹാറ്റും ബാഗുമൊക്കെയായിരുന്നു. മുടി കളർ ചെയ്യണമെന്നും പറഞ്ഞിരുന്നു. സംവിധായകനോടും തിരക്കഥാകൃത്തിനോടും ഞാൻ പറഞ്ഞു ഒരു പൊട്ടും കുറിയും മുക്കുത്തിയും കൂടി ഉണ്ടെങ്കിലും കുറച്ചു കൂടി നന്നാകുമെന്ന്. അത് ആർഭാടമായി പോകില്ലേ എന്നു ചെമ്പൻ വിനോദ് സംശയം പ്രകടിപ്പിച്ചു. നമ്മുക്ക് ഒരു തവണ ചെയ്തു നോക്കാം ചേരുന്നില്ലെങ്കിൽ മാറ്റമെന്നു ഞാൻ പറഞ്ഞു. എന്തായാലും അത് സിനിമയിൽ നന്നായി വന്നു. നമ്മൾ പറയുന്നത് ക്ഷമയോട് കേൾക്കാനും നല്ല നിർദ്ദേശങ്ങൾ ഒരു ഈഗോയും ഇല്ലാതെ സ്വീകരിക്കാനും ഒരു മടിയും ഇല്ലാത്തവരാണ് സംവിധായകനും എഴുത്തുകാരനും.
കിന്നരി ഭീമനോട് വിട പറയുന്ന രംഗം ആദ്യം മറ്റൊരു രീതിയിലാണ് ആലോച്ചിരുന്നത്. സംഭാഷണം കൂടുതലായിരുന്നു. ഡയലോഗില്ലാതെ അത് അഭിനയിച്ചു ഫലിപ്പിക്കുന്നതാകും കൂടുതൽ നന്നാകുകയെന്നു സംവിധായകൻ പറഞ്ഞു. അത്തരത്തിലുള്ള ഒരുപാട് കൊടുക്കൽ വാങ്ങലുകൾ ഓരോ സീനിലും ഉണ്ട്. കൊസ്തേപ്പിന്റെയും കൃഷ്ണദാസിന്റെയും കഥാപാത്രങ്ങളാണ് ഭീമനന്റെ വഴിയിലെ എന്റെ ഫ്രെവറിറ്റ്സ്.
‘ഹൃദയ’ത്തിലൂടെ ഹൃദയം കീഴടക്കാൻ…
വിനീത് ശ്രീനിവാസന്റെ സ്വപ്ന സിനിമയായ ഹൃദയമാണ് റിലീസിങിനു തയ്യാറെടുക്കുന്ന പുതിയ ചിത്രം. ഹൃദയമൊരു ക്യാംപസ് പശ്ചാത്തലത്തിലുള്ള സിനിമയായതുകൊണ്ട് തന്നെ ഷൂട്ടിങ്, റിഹേഴ്സൽ ദിനങ്ങളൊക്കെ ലൈവായിരുന്നു. ഒരേ പ്രായത്തിലുള്ള ഒട്ടേറെ അഭിനേതാക്കൾ, വലിയ കാൻവാസിലുള്ള സിനിമ, നല്ല വൈബായിരുന്നു ലൊക്കേഷനിൽ. വിനീത് ശ്രീനിവാസൻ പഠിച്ച കോളജിൽ തന്നെയായിരുന്നു സിനിമയുടെ ഷൂട്ടിങ്.