അന്നും ഇന്നും െചറുപ്പം; ആ രഹസ്യം വെളിപ്പെടുത്തി മായ വിശ്വനാഥ്– അഭിമുഖം
ഒരുകാലത്ത് മിനിസ്‌ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത താരമായിരുന്നു മായ വിശ്വനാഥ്. ‘സദാനന്ദന്റെ സമയം’, ‘തന്മാത്ര’, ‘അനന്തഭദ്രം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച് ബിഗ് സ്ക്രീനിലും മായ തന്റെ സാന്നിധ്യമറിയിച്ചു. പ്രേം കുമാർ സി.വി. സംവിധാനം ചെയ്ത് നന്ദു നായകനായ ‘ആൾരൂപങ്ങൾ’ എന്ന ചിത്രത്തിൽ കരുത്തുറ്റ
ഒരുകാലത്ത് മിനിസ്‌ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത താരമായിരുന്നു മായ വിശ്വനാഥ്. ‘സദാനന്ദന്റെ സമയം’, ‘തന്മാത്ര’, ‘അനന്തഭദ്രം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച് ബിഗ് സ്ക്രീനിലും മായ തന്റെ സാന്നിധ്യമറിയിച്ചു. പ്രേം കുമാർ സി.വി. സംവിധാനം ചെയ്ത് നന്ദു നായകനായ ‘ആൾരൂപങ്ങൾ’ എന്ന ചിത്രത്തിൽ കരുത്തുറ്റ
ഒരുകാലത്ത് മിനിസ്‌ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത താരമായിരുന്നു മായ വിശ്വനാഥ്. ‘സദാനന്ദന്റെ സമയം’, ‘തന്മാത്ര’, ‘അനന്തഭദ്രം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച് ബിഗ് സ്ക്രീനിലും മായ തന്റെ സാന്നിധ്യമറിയിച്ചു. പ്രേം കുമാർ സി.വി. സംവിധാനം ചെയ്ത് നന്ദു നായകനായ ‘ആൾരൂപങ്ങൾ’ എന്ന ചിത്രത്തിൽ കരുത്തുറ്റ
ഒരുകാലത്ത് മിനിസ്‌ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത താരമായിരുന്നു മായ വിശ്വനാഥ്. ‘സദാനന്ദന്റെ സമയം’, ‘തന്മാത്ര’, ‘അനന്തഭദ്രം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച് ബിഗ് സ്ക്രീനിലും മായ തന്റെ സാന്നിധ്യമറിയിച്ചു. പ്രേം കുമാർ സി.വി. സംവിധാനം ചെയ്ത് നന്ദു നായകനായ ‘ആൾരൂപങ്ങൾ’ എന്ന ചിത്രത്തിൽ കരുത്തുറ്റ നായികയുമായി. എന്നിട്ടും ആറേഴു വർഷമായി സിനിമയുടെയും സീരിയലിന്റെയും വെള്ളിവെളിച്ചത്തിൽനിന്ന് ഒട്ടൊന്ന് അകന്നു കഴിയുന്ന മായ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഈയിടെ മായയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. വർഷമെത്ര കഴിഞ്ഞാലും ആ അഴകും ചുറുചുറുക്കും അതുപോലെ തന്നെ കാത്തുസൂക്ഷിക്കുന്നു. തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി പുസ്തകങ്ങളുടെയും പ്രകൃതിയുടെയും ലോകത്ത് തിരക്കിലാണ് മായ. അഭിനയമാണ് തന്റെ ജീവവായു എന്നും കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തിനായി കാത്തിരിക്കുകയാണെന്നും മായ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു....
∙ എന്തുകൊണ്ടാണ് സിനിമാ–സീരിയൽ രംഗത്തുനിന്നും അകന്നുനിന്നത്
ഏഴുവർഷമായി ലൈംലൈറ്റിൽ ഞാൻ ഇല്ല. പക്ഷേ അതിനു പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ല. ആരും എന്നെത്തേടി വന്നില്ല അത്രതന്നെ. ഇപ്പോൾ ലാലേട്ടന്റെ ‘ആറാട്ട്’ എന്ന സിനിമയിലൂടെ മടങ്ങിവരികയാണ്. ഇങ്ങനെ ഇടയ്ക്കിടെ സിനിമകൾ കിട്ടാറുണ്ട്. ചെറുതും വലുതുമായ വേഷങ്ങൾ. ‘പ്രിയങ്കരി’ എന്ന സീരിയലിലും അഭിനയിക്കുന്നു. ‘ആറാട്ട്’ കൂടാതെ മൂന്ന് സിനിമകളിലും കരാർ ഒപ്പിട്ടിട്ടുണ്ട്. ഞാൻ അഭിനയം നിർത്തിയിട്ടൊന്നും ഇല്ല. 26 വർഷമായി ഞാൻ ഇൻഡസ്ട്രിയിൽ ഉണ്ട്. അപ്പൊ എല്ലാവർക്കും അറിയാം. ഇതുതന്നെയാണ് എന്റെ മേഖല. ഒരു ഉയർച്ചയുണ്ടെങ്കിൽ ഒരു താഴ്ചയും ഉണ്ടല്ലോ.
ഒരു താഴ്ച ഉണ്ടാകുന്നത് നല്ലതാണ്. അപ്പോൾ നമുക്ക് പലരെയും തിരിച്ചറിയാൻ കഴിയും. നമ്മുടെ മനഃസ്ഥിതിയിലും കാഴ്ചപ്പാടിലും ഒക്കെ മാറ്റം വരുത്താനും കഴിയും. ഞാൻ എല്ലാകാര്യങ്ങളും പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്. സൂര്യകാന്തി എന്ന സീരിയൽ ഇതിനിടെ ചെയ്തിരുന്നു. പക്ഷേ അത് ഇടയ്ക്കു വച്ച് നിന്നുപോയി. കൊറോണ സമയത്താണ് അത് നിന്നുപോയത്, കൂടുതൽ ആർട്ടിസ്റ്റുകളും കേരളത്തിന് പുറത്തുള്ളവരായിരുന്നു. അവർക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടാകാം കാരണം. ഇപ്പൊ പല ചാനലുകളുടെയും അവസ്ഥ അതാണ്. മലയാളം പറയാൻ അറിയാത്തവരാണ് കൂടുതലും സീരിയലിൽ അഭിനയിക്കുന്നത്. പിന്നെ സോഷ്യൽ മീഡിയ ഞാൻ അധികം ഉപയോഗിക്കാറില്ല. അതുകൊണ്ടു പലകാര്യങ്ങളും ഞാൻ അറിയാറില്ല.
∙ സ്ലിമ്മിങ് സെന്ററിൽ പോയി ട്രീറ്റ്മെന്റ് ചെയ്തു, ലുക്കിൽ മാറ്റം വരുത്തി
നാച്ചുറോപ്പതി സെന്ററിലെ ചികിത്സയാണ് അതിന് കാരണം. 2014 ൽ ‘ആൾരൂപങ്ങൾ’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. മറ്റൊരു ആർട്ടിസ്റ്റ് പെട്ടെന്ന് മാറിയപ്പോൾ നന്ദു ചേട്ടൻ ആണ് എന്നെ വിളിച്ചത്. അദ്ദേഹത്തിന്റെ നായികാ കഥാപാത്രം. അതൊരു റിയൽ സ്റ്റോറി ആയിരുന്നു. ആ സിനിമ വിജയമാകുമെന്നു കരുതിയിരുന്നു. പക്ഷേ അത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോൾ കൊറോണ സമയത്ത് യൂട്യൂബിൽ ആ സിനിമ കണ്ടിട്ട് ഒരുപാടുപേർ വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്.
ആ സിനിമയിൽ ഞാൻ ചെയ്തത് ലുങ്കിയും ബ്ലൗസും ധരിച്ച് മേക്കപ്പ് ഒന്നും ഉപയോഗിക്കാത്ത ഒരു കഥാപാത്രം ആയിരുന്നു. ആ സമയത്ത് എനിക്ക് അത്രയ്ക്ക് വണ്ണമില്ല. കഥാപാത്രമാകാൻ കുറച്ചുകൂടി വണ്ണം വേണം എന്ന് സംവിധായകൻ പറഞ്ഞു അതുകൊണ്ടു ഞാൻ കുറച്ചു വെയിറ്റ് കൂട്ടി. ആ സിനിമയ്ക്ക് ശേഷം നന്നായി തടി വച്ചു. നേരിട്ട് കാണാൻ കുഴപ്പമില്ലെങ്കിലും സ്‌ക്രീനിൽ കാണുമ്പൊൾ വലുപ്പം തോന്നുമായിരുന്നു. നടി ലെന ആണ് നാച്ചുറോപ്പതി സെന്ററിനെക്കുറിച്ച് എന്നോട് പറയുന്നത്.
ക്യാമറാമാൻ അഴകപ്പൻ ചേട്ടന്റെ ഭാര്യ ഉമ ആണ് എന്നെ അവിടെ കൊണ്ടുപോയത്. അവിടെ ജ്യൂസ് ഡയറ്റും മസ്സാജ് തെറാപ്പി, മഡ് തെറാപ്പി ഒക്കെ ആയിരുന്നു ചെയ്തത്. പിന്നെ അവിടെ ജിം ഉണ്ട്, നടക്കാൻ പോകാൻ പറ്റും, ഷട്ടിൽ കളിക്കാം. വളരെപ്പെട്ടെന്നുതന്നെ എന്റെ വെയിറ്റ് കുറഞ്ഞുതുടങ്ങി. കന്യാസ്ത്രീമാർ നടത്തുന്ന സെന്റർ ആണ്. ഡോക്ടർ ആയ സുദീപ സിസ്റ്റർ ആണ് അവിടെ ട്രീറ്റ്‌മെന്റിന് നേതൃത്വം നൽകിയത്. അവിടെയുള്ള സതി ആന്റി ആയിരുന്നു മസ്സാജിങ് ഒക്കെ ചെയ്യുക. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സിസ്റ്റർ എന്നോട് പറഞ്ഞു, ഇനി ഇവിടെ തങ്ങണ്ട ഒരുപാടു വെയിറ്റ് കുറഞ്ഞിട്ടുണ്ട് എന്ന്. അവിടെനിന്ന് വീട്ടിൽ വന്നിട്ടും എന്റെ വെയിറ്റ് കുറഞ്ഞുകൊണ്ടേയിരുന്നു.
പിന്നെ പലരും പറഞ്ഞു ഒരുപാടു മെലിഞ്ഞു, ഇനി മെലിഞ്ഞാൽ വൃത്തികേടാണ് എന്ന്. കുറച്ചുനാളിനു ശേഷം ഞാൻ സീറോ സൈസ് ആയി, എന്റെ ശബ്ദവും ചിരിയും കേട്ടിട്ടാണ് പലരും ഞാൻ ആണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത്. അവിടുത്തെ ട്രീറ്റ്മെന്റ് എനിക്ക് എഫക്റ്റീവ് ആണ്. അടുത്തിടെയും ഞാൻ അവിടെ ഏഴ് ദിവസം പോയി ട്രീറ്റ്മെന്റ് ചെയ്തിരുന്നു. വളരെ ആരോഗ്യകരമായി, നാച്ചുറൽ ആയ ട്രീറ്റ്മെന്റ് ആണ്. മനസ്സിനും ശരീരത്തിനും ഉന്മേഷം ലഭിക്കും.
∙ പുതിയ മേക്കോവർ ചിത്രങ്ങൾ?
ഞാൻ മേക്കേവർ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ഫോട്ടോഷൂട്ട് ഒന്നും ചെയ്യാറില്ല. ഇപ്പോൾ ഞാൻ ഇങ്ങനെതന്നെയാണ് ഇരിക്കുന്നത്. എന്റെ കസിൻ നിതിന്റെ ചേട്ടന്റെ വിവാഹത്തിന് ഗുരുവായൂർ പോയപ്പോൾ ധരിച്ച ഡ്രസ്സ് ആണ് അത്. എറണാകുളത്തുള്ള വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫി എന്ന ഗ്രൂപ്പ് ആണ് അവിടെ ഫോട്ടോ എടുക്കാൻ ഉണ്ടായിരുന്നത്. അവർക്ക് എന്റെ കോസ്റ്റ്യൂം കണ്ട് ഇഷ്ടപ്പെട്ടിട്ട് കുറച്ചു ചിത്രങ്ങൾ എടുക്കാം എന്ന് പറഞ്ഞു. ഞാൻ വേണ്ട എന്നാണു പറഞ്ഞതാണ്. പക്ഷേ കസിൻ നിതിൻ നിർബന്ധച്ചപ്പോൾ സമ്മതിച്ചു.
ക്ലിന്റൺ ആണ് ഫൊട്ടോ എടുത്തത്. യാദൃച്ഛികമായി എടുത്ത ചിത്രങ്ങളാണ്. കറുത്ത ഡ്രസ്സ് ഇട്ട ചിത്രങ്ങൾക്ക് വേണ്ടി മേക്കോവർ ചെയ്തത് തിരുവനന്തപുരം കണ്ണമ്മൂല ഉള്ള ഫെയർ സലൂണിലെ വിജിയും രോഹിണിയും രാജിയും ആയിരുന്നു. എന്റെ ചേച്ചിയുടെ മകൻ ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രങ്ങൾ കണ്ടിട്ട് ഒരുപാട് സുഹൃത്തുക്കൾ വിളിച്ച് പഴയ ചിത്രമാണോ എന്ന് ചോദിച്ചു, കാരണം ഞാൻ വളരെ ചെറുപ്പമായി ഇരിക്കുന്നു എന്ന് തോന്നിയത്രേ. എനിക്ക് പ്രായമാകുന്നു എന്ന് എനിക്ക് തോന്നാറേ ഇല്ല. ഞാനാണ് എന്നെത്തന്നെ മോട്ടിവേറ്റ് ചെയ്യുന്നത്. എന്റെ മനസ്സിന് പ്രായമാകാറില്ല. അപ്പോ എന്റെ ശരീരത്തെയും അത് ബാധിക്കാറില്ല.
∙ സമൂഹമാധ്യമങ്ങളിൽ അധികം കാണാറില്ലല്ലോ?
എനിക്ക് ഫെയ്സ്‌ബുക് അക്കൗണ്ട് ഇല്ല. ഒരുപാട് ഫേക്ക് അക്കൗണ്ടുകൾ ഉണ്ട്, അതൊന്നും എന്റേതല്ല. എനിക്ക് നേരിട്ട് സംസാരിക്കാനാണ് ഇഷ്ടം. സോഷ്യൽ മീഡിയയിൽ സജീവമല്ല. ഞാൻ ഇന്നുവരെ ഇന്റർവ്യൂ ഒന്നും കൊടുത്തിട്ടില്ല. എന്റെ വിശേഷങ്ങൾ അറിഞ്ഞിട്ട് ആർക്കും ഒന്നും നേടാനില്ല. മറ്റുള്ളവർക്ക് എന്തെങ്കിലും മോട്ടിവേഷൻ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്റെ സ്റ്റോറി മറ്റുള്ളവർ അറിഞ്ഞിട്ടു എന്തുകാര്യം. ഇപ്പൊത്തന്നെ എന്റെ പുതിയ ചിത്രങ്ങൾ ഷെയർ ചെയ്തത് എന്റെ ചേച്ചിയുടെ മകൻ ആണ്. അവൻ എനിക്കായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതിൽ ഫോട്ടോസ് പോസ്റ്റ് ചെയ്യുകയായിരുന്നു. അത് കണ്ടിട്ട് ഒരുപാടുപേർ വിളിക്കുന്നുണ്ട്.
∙ കുടുംബ വിശേഷം?
പപ്പയും അമ്മയും എന്റെ ചേച്ചിയുടെ രണ്ടാമത്തെ മകനും ഞാനുമാണ് വീട്ടിൽ ഉള്ളത്. തിരുവനന്തപുരത്ത് ജഗതിയിൽ ആണ് എന്റെ വീട്. ചേച്ചി വിവാഹിതയായി വിദേശത്താണ്. ചേച്ചിക്ക് രണ്ടു ആൺമക്കൾ ആണ്. എനിക്ക് ഒരു നായ ഉണ്ട്, 2018 ലെ പ്രളയത്തിൽ വന്നു കയറിയതാണ്. അതിന് എന്നോട് വലിയ അടുപ്പമാണ്. പിന്നെ കുറേ പക്ഷികളുണ്ട്. അവയും ആഹാരം കഴിക്കാനായി പറന്നു വരുന്നതാണ്, കാക്കകൾ, മൈനകൾ, പരുന്ത്, എല്ലാ ദിവസവും വരും ഞാൻ ആഹാരം കൊടുക്കും അതൊക്കെയാണ് എന്റെ ഹോബി.
എന്റെ പപ്പയും അമ്മയുടെ അമ്മയുമാണ് എന്റെ റോൾ മോഡൽസ്. കുടുംബം ആണ് എന്റെ എല്ലാം. അതുകൊണ്ടു തന്നെ വീട്ടിലിരിക്കുന്നത് എനിക്കൊരു ബുദ്ധിമുട്ടേ അല്ല. ലോക്ക്ഡൗൺ സമയത്തൊക്കെ ഞങ്ങൾ സന്തോഷമായി ഇരുന്നു. പക്ഷികളും മൃഗങ്ങളും പ്രകൃതിയും ഒക്കെ എനിക്ക് കൂട്ടുകാരായി ഉണ്ടായിരുന്നു. എന്റെ വീടിന്റെ ബാൽക്കണിയിൽ ഇരുന്ന് ഇഷ്ടപുസ്തകം വായിക്കുകയാണ് എന്റെ മെയിൻ ഹോബി.
∙ അഭിനയിച്ച സിനിമകളിൽ ഏറ്റവും നല്ല കഥാപാത്രം?
സിനിമയിൽ ഏറ്റവും നല്ല കഥാപാത്രം വരാനിരിക്കുന്നതെ ഉള്ളൂ എന്നേ ഞാൻ പറയൂ. എന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രം എന്നെ തേടി വരുമായിരിക്കും. സീരിയലിൽ ആണെങ്കിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയിലെ ജാനകി, 'അമ്മ സീരിയലിലെ ഹീരാമ്മ, മാനസമൈനയിലെ പൊലീസ് അങ്ങനെ ഒരുപാടു നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. സിനിമയിൽ അത്ര നല്ല കഥാപാത്രങ്ങൾ കിട്ടിയിട്ടില്ല. 26 വർഷമായി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് ഇൻഡസ്ട്രിയിൽ ഉള്ള എന്നെത്തേടി എന്റെ ഏറ്റവും നല്ല കഥാപാത്രം വരും എന്നാണു എന്റെ വിശ്വാസം.
∙ ജീവിതത്തിൽ പ്രചോദനമായവർ?
അത് ലാലേട്ടൻ തന്നെ. എങ്ങനെ മറ്റുള്ളവരോട് പെരുമാറണം എന്ന് അദ്ദേഹത്തെ കണ്ടു പഠിക്കണം. അദ്ദേഹത്തിനോട് എനിക്ക് ആരാധന, ബഹുമാനം, ഇഷ്ടം ഒക്കെ ഉണ്ടെന്ന് അദ്ദേഹത്തോട് ഞാൻ നേരിട്ട് പറഞ്ഞിട്ടുണ്ട്. വളരെ ചെറിയ ഒരു ആർട്ടിസ്റ്റ് മുതൽ എല്ലാവരോടും ഒരേരീതിയിൽ ഉള്ള പെരുമാറ്റമാണ്. നമ്മൾ വിളിച്ചിട്ട് എടുക്കാൻ പറ്റിയില്ലെങ്കിൽ അദ്ദേഹം പിന്നെ തിരിച്ച് വിളിച്ചിട്ടു സോറി പറയും.
അഭിനയത്തിൽ മാത്രമല്ല ഒരു വ്യക്തി എന്ന നിലയിലും ഏറ്റവും നല്ല ആളാണ് അദ്ദേഹം. പിന്നെ ഇൻഡസ്ട്രിയിൽ വല്ലാതെ ബഹുമാനം തോന്നിയ ആൾ എസ്.എൻ. സ്വാമി സർ ആണ്. എന്റെ കസിൻ നിതിനും ജയശ്രീയും ജയശ്രീയുടെ ഭർത്താവ് വിജയൻ ചേട്ടനും എസ്.എൻ. സ്വാമി സാറും ഗിരി സാറും നന്ദു ചേട്ടനും അദ്ദേഹത്തിന്റെ ഭാര്യ കവിതയും ലാലേട്ടന്റെ മേക്കപ്പ് മാൻ ലിജുവും പ്രൊഡ്യൂസർ സുരേഷ് ചേട്ടനും മേനക ചേച്ചിയും ഈ ഏഴുവർഷത്തിനിടയിൽ എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. ഒരു ചാനലിന്റെ തലപ്പിത്തിരിക്കുന്ന രജീഷ് എന്ന സുഹൃത്ത്, അദ്ദേഹത്തെയും മറക്കാൻ പറ്റില്ല. ചേച്ചിയുടെ ഭർത്താവ് അനി ചേട്ടനും എന്നെ ജീവിതത്തിൽ പിന്തുണച്ചിട്ടുണ്ട്. പിന്നെ സീമ ജി. നായർ, ഹരിചേട്ടൻ. ജീവിതത്തിൽ ദൈവത്തിന്റെ രൂപത്തിൽ വന്നവരാണ് ഇവരൊക്കെ.
∙ പുതിയ പ്രോജക്ടുകൾ ?
‘ആറാട്ടാ’ണ് ഇപ്പോൾ ചെയ്തു കഴിഞ്ഞത്. ചെറിയ വേഷം. അത് ഒരു മാസ്സ് പടം ആണ്, ഒരുപാട് വൻ താരങ്ങൾ ഉണ്ട്. ലാലേട്ടന്റെ അഭിനയത്തിലെ എല്ലാ കഴിവുകളും പുറത്തെടുക്കുന്ന ചിത്രമായിരിക്കും ‘ആറാട്ട്’. പാലക്കാട് പ്രകൃതിരമണീയമായ ഒരു സ്ഥലത്താണ് ഷൂട്ട് ചെയ്തത്. ഒരു വിനോദയാത്രയ്ക്ക് പോയ മൂഡ് ആയിരുന്നു. പിന്നെ ‘അരൂപി’ എന്ന ഒരു വെബ് സീരീസ് ചെയ്യുന്നുണ്ട്.
‘കുപ്രസിദ്ധ പയ്യൻ’ സിനിമയുടെ എഡിറ്റർ അനന്ദു ആണ് തിരക്കഥ എഴുതി അത് സംവിധാനം ചെയ്തത്. അതിന്റെ ആദ്യത്തെ എപ്പിസോഡ് വന്നുകഴിഞ്ഞു. മറ്റൊരു ചിത്രം ചർച്ചയിലുണ്ട്. അത് പുറത്തുപറയാൻ ആയിട്ടില്ല. എന്റെ നല്ല സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ.