സുരാജിനെ പട്ടാളത്തിൽ ചേർക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം: സജി വെഞ്ഞാറമൂട് അഭിമുഖം
സുരാജ് വെഞ്ഞാറമൂടിനെ ഒരു സൈനികനായി കാണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ, ആ നിയോഗം ലഭിച്ചത് സുരാജിന്റെ മൂത്ത ജ്യേഷ്ഠൻ സജി വെഞ്ഞാറമൂടിനും. സുരാജിനെക്കാൾ നേരത്തേ കലാരംഗത്ത് എത്തിയയാളാണ് സജി. പിന്നീട് സജി സൈന്യത്തിൽ ചേർന്നപ്പോൾ, ജ്യേഷ്ഠന് പകരക്കാരനായി ട്രൂപ്പിലേക്കു വന്ന സുരാജ് കലാരംഗത്ത് വളർന്നു
സുരാജ് വെഞ്ഞാറമൂടിനെ ഒരു സൈനികനായി കാണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ, ആ നിയോഗം ലഭിച്ചത് സുരാജിന്റെ മൂത്ത ജ്യേഷ്ഠൻ സജി വെഞ്ഞാറമൂടിനും. സുരാജിനെക്കാൾ നേരത്തേ കലാരംഗത്ത് എത്തിയയാളാണ് സജി. പിന്നീട് സജി സൈന്യത്തിൽ ചേർന്നപ്പോൾ, ജ്യേഷ്ഠന് പകരക്കാരനായി ട്രൂപ്പിലേക്കു വന്ന സുരാജ് കലാരംഗത്ത് വളർന്നു
സുരാജ് വെഞ്ഞാറമൂടിനെ ഒരു സൈനികനായി കാണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ, ആ നിയോഗം ലഭിച്ചത് സുരാജിന്റെ മൂത്ത ജ്യേഷ്ഠൻ സജി വെഞ്ഞാറമൂടിനും. സുരാജിനെക്കാൾ നേരത്തേ കലാരംഗത്ത് എത്തിയയാളാണ് സജി. പിന്നീട് സജി സൈന്യത്തിൽ ചേർന്നപ്പോൾ, ജ്യേഷ്ഠന് പകരക്കാരനായി ട്രൂപ്പിലേക്കു വന്ന സുരാജ് കലാരംഗത്ത് വളർന്നു
സുരാജ് വെഞ്ഞാറമൂടിനെ ഒരു സൈനികനായി കാണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ, ആ നിയോഗം ലഭിച്ചത് സുരാജിന്റെ മൂത്ത ജ്യേഷ്ഠൻ സജി വെഞ്ഞാറമൂടിനും. സുരാജിനെക്കാൾ നേരത്തേ കലാരംഗത്ത് എത്തിയയാളാണ് സജി. പിന്നീട് സജി സൈന്യത്തിൽ ചേർന്നപ്പോൾ, ജ്യേഷ്ഠന് പകരക്കാരനായി ട്രൂപ്പിലേക്കു വന്ന സുരാജ് കലാരംഗത്ത് വളർന്നു വന്നു. അനുജന്റെ വളർച്ച സൈനിക ക്യാംപുകളിലിരുന്ന് ജ്യേഷ്ഠൻ അഭിമാനത്തോടെ നോക്കിക്കണ്ടു. ഇന്ത്യൻ മിലിട്ടറിയിൽ നിന്നു വിരമിച്ച്, ഇപ്പോൾ എസ്ബിഐയിൽ ജീവനക്കാരനായ സജി വീണ്ടും കലാരംഗത്തേക്കു തിരിച്ചു വരികയാണ്. റിലീസ് ചെയ്ത ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയിൽ ഒരു മികച്ച വേഷം അവതരിപ്പിക്കുന്ന സജി വെഞ്ഞാറമൂട് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
കലാരംഗത്തു നിന്ന് സൈന്യത്തിലേക്ക്?
അച്ഛന് വെഞ്ഞാറമൂട് കെ.വാസുദേവൻ നായർ സൈന്യത്തിലായിരുന്നു. മക്കളിൽ ഒരാളെങ്കിലും പട്ടാളത്തിൽ ചേരണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. സുരാജ് സൈന്യത്തിൽ വേണമെന്നായിരുന്നു കൂടുതൽ താൽപര്യം. ഞാൻ അന്ന് ചെറിയ മിമിക്രി ട്രൂപ്പും ചെറിയരീതിയിൽ പൊതുപ്രവർത്തനവും സാംസ്കാരിക പരിപാടികളുമൊക്കെയായി നാട്ടിൽ സജീവമാണ്. നാടകവും മറ്റുമായി വലിയൊരു കലാപാരമ്പര്യമുള്ള പ്രദേശമാണ് വെഞ്ഞാറമൂട്.
എൺപതുകളുടെ അവസാന കാലഘട്ടമാണ്. ജയറാം ഉൾപ്പെടെ ഒട്ടേറെപ്പേർ മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് വരുന്നതൊക്കെ വലിയ ആവേശത്തോടെയാണ് കണ്ടിരുന്നത്. അങ്ങനെ സിനിമാ ജീവിതമൊക്കെ ഞങ്ങളുടെയും സ്വപ്നങ്ങളിൽ ഇടംപിടിച്ചു. ഒരു അപകടത്തിൽ സുരാജിന്റെ കൈക്കു പരുക്കേറ്റതോടെ അവന് ഇനി സൈന്യത്തിൽ ചേരാനാകില്ലെന്ന സ്ഥിതി വന്നു. അപ്പോൾ സ്വാഭാവികമായി എനിക്ക് ആ ജോലി തിരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെങ്കിലും സൈന്യത്തിൽ വേണമെന്ന അച്ഛന്റെ ആഗ്രഹം തികച്ചും ന്യായമാണല്ലോ.
കലയുടെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തിൽ നിന്ന് കടുത്ത ചിട്ടവട്ടങ്ങളുള്ള ജീവിതത്തിലേക്കുള്ള പറിച്ചുനടീൽ ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. ജോലി പട്ടാളത്തിലാണെങ്കിലും മനസ്സു നിറയെ ഉത്സവപ്പറമ്പിലെ ചുവന്ന കർട്ടനും ലൈറ്റുമൊക്കെ ആയിരുന്നു. അച്ഛനെ പേടിയുള്ളതുകൊണ്ട് ജോലി കളഞ്ഞിട്ടു വരാനും പറ്റില്ല. ക്രമേണ സേനയിലെ ജീവിതവുമായി പൊരുത്തപ്പെട്ടു.
നടനെന്ന നിലയിൽ സുരാജിന്റെ വളർച്ചയെ വിലയിരുത്തുന്നത് എങ്ങനെയാണ്
ഞാൻ പോയപ്പോൾ ട്രൂപ്പിൽ എന്റെ ഒഴിവിലേക്ക് അനുജനെത്തന്നെ നിയോഗിച്ചെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അവന്റെ കഴിവു മനസ്സിലാക്കിയാണ് തിരഞ്ഞെടുത്തത്. ഞാൻ സൈന്യത്തിലായിരിക്കുമ്പോഴും സുരാജിന്റെ കലാപ്രവർത്തനങ്ങളെല്ലാം ശ്രദ്ധിക്കുമായിരുന്നു. പടിപടിയായുള്ള വളർച്ചയായിരുന്നല്ലോ അവന്റേത്. പത്രങ്ങളിലും മാസികകളിലുമെല്ലാം അവനെക്കുറിച്ചു വരുന്ന വാർത്തകളെല്ലാം വെട്ടിയെടുത്തു സൂക്ഷിച്ചിരുന്നു.
ഒരു അമേരിക്കൻ സ്റ്റേജ് പ്രോഗ്രാമിനു പോകുന്ന സമയത്ത് ഞാൻ സൂക്ഷിച്ചിരുന്ന ഈ രേഖകളെല്ലാം അവന് പ്രയോജനപ്പെട്ടു. മായാവി, തുറുപ്പുഗുലാൻ തുടങ്ങിയ സിനിമകളിലൂടെ സുരാജ് മലയാള സിനിമയിൽ ശക്തമാകുന്നത് വലിയ ആവേശത്തോടെയാണ് ഞാൻ കണ്ടത്.
ഇപ്പോൾ സിനിമയിലേക്കുള്ള വരവ്.
ആർമിയിൽ നിന്ന് തിരികെ നാട്ടിലെത്തിയ ശേഷം കലാസാംസ്കാരിക പ്രവർത്തനങ്ങളും ഒപ്പം കൊണ്ടുപോകുന്നു. ചില ഷോർട് ഫിലിമുകളിലും ആൽബങ്ങളിലുമൊക്കെ അഭിനയിച്ചു. റോട്ടറി ക്ലബ്ബിലും മറ്റ് സാംസ്കാരിക സംഘടനകളിലുമൊക്കെ സജീവമാണ്. പക്ഷേ, സിനിമയിലേക്കുള്ള വരവ് യാദൃച്ഛികമായിരുന്നു.
ഒരു താത്വിക അലോകനത്തിന്റെ നിർമാതാവ് ഡോ. ഗീവർഗീസ് യോഹന്നാൻ എന്റെ കുടുംബസുഹൃത്താണ്. അദ്ദേഹവുമായുള്ള ചർച്ചയ്ക്കിടെയാണ് അഭിനയിക്കാനുള്ള അവസരം തെളിഞ്ഞു വന്നത്.
കെ.ഡി. തമ്പാൻ എന്നൊരു രാഷ്ട്രീയപ്രവർത്തകന്റെ വേഷമാണ് എനിക്ക് സിനിമയിൽ. പുതുമുഖ സംവിധായകൻ അഖിൽ മാരാർ ആണ് താത്വിക അവലോകനം ഒരുക്കുന്നത്. അതിനു ശേഷം അല്ലി എന്നൊരു ചിത്രത്തിലും അഭിനയിച്ചു. അത് കൊല്ലത്തുള്ള കുറച്ച് സർക്കാർ ജീവനക്കാർ ചേർന്നൊരുക്കുന്ന ഒരു ഓഫ് ബീറ്റ് ചിത്രമാണ്. കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയാണ്. അച്ഛൻ വേഷമാണ് ഞാൻ ചെയ്യുന്നത്.
താത്വിക അവലോകനത്തിന്റെ ക്യാരക്ടർ പോസ്റ്ററിൽ താങ്കളുടെ ചിത്രം വന്നപ്പോൾ അത് സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ ഗെറ്റപ്പാണെന്ന് പലരും സംശയിച്ചിരുന്നു
സുരാജ് ആ സമയത്ത് ‘കാണെക്കാണെ’ എന്നൊരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. കുറച്ചു പ്രായമുള്ള, മുടി നരച്ച കഥാപാത്രമാണ്. അങ്ങനെയാകാം പെട്ടെന്ന് സുരാജ് ആണെന്നു സംശയിച്ചത്. പിന്നെ കാഴ്ചയിലും ഞങ്ങൾ തമ്മിൽ നല്ല സാമ്യമുണ്ട്.
ജ്യേഷ്ഠന്റെ അഭിനയത്തെക്കുറിച്ച് സുരാജ് അഭിപ്രായം പറഞ്ഞോ
ഡബ്ബിങ് സ്റ്റുഡിയോയിൽ വച്ച് ഞാൻ അഭിനയിച്ച രംഗങ്ങൾ സുരാജ് കണ്ടു. നല്ല അഭിപ്രായം പറഞ്ഞതിനൊപ്പം കുറച്ച് സജഷൻസും നൽകിയിട്ടുണ്ട്. വരും സിനിമകളിൽ അതുകൂടി ഉൾക്കൊണ്ട് അഭിനയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
കുടുംബം
ഭാര്യ സ്വപ്നലേഖ. മകൾ: എസ്.എസ്. വൈഷ്ണവി (എൻജിനീയറിങ് വിദ്യാർഥിനി), മകൻ: വൈശാഖ് (അഞ്ചാം ക്ലാസ് വിദ്യാർഥി).