പ്രൊഡക്ഷന് മാനേജർ ആയപ്പോള് സഹായിച്ചത് മമ്മൂട്ടി: ‘ജാൻ എ മൻ’ നിർമാതാവ് പറയുന്നു
അഭിനയിക്കാൻ ഇല്ല. സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എനിക്കിഷ്ടം ബിസിനസാണ്. സിനിമാ നടിയോ സംവിധായികയോ ആകണമെന്ന ആഗ്രഹത്തോടെയാണോ പ്രൊഡക്‌ഷൻ തിരഞ്ഞെടുത്തത് എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് ലക്ഷ്മി വാരിയർ നൽകിയ മറുപടി. എന്റെ മറുപടി മമ്മൂക്കയ്ക്ക് ഇഷ്ടമായി. സിനിമയിൽ മാത്രം കണ്ട്
അഭിനയിക്കാൻ ഇല്ല. സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എനിക്കിഷ്ടം ബിസിനസാണ്. സിനിമാ നടിയോ സംവിധായികയോ ആകണമെന്ന ആഗ്രഹത്തോടെയാണോ പ്രൊഡക്‌ഷൻ തിരഞ്ഞെടുത്തത് എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് ലക്ഷ്മി വാരിയർ നൽകിയ മറുപടി. എന്റെ മറുപടി മമ്മൂക്കയ്ക്ക് ഇഷ്ടമായി. സിനിമയിൽ മാത്രം കണ്ട്
അഭിനയിക്കാൻ ഇല്ല. സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എനിക്കിഷ്ടം ബിസിനസാണ്. സിനിമാ നടിയോ സംവിധായികയോ ആകണമെന്ന ആഗ്രഹത്തോടെയാണോ പ്രൊഡക്‌ഷൻ തിരഞ്ഞെടുത്തത് എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് ലക്ഷ്മി വാരിയർ നൽകിയ മറുപടി. എന്റെ മറുപടി മമ്മൂക്കയ്ക്ക് ഇഷ്ടമായി. സിനിമയിൽ മാത്രം കണ്ട്
അഭിനയിക്കാൻ ഇല്ല. സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എനിക്കിഷ്ടം ബിസിനസാണ്. സിനിമാ നടിയോ സംവിധായികയോ ആകണമെന്ന ആഗ്രഹത്തോടെയാണോ പ്രൊഡക്‌ഷൻ തിരഞ്ഞെടുത്തത് എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് ലക്ഷ്മി വാരിയർ നൽകിയ മറുപടി. എന്റെ മറുപടി മമ്മൂക്കയ്ക്ക് ഇഷ്ടമായി. സിനിമയിൽ മാത്രം കണ്ട് ആരാധിച്ച മനുഷ്യനെ നേരിൽ കണ്ട സന്തോഷം മാത്രമായിരുന്നു മനസ്സ് നിറയെ. മലയാള സിനിമയിൽ അസോസിയേഷൻ അംഗത്വമുള്ള ആദ്യ വനിതാ പ്രൊഡക്‌ഷൻ മാനേജരെന്ന സ്ഥാനം നേടിയ ലക്ഷ്മി വാരിയർ പിന്നിട്ട വഴികളെക്കുറിച്ച് സംസാരിക്കുന്നു.
∙ആ ചോദ്യം മനസ്സിൽ തട്ടി
തൃശൂർ ജില്ലയിലെ കൊടകര എന്ന ഗ്രാമത്തിലാണ് വീട്. അച്ഛൻ ബി. നന്ദകുമാർ നാട്ടിൽ പാരലൽ കോളജ് നടത്തിയിരുന്ന മാഷാണ്. അമ്മ അംബിക വീട്ടമ്മയും. അവരുടെ ഏക മകളാണ് ഞാൻ.ട്രാവൽ ആൻഡ് ടൂറിസമാണ് പഠിച്ചത്. കിങ് ഫിഷറിൽ മാത്രമാണ് ഞാൻ ഏറ്റവും കൂടുതൽക്കാലം ജോലി ചെയ്തത് 11 മാസം. എന്റെ ജോബ് പ്രൊഫൈൽ നോക്കിയാൽ അറിയാം ഒരു വർഷം തികച്ച് ഒരു കമ്പനിയിൽ ജോലി ചെയ്യാൻ ഞാൻ തയാറായിട്ടില്ല. ഒരാളുടെയും കീഴിൽ ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു.
ഇതിനിടയിൽ കണ്ണൂർ സ്വദേശി ഹരിലാലുമായുള്ള വിവാഹം നടന്നു. ഡോയിഷ് ബാങ്കിൽ സൈബർ സെക്യൂരിറ്റി വിഭാഗത്തിലാണ് ഹസ്ബെന്റ്. ബിസിനസ് ചെയ്യണമെന്ന ആഗ്രഹത്തിന് അദ്ദേഹം സപ്പോർട്ടായിരുന്നു. അങ്ങനെ സ്വന്തമായി സീസൺ 4 ഹോളിഡേയ്ഴ്സ് എന്ന ട്രാവൽ കമ്പനി തുടങ്ങി. ഒരു വർഷം നന്നായി ബിസിനസ് നടത്തി. സിനിമ കാണാൻ പോയപ്പോൾ ട്രാവൽ പാർട്നർ എന്ന ടൈറ്റ് ലൈൻ കണ്ടപ്പോൾ സിനിമയിലും ഇതിന് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ അച്ഛന്റെ സുഹൃത്തായ ലിജോ ചേട്ടനോട്( ലിജോ ജോസ് പെല്ലിശേരി) ഇതിനെക്കുറിച്ച് സംസാരിച്ചു. ലിജോ ചേട്ടന് എന്നെ കുട്ടിക്കാലം മുതൽ അറിയാമായിരുന്നു.
ട്രാവൽ കമ്പനി തുടങ്ങിയിട്ട് കാര്യമൊന്നുമില്ല. കുറെ വണ്ടി ചെക്ക് കിട്ടതെയുള്ളു. നിനക്ക് കോർഡിനേഷൻ താൽപര്യമുണ്ടെങ്കിൽ സിനിമയിൽ പ്രൊഡക്‌ഷൻ കൺട്രോളർ എന്നൊരു സ്ഥാനമുണ്ട്.പ്രൊഡക്‌ഷൻ കൺട്രോളറിന്റെ കീഴിൽ പ്രൊഡക്ഷൻ മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ പോസ്റ്റ് ഉണ്ട്. അതിനൊക്കെ നോക്കികൂടെ എന്നു ചോദിച്ചു. ലിജോ ചേട്ടന്റെ ചോദ്യം മനസ്സിൽ തട്ടി. അന്നാണ് ഞാൻ ശരിക്കും പ്രൊഡക്‌ഷൻ കൺട്രോളർ എന്താണെന്ന് തിരിച്ചറിയുന്നത്.
∙ഭാഗ്യം കൊണ്ട് അസോസിയേഷനിൽ അംഗത്വം കിട്ടി
ഈ മേഖലയിൽ സ്ത്രീകൾ ഇല്ല എന്ന് അറിഞ്ഞിരുന്നില്ല. ലിജോ ചേട്ടനാണ് നിർമാതാവ് സാന്ദ്ര തോമസിനെ പരിചയപ്പെടുത്തിയത്. അപ്പോൾ അവർക്ക് പ്രോജക്ട് ഉണ്ടായിരുന്നില്ല. ‘സാഹസം’ എന്ന തെലുങ്ക് സിനിമയിലാണ് ആദ്യം പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നത്. ‘സക്കറിയയുടെ ഗർഭിണികൾ’ ആയിരുന്നു മലയാളത്തിലെ ആദ്യ സിനിമ. മങ്കിപെൻ, സൈലൻസ്, പ്രെയ്സ് ദ ലോഡ്, കസിൻസ്, ഹാപ്പി ജേർണി, ഞാൻ മര്യാദരാമൻ, ഭാസ്കർ ദ് റാസ്കൽ, അച്ഛാ ദിൻ എന്നിവയിൽ പ്രൊഡക്ഷൻ മാനേജരായിരുന്നു. സിനിമയിൽ പ്രൊഡക്‌ഷൻ കൺട്രോളറുടെ അസിസ്റ്റന്റാണ് പ്രൊഡക്ഷൻ മാനേജർ. അദ്യം എനിക്ക് അസോസിയേഷൻ അംഗത്വം ഉണ്ടായിരുന്നില്ല.
എന്നാൽ ദൈവാനുഗ്രഹം കൊണ്ട് അപേക്ഷിച്ച ഉടൻ അംഗത്വം കിട്ടി. അംഗത്വം തന്ന ശേഷം പലർക്കും അത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നു തോന്നുന്നു. പലരും നീരസം പ്രകടിപ്പിച്ചിട്ടുമുണ്ട്. പ്രൊഡക്‌ഷൻ മാനേജർ ആയി സിനിമയിൽ ആദ്യമായി എത്തിയത് അങ്ങനെയാണ്. സിനിമയിൽ മാത്രമാണ് സ്ത്രീകൾ ഇല്ലാതിരുന്നത്. പരസ്യ ചിത്രങ്ങളിൽ ഒക്കെ പ്രൊഡക്ഷൻ മാനേജർമാർ ഉണ്ട്. സാമ്പത്തിക കാര്യങ്ങൾ, മറ്റ് സൗകര്യങ്ങൾ സംഘടിപ്പിച്ചുകൊടുക്കൽ, അഭിനേതാക്കളുടെ ഏകോപനം, അവർക്കുള്ള കോൾ ലിസ്റ്റ് കൊടുക്കൽ തുടങ്ങിയവയാണ് പ്രധാന ജോലികൾ.
∙ദൈവത്തിന്റെ ‘വികൃതി’
വികൃതിയുടെ സ്റ്റോറി കേട്ടപ്പോൾ ലൈൻ പ്രൊഡക്‌ഷൻ നോക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.ചില പ്രത്യേക സാഹചര്യത്തിൽ ഞങ്ങൾക്ക് നിർമാണം ഏറ്റെടുക്കേണ്ടി വരുകയായിരുന്നു. ഞാനും പാർട്ണർ ഗണേഷ് മേനോനും മമ്മൂട്ടിയുടെ മാനേജർ ജോർജേട്ടനുമായി ചേർന്ന് ചിയേഴ്സ് എന്റർടൈൻ ആരംഭിച്ചിരുന്നു. ആദ്യം ഈ ബാനറിൽ ചില ഇവന്റ്സ് ഒക്കെ ചെയ്തിരുന്നു. ജോർജേട്ടൻ ഇതിൽ നിന്നുമാറി എ.ഡി.ശ്രീകുമാർ എത്തി. കട്ട് ക്രിയേറ്റ് പിക്ച്ചർ ആണ് വികൃതി നിർമിച്ചത്. ആദ്യത്തെ സിനിമ ആയതിനാൽ ഫണ്ടിങ്ങിന്റെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ചിയേഴ്സ് എന്റർടൈനിന്റെ ബാനറിൽ ഞാനും ഗണേഷ് മേനോനും ചേർന്ന് നിർമിച്ചതാണ് ജാൻ എ മൻ. ശരിക്കും ജാൻഎമെൻ ആണ് ചിയേഴ്സ് എന്റർടൈനിന്റെ ബാനറിൽ നിർമിച്ച ആദ്യ ചിത്രം. സിദ്ദിഖ് സാറിന്റെയും ആന്റോ ചേട്ടന്റെയും പ്രൊഡക്‌ഷൻ ഹൗസിലും വർക്ക് ചെയ്തിരുന്നു. സിദ്ദിഖ് സാറിന്റെ കൂടെ വർക്ക് ചെയ്തപ്പോഴാണ് ലൈൻ പ്രൊഡക്‌ഷനിലേക്ക് മാറിയത്. ഡൽഹി, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ജോലിചെയ്തത്തിനാൽ ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷാകൾ അറിയാം. അന്യഭാഷാ നടീനടൻമാർ വരുമ്പോൾ ട്രാൻസ്ലേറ്റർ കം പ്രൊഡക്ഷൻ മാനേജർ റോളിലും ജോലി ചെയ്തിട്ടുണ്ട്
∙‘ജാൻ എ മൻ’ കൂട്ടായ്മയുടെ വിജയം
കഥയുടെ ത്രഡ് മാത്രം കേട്ട് കൈ കൊടുത്ത സിനിമയാണ് ജാൻ എ മൻ. പ്രീപ്രൊഡക്ഷൻ വർക്കും സിനിമയുടെ സ്ക്രിപ്റ്റും ഒരേ പോലെയാണ് പൂർത്തിയായത്. സാധാരണ സ്ക്രിപ്റ്റ് വായിച്ച് അഞ്ച് ആറു വട്ടം കൂടിയിരുന്ന് ആലോചിച്ചിട്ടാണ് ഇതൊക്കെ ചെയ്തിരുന്നത്. ചിദംബരവും അർജുൻ അശോകും ഒക്കെയായി നല്ല ഒരു ടീമിനെയാണ് കിട്ടിയത്. കോവിഡ് കാലമായതിനാൽ ഫണ്ടിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കാരവൻ ഒന്നും എടുക്കാൻ കഴിഞ്ഞിരുന്നില്ല. ലൊക്കേഷന്റെ സമീപം വലിയ ഒരു വീട് വാടകയ്ക്ക് കിട്ടി. അവിടെ ആയിരുന്നു എല്ലാവരും താമസിച്ചിരുന്നത്.
കാരവൻ ഒക്കെ വരുന്നതിന് മുൻപത്തെ സിനിമ അനുഭവമായിരുന്നു എല്ലാവർക്കും. ഈ സൗഹൃദം സിനിമയുടെ വിജയത്തിനും തുണയായിട്ടുണ്ട്. വലിയ പ്രമോഷൻ ഇല്ലാതെയാണ് സിനിമ റിലീസ് ചെയ്തത്. ആദ്യത്തെ രണ്ടു ദിവസവും ടെൻഷൻ മാത്രമായിരുന്നു. സിനിമ ആളുകൾക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ തിയറ്റർ വിജയത്തിൽ ആശങ്കയും. നല്ല സിനിമകളെ ഇരു കൈയും നീട്ടി പ്രേക്ഷകർ സ്വീകരിക്കും എന്നതിന്റെ തെളിവാണ് ജാൻഎമൻ
∙മമ്മൂക്കയുടെ പ്രോത്സാഹനം
ആദ്യത്തെ വനിതാ പ്രൊഡക്‌ഷൻ മാനേജർ എന്നതിനാൽ മമ്മൂക്കയുടെ പ്രത്യേക പരിഗണന ലഭിച്ചിരുന്നു. ഇത് കരിയറിൽ വലിയ ഗുണം ചെയ്തു.‘മാനേജ്മെന്റ് തലത്തിൽ സ്ത്രീകൾ വരുന്നത് നന്നായിരിക്കും’ എന്നു പറഞ്ഞ് അദ്ദേഹം എന്നെ പലർക്കും റഫർ ചെയ്തിട്ടുണ്ട്.ഞാൻ കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത് മമ്മൂക്കയുടെ ചിത്രങ്ങളിലാണ്. ജീവിതത്തിലെ വിജയങ്ങൾ ഒക്കെ അദ്ദേഹത്തെ നേരിൽ കണ്ട് അറിയിക്കാറുണ്ട്.
∙ആദ്യം ഞാൻ പറയുന്നത് കേൾക്കാൻ പലരും മടികാണിച്ചു
ഒൻപതു വർഷങ്ങൾക്ക് മുമ്പ് 26-ാം വയസ്സിൽ പ്രൊഡക്‌ഷൻ മാനേജരായി തുടങ്ങിയതാണ് സിനിമായാത്ര. ഒരു പാട് കഷ്ടപ്പെട്ടിട്ടാണ് ഇതുവരെ എത്തിയത്. 9വർഷമായി ഈ മേഖലയിൽ ഉണ്ട്. എന്നാൽ ഇതുവരെ വേറെ സ്ത്രീകൾ ഒന്നും ഈ രംഗത്തേക്ക് വന്നിട്ടില്ല. ഇപ്പോൾ പലരും അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. സ്ത്രീ നിർദേശം നൽകുമ്പോൾ പലർക്കും ഉത്തരവുകളായി തോന്നാം. മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞപ്പോൾ പോലും മോശമായ രീതിയിൽ പെരുമാറി. സ്ത്രീകൾ പറയുന്നത് കേൾക്കാനുള്ള മടി പലർക്കുമുണ്ടായിരുന്നു. ഇപ്പോൾ കാര്യങ്ങൾ മാറുന്നുണ്ട്. പ്രതികരിക്കേണ്ടിടത് പ്രതികരിച്ചും ശബ‌്ദം ഉയർത്തിയുമാണ് മുന്നോട്ട് പോകുന്നത്.
അച്ഛനും അമ്മയ്ക്കും ഞാൻ സിനിമാ മേഖലയിലേക്ക് തിരിഞ്ഞപ്പോൾ ആശങ്കയുണ്ടായിരുന്നു. എനിക്ക് ഉറപ്പുണ്ടായിരുന്നു എന്റെ വഴി ഇതാണ്. വിജയിക്കുമെന്ന്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടു പോകുന്നത്. പുതിയ പ്രോജക്ടുകളുടെ ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. ധാരാളം സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നു വരുമെന്നാണ് പ്രതീക്ഷ