ക്യാമറയ്ക്കു മുന്നിൽ ലാലു അലക്സ് ആദ്യമായെത്തിയത് ‘തരൂ ഒരു ജൻമം കൂടി’ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, എന്തു കൊണ്ടോ ആ ചിത്രം ജൻമം കൊണ്ടില്ല. ആദ്യ ചിത്രം തന്നെ വെളിച്ചം കാണാതെ പോയതൊരു രാശിക്കേടാണെന്ന തോന്നലൊന്നും അന്നും ഇന്നും ലാലു അലക്സിനില്ല. ലോകത്തിലെ ഏറ്റവും ഭാഗ്യവാൻമാരായ കലാകാരൻമാരുടെ ഒപ്പമാണു

ക്യാമറയ്ക്കു മുന്നിൽ ലാലു അലക്സ് ആദ്യമായെത്തിയത് ‘തരൂ ഒരു ജൻമം കൂടി’ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, എന്തു കൊണ്ടോ ആ ചിത്രം ജൻമം കൊണ്ടില്ല. ആദ്യ ചിത്രം തന്നെ വെളിച്ചം കാണാതെ പോയതൊരു രാശിക്കേടാണെന്ന തോന്നലൊന്നും അന്നും ഇന്നും ലാലു അലക്സിനില്ല. ലോകത്തിലെ ഏറ്റവും ഭാഗ്യവാൻമാരായ കലാകാരൻമാരുടെ ഒപ്പമാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്യാമറയ്ക്കു മുന്നിൽ ലാലു അലക്സ് ആദ്യമായെത്തിയത് ‘തരൂ ഒരു ജൻമം കൂടി’ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, എന്തു കൊണ്ടോ ആ ചിത്രം ജൻമം കൊണ്ടില്ല. ആദ്യ ചിത്രം തന്നെ വെളിച്ചം കാണാതെ പോയതൊരു രാശിക്കേടാണെന്ന തോന്നലൊന്നും അന്നും ഇന്നും ലാലു അലക്സിനില്ല. ലോകത്തിലെ ഏറ്റവും ഭാഗ്യവാൻമാരായ കലാകാരൻമാരുടെ ഒപ്പമാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്യാമറയ്ക്കു മുന്നിൽ ലാലു അലക്സ് ആദ്യമായെത്തിയത് ‘തരൂ ഒരു ജൻമം കൂടി’ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, എന്തു കൊണ്ടോ ആ ചിത്രം ജൻമം കൊണ്ടില്ല. ആദ്യ ചിത്രം തന്നെ വെളിച്ചം കാണാതെ പോയതൊരു രാശിക്കേടാണെന്ന തോന്നലൊന്നും അന്നും ഇന്നും ലാലു അലക്സിനില്ല. ലോകത്തിലെ ഏറ്റവും ഭാഗ്യവാൻമാരായ കലാകാരൻമാരുടെ ഒപ്പമാണു തന്റെയും സ്ഥാനമെന്ന് ഉറച്ചു വിശ്വസിക്കാനാണ് ഈ തനി പിറവത്തുകാരന് ഇഷ്ടം. തോളിൽ കയ്യിട്ടു നടന്നും തല്ലുകൂടിയും ഒരുപാടു കഥാപാത്രങ്ങൾ സുകുമാരനൊപ്പം ചെയ്ത ലാലു ഇപ്പോൾ, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യിൽ കുര്യൻ മാളിയേക്കലാണ്. വിശേഷങ്ങളുമായി ലാലു അലക്സ്.

 

ADVERTISEMENT

∙ ബ്രോ ഡാഡി – കുര്യൻ മാളിയേക്കൽ

 

പടത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ആദ്യം എന്നെ ഇക്കാര്യം പറഞ്ഞു വിളിച്ചത്. ‘ലാലുച്ചായാ രണ്ടു മൂന്നു മിനിട്ടിനുള്ളിൽ പൃഥ്വി വിളിച്ച് കാര്യങ്ങൾ വിശദമായി പറയും’ എന്നു പറഞ്ഞു. കൃത്യമായി പൃഥ്വി വിളിച്ചു കാര്യങ്ങൾ പറഞ്ഞു. കഥയും കഥാപാത്രവും കേട്ടതു മുതൽ ത്രില്ലിലായിരുന്നു ഞാൻ. കോവിഡ് പ്രശ്നങ്ങൾക്കിടയിലും എല്ലാവരും ഒത്തു ചേർന്ന് ആ പടം പൂർത്തിയാക്കി. ഒരു കോസ്മോപൊലീത്തൻ സ്റ്റൈലിലുള്ള രസകരമായ ചിത്രം. 

 

ADVERTISEMENT

ഷൂട്ടിങ്ങും ഡബ്ബിങ്ങുമെല്ലാം പൂർത്തിയാക്കി എല്ലാവരോടും സലാം പറഞ്ഞു പിരിഞ്ഞു കഴിഞ്ഞൊരു ദിവസം പൃഥ്വിരാജ് വിളിച്ചു. ‘ലാലുച്ചായാ ഒന്നു രണ്ടു ഷോട്ടുകളിലെ ചില എക്സ്പ്രഷൻ സൗണ്ടുകൾ ഒന്നു കൂടി എടുക്കേണ്ടി വരും.. സ്റ്റുഡിയോയി‍ൽ വരാമോ എന്നു ചോദിച്ചു.. അതിനെന്നാ ഞാൻ വന്നേക്കാം പക്ഷേ, ഒരു ചെറിയ സഹായം; ഡബ്ബ് ചെയ്യുമ്പോൾ പൃഥ്വിയും കൂടി അടുത്തുണ്ടെങ്കിൽ സംഭവം പെർഫെക്ട് ആവും എന്നു ഞാനും പറഞ്ഞു. തിരക്കിനിടയിൽ നിന്ന് പൃഥ്വി ഓടി വന്നു. സ്റ്റുഡിയോയിൽ എനിക്കൊപ്പമിരുന്നു. മുൻപു ചെയ്ത സീൻ നോക്കിയപ്പോൾ പൃഥ്വി പറഞ്ഞത് ശരിയാണ്.. ഒത്തിട്ടില്ല. വീണ്ടും സംവിധായകൻ ആവശ്യപ്പെട്ടതു പോലെ ചെയ്തതോടെ സംഭവം ഓകെ. 

 

ഷൂട്ടിങ്ങിൽ എന്റെ ഓരോ ഷോട്ടും പൂർത്തിയാക്കി കഴിഞ്ഞ് സംവിധായകനായ പൃഥ്വി ഓകെ, പെർഫെക്ട് എന്നൊന്നുമല്ല പറയുന്നത്. അതിനും മേലേയാണ്. അതോടെ നമ്മൾക്കു ലഭിക്കുന്നത്  ജിൽ.. ജിൽ എന്നൊരു ഫീലാണ്.. അവസാന ഷോട്ട് പൂർത്തിയാക്കിക്കഴിഞ്ഞ് ആന്റണി പെരുമ്പാവൂർ വന്ന് എന്നെയൊന്നു കെട്ടിപ്പിടിച്ചു. അവരൊക്കെ ഹൃദയം കൊണ്ടാണ് നമ്മളെ സ്നേഹിക്കുന്നത്. ‘ബ്രോ ഡാഡി’ എല്ലാ ജോലിയും പൂർത്തിയാക്കി കഴിഞ്ഞ് പൃഥ്വിയും ഭാര്യ സുപ്രിയയും പ്രൊഡക്‌ഷൻ കൺട്രോളർ ഹാരിസും ഒക്കെച്ചേർന്നു കണ്ടു. ഇതു ലാലുചേട്ടന്റെ പടമാണെന്നാണ് പടം കണ്ടിട്ട് സുപ്രിയ പറഞ്ഞത്. ഇതിലെ കുര്യൻ മാളിയേക്കൽ എന്ന എന്റെ കഥാപാത്രം നന്നായിട്ടുണ്ടെങ്കിൽ അതിന്റെ പരിപൂർണമായ ക്രെഡിറ്റ് എന്റെ സംവിധായകൻ പൃഥ്വിക്കുള്ളതാണ്.

 

ADVERTISEMENT

∙ രണ്ടു തലമുറയ്ക്കൊപ്പമുള്ള സിനിമ..?

 

ശരിക്കും എന്റെ ഭാഗ്യമല്ലേ അത്. ഒരു കാലത്ത് മോഹൻലാൽ, മമ്മൂട്ടി, ലാലു അലക്സ് ചിത്രങ്ങൾ തുരു തുരേ ഇറങ്ങിയിരുന്നു. ഒന്നുകിൽ ഞാൻ മമ്മൂട്ടിയുടെ സുഹൃത്ത് അല്ലെങ്കിൽ മോഹൻലാൽ പടത്തിൽ വില്ലൻ. സിനിമാക്കാർ എന്ന തരത്തിലുള്ള ബന്ധമല്ല എനിക്കു മമ്മൂട്ടിയോടും ലാലിനോടുമുള്ളത്. എന്നു പറഞ്ഞ് അമിതമായ ഒരു സ്വാതന്ത്ര്യവും ഞാനെടുക്കാറില്ല. അതെനിക്കിഷ്ടവുമല്ല. ദുൽഖറിനൊപ്പം എബിസിഡി ചെയ്തു. അവന്റെ വാപ്പച്ചിയുടെ അടുത്ത സുഹൃത്ത് എന്ന ബഹുമാനവും സ്നേഹവുമാണ് ദുൽഖർ പ്രകടിപ്പിക്കുന്നത്. ശരിക്കും അപ്പന്റെ സ്ഥാനമായിരുന്നു എനിക്ക്. പ്രണവിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഒരിക്കലെന്തോ ആണ് കണ്ടിട്ടുള്ളത്. പക്ഷേ, സുകുമാരന്റെ മക്കൾ, പ്രിയദർശന്റെ മകൾ തുടങ്ങിയ പുതുതലമുറയ്ക്കൊപ്പവും പ്രവർത്തിക്കാൻ കിട്ടിയ ഭാഗ്യം അനുഗ്രഹം എന്നേ ഞാൻ പറയുകയുള്ളൂ.

 

∙ സിനിമ മാറി ലാലു അലക്സ് എങ്ങനെയാണു സ്വയം അപ്ഡേറ്റ് ചെയ്യുന്നത്..?

 

സിനിമ ചിത്രീകരിക്കാനുള്ള സാങ്കേതിക വിദ്യകളുടെ മാറ്റമാണ് എന്നെ ശരിക്കും അദ്ഭുതപ്പെടുത്തുന്നത്. സ്പോട്ട് എഡിറ്റിങ് എന്ന സംവിധാനം വന്നതിന്റെ അമ്പരപ്പ് എനിക്ക് ഇനിയും മാറിയിട്ടില്ല. പണ്ടൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത കാര്യമായിരുന്നു അത്. ഒടിടി വരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ..? സിനിമ മാറുമ്പോൾ ഞാൻ അപ്ഡേറ്റ് ചെയ്യുന്നത് ഇത്തരം സിനിമകൾ കണ്ടു തന്നെയാണ്. മലയാളം തന്നെയല്ല കഴിയാവുന്നത്ര ഭാഷകളിലെ സിനിമകൾ കുത്തിയിരുന്നു കാണും. ഇപ്പോഴും എന്നെ പുതിയ ചിത്രങ്ങൾക്കായി വിളിക്കുമ്പോഴും ആദ്യ ചിത്രത്തിനു വേണ്ടി വിളിച്ചപ്പോൾ അനുഭവിച്ച അതേ ത്രില്ലും സന്തോഷവും തന്നെയാണു മനസ്സിൽ തോന്നുന്നത്. പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഞാൻ എന്നും തയാറാണ് അതിനായി നന്നായി കഷ്ടപ്പെടുന്നുമുണ്ട്. 

 

∙ ഒരിടവേളയ്ക്കു ശേഷം വീണ്ടും മോഹൻലാലിനൊപ്പം..

 

രാജ്യം കണ്ട ഏറ്റവും വേർസറ്റൈൽ ആയ അഭിനേതാവാണ് ലാൽ. അതിൽക്കൂടുലൊന്നും ഞാൻ പറയേണ്ട കാര്യമില്ല. കാരണം ലാൽ ആരാണെന്നും ലാലിന്റെ റേഞ്ചും കഴിവുമെന്താണെന്നും എന്നേക്കാൾ നന്നായി അറിയാവുന്നവരാണ് ഇവിടെയുള്ളവരെല്ലാം. അതിനൊന്നിനും എന്റെ സർട്ടിഫിക്കറ്റ് ആവശ്യമേയില്ല. മുൻപു പറഞ്ഞതു പോലെ വെറും സഹപ്രവർത്തകർ എന്ന ബന്ധമല്ല എനിക്കു ലാലിനോടും മമ്മൂട്ടിയോടമുള്ളത്. ഇപ്പോഴും എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യവും അടുപ്പവും സ്നേഹവും ഞങ്ങൾ തമ്മിലുണ്ട്. 

 

∙ 2019നു ശേഷം സിനിമകൾ കുറഞ്ഞോ..?

 

സംശയിക്കണ്ടേ.. വെറുതേ കുറച്ചു നാൾ ഇരുന്നു. അങ്ങനെ പറയുന്നതിൽ നാണക്കേട് വിചാരിക്കുന്നയാളല്ല ഞാൻ. ആദ്യ കാലത്ത് ചാൻസ് ചോദിച്ച് ദിവസങ്ങളോളം ഐ.വി.ശശി സാറിന്റെ വീടിനു മുന്നിൽ കാത്തിരുന്നിട്ടുണ്ടു ഞാൻ. പലരോടും അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ, ദൈവത്തിന്റെ ദാനം പോലെ കുറേയേറെ നല്ല സിനിമകൾ ചെയ്തു. ഞാൻ പണ്ടെന്തായിരുന്നോ അതുമായി താരതമ്യം ചെയ്യുമ്പോൾ മഹാ ഭാഗ്യവാനാണ് ഞാൻ. പക്ഷേ, പല ഭാഗ്യ ദോഷങ്ങളും എനിക്കുണ്ടായിട്ടുണ്ട്. അതാണ് എന്റെ ജീവിതം. ആ ജീവിതം ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ലാലു അലക്സ് ആരാണെന്നും എന്താണെന്നും കുറേയേറെപ്പേർക്കറിയാം. ചിലർക്കെന്നെക്കുറിച്ചു തെറ്റിദ്ധാരണകളുമുണ്ട്. എന്നോട് അടുത്തു പെരുമാറിക്കഴിയുമ്പോൾ അതു മാറുമെന്നിനിക്കുറപ്പാണ്. ചിലപ്പോൾ ഞാൻ എറണാകുളത്തേക്കു താമസം മാറ്റിയിരുന്നെങ്കിൽ ഇതിലുമേറെ സിനിമകൾ ചെയ്യാൻ പറ്റിയേനേ

 

∙ പിറവം വിട്ടു പോകാത്തതിന്റെ കാരണം..?

 

എന്റെ നൊസ്റ്റാൾജിയ ആണു പിറവം. എന്റെ പള്ളിക്കൂടം, പള്ളി, തൊട്ടടുത്തുള്ള ക്ഷേത്രങ്ങൾ, ഉൽസവം, പിറവം പാലം, നാട്ടുകാർ, ബന്ധുക്കൾ ഇത്രയൊക്കെ ചുറ്റിനുമുള്ളപ്പോൾ എന്തിനാണു പിറവം വിട്ടു പോകുന്നത്. വേണ്ടെന്നു മനഃപൂർവം തീരുമാനിച്ചതാണ്. പിറവത്തോടുള്ള സ്നേഹം അത്ര വേഗം പിരിച്ചു മാറ്റാനാകില്ല. ഇനി എന്നെ എറണാകുളത്തേക്കു കൊണ്ടു പോയേ തീരൂ എന്ന് ഏതെങ്കിലും സിനിമാക്കാർക്കു തോന്നിയാൽ അതിനുള്ള ചെലവുകൾ അവർ വഹിച്ചാൽ ഞാൻ ഒന്നു ആലോചിക്കാം.. (തമാശയാണേ..!) 

 

∙ ഈ കൂൾ സ്വഭാവത്തിന്റെ കാരണമെന്താ..?

 

ഞാൻ ഒന്നിനെക്കുറിച്ചും അമിതമായി ആലോചിച്ചു വ്യാകുലപ്പെടാറില്ലെന്നതാണ് ഒരു കാരണം. ഒരു മനുഷ്യനും പരിപൂർണ സന്തോഷം ഒരിക്കലും ഉണ്ടാകില്ല. അങ്ങനെ വേണമെങ്കിൽ അവൻ മുഴുവനും ഉപേക്ഷിച്ച് കാടുകയറണം. ഇപ്പോൾ ആയിരിക്കുന്നിടത്തു ഞാൻ സംതൃപ്തനാണ്. എവിടെയും ഇടിച്ചു കയറുന്ന സ്വഭാവം എനിക്കില്ല. പരമാവധി ഞാൻ വിനയത്തോടെ പെരുമാറാൻ ശ്രമിക്കുമ്പോൾ തന്നെ ബോൾഡായി തീരുമാനങ്ങൾ എടുക്കാനും ശ്രദ്ധിക്കുന്നയാളാണ്. ഞാൻ എന്നെ സ്വയം വിലയിരുത്താറുണ്ട്. ലാലു അലക്സ് അത്ര മോശക്കാരനല്ലെന്നാണ് സ്വയം വിലയിരുത്തുമ്പോഴുള്ള റിസൾട്ട് എങ്കിലും ഞാൻ പെർഫെക്ടല്ലെന്ന് എനിക്കറിയാം.

 

∙ ഇനി പറയേണ്ടത് നിങ്ങൾ..

 

ബ്രോ ഡാഡി കുടുംബസമേതം എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റിയ ചിത്രമാണ്. ഇതിലെ കഥാപാത്രങ്ങളെയെല്ലാം നിങ്ങളുടെ കുടുംബാംഗങ്ങളായി തന്നെ കരുതുമെന്നും ഉറപ്പാണ്. കുര്യൻ മാളിയേക്കൽ എന്ന എന്റെ കഥാപാത്രം എങ്ങനെയുണ്ടായിരുന്നു എന്ന് ഇനി പറയേണ്ടത് പ്രേക്ഷകരായ നിങ്ങളാണ്. അതിനു വേണ്ടി കാത്തിരിക്കുകയാണ് ഞാൻ. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT