സെറ്റിൽ പാത്രം കഴുകുന്നവരുടെ വരെ അരികിലെത്തി അജിത് സർ കാര്യങ്ങൾ അന്വേഷിക്കും: ദിനേശ് പ്രഭാകർ അഭിമുഖം
എച്ച്. വിനോദ് സംവിധാനം ചെയ്ത വലിമൈ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം അജിത്തിനൊപ്പം തലയെടുപ്പോടെ സ്ക്രീനിൽ നിറഞ്ഞാടുകയാണ് മലയാളികളുടെ പ്രിയതാരം ദിനേശ് പ്രഭാകർ. ഡിസിപി രാജാങ്കം എന്ന അൽപം ഹ്യൂമർ നിറഞ്ഞ വില്ലൻ കഥാപാത്രത്തെ അതിഗംഭീരമായി സിനിമയിൽ ദിനേശ് അവതരിപ്പിച്ചിരിക്കുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്ത വലിമൈ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം അജിത്തിനൊപ്പം തലയെടുപ്പോടെ സ്ക്രീനിൽ നിറഞ്ഞാടുകയാണ് മലയാളികളുടെ പ്രിയതാരം ദിനേശ് പ്രഭാകർ. ഡിസിപി രാജാങ്കം എന്ന അൽപം ഹ്യൂമർ നിറഞ്ഞ വില്ലൻ കഥാപാത്രത്തെ അതിഗംഭീരമായി സിനിമയിൽ ദിനേശ് അവതരിപ്പിച്ചിരിക്കുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്ത വലിമൈ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം അജിത്തിനൊപ്പം തലയെടുപ്പോടെ സ്ക്രീനിൽ നിറഞ്ഞാടുകയാണ് മലയാളികളുടെ പ്രിയതാരം ദിനേശ് പ്രഭാകർ. ഡിസിപി രാജാങ്കം എന്ന അൽപം ഹ്യൂമർ നിറഞ്ഞ വില്ലൻ കഥാപാത്രത്തെ അതിഗംഭീരമായി സിനിമയിൽ ദിനേശ് അവതരിപ്പിച്ചിരിക്കുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്ത വലിമൈ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം അജിത്തിനൊപ്പം തലയെടുപ്പോടെ സ്ക്രീനിൽ നിറഞ്ഞാടുകയാണ് മലയാളികളുടെ പ്രിയതാരം ദിനേശ് പ്രഭാകർ. ഡിസിപി രാജാങ്കം എന്ന അൽപം ഹ്യൂമറുള്ള വില്ലൻ കഥാപാത്രത്തെ അതിഗംഭീരമായി ദിനേശ് അവതരിപ്പിച്ചിരിക്കുന്നു. ചിരിപ്പിക്കുന്ന വില്ലനെ പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിക്കുന്നതും ആഘോഷിക്കുന്നതും. മാലിക്കിലെ എസ്തപ്പാനു ശേഷം തെന്നിന്ത്യയാകെ ശ്രദ്ധ നേടുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് ദിനേശ്. ‘വലിമൈ’ വിശേഷങ്ങളുമായി ദിനേശ് പ്രഭാകർ മനോരമ ഓൺലൈനിൽ.
അഭിനന്ദനങ്ങൾ അമ്പരപ്പിച്ചു
ഈ ചിത്രത്തിന്റെ സംവിധായകൻ മുമ്പ് ചെയ്ത നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിൽ ഞാനൊരു ചെറിയ വേഷം ചെയ്തിരുന്നു. ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് ആയിരുന്നു അത്. അതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചെയ്തത്. അതിൽ അജിത്തുമായി കോംബിനേഷൻ ഉണ്ടായിരുന്നില്ല. ഒറ്റ സീൻ മാത്രം. ഒരു പൊലീസ് സ്റ്റേഷൻ രംഗം. ഓഡിഷൻ വഴിയാണ് അതിൽ അവസരം ലഭിച്ചത്. അത്യാവശ്യം ഡയലോഗ് ഉള്ള സീൻ ആയിരുന്നു അത്. അതു കണ്ട് ഇഷ്ടപ്പെട്ടാണ് സംവിധായകൻ വിനോദ് ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ആദ്യം പറഞ്ഞത് ചെറിയൊരു വേഷമാണെന്നായിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടെന്നും പറഞ്ഞാണ് പോയത്. സെറ്റിൽ ചെന്നപ്പോഴാണ് മലയാളിയായ പേളി മാണി, ധ്രുവൻ ഇവരെല്ലാം ഉണ്ടെന്ന് അറിഞ്ഞത്.
അവിടെ ചെന്നതിനു ശേഷമാണ്, അജിത്തിന്റെ കൂടെ ഉള്ള സീനാണെന്നും ഓപ്പസിറ്റ് വരുന്ന ക്യാരക്ടർ ആണെന്നുമെല്ലാം അറിയുന്നത്. സെറ്റിലെത്തി, ഷൂട്ട് തുടങ്ങി. പിന്നെപ്പിന്നെ സീനിന്റെ എണ്ണം കൂടി. എന്റെ കഥാപാത്രത്തിന്റെ ദൈർഘ്യവും കൂടി. സത്യത്തിൽ പടം റിലീസ് ആയതിനു ശേഷം ഒരുപാട് കോളുകൾ വന്നപ്പോഴാണ് ഇത്രയും പ്രാധാന്യമുള്ള വേഷമാണ് ചെയ്തതെന്ന് മനസ്സിലായത്. അഭിനയിച്ചു പോന്നെങ്കിലും മുഴുവൻ സിനിമ എങ്ങനെയാണെന്ന് നമുക്ക് അറിയില്ലല്ലോ. കോവിഡ് കാരണം പല ഷെഡ്യൂളുകൾ ആയിട്ടാണ് ഷൂട്ട് നടന്നത്. 20 വർഷത്തോളമായി സിനിമ ഇൻഡസ്ട്രിയിൽ വന്നിട്ട്. മലയാളത്തിൽനിന്നു കിട്ടാത്ത അംഗീകാരം തമിഴിലും ഹിന്ദിയിലും കിട്ടുമ്പോൾ വളരെ സന്തോഷമുണ്ട്.
ഹ്യൂമർ ചേർത്തത് വർക്കൗട്ട് ആയി
നെഗറ്റീവ് കഥാപാത്രമാണ് ചെയ്തതെങ്കിലും അതിൽ കുറച്ച് ഹ്യൂമർ ചേർത്ത് അഭിനയിച്ചിരിക്കുന്നത് കൊണ്ട് തിയറ്ററിൽ ഭയങ്കര കയ്യടിയായിരുന്നു. തമിഴ്നാട്ടിൽനിന്ന് ആളുകൾ വിളിച്ചിരുന്നു. നെഗറ്റീവ് കഥാപാത്രത്തെ അൽപം ഹ്യൂമർ ചേർത്ത് അഭിനയിച്ചതാണ് വർക്കൗട്ട് ആയത്. ആദ്യ സീൻ എടുക്കുമ്പോൾ ഇങ്ങനെയൊരു ഹ്യൂമർ ടച്ച് കഥാപാത്രത്തിന് ഇല്ലായിരുന്നു. വളരെ സീരിയസ് ആയാണ് ആദ്യം ഞാൻ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ടേക്ക് കഴിഞ്ഞ് ഞാൻ സംവിധായകനെ നോക്കി.
അദ്ദേഹത്തിനെന്തോ തൃപ്തി വരാത്ത ഫീൽ. ഞാൻ കാര്യം ചോദിച്ചു. അദ്ദേഹം പറഞ്ഞു, ദിനേശ് ഇത് ഓകെ ആണ്. വേറെ ഏതെങ്കിലും രീതിയിൽ ചെയ്യാൻ പറ്റുമോ എന്ന്. ചെറുതായി ഹ്യൂമർ കലർത്തി ചെയ്തോട്ടെ എന്നു ചോദിച്ചപ്പോൾ അദ്ദേഹം ഓകെ പറഞ്ഞു. അങ്ങനെ ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. അതു തന്നെ തുടരാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അതാണ് ശരിക്കും ഗംഭീരമായത്. കാരണം, അജിത്തിനെ പോലൊരു താരത്തിന്റെ എതിർവശത്ത് അതുപോലെ ഇടിച്ചിടിച്ചു നിൽക്കാൻ എനിക്ക് കഴിയില്ല. ഈ രീതിയിൽ ചെയ്തപ്പോൾ അതു രസകരമായി.
അജിത് എന്ന സൂപ്പർമനുഷ്യൻ
അജിത് എന്ന ആക്ടറെക്കുറിച്ച് എല്ലാവരും പല കഥകളും പറയുന്നത് കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ, നേരിട്ട് അനുഭവിച്ചപ്പോഴാണ് അതിന്റെ വ്യാപ്തി മനസ്സിലായത്. ഇത്രയും എളിമയുള്ള മറ്റൊരു താരമില്ല. സെറ്റിൽ പാത്രം കഴുകിക്കൊണ്ടിരിക്കുന്നവരുടെ അടുത്തുവരെ പോയിരുന്ന് സുഖവിവരങ്ങൾ അന്വേഷിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഒരു ദിവസമല്ല, എല്ലാദിവസവും അദ്ദേഹം അതു ചെയ്യും. അതൊരിക്കലും ഫേക്ക് അല്ല. സീൻ എടുക്കുന്നതിന് മുമ്പു തന്നെ അദ്ദേഹം നമ്മെ കംഫർട്ടബിൾ ആക്കും. സിനിമയിൽ ഞാൻ അജിത്തിന്റെ കഥാപാത്രത്തെ ചീത്ത വിളിക്കുന്ന രംഗമുണ്ട്. സ്വാഭാവികമായി എനിക്ക് പേടി വരുമല്ലോ!
ഇത്രയും വലിയൊരു സ്റ്റാറിനെയല്ലേ നേരേ എതിരു നിന്ന് ചീത്തവിളിക്കേണ്ടത്. പക്ഷേ, അദ്ദേഹം നന്നായി സപ്പോർട്ട് ചെയ്തു. ആദ്യം കണ്ടപ്പോൾ തന്നെ, ഹായ്... ഞാൻ അജിത് കുമാർ എന്നു പറഞ്ഞ് കൈ തന്നാണ് പരിചയപ്പെടുന്നത്. വളരെ പെട്ടെന്നു തന്നെ അദ്ദേഹം എല്ലാവരെയും കംഫർട്ടബിൾ ആക്കും. അദ്ദേഹത്തിന്റെ പടത്തിൽ നല്ലൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.
നെടുനീളൻ ഡയലോഗ് പറഞ്ഞതിനു പിന്നിൽ
തമിഴ് സിനിമകളോടുള്ള ഇഷ്ടം കൊണ്ട്, തമിഴ് സിനിമകൾ കണ്ട് തമിഴ് പഠിച്ച ആളാണ് ഞാൻ. ചെന്നൈയിലോ തമിഴ്നാട്ടിലോ ഞാൻ അങ്ങനെ പോയിട്ടില്ല. നേർക്കൊണ്ട പാർൈവയിൽ അഭിനയിക്കുന്ന സമയത്ത് ഒരു സീനിൽ ഒന്നര പേജ് ഡയലോഗ് ഉണ്ടായിരുന്നു. സംവിധായകൻ, ഒറ്റ ടേക്കിൽ ചെയ്യാമോ എന്ന് ചോദിച്ചു. ചെയ്യാമെന്ന് ഞാനും പറഞ്ഞു. ഒറ്റ ടേക്കിൽ ആ ഡയലോഗ് മുഴുവൻ പറഞ്ഞു. അതിന്റെ ഇംപ്രഷനിൽ ആയിരിക്കാം ഈ പടത്തിലേക്ക് അദ്ദേഹം എന്നെ വിളിച്ചത്. അന്ന് എന്നോടൊപ്പം അഭിനയിച്ച ശ്രദ്ധ ശ്രീനാഥ് (ആറാട്ടിലെ നായിക) ചോദിച്ചു, ഇത്രയും വലിയ ഡയലോഗ് കാണാതെ പഠിച്ച് എങ്ങനെയാണ് പറയുന്നത് എന്ന്. തിയറ്റർ പശ്ചാത്തലത്തിൽനിന്നു വരുന്നതുകൊണ്ട് വലിയ സംഭാഷണങ്ങൾ എനിക്കൊരു പ്രശ്നമായി തോന്നാറില്ല.
അതിപ്പോൾ എന്റെ മാതൃഭാഷയല്ലെങ്കിലും പ്രശ്നമല്ല. തമിഴ് ആണെങ്കിലും ഹിന്ദി ആണെങ്കിലും ഡയലോഗ് കാണാതെ പഠിക്കും. ടേക്ക് പോകുമ്പോൾ ഡയലോഗ് തപ്പിത്തടഞ്ഞാൽ അഭിനയം വരില്ല. വലിമൈ സെറ്റിൽ ആ ടീം നല്ല സഹകരണമായിരുന്നു. ഡയലോഗ്സ് അവർ ഓഡിയോ ആയിട്ട് അയച്ചുതരും. എന്താണ് മോഡുലേഷൻ വരുന്നത് എന്നൊക്കെ അപ്പോൾ കൃത്യമായി മനസ്സിലാക്കാൻ കഴിയും. വാട്സാപ്പിൽ അയച്ചു തരുമ്പോൾ ഹെഡ്ഫോണിൽ കേൾക്കും. തമിഴ് വായിച്ചെടുക്കുന്നതിനേക്കാളും, അവർ പറയുന്നത് കേൾക്കുമ്പോൾ കറക്ടായിട്ട് പറയാൻ സാധിക്കും.
പുതിയ സിനിമകൾ
പുതിയ പ്രൊജക്ടുകൾ മലയാളത്തിൽ അനുപ് മേനോന്റെ ‘പത്മ’, ‘പടച്ചോനേ ഇങ്ങള് കത്തോളീ’ എന്നീ സിനിമകളാണ്. മാധവൻ ഡയറക്ട് ചെയ്ത് നായകനാകുന്ന നമ്പിനാരായണൻ സാറിന്റെ ബയോപിക് ‘റോക്കട്രീ’യിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഷാറൂഖ് ഖാൻ ഗസ്റ്റ് റോളിലുണ്ട്. ജൂണിലാണ് റിലീസ്. അതിലും പ്രധാനപ്പെട്ട ഒരു പൊലീസ് കഥാപാത്രമാണ്. ആമസോൺ പ്രൈമിൽ രണ്ട് ഹിന്ദി സീരീസുകൾ റിലീസ് ചെയ്യാനുണ്ട്. മലയാളത്തിലും നല്ല വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഈ കഥാപാത്രങ്ങൾ കണ്ട്, പ്രമുഖ സംവിധായകർ അവരുടെ പടത്തിലേക്ക് വിളിക്കട്ടെ എന്നാഗ്രഹിക്കുന്നു.