മലയാള സിനിമയിൽ ആത്മാർഥതയുള്ള വ്യക്തികളുമുണ്ടെന്ന് നടി സരയു തെളിയിച്ചുവെന്ന് ശാന്തിവിള ദിനേശ്. അന്തരിച്ച കെപിഎസി ലളിതയുടെ മൃതദേഹത്തിന് ഒരു രാത്രി മുഴുവൻ ഒറ്റയ്ക്ക് കാവലിരുന്ന സരയുവിനെ കണ്ടപ്പോഴാണ് തനിക്ക് ഇങ്ങനെ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ‘ക്യാമറയുടെ മുന്നിൽ മാത്രം സ്നേഹിക്കുന്നവരാണ് സിനിമാക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ ആത്മാർഥതയുള്ള വ്യക്തികളുമുണ്ടെന്ന് നടി സരയു തെളിയിച്ചുവെന്ന് ശാന്തിവിള ദിനേശ്.  അന്തരിച്ച കെപിഎസി ലളിതയുടെ മൃതദേഹത്തിന് ഒരു രാത്രി മുഴുവൻ ഒറ്റയ്ക്ക് കാവലിരുന്ന സരയുവിനെ കണ്ടപ്പോഴാണ് തനിക്ക് ഇങ്ങനെ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ‘ക്യാമറയുടെ മുന്നിൽ മാത്രം സ്നേഹിക്കുന്നവരാണ് സിനിമാക്കാർ അവർക്ക് ആത്മബന്ധവും അടുപ്പവുമില്ല എന്ന് കരുതിയിരുന്ന എനിക്ക് തെറ്റി.  ലളിത ചേച്ചിയോടുള്ള സ്നേഹം മൈക്കിന് മുന്നിൽ വിളിച്ചുപറഞ്ഞു നടക്കുന്ന ഒരു വനിതയെപ്പോലും അവരുടെ സംസ്കാര ചടങ്ങുകൾക്ക് കണ്ടില്ല.’–ശാന്തിവിള ദിനേശ് പറഞ്ഞു. 

ADVERTISEMENT

ശാന്തിവിള ദിനേശിന്റെ വാക്കുകൾ:

ADVERTISEMENT

‘ലളിതച്ചേച്ചി മരിച്ചു കഴിഞ്ഞു തൃപ്പൂണിത്തുറയുള്ള സിദ്ധാർഥിന്റെ ഫ്‌ളാറ്റിൽ ആയിരുന്നു ആദ്യം കൊണ്ടുവന്നത്.  പാതിരാത്രി വരെയും അവിടെ സന്ദർശകർ ഉണ്ടായിരുന്നു.  എനിക്ക് തോന്നുന്നു മോഹൻലാൽ, ദിലീപ് എന്നിവരൊക്കെ രാത്രി ഏറെ ഇരുട്ടിയിട്ടാണ് വന്നത്. എല്ലാവരും ലളിതചേച്ചിയെ കണ്ടു, ചാനലിന് ബൈറ്റ് ഒക്കെ കൊടുത്തിട്ടു പോയി. അത് കഴിഞ്ഞ് ഒരു യുട്യൂബ് ചാനൽ കാണിച്ച ഒരു ദൃശ്യം കണ്ടപ്പോൾ എനിക്ക് വളരെയധികം വേദനയും ഒപ്പം അഭിമാനവും തോന്നി.  മക്കൾ പോലും തളർന്നു സ്വന്തം ബെഡ്‌റൂമിൽ കിടക്കുന്ന സമയത്ത് ലളിത ചേച്ചി ഒറ്റയ്ക്കായപ്പോൾ വെളുക്കുന്നതു വരെ ഒരു മകളെയോ മരുമകളെയോ പോലെ സരയു എന്ന പെൺകുട്ടി ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന രംഗം കണ്ടു.  

ADVERTISEMENT

ഓരോ വിളക്കിലും എണ്ണ കുറയുമ്പോൾ അതിലെല്ലാം എണ്ണ ഒഴിച്ച്  വിളക്കുകൾ കെടാതെ സൂക്ഷിച്ചു. സാമ്പ്രാണി തിരി കത്തിത്തീരുമ്പോൾ പുതിയത് കത്തിച്ചുവച്ച് ഒരു കസേരയിൽ നേരം വെളുക്കുന്നതുവരെ ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന സരയുവിനെ കണ്ടപ്പോൾ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായി. ക്യാമറയുടെ മുന്നിൽ നിന്ന് കരഞ്ഞു പറയുന്നത് മാത്രമല്ല സിനിമാക്കാർക്ക് സ്നേഹം, എന്ന് പറയുന്നതിന് അപവാദമുണ്ട് അല്ലാതെയും ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർ ചുരുക്കം പേരെങ്കിലും സിനിമാരംഗത്തുണ്ടെന്ന് സരയു തെളിയിച്ചു. 

സരയു അങ്ങനെ അവിടെ ഇരുന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ മറ്റാരെങ്കിലും അവിടെ ഇരുന്നേനെ. പക്ഷേ സരയു കാണിച്ച ആ ആത്മാർഥത എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്.  സരയുമാരെപ്പോലെ കുറേപേർ ഉണ്ടായിരുന്നെങ്കിൽ.  ചേച്ചി മരിച്ചു കിടക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു, തലയിൽ കണ്ണട വച്ച പെണ്ണുങ്ങൾക്ക് വേണ്ടി രാപകൽ ആക്രോശിക്കുന്ന ഒറ്റയെണ്ണത്തിനെയും അവിടെ കണ്ടില്ല, അതുപോലെ ചേച്ചി പ്രിയപ്പെട്ടവളാണെന്ന് ചാനലിൽ വന്നിരുന്നു കണ്ണീരൊഴുക്കിയ ചില മുഖങ്ങളെയും ഞാനവിടെ കണ്ടില്ല, അവരൊക്കെ പത്രക്കാർ ചോദിക്കുമ്പോൾ ക്യാമറ വിഴുങ്ങുന്ന പരിപാടിക്ക് മാത്രമേ ഉള്ളൂ.  കപട സ്നേഹമാണ് അതൊക്കെ.  

അതൊന്നുമല്ല സ്നേഹമെന്നും, രാത്രിയുടെ ഏഴാം യാമത്തിലൊക്കെ ചേച്ചി ഒറ്റയ്ക്ക് അനാഥയായിക്കിടക്കാൻ പാടില്ല എന്ന് തോന്നിയിട്ട് രക്തബന്ധവുമൊന്നുമല്ല സ്നേഹത്തിന് ആധാരം അതിനപ്പുറം  ആത്മാർഥതയ്ക്ക് സ്ഥാനമുണ്ട് എന്ന് തെളിയിച്ചുകൊണ്ട് ഒരമ്മയ്ക്ക് വേണ്ടിയെന്നപോലെ സരയു വിളക്കുകൾക്ക് എണ്ണ പകർന്നുകൊടുക്കുന്ന കാഴ്ച കണ്ടപ്പോൾ എനിക്ക് ആ കുട്ടിയോട് വലിയ മതിപ്പ് തോന്നി.  ഇനിയുള്ള കാലം സരയുവിന് നല്ലൊരു ജീവിതം ചേച്ചിയുടെ അനുഗ്രഹം കൊണ്ട് ഉണ്ടാകും.  ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിന്റെ അഭിനയം, ക്യാമറയുടെ മുന്നിൽ മാത്രം മതി ഗ്ലിസറിൻ തേച്ചുള്ള കണ്ണീര്‍, നിങ്ങൾ യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ’.