ഒരു നടൻ തടി വച്ചാൽ പ്രശ്നമില്ല, നടിയാണെങ്കിലോ?: മഞ്ജിമ മോഹൻ അഭിമുഖം
മാമാട്ടിക്കുട്ടിയമ്മ സ്റ്റൈലിൽ വെട്ടിയിട്ട മുടിയും കുട്ടിയുടുപ്പുമിട്ടു മലയാള സിനിമയിലേക്ക് ഓടിക്കയറി വന്നയാളാണു മഞ്ജിമ. 1997ൽ കളിയൂഞ്ഞാൽ മുതൽ 2001ൽ സുന്ദരപുരുഷനിൽ വരെ ബാലതാരമായി തുടർന്ന മഞ്ജിമയെ പിന്നീട് മലയാളികൾ കണ്ടത് ‘ഒരു വടക്കൻ സെൽഫി’യിലെ നായികയായ ഡെയ്സിയായാണ്. തുടർന്നു കുറച്ചേറെ തമിഴ്,
മാമാട്ടിക്കുട്ടിയമ്മ സ്റ്റൈലിൽ വെട്ടിയിട്ട മുടിയും കുട്ടിയുടുപ്പുമിട്ടു മലയാള സിനിമയിലേക്ക് ഓടിക്കയറി വന്നയാളാണു മഞ്ജിമ. 1997ൽ കളിയൂഞ്ഞാൽ മുതൽ 2001ൽ സുന്ദരപുരുഷനിൽ വരെ ബാലതാരമായി തുടർന്ന മഞ്ജിമയെ പിന്നീട് മലയാളികൾ കണ്ടത് ‘ഒരു വടക്കൻ സെൽഫി’യിലെ നായികയായ ഡെയ്സിയായാണ്. തുടർന്നു കുറച്ചേറെ തമിഴ്,
മാമാട്ടിക്കുട്ടിയമ്മ സ്റ്റൈലിൽ വെട്ടിയിട്ട മുടിയും കുട്ടിയുടുപ്പുമിട്ടു മലയാള സിനിമയിലേക്ക് ഓടിക്കയറി വന്നയാളാണു മഞ്ജിമ. 1997ൽ കളിയൂഞ്ഞാൽ മുതൽ 2001ൽ സുന്ദരപുരുഷനിൽ വരെ ബാലതാരമായി തുടർന്ന മഞ്ജിമയെ പിന്നീട് മലയാളികൾ കണ്ടത് ‘ഒരു വടക്കൻ സെൽഫി’യിലെ നായികയായ ഡെയ്സിയായാണ്. തുടർന്നു കുറച്ചേറെ തമിഴ്,
മാമാട്ടിക്കുട്ടിയമ്മ സ്റ്റൈലിൽ വെട്ടിയിട്ട മുടിയും കുട്ടിയുടുപ്പുമിട്ടു മലയാള സിനിമയിലേക്ക് ഓടിക്കയറി വന്നയാളാണു മഞ്ജിമ. 1997ൽ കളിയൂഞ്ഞാൽ മുതൽ 2001ൽ സുന്ദരപുരുഷനിൽ വരെ ബാലതാരമായി തുടർന്ന മഞ്ജിമയെ പിന്നീട് മലയാളികൾ കണ്ടത് ‘ഒരു വടക്കൻ സെൽഫി’യിലെ നായികയായ ഡെയ്സിയായാണ്. തുടർന്നു കുറച്ചേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലേക്കായി ശ്രദ്ധ. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ പരീക്ഷണ കാലഘട്ടത്തെ മറികടന്നു വീണ്ടും സജീവമായ മഞ്ജിമ തന്റെ വിവാഹം അടക്കമുള്ള വിഷയങ്ങളിൽ പ്രചരിക്കുന്ന ഗോസിപ്പുകൾക്കും മറുപടി കരുതിയിട്ടുണ്ട്.
∙ പുതിയ ചിത്രം ‘എഫ്ഐആറി’നെപ്പറ്റി
ഒടിടിയിൽ നിന്നു വലിയ ഓഫറുകൾ വന്നെങ്കിലും തിയറ്ററിൽ തന്നെ റിലീസ് ചെയ്താൽ മതിയെന്നായിരുന്നു നിർമാതാക്കളുടെ തീരുമാനം. പ്രാർഥന എന്ന അഭിഭാഷകയുടെ വേഷമാണെനിക്ക്. വോക്കറിൽ നടന്നിരുന്ന കാലത്താണു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ചിത്രത്തിലെ എന്റെ ചില സീനുകൾ ശ്രദ്ധിച്ചാൽ അറിയാം ഞാൻ ഞൊണ്ടുന്നത്. അത്രയ്ക്കു കടുത്ത വേദനയായിരുന്നു. 3 മാസത്തെ പൂർണ ബെഡ് റെസ്റ്റാണു ഡോക്ടർമാർ നിർദേശിച്ചിരുന്നത്.
എന്നാൽ, രണ്ടര മാസത്തിനുള്ളിൽ തന്നെ ഷൂട്ടിങ് തുടങ്ങേണ്ടി വന്നു. എന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി ഒരു നൃത്തം വേണ്ടെന്നു വച്ചു. നായകനായ വിഷ്ണു വിശാൽ കഥാപാത്രത്തിനായി 3 വർഷമാണു സിക്സ് പായ്ക്ക് പരിപാലിച്ചത്. ഡയറ്റ് അനുസരിച്ചുള്ള ഭക്ഷണം മാത്രം കഴിക്കേണ്ടി വന്നതു കൊണ്ട് ചില സമയത്ത് ഐസ് ക്യൂബ്സ് ഒക്കെ കഴിച്ചിരുന്നു വിഷ്ണു. ഇൗ കഷ്ടപ്പാടിനെല്ലാം മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നതിൽ സന്തോഷം
∙ അപ്രതീക്ഷിതമായുണ്ടായ അപകടം..?
ചെന്നൈയിൽ ഞാൻ താമസിച്ചിരുന്ന സ്ഥലത്തെ ഗേറ്റ് അടച്ചു തിരിച്ചു നടക്കുന്നതിനിടെ ഇതേ ഗേറ്റ് വന്ന് ഇടതുകാലിൽ ഇടിച്ചു. കാൽപാദത്തിന്റെ പിന്നിലെ എല്ലു തകർന്നു പോയി. കേൾക്കുമ്പോൾ നിസാരമെന്നു തോന്നുമെങ്കിലും സംഗതി സീരിയസായിരുന്നു. ആദ്യം കാണിച്ച ആശുപത്രിയിൽ പേടിക്കാനൊന്നുമില്ല സ്റ്റിച്ച് ഇട്ടാൽ മതിയെന്നു പറഞ്ഞു വിട്ടു. പക്ഷേ, ദിവസം കഴിയുന്തോറും എനിക്കു കാൽകുത്തി നടക്കാൻ വയ്യാതായി. പിന്നീട് അപ്പോളോയിൽ ചെന്നു കാണിച്ചപ്പോഴാണ് കാൽപാദം മുറിച്ചു കളയേണ്ട അവസ്ഥയായെന്നു ബോധ്യപ്പെട്ടത്. അച്ഛനെയും അമ്മയെയും (ഛായാഗ്രാഹകൻ വിപിൻ മോഹൻ, കലാമണ്ഡലം ഗിരിജ) അറിയിച്ച് ഞാൻ സർജറിക്കു കയറി. നടക്കാൻ പഠിക്കും മുൻപേ നൃത്തം ചെയ്തു തുടങ്ങിയ ആളാണു ഞാൻ. പക്ഷേ, ഒരു ചുവടു വയ്ക്കാൻ പോലും സാധിക്കുന്നില്ലിപ്പോൾ. എത്രയും വേഗം അതു സാധ്യമാകണമെന്നാണ് ആഗ്രഹം.
∙ മഞ്ജിമയുടെ ലുക്ക് ഏറെ മാറിപ്പോയെന്നു പറയുന്നവരോട്..?
ആളുകളുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് എനിക്കു മാറാൻ പറ്റില്ല. പിന്നെ ഒരു നടി അല്ലെങ്കിൽ സിനിമാതാരം എപ്പോഴും ഒരു പോലെ തന്നെ ഇരിക്കണമെന്നു വാശി പിടിക്കാൻ പറ്റുമോ..? എല്ലാ മനുഷ്യരിലും രക്തവും ഹോർമോണുമൊക്കെയുണ്ട്. അതു പലതരത്തിൽ മാറിക്കൊണ്ടിരിക്കും. പുരുഷൻമാരെക്കാൾ കൂടുതൽ വൈകാരിക പ്രശ്നങ്ങൾ സ്ത്രീകൾക്കുണ്ട്. ഒരു നടൻ തടി വച്ചാൽ ചോദിക്കാത്ത ചോദ്യങ്ങളാണു സമൂഹം ഒരു നടിയോടു ചോദിക്കുന്നത്. മെലിഞ്ഞാലോ എന്തെങ്കിലും അസുഖമാണോയെന്നും ഇക്കൂട്ടർ ചോദിക്കും. ഇത്തരം ചോദ്യങ്ങളെ മനഃപൂർവം അവഗണിക്കുകയാണിപ്പോൾ. എന്നെയും എന്റെ പ്രശ്നങ്ങളെയും അറിയാവുന്നവരായിരിക്കും ഇതെല്ലാം ചോദിക്കുന്നവരിൽ ഭൂരിഭാഗവും. ശരിക്കും ഇറിറ്റേഷൻ തോന്നും ഇക്കൂട്ടരോട്. സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി ഏതു തരത്തിൽ മാറുന്നതിനും എനിക്കു മടിയൊന്നുമില്ല.
∙ വടക്കൻ സെൽഫിക്കു ശേഷം മലയാളത്തിൽ കണ്ടില്ലല്ലോ..?
എന്നെ ആരും എന്നെ വിളിച്ചില്ലല്ലോ.. വിളിച്ചാൽ തീർച്ചയായും വരും. മലയാള സിനിമ വേണ്ടെന്നു വച്ചാൽ എന്റെ അച്ഛനെന്നെ വീട്ടിൽ നിന്ന് ഇറക്കി വിടും. കുഞ്ഞു നാൾ മുതൽ വീട്ടിൽ കണ്ടവരെല്ലാം മലയാള സിനിമാ സംവിധായകരും ടെക്‌നീഷ്യൻമാരെയുമൊക്കെയാണ്. ഇപ്പോഴത്തെ മലയാളം സിനിമകൾ കാണുമ്പോൾ അഭിമാനം തോന്നുകയാണ്. ഞാനിനി തമിഴ് സിനിമ മാത്രമേ ചെയ്യൂ എന്നൊരു തെറ്റിദ്ധാരണയും പൊതുവേയുണ്ടായെന്നു തോന്നുന്നു. സിനിമ സംവിധാനം ചെയ്യാൻ ഇഷ്ടമാണ്. പക്ഷേ, അതിനിനി ഏറെ പഠിക്കാനുണ്ട്.
∙ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ശരിയാണോ..?
മൂന്നു വയസ്സുള്ളപ്പോൾ സിനിമയിൽ വന്നയാളാണ് ഞാൻ. എന്റെ ജീവിതത്തിലെ ഇതുവരെയുള്ള എല്ലാ പ്രധാന കാര്യങ്ങളും ഒളിച്ചും പാത്തും സംഭവിച്ചിട്ടുള്ളതല്ല. എന്റെ ചെറിയ സന്തോഷങ്ങൾ പോലും എല്ലാവർക്കുമൊപ്പം ആഘോഷിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. എനിക്ക് ആരോടും പറയാതെയും രഹസ്യമായും വിവാഹം കഴിക്കേണ്ട കാര്യമൊന്നുമില്ല. ആ വാർത്ത പുറത്തു വിട്ട ആൾ എന്നോട് ഇക്കാര്യം ശരിയാണോ എന്നു ചോദിച്ചിരുന്നു. അതു തെറ്റാണെന്നു ഞാൻ പറഞ്ഞിട്ടും അയാൾ അതു കൊടുത്തു. അതൽപം വേദനിപ്പിച്ചെങ്കിലും പിന്നെ ഞാനതു വിട്ടു. എന്റെ ഏറ്റവും വലിയ ടെൻഷൻ എന്റെ അച്ഛനും അമ്മയും എന്തു വിചാരിക്കുമെന്ന് ഓർത്തായിരുന്നു. പക്ഷേ, അവർ ഇതു വലിയൊരു തമാശയായി കണ്ടു. എനിക്ക് അതു മതി.
∙ ‘പ്രിയ’ത്തിലെ ശുക്രിയ
‘പ്രിയം’ സിനിമയുടെ സെറ്റിലെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ഞാൻ. അഞ്ചോ ആറോ വയസ്സുകാണും. പ്രിയത്തിനു തൊട്ടു മുൻപാണു ചാക്കോച്ചന്റെ ‘നിറം’ സിനിമയിറങ്ങി ഹിറ്റായത്. അതിലെ ‘ശുക്രിയ’ എന്ന വാക്കും വൈറലായിരുന്നു. എനിക്കീ വാക്കിന്റെ അർഥം അറിയാത്തതു കൊണ്ട് ഞാൻ സെറ്റിൽ ഒരാളോട് ശുക്രിയ എന്തോണെന്നു ചോദിച്ചു. ഇതു ചാക്കോച്ചൻ കേട്ടു. നീ ശുക്രിയ എന്ന് അവനോട് പറഞ്ഞല്ലേ..? എന്നു ചോദിച്ച് പിന്നെ കളിയാക്കലായി. സെറ്റിൽ എല്ലാവരും കൂട്ടച്ചിരി. എനിക്കാകെ നാണമായി. കുറേ നേരത്തെ കളിയാക്കൽ കഴിഞ്ഞ് ചാക്കോച്ചൻ തന്നെ പറഞ്ഞു തന്നു ‘ശുക്രിയ’ എന്താണെന്ന്.