മലയാളികൾക്ക് പ്രാചിയുടെ വിഷു സമ്മാനം; ഫോട്ടോഷൂട്ട് ചിത്രങ്ങൾ
‘മാമാങ്ക’ത്തിലെ മൂക്കുത്തിപ്പെണ്ണിനെ മലയാളികൾ മറന്നുകാണാനിടയില്ല. ആറടി പൊക്കവും ഗോതമ്പിന്റെ നിറവുമുള്ള പ്രാചി തെഹ്‌ലാൻ എന്ന ഡൽഹി സുന്ദരി "മൂക്കൂത്തി, മൂക്കൂത്തി കണ്ടില്ല" എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ മനം കവർന്നു. ഒരു സിനിമാതാരം ആകുന്നതിനു മുൻപുതന്നെ ബാസ്ക്കറ്റ് ബോളും നെറ്റ് ബോളുമായി
‘മാമാങ്ക’ത്തിലെ മൂക്കുത്തിപ്പെണ്ണിനെ മലയാളികൾ മറന്നുകാണാനിടയില്ല. ആറടി പൊക്കവും ഗോതമ്പിന്റെ നിറവുമുള്ള പ്രാചി തെഹ്‌ലാൻ എന്ന ഡൽഹി സുന്ദരി "മൂക്കൂത്തി, മൂക്കൂത്തി കണ്ടില്ല" എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ മനം കവർന്നു. ഒരു സിനിമാതാരം ആകുന്നതിനു മുൻപുതന്നെ ബാസ്ക്കറ്റ് ബോളും നെറ്റ് ബോളുമായി
‘മാമാങ്ക’ത്തിലെ മൂക്കുത്തിപ്പെണ്ണിനെ മലയാളികൾ മറന്നുകാണാനിടയില്ല. ആറടി പൊക്കവും ഗോതമ്പിന്റെ നിറവുമുള്ള പ്രാചി തെഹ്‌ലാൻ എന്ന ഡൽഹി സുന്ദരി "മൂക്കൂത്തി, മൂക്കൂത്തി കണ്ടില്ല" എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ മനം കവർന്നു. ഒരു സിനിമാതാരം ആകുന്നതിനു മുൻപുതന്നെ ബാസ്ക്കറ്റ് ബോളും നെറ്റ് ബോളുമായി
‘മാമാങ്ക’ത്തിലെ മൂക്കുത്തിപ്പെണ്ണിനെ മലയാളികൾ മറന്നുകാണാനിടയില്ല. ആറടി പൊക്കവും ഗോതമ്പിന്റെ നിറവുമുള്ള പ്രാചി തെഹ്‌ലാൻ എന്ന ഡൽഹി സുന്ദരി "മൂക്കൂത്തി, മൂക്കൂത്തി കണ്ടില്ല" എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ മനം കവർന്നു. ഒരു സിനിമാതാരം ആകുന്നതിനു മുൻപുതന്നെ ബാസ്ക്കറ്റ് ബോളും നെറ്റ് ബോളുമായി ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്ന കായികതാരമായിരുന്നു പ്രാചി. ഏറെ പ്രണയിക്കുന്ന കൊച്ചി നഗരത്തിലെത്തിയ പ്രാചി വിഷുവിനെക്കുറിച്ച് കേട്ടറിയുകയും വിഷു ആഘോഷിക്കാനായി കൊച്ചിയിൽ തന്നെ തങ്ങാൻ തീരുമാനിക്കുകയും ചെയ്തു. മലയാളത്തനിമയിൽ വിഷു ചിത്രങ്ങളെടുക്കാനും പ്രാചി മറന്നില്ല. മലയാളികൾക്ക് വിഷു ആശംസകളുമായി പ്രാചി തെഹ്‌ലാൻ മനോരമ ഓണ്‍ലൈനിനോടൊപ്പം ചേരുന്നു.
കൊച്ചി പ്രിയപ്പെട്ട നഗരം
ഒരു പരിപാടിയിൽ മുഖ്യാതിഥിയായി ആണ് ഞാൻ കൊച്ചിയിൽ എത്തിയതാണ്. കൊച്ചി എനിക്കേറെ പ്രിയപ്പെട്ട നഗരമാണ്. അതുകൊണ്ടു കുറച്ചു ദിവസം ഇവിടെ താമസിച്ച് കൊച്ചിയുടെ സൗന്ദര്യം ആവോളം നുകർന്ന് എനിക്കേറെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കാനും കുറച്ചു സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനും തീരുമാനിക്കുകയായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ കൊച്ചിയിലേക്ക് വരുന്നത്. കഴിഞ്ഞ ദിവസം ഞാൻ കൊച്ചിയിലെ ഒരു ഗുരുദ്വാര സന്ദർശിച്ചിരുന്നു. എന്റെ ചില മലയാളി സുഹൃത്തുക്കളിൽ നിന്നാണ് ഞാൻ വിഷുവിനെക്കുറിച്ചറിഞ്ഞത്. വിഷുക്കണി വിഷു സദ്യ ഇതൊക്കെ കേട്ടപ്പോൾ വളരെ താല്പര്യം തോന്നുകയും എനിക്കും വിഷു ആഘോഷിക്കാൻ തീരുമാനിക്കുകയുമായിരുന്നു. വിഷു സദ്യയെക്കുറിച്ച് കേട്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു. ശരിക്കും കേരളത്തിലെ തനതായ രുചിക്കൂട്ടുകളുള്ള ഒരു വിഷു സദ്യ കഴിക്കാൻ കാത്തിരിക്കുകയാണ്.
മലയാളിപ്പെൺകൊടിയായി ഒരു വിഷു ഫോട്ടോഷൂട്ട്
വിഷുക്കാലം തന്നെ കേരളത്തിൽ എത്തിയതിനാൽ മലയാളി പെൺകുട്ടിയുടെ വേഷത്തിൽ കുറച്ച് ചിത്രങ്ങൾ എടുക്കണമെന്ന് തോന്നി. മേക്കപ്പ് ആർട്ടിസ്റ്റ് റിസ്വാൻ ആണ് എന്നെ മലയാളിപ്പെൺകൊടിയായി അണിയിച്ചൊരുക്കിയത്. എനിക്കായി വസ്ത്രമൊരുക്കിയത് ടർമറിക് ഒഫിഷ്യൽ ആണ്. നിവേദിതയാണ് ഡിസൈനർ. ജോ എലീസ് ജോയ് ആണ് സ്റ്റൈലിസ്റ്റ്. കാസ റിയോ റിസോർട്ടിൽ വച്ച് മനോഹരമായ ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫർ ശ്രീഹരി കുളങ്ങരകുന്നുമ്മൽ ആണ്. അസിസ്റ്റന്റ് ശിതിന് ജോ. വിഷു ഫോട്ടോ ഷൂട്ട് ഞാൻ ഏറെ ആസ്വദിച്ചു. എനിക്ക് ഒരുപാടിഷ്ടമുള്ള ലൊക്കേഷനിൽ ഏറെ ഇഷ്ടപ്പെടുന്ന മലയാളികളുടെ തനതു വേഷത്തിൽ വളരെ കംഫോര്ട്ടബിൾ ആയ ഒരുകൂട്ടം പ്രൊഫഷനലുകളോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
മലയാളം ഏറെ പ്രിയം
എന്റെ ആദ്യ മലയാള സിനിമ ‘മാമാങ്ക’മാണ്. മലയാളം സിനിമകൾ കൂടുതൽ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു, ഉടൻ തന്നെ ഒരു ചിത്രത്തിന് വേണ്ടി സൈൻ ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. രണ്ട് മാസത്തിനുള്ളിൽ എന്റെ ഒരു തെലുങ്ക് സിനിമ റിലീസ് ചെയ്യും ഇപ്പോൾ അതിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ ഒരു ഹിന്ദി വെബ് സീരീസിന്റെ ചർച്ചകൾ നടക്കുന്നുണ്ട്.
മൂക്കൂത്തി പാട്ട് മലയാളികൾ ഏറ്റെടുത്തതിൽ സന്തോഷം
‘മാമാങ്ക’ത്തിൽ അഭിനയിച്ചത് എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. അതൊരു നല്ല അനുഭവമായിരുന്നു. മൂക്കുത്തി പാട്ടിലൂടെ ആളുകൾ ഇപ്പോഴും എന്നെ ഓർക്കുന്നതിൽ സന്തോഷമുണ്ട്. നിർമാതാവ് വേണു സാറാണ് എനിക്ക് ഈ അവസരം തന്നത്. അദ്ദേഹം എനിക്ക് ഒരു കുടുംബാംഗത്തെ പോലെയാണ്. ഉണ്ണി മുകുന്ദൻ, അനു സിത്താര, കനിഹ, സുദീപ്, അച്യുതൻ, തുടങ്ങി മലയാളത്തിലെ ചില നല്ല അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു, മമ്മൂക്കയോടൊപ്പം അഭിനയിച്ചത് തീർച്ചയായും ഞാൻ ഏറെ ആസ്വദിച്ചു. ഒരുപാട് നല്ല ആളുകളെ കാണാനും അവരുമായി സൗഹൃദം സ്ഥാപിക്കാനും എനിക്ക് അവസരം ലഭിച്ചു. ഇപ്പോഴും ഞാൻ അവരുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ മനോഹരമായ ഒരേടാണ് ‘മാമാങ്കം’ ഷൂട്ട് ചെയ്ത ദിവസങ്ങൾ.
മമ്മൂക്ക എന്നെ അമ്പരപ്പിച്ചു
എന്നെ അമ്പരപ്പിച്ച ഒരു വ്യക്തിയാണ് മമ്മൂക്ക. വളരെ മാന്യനായ, പ്രൊഫഷനലായ, എല്ലാ ടെക്‌നിക്കൽ കാര്യങ്ങളിലും പരിചയസമ്പന്നനായ അദ്ദേഹം എനിക്ക് ഏറെ പ്രചോദനമായി. അദ്ദേഹത്തോടൊപ്പം ഞാൻ ആദ്യമായി വർക്ക് ചെയ്യുകയാണെന്ന് തോന്നിപ്പിക്കാതെ നല്ല സൗഹൃദത്തോടെ പെരുമാറി. സിനിമയെക്കുറിച്ചൊക്കെ ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. ഒരു വ്യക്തി എന്ന നിലയിലും അഭിനേതാവെന്ന നിലയിലും എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്.
ഇഷ്ട താരം
എനിക്ക് പ്രിയങ്ക ചോപ്രയെ വളരെ ഇഷ്ടമാണ്, മമ്മൂട്ടിയാണ് എന്റെ പ്രിയപ്പെട്ട നടൻ. ഞാൻ മമ്മൂക്കയുടെ കടുത്ത ആരാധികയാണ്.
കായികതാരം വെള്ളിവെളിച്ചത്തിലേക്ക്
കുട്ടിക്കാലത്ത് സിനിമയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്പോർട്സ് മാത്രമായിരുന്നു മനസ്സിൽ. ഒരു പ്രതീക്ഷയും ഇല്ലാതെ സംഭവിച്ചതാണ് എന്റെ സിനിമാപ്രവേശം. ഒരു സിനിമയിലേക്ക് അവസരം ലഭിച്ചു ഒന്ന് ശ്രമിച്ചു നോക്കാം എന്ന ചിന്തയാണ് ഇപ്പോൾ ഇവിടെയെത്തി നിൽക്കുന്നത്. പ്രാചി എന്ന കായികതരാവും പ്രാചി എന്ന സിനിമാതാരവും രണ്ട് വ്യത്യസ്ത വ്യക്തികളാണ്, സ്‌പോർട്‌സ് കാരണമാണ് ഞാൻ ഇന്ന് ഈ നിലയിൽ എത്തിയത്.
കോവിഡ് ദിനങ്ങൾ
കോവിഡ് സമയം ഒരുപാട് തിരിച്ചറിവുകളുടെ കാലമായിരുന്നു. എങ്ങനെ ജീവിക്കണം, ജീവിതത്തിൽ എന്താണ് പ്രധാനം, സ്വന്തം അസ്തിത്വമെന്താണ്, ജീവിതത്തിൽ ഞാൻ ശരിക്കും എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് അങ്ങനെ ഒരുപാട് കാര്യങ്ങൾ തിരിച്ചറിഞ്ഞ സമയമാണ് കോവിഡ് കാലം. കുടുംബത്തിന്റെ പ്രാധാന്യം, സന്തോഷം, സമയത്തിന്റെ വില തുടങ്ങിയവയെക്കുറിച്ചോക്കെ ആഴത്തിൽ ചിന്തിപ്പിക്കാൻ കോവിഡ് കാലം വേണ്ടിവന്നു. ശരിക്കും എല്ലാവരുടെയും കണ്ണ് തുറപ്പിച്ച കാലമായിരുന്നു അത്
മലയാളം സിനിമകൾ കാമ്പുള്ളവ
എനിക്ക് മലയാളം സിനിമ ഇഷ്ടമാണ്. ഞാൻ മലയാള സിനിമകൾ കാണുകയും മനസ്സിലാക്കുകയും ചെയ്യാറുണ്ട്. "ഉയരെ" എന്ന സിനിമ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്തിടെ മമ്മൂക്കയുടെ ‘ഭീഷ്മപർവം’ എന്ന ഹിറ്റ് ചിത്രം കണ്ടിരുന്നു. ദൃശ്യം 2 വും കണ്ടു. മലയാള സിനിമകളിൽ നല്ല കണ്ടന്റ് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
മലയാളത്തിൽ തന്നെ ആശംസകൾ ഇരിക്കട്ടെ
മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനിടെ ചില മലയാളം വാക്കുകൾ ഞാൻ പഠിച്ചിട്ടുണ്ട്. "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് പറയാൻ ഞാൻ പഠിച്ചു. മലയാളം വാക്കുകൾ ഉച്ചരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ ഏറ്റവും കഠിനമായ ഭാഷകളിൽ ഒന്നാണ് മലയാളം. വിഷു ആഘോഷിക്കുന്ന പ്രിയപ്പെട്ട മലയാളികൾക്ക് മലയാളത്തിൽ തന്നെ ഒരാശംസ ഇരിക്കട്ടെ " കേരളത്തിലെ എല്ലാവർക്കും ഞാൻ വളരെ ഹൃദ്യമായ വിഷു ആശംസകൾ നേരുന്നു."