‘അടുത്ത സിനിമ ചെയ്യുമോ എന്നു പോലും അറിയില്ല’: ‘നിഷിദ്ധോ’ ലോകം തുറന്ന് താര
സംവിധാനം ചെയ്ത ആദ്യ ചിത്രത്തിനുതന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടുക, വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ ഗംഭീര അഭിപ്രായം കിട്ടുക-‘നിഷിദ്ധോ’ എന്ന സിനിമയുടെ സംവിധായിക താര രാമാനുജന്റേതാണ് നേട്ടങ്ങൾ. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ‘ചവിട്ട്’ എന്ന സിനിമയുമായി
സംവിധാനം ചെയ്ത ആദ്യ ചിത്രത്തിനുതന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടുക, വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ ഗംഭീര അഭിപ്രായം കിട്ടുക-‘നിഷിദ്ധോ’ എന്ന സിനിമയുടെ സംവിധായിക താര രാമാനുജന്റേതാണ് നേട്ടങ്ങൾ. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ‘ചവിട്ട്’ എന്ന സിനിമയുമായി
സംവിധാനം ചെയ്ത ആദ്യ ചിത്രത്തിനുതന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടുക, വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ ഗംഭീര അഭിപ്രായം കിട്ടുക-‘നിഷിദ്ധോ’ എന്ന സിനിമയുടെ സംവിധായിക താര രാമാനുജന്റേതാണ് നേട്ടങ്ങൾ. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ‘ചവിട്ട്’ എന്ന സിനിമയുമായി
സംവിധാനം ചെയ്ത ആദ്യ ചിത്രത്തിനുതന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടുക, വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ ഗംഭീര അഭിപ്രായം കിട്ടുക-‘നിഷിദ്ധോ’ എന്ന സിനിമയുടെ സംവിധായിക താര രാമാനുജന്റേതാണ് നേട്ടങ്ങൾ. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ‘ചവിട്ട്’ എന്ന സിനിമയുമായി നിഷിദ്ധോ പങ്കിടുകയായിരുന്നു. വർഷങ്ങളായി യുഎസിലാണ് താര. ഇടയ്ക്കിടെ നാട്ടിൽവരും. യുഎസിൽ ആദ്യം പരസ്യമേഖലയിലായിരുന്നു ജോലി. പിന്നെ, മറ്റൊരു മേഖലയിലെ കമ്പനിയിലായി. അവിടെനിന്നു കുഞ്ഞുങ്ങളുടെ കൂടെക്കൂടി, മോണ്ടിസോറി അധ്യാപികയായി. അതിനിടെയാണ് ആദ്യത്തെ സിനിമ ജനിക്കുന്നത്. എങ്ങനെയായിരുന്നു സിനിമയിലേക്കുള്ള വരവ്? എന്താണ് നിഷിദ്ധോ? എങ്ങനെയാണ് കനിയെ ഈ സിനിമയ്ക്കു വേണ്ടി കണ്ടെത്തിയത്? എന്തെല്ലാമാണ് ഭാവി സിനിമാ പദ്ധതികൾ? തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും സിനിമയിലേക്കുള്ള വഴികളെക്കുറിച്ചുമെല്ലാം മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുകയാണ് താര.
∙ സിനിമയിലേക്കുള്ള വഴി?
സിനിമാസംവിധാനം ആദ്യമായാണ്. അതാണ് നിഷിദ്ധോ. എന്നാൽ, ആ സിനിമയിലെ അഭിനേതാക്കളും പിന്നണി പ്രവർത്തകരും തന്ന പിന്തുണ വലുതാണ്. എന്റെ അമച്വർ പരിധിക്കുള്ളിൽ നിന്നു പറഞ്ഞുകൊടുത്ത കാര്യങ്ങൾ അവർ കൃത്യമായി മനസ്സിലാക്കി. അതിനുള്ള ക്ഷമ കാണിച്ചു. മനസ്സിലുള്ള കഥ എങ്ങനെ ചിത്രീകരിക്കണമെന്ന് ഒരു ഐഡിയ ഉണ്ടായിരുന്നു. അതു ചെയ്തു എന്നുമാത്രം. ഇതാണു ഞാൻ കാണിക്കാൻ ഉദ്ദേശിക്കുന്ന സിനിമയെന്നു നമ്മളെ സഹായിക്കുന്നവരോടു പറഞ്ഞു. മനസ്സിലുള്ളു വരച്ചും വിശദീകരിച്ചു പറഞ്ഞും കൂടെയുള്ളവരിലേക്ക് എത്തിക്കുകയായിരുന്നു. വരയ്ക്കാൻ ഇഷ്ടമാണ്. കാര്യങ്ങൾ വരച്ച് കുറച്ചുകൂടി നന്നായി വിശദീകരിക്കാനാകും.
എഴുത്തും ഏറെ ഇഷ്ടമാണ്. നമുക്ക് എവിടെയെങ്കിലും പോയിരുന്ന് ഒറ്റയ്ക്കു ചെയ്യാവുന്ന കാര്യമാണത്; സംവിധാനം എന്നത് അതിന്റെ നേരെ തിരിച്ചും. എല്ലാവരുമായി കൂടിച്ചേർന്നു ചെയ്യേണ്ട കാര്യമാണല്ലൊ അത്. കൂടെയുള്ളവരെ മടുപ്പിക്കാതെ സിനിമ സംവിധാനം ചെയ്യാനായി എന്നാണു കരുതുന്നത്. ആ സിനിമ നന്നായെന്നു ചുറ്റുമുള്ളവർ പറഞ്ഞുകേൾക്കുന്നതിൽ സന്തോഷം. ക്യാമറാമാൻ മനേഷ് മാധവൻ, എഡിറ്റർ അൻസർ, സംഗീതം ഒരുക്കിയ ദേബജ്യോതി മിശ്ര എന്നിവരെല്ലാം സാങ്കേതികമായി വലിയ പിന്തുണയാണു തന്നത്.
തിരക്കഥയുടെ ഫോർമാറ്റ് അറിയാം. തിരക്കഥയിലും ഫിലിം മേക്കിങ്ങിലും ക്ലാസുകളിൽ പങ്കെടുത്തിട്ടുമുണ്ട്. യുഎസിൽ തിരക്കഥയ്ക്ക് ഒരു ഫോർമാറ്റുണ്ട്. അതനുസരിച്ചാണ് എഴുതിയത്. മുൻപ് ഒരു തിരക്കഥ എഴുതിയിരുന്നു. കെ.ഗോപിനാഥൻ മാഷ് സംവിധാനം ചെയ്ത ആ സിനിമയുടെ പേര് ‘സമർപ്പണം’ എന്നാണ്. ഞാൻ എഴുതിയ ഒറിജിനൽ തിരക്കഥ അദ്ദേഹം മലയാളത്തിലേക്കു മാറ്റിയെടുക്കുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ (കെഎസ്എഫ്ഡിസി) സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ‘നിഷിദ്ധോ’ ചെയ്തത്. ഏറെപ്പേർ ഈ പദ്ധതിയിലൂടെ സിനിമ ചെയ്യാൻ കാത്തുനിൽക്കുന്നുണ്ട്. അതിനിടെ, പദ്ധതിയിലേക്കു സിനിമയുടെ തിരക്കഥ തിരഞ്ഞെടുത്തതു മുതൽ ഭാഗ്യമുണ്ടായിരുന്നു. കോവിഡ് ഉൾപ്പെടെയുള്ള തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്നു രണ്ടു വർഷംകൊണ്ുമുന്നോട്ടു പോകാനായി. അതിലെല്ലാം സന്തോഷം. ഇപ്പോൾ നോക്കുമ്പോൾ അതൊന്നും തടസ്സമായേ തോന്നുന്നില്ല.
∙ എന്താണ് ‘നിഷിദ്ധോ’?
ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നു കൊച്ചിയിലെത്തിയ രണ്ടു പേരുടെ ജീവിതത്തിലൂടെയാണ് ‘നിഷിദ്ധോ’ കടന്നുപോകുന്നത്. കനി, തൻമയ് ധനാനിയ എന്നിവരാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യയിൽ കുറച്ചു യാത്ര ചെയ്തയാളാണ് ഞാൻ. യാത്ര ചെയ്ത് ഇന്ത്യയെ അറിയാൻ ഇപ്പോഴും ശ്രമിക്കുന്നു. എന്റെ ചില കുടുംബാംഗങ്ങൾ ബംഗാളിലുണ്ട്. ചെറുപ്പത്തിൽ അവിടെ പോയിട്ടുമുണ്ട്. എന്നാൽ, ദുർഗാപൂജ ഉത്സവ സമയത്ത് അവിടെ പോകാൻ കഴിഞ്ഞിരുന്നില്ല.
8–9 വർഷം മുൻപു സിക്കിമിൽ പോയി. ആ യാത്രയ്ക്കിടെയാണ് കൊൽക്കത്തയിൽ ദുർഗാപൂജ കണ്ടത്. അതിന്റെ ആചാരങ്ങളും ദേവീസങ്കൽപത്തിന്റെ ശക്തിയുമെല്ലാം അന്ന് അടുത്തറിഞ്ഞു. എനിക്കു താൽപര്യമുള്ള കാര്യമായതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ശ്രമിച്ചു. അതിനുള്ള വായനയിലാണ് ‘നിഷിദ്ധോ പള്ളി’ (വിലക്കപ്പെട്ട പ്രദേശം) എന്ന കാര്യത്തിലേക്കു വന്നത്. ‘ദേവദാസ്’ എന്ന സിനിമകളിൽ അതിന്റെ റഫറൻസ് ഉണ്ട്. നിഷിദ്ധോ പള്ളി എന്ത്, എന്തുകൊണ്ട് അങ്ങനെയൊരു സങ്കൽപം ഉണ്ടായി എന്നതെല്ലാം ചിന്തയിൽവന്നു.
ദുർഗാവിഗ്രഹങ്ങൾ ഉണ്ടാക്കുന്ന മണ്ണു കുഴയ്ക്കുമ്പോൾ, അതിൽ ചേർക്കാനുള്ള ഒരുപിടി മണ്ണ് വേശ്യാവൃത്തി ചെയ്യുന്നവരുടെ മേഖലയിൽനിന്ന്് യാചിച്ചുകൊണ്ടുവരും. ‘പുണ്യ മാട്ടി’ എന്നാണ് അതിന്റെ പേര്. എല്ലാത്തരം സ്ത്രീകളും ദേവിയിലുണ്ട് എന്ന സങ്കൽപമാണ് അതിനു പിന്നിൽ.
രണ്ടു വർഷം കഴിഞ്ഞ് പിന്നെയും കൊൽക്കത്തയിൽ പോയി. ദുർഗാപൂജ കഴിഞ്ഞുള്ള ദിവസങ്ങളായിരുന്നു അത്. വിസർജൻ എന്ന് അവിടെ പറയുന്ന വിഗ്രഹ നിമജ്ജനശേഷം, നദികളിൽനിന്ന് ക്രെയിൻ ഉപയോഗിച്ച് വിഗ്രഹ ഭാഗങ്ങൾ നീക്കും. ‘ഇന്നലെ വരെ ദേവിയായിരുന്നു. ഇന്നിപ്പോൾ കണ്ടില്ലേ’ എന്നു നമുക്കു തോന്നാം. അവിടെ അതും വിശ്വാസത്തിന്റെ ഭാഗമാണ്. വലിയ വിഗ്രഹങ്ങളുടെ പെയിന്റ്, കെമിക്കൽ ഭാഗങ്ങൾ ഗംഗയിൽ വീണ്, നദിയിൽ മാലിന്യം കലരരുത് എന്നു നിർദേശമുള്ളതുകൊണ്ട് നദികളിൽനിന്ന് അതെല്ലാം നീക്കും.
ഞാൻ ഒരു കുടിയേറ്റക്കാരിയാണ്. വിദേശത്തേക്കു പോയി, അവിടെനിന്ന് ഇടയ്ക്കു കേരളത്തിലേക്കു വരുന്നതുകൊണ്ട് കുടിയേറ്റം എന്നത് എനിക്കു നന്നായി മനസ്സിലാകും. കേരളത്തിൽ കുറച്ചുകാലമായി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് അതിഥിത്തൊഴിലാളികളും മറ്റിടങ്ങളിൽ നിന്നുള്ളവരും.
ഇങ്ങനെ രണ്ടുമൂന്നു കാര്യങ്ങളെല്ലാം വായനയിലും കാഴ്ചയിലും വരികയും അതെല്ലാം ചേർത്തുമാണു സിനിമയ്ക്കുള്ള വിഷയമായത്. ഇതെല്ലാംകൂടി മനസ്സിലേക്കുവന്നു കുറച്ചു വർഷമെടുത്താണു തിരക്കഥയാക്കിയത്. സിനിമയാക്കാൻ സുഹൃത്തുക്കളുമായി ചേർന്നു ശ്രമിച്ചു. അതു നടക്കാതെ വന്നപ്പോൾ നോവൽ രൂപത്തിലേക്കു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കെഎസ്എഫ്ഡിസിയിലേക്ക് അപേക്ഷിച്ചത്. അല്ലാതെ അതിഥിത്തൊഴിലാളികൾ, കുടിയേറ്റം, പലായനം എന്നിങ്ങനെയുള്ള കാര്യങ്ങൾ കണ്ട് ഒരു കഥയെഴുതിയതല്ല.
കൊച്ചിയിലെ ചിത്രീകരണം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു. ജനക്കൂട്ടമെല്ലാം ചിത്രീകരിക്കാനായിരുന്നു ബുദ്ധിമുട്ട്. ഷൂട്ടിങ് തീരുംവരെ ആരെയും കോവിഡ് വലച്ചിട്ടില്ല. 4 ദിവസം കൊൽക്കത്തയിൽ ഷൂട്ടിങ് വേണ്ടിയിരുന്നു. ദുർഗാപൂജ അപ്പോഴേക്കും കഴിഞ്ഞു. നാട്ടിൽനിന്ന് ആ സമയം എത്താനായില്ല. മറ്റൊരു യൂണിറ്റിനെവച്ച് അവിടെ ചിത്രീകരിച്ച് ഫൂട്ടേജ് അയച്ചുതരികയായിരുന്നു. അത് ഉപയോഗിച്ചു. പിന്നെ, മധുരയിലായിരുന്നു ഷൂട്ട്. കോവിഡ് പ്രശ്നമില്ലാതെ അവിടത്തെ ചിത്രീകരണവും തീർക്കാനായി.
∙ എന്തുകൊണ്ട് ‘നിഷിദ്ധോ’ കൊച്ചിയിൽ ?
കേരളത്തിലേതന്നെ ബഹു ഭാഷ, സംസ്കാരം ഇതൊക്കെ ഏറെയുള്ള സ്ഥലമാണ് കൊച്ചി. മറ്റു സ്ഥലങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള കുടിയേറ്റം ഏറെയും കൊച്ചിയും പരിസരവും കേന്ദ്രീകരിച്ചാണ്. ഞാൻ ജീവിക്കുന്നതും കൊച്ചിയുടെ പരിസരത്താണ്. നാട്ടിൽ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനു സമീപമായിരുന്നു താമസം. ഇപ്പോൾ കരിങ്ങാച്ചിറയിലാണ്. കൊച്ചിയിൽ ഞാൻ കാണുന്നതാണ് എഴുതിയത്. അതു ഗുജറാത്തിലെയോ മറ്റിടങ്ങളിലെയോ ഒരു ടൗണിൽ പ്ലേസ് ചെയ്യാനാവില്ല. കൊച്ചി എന്ന നഗരം സിനിമയിൽ ഒരു കഥാപാത്രമായി കാണിക്കമെന്നുണ്ടായിരുന്നു. ആ നഗരത്തിന് അതിന്റേതായ ഒരു ലൈഫും പലപല പോക്കറ്റുകളുമുണ്ട്. അതുകൊണ്ടാണ് കൊച്ചിയും സമീപ പ്രദേശങ്ങളും പെരുമ്പാവൂരും എല്ലാംകൂടി വരുന്നത്. എന്തുകൊണ്ട് ബെംഗളൂരുവിലോ, മുംബൈയിലോ ഈ കഥ സംഭവിക്കുന്നില്ല എന്ന ചോദ്യവും കേട്ടു. അവിടെ വർഷങ്ങൾക്കു മുൻപേ പലവിധ സംസ്കാരങ്ങളും ജനങ്ങളും കുടിയേറിയിട്ടുണ്ട്. അക്കാര്യത്തിൽ 60–70 വർഷങ്ങൾക്കു മുൻപുള്ള ബോംബെ ആയിരിക്കാം ഇപ്പോഴത്തെ കൊച്ചി എന്നൊരു തോന്നലുണ്ട്.
∙ രുദ്രയും ചാവിയും
കനി കുസൃതി, തൻമയ് ധനാനിയ എന്നിവരാണ് പ്രധാന ആർട്ടിസ്റ്റുകൾ. സിനിമയിലെ ‘ചാവി’ എന്ന കഥാപാത്രത്തെക്കുറിച്ചു ചിലരോടു വിശദീകരിച്ചപ്പോൾ അവർ കനിയുടെ പേരാണു പറഞ്ഞത്. കനിയെ പരിചയപ്പെടുത്തിത്തന്നു. ഞാനും കനിയുമായി സംസാരിച്ചശേഷം അവർ തിരക്കഥ വായിച്ചു. ‘ചാവിയെ’ കനി മനോഹരമായി അവതരിപ്പിച്ചു. സിനിമയിൽ ‘രുദ്ര’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തൻമയ് ധനാനിയ ബംഗാൾ സിനിമകളിലും നാടകങ്ങളിലും അഭിനയിക്കുന്നയാളാണ്. അദ്ദേഹത്തെ എനിക്കു പരിചയം സിനിമയുടെ എഡിറ്റർ അൻസറിന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പരിചയത്തിൽ നിന്നാണ്.
ബിബിസിയുടെ സീരീസിൽ തൻമയ് അഭിനയിച്ചിട്ടുണ്ട്. യുകെയിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽ പഠിച്ചുവന്ന അഭിനേതാവാണ്. രുദ്രയെ അവതരിപ്പിക്കാൻ തൻമയ് നല്ല തയാറെടുപ്പു നടത്തിയിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് കേരളത്തിലെത്തി. പെരുമ്പാവൂരിൽ പോയി, അവിടെയുള്ള അതിഥിത്തൊഴിലാളികളെക്കണ്ടു, സംസാരിച്ചു. അങ്ങനെയെല്ലാം കഷ്ടപ്പെട്ടിട്ടുണ്ട്. അതു സിനിമ കാണുമ്പോൾ അറിയാം. അത്രയും നന്നായി രുദ്രയെ തൻമയ് അവതരിപ്പിച്ചിട്ടുണ്ട്. ബാക്കി, ഏറെയും അമച്വർ അഭിനേതാക്കളാണ്. കൂട്ടുകാരും അറിയാവുന്നവരുമെല്ലാം അതിലുണ്ട്. ഒന്നുരണ്ടു പ്രഫഷനൽ കലാകാരന്മാരുമുണ്ട്..
∙ സിനിമയിലേക്കു തുറന്ന കാഴ്ച
ജീവിതത്തിലെ ആദ്യ 10–15 വർഷം എല്ലാവരെയും പോലെ എല്ലാത്തരം സിനിമകളും കണ്ടാണ് വളർന്നത്. എന്റെ അച്ഛനും അമ്മയും അവരുടെ കാലത്തെ ഒട്ടേറെ സിനിമകൾ കണ്ടിരുന്നവരാണ്. സിനിമകൾ കണ്ടിട്ട് അവർ കഥ പറഞ്ഞുതരും. പുസ്തകങ്ങളും വായിച്ചുതരും. കസിൻസും ഏറെയുണ്ടായിരുന്നു. അവരും കഥകൾ പറഞ്ഞുതരുമായിരുന്നു. അമ്മ ഡോ. രാധാദേവിയും കഥകളേറെ പറഞ്ഞുതന്നു. പല വീടുകളിലും അങ്ങനെയെല്ലാം ചെയ്യാറുണ്ട്. എനിക്ക് അതെല്ലാം ഏറെ സ്പെഷലുകളാണ്. അതെല്ലാം പിന്നീട് ഏറെ ഉപകാരപ്പെട്ടു.
സിനിമ കാണാനും പാട്ടുകൾ കേൾക്കാനും വീട്ടിൽ അവസരമേറെയായിരുന്നു. മലയാളം മാത്രമല്ലാതെ ഹിന്ദി സിനിമകളും അങ്ങനെ കാണാനായി. പിന്നെ, തമിഴ്, ബംഗാളി സിനിമകളും കണ്ടു. കാഴ്ചക്കാരിയായിരുന്നതല്ലാതെ സിനിമയിലേക്കു വരണമെന്ന തോന്നലൊന്നും ഇല്ലായിരുന്നു. ഒരു 25 വയസ്സു മുതലാണ് സിനിമ കുറച്ചു ഗൗരവത്തോടെ കണ്ടുതുടങ്ങിയത്. പല ഭാഷകളിലെയും ഇഷ്ടമുള്ള സംവിധായകരുടെ സിനിമകൾ തിരഞ്ഞുപിടിച്ചു കാണും. അച്ഛന്റെ സഹോദരൻ ഡോ. എസ്.പി. രമേശ് കഥയും തിരക്കഥയുമെല്ലാം എഴുതിയിരുന്നു. പോക്കുവെയിൽ, മാർഗം പോലുള്ള സിനിമകളുടെ തിരക്കഥകൾ അദ്ദേഹവും ചേർന്നെഴുതിയതാണ്. കുടുംബത്തിൽ 2–3 പേർ സിനിമാമേഖലയിലുണ്ട്.
∙ സിനിമ എവിടെ കാണാം ?
നിലവിൽ ചലച്ചിത്രമേളകളിലാണ് നിഷിദ്ധോ പ്രദർശിപ്പിക്കുന്നത്. ഐഎഫ്എഫ്കെ, ബെംഗളൂരു, കൊൽക്കത്ത, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശനം ഉണ്ടായിരുന്നു. പറ്റാവുന്നത്ര മേളകളിലേക്ക് അയയ്ക്കുന്നുണ്ട്. തിയറ്റർ, ഒടിടി റിലീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ തീരുമാനം സർക്കാരിന്റേതാണ്.
∙ അടുത്ത സിനിമ?
ആദ്യത്തെ സിനിമ ചെയ്ത ശേഷം പലരും അതു ചോദിക്കുന്നുണ്ട്. അടുത്ത സിനിമ എന്നാണെന്ന് സത്യമായും അറിയില്ല. അടുത്ത സിനിമ ചെയ്യില്ല എന്നൊന്നുമില്ല. നല്ല കഥയും ആളുകളെയും പ്രൊഡക്‌ഷനും എല്ലാം കിട്ടിയാൽ ചെയ്യാൻ സന്തോഷം. കഥയാണു മുഖ്യം. മനസ്സിലുള്ള കഥ കുത്തിക്കുറിക്കണം. അതു കഴിഞ്ഞ് അത് എങ്ങോട്ടു പോകുന്നുവെന്നു നോക്കാം. ഒരു തവണ ചെയ്യാൻ കഴിഞ്ഞു, അടുത്ത തവണ ചെയ്യാൻ കഴിയുമോ എന്നത് എനിക്കുകൂടിയുള്ള ചാലഞ്ചാണ്. നോക്കാം.
English Summary: Interview with State Film Award Winner Director Tara Ramanujan