മലയാളസിനിമയിൽ ‘പരീക്കുട്ടി’ വിരഹകാമുകൻമാരുടെ പര്യായപദമായി മാറി. കറുത്തമ്മയോട് പരീക്കുട്ടി വേദനയോടെ പറയുന്ന ‘കറുത്തമ്മ പോയാ‍ൽ ‍ഞാനീ കടാപ്പറത്തൂടെ പാടിപ്പാടി മരിക്കും ... ’ എന്ന വാചകം മധു എന്ന നടന്റെ എക്കാലത്തെയും മികച്ച ഡയലോഗ് ഡെലിവറിയായി വാഴ്ത്തപ്പെടുന്നു. മിമിക്രി വേദികളിൽ ഇന്നും ഇൗ ഡയലോഗാണ് മധുവിനെ അനുകരിക്കുന്നവർ ഉദാഹരിക്കുന്നത് എന്നതിൽനിന്ന് അതിന്റെ ജനകീയത ഉൗഹിക്കാമല്ലോ. എന്നാൽ മലയാളസിനിമയിൽ മധുവിന് ‘ചെമ്മീനിലെ’ പരീക്കുട്ടി ഒരു അവശകാമുകന്റെ മുഖം നൽകിയിരുന്നു. അതിൽനിന്ന് രക്ഷപ്പെടണം എന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് എൻ.പി.അലി ഒരു ചിത്രം നിർമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. മധു സംവിധാനം ചെയ്യുമെങ്കിൽ നിർമിക്കാൻ അദേഹം സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ മധു സംവിധായകനാകൻ തീരുമാനിച്ചു. സി. രാധാകൃഷ്ണന്റെ ‘തേവിടിശ്ശി’ എന്ന നോവൽ പ്രിയ എന്ന േപരിൽ മധു ചലച്ചിത്രമാക്കി. ബംഗാളി നടി ലില്ലി ചക്രവർത്തിയായിരുന്നു നായിക. ചിത്രത്തിലെ കനത്ത വില്ലനായ ഗോപകുമാറിന്റെ വേഷമാണ് മധു അഭിനയിച്ചത്. നായകവേഷം കൈകാര്യം ചെയ്തതാകട്ടെ ഹാസ്യവേഷം മാത്രം അഭിനയിച്ചു വന്ന അടൂർ ഭാസിയും. സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് നൽകിയതെങ്കിലും സിനിമ വൻവിജയമായി. എന്നു മാത്രമല്ല ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ആ സിനിമ നേടിയെടുക്കുകയും ചെയ്തു... മധു മനസ്സു തുറക്കുകയാണ്, സിനിമാ ജീവിതത്തെപ്പറ്റി, അഭിനയത്തെപ്പറ്റിയെല്ലാം ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധു– മലയാളം വെള്ളിത്തിരയിലെ ആമുഖം ആവശ്യമില്ലാത്ത നടൻ. ആറു പതിറ്റാണ്ടായി നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി ഇൗ നടൻ പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു, പ്രചോദിപ്പിക്കുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ തിളങ്ങി നിന്നിരുന്ന ആർ. പരമേശ്വരൻപിള്ളയുടെയും തങ്കത്തിന്റെയും മകനായി തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് ജനിച്ച മാധവൻനായർ പിന്നീട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടൻ മധു ആയി മാറിയതിനു പിന്നിൽ ‘യാദൃശ്ചികതയുടെ ഇടപെടൽ ധാരാളമായി കാണാം’ എന്ന് അദേഹം തന്നെ പറയുന്നു. കുന്നുകുഴി ഗവ.യുപി സ്കൂൾ, എസ്എംവി സ്കൂൾ, സെന്റ് ജോസഫ്സ് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. മഹാത്മാഗാന്ധി കോളജിൽനിന്ന് ഇന്റർമീഡിയറ്റും, യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഹിന്ദിയിൽ ബിരുദവും കരസ്ഥമാക്കിയ മാധവൻ നായർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎയും നേടി. 

സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ നാടകങ്ങളോട് ആഭിമുഖ്യം തോന്നിത്തുടങ്ങി. കോളജ് വിദ്യാഭ്യാസ കാലത്ത് അത് രൂഢമൂലമായി. അനേകം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. ആദ്യകാലത്ത് നാടകരചനയോടും വലിയ കമ്പമായിരുന്നു. എന്നാൽ പിന്നീടത് അഭിനയത്തോടും നാടക സംവിധാനത്തോടുമൊക്കെയായി. ഹിന്ദിയിൽ ബിരുദാനന്തരബിരുദം നേടി വന്ന ശേഷം വഞ്ചിയൂരിൽ സ്വന്തമായി ഒരു ട്യൂട്ടോറിയൽ തുടങ്ങി. എന്നാൽ പിതാവ് അദേഹത്തിന് നാഗർകോവിലിൽ ഒരു കോളജിൽ ലക്ചറർ ഉദ്യോഗം തരപ്പെടുത്തി. ട്യൂട്ടോറിയൽ പൂട്ടേണ്ടി വന്നു. 

ADVERTISEMENT

അക്കാലത്ത് ഒരു ഇംഗ്ലിഷ് പത്രത്തിൽ ഡൽഹിയിൽ പുതിയതായി ആരംഭിക്കുന്ന നാഷനൽ സ്കൂൾ ഒാഫ് ഡ്രാമയുടെ പരസ്യം മാധവൻനായരുടെ ശ്രദ്ധയിൽപെട്ടു. അപേക്ഷിച്ചു. അഡ്മിഷൻ കിട്ടി. ലക്ചറർ ഉദ്യോഗം രാജിവച്ച് ഡൽഹിയിലേക്ക് പുറപ്പെട്ടു– നാടകം പഠിക്കാൻ. 

∙ മാധവൻ നായർ മധുവാകുന്നു

പഠനം പൂർത്തിയാകാറായ കാലത്ത് ആണ് ഡൽഹിയിൽ വച്ച് രാമു കാര്യാട്ടിനെ പരിചയപ്പെടുന്നത്. ഡൽഹിയിലെത്തിയ അടൂർ ഭാസിയെ കാണാൻ മാധവൻനായർ പോയിരുന്നു. അവർ തമ്മിൽ നാട്ടിൽവച്ചേ ഉള്ള പരിചയമാണ്. അപ്പോഴാണ് മാധവൻ നായർക്ക് കാര്യാട്ടിനെ കാണാനും പരിചയപ്പെടാനും സാധിച്ചത്. ‘‘സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ?’’ എന്നായിരുന്നു പരിചയപ്പെട്ട ഉടനെ രാമുകാര്യാട്ടിന്റെ ചോദ്യം. സ്കൂൾ ഒാഫ് ഡ്രാമയില‍െ കോഴ്സ് പൂർത്തിയാക്കിയിട്ട് ആണെങ്കിൽ അഭിനയിക്കുന്നതിൽ വിരോധമില്ലെന്ന് മാധവൻ നായർ മറുപടിയും നൽകി. കോഴ്സ് തീരുമ്പോഴേക്കും മാധവൻനായർക്ക് ക്ഷണം കിട്ടി. മദ്രാസിൽ രാമു കാര്യാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മൂടുപടത്തിന്റെ സ്ക്രീൻ ടെസ്റ്റിനു ചെല്ലാൻ. കോഴ്സ് വിജയകരമായി പൂർത്തിയാക്കി ട്രെയിനിൽ ഡൽഹിയിൽ നിന്ന് മടങ്ങുമ്പോൾ മദ്രാസിൽ ഇറങ്ങി. ‘മൂടുപട’ത്തിന്റെ അണിയറ പ്രവർത്തനം നടക്കുന്ന സ്റ്റുഡിയോയിലേക്ക് ചെന്നു. സ്ക്രീൻ ടെസ്റ്റ്. ഫലം വിജയം. അപ്പോഴാണ് ശോഭന പരമേശ്വരൻനായരുടെ വരവ്. 

‘ഓളവും തീരവും’ സിനിമയിൽ മധു.

ചന്ദ്രതാര പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രമായ ‘നിണമണിഞ്ഞ കാൽപാടുകളിൽ’ സത്യനു വേണ്ടി കരുതിവച്ചിരുന്ന ഒരു വേഷമുണ്ടായിരുന്നു. എൻ.എൻ. പിഷാരടി സംവിധാനം ചെയ്യാനിരുന്ന ആ ചിത്രത്തിൽ അഭിനയിക്കാൻ എന്തുകൊണ്ടോ സത്യന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. പകരം ഒരാളെ തേടി അവർ നടക്കുമ്പോഴാണ് സ്ക്രീൻ ടെസ്റ്റിൽ വിജയിച്ച് നിൽക്കുന്ന മാധവൻനായരെ ശോഭന പരമേശ്വരൻനായർ കാണുന്നത്. പ്രേംനസീർ നായകവേഷത്തിൽ എത്തുന്ന ചിത്രത്തിൽ അഭിനയിക്കാമോ എന്നായി ശോഭന പരമേശ്വരൻനായർ. സമ്മതിച്ചു. അങ്ങനെ എൻ.എൻ. പിഷാരടിയുടെ നിർദേശത്തിൽ ആദ്യസിനിമയിലെ അഭിനയം തുടങ്ങി. പാറപ്പുറത്തിന്റെ പ്രശ്സതമായ നോവലിന്റെ അഭ്രാവിഷ്കാരമായിരുന്നു നിണമണിഞ്ഞ കാൽപാടുകൾ. സ്റ്റീഫൻ എന്നായിരുന്നു മാധവൻനായർ ജീവൻ നൽകിയ കഥാപാത്രത്തിന്റെ പേര്. 

മലയാളസിനിമയിൽ മധുവിന് ‘ചെമ്മീനിലെ’ പരീക്കുട്ടി ഒരു അവശകാമുകന്റെ മുഖം നൽകിയിരുന്നു. അതിൽനിന്ന് രക്ഷപ്പെടണം എന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചിരുന്നു.

ADVERTISEMENT

ചിത്രം 1963ൽ റിലീസായി. ആദ്യദിവസം തന്നെ ചിത്രം കാണാൻ മാധവൻനായർ പോയി. സിനിമ ഇഷ്ടപ്പെട്ടെങ്കിലും ടൈറ്റിൽ കാർഡിൽ തന്റെ പേര് കാണാത്തതിൽ മാധവൻനായർക്ക് ലേശം വിഷമമുണ്ടായി. ശോഭന പരമേശ്വരൻനായരെ വിളിച്ചു. ടൈറ്റിലിൽ പേര് കാണാത്തതിലുള്ള അതൃപ്തി മറച്ചുവച്ചില്ല. അപ്പോഴാണ് അദേഹം പറയുന്നത് സിനിമയ്ക്കായി മാധവൻനായരുടെ പേര് ഒന്ന് മാറ്റി എന്ന്. മാധവൻനായർ ഇനി ‘മധു’ ആണ്. പി. ഭാസ്കരൻ എന്ന കവിയും ഗാനരചയിതാവും ആണ് ഇൗ മധുരം തുളുമ്പുന്ന പേര് മാധവൻനായർക്കായി നിർദേശിച്ചത്. നിണമണിഞ്ഞ കാൽപാടുകൾ വിജയമായി. മധു മലയാളസിനിമയുടെ ഭാഗമായി മാറിത്തുടങ്ങി. 

∙ ചെമ്മീൻ, ഭാർഗവീനിലയം, ഓളവും തീരവും...

തുടർന്നുള്ള വർഷങ്ങളിൽ വിവിധ സംവിധായകരുടെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ മധു അഭിനയിച്ചു. അതുകഴിഞ്ഞ് നിൽക്കുമ്പോഴാണ് രാമു കാര്യാട്ട് കൺമണി ഫിലിംസിനു വേണ്ടി തകഴിയുടെ ചെമ്മീൻ ചലച്ചിത്രമാക്കാൻ തീരുമാനിച്ചത്. ചിത്രത്തിലെ പരീക്കുട്ടിയുടെ വേഷത്തിൽ അഭിനയിക്കാൻ മധു ക്ഷണിക്കപ്പെട്ടു. സത്യൻ, ഷീല, കൊട്ടാരക്ക ശ്രീധരൻനായർ, എസ്.പി. പിള്ള, അടൂർ ഭവാനി തുടങ്ങി ഇരുത്തം വന്ന നടീനടൻമാരോടൊപ്പം അഭിനയിച്ചു. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡായ സ്വർണമെഡൽ ചെമ്മീൻ മലയാളത്തിലേക്ക് ആദ്യമായി കൊണ്ടുവന്നു. ചിത്രം സാമ്പത്തികമായും വൻവിജയമായി. 

‘ചെമ്മീനി’ൽ മധുവും ഷീലയും.

മലയാളസിനിമയിൽ ‘പരീക്കുട്ടി’ വിരഹകാമുകൻമാരുടെ പര്യായപദമായി മാറി. കറുത്തമ്മയോട് പരീക്കുട്ടി വേദനയോടെ പറയുന്ന ‘കറുത്തമ്മ പോയാ‍ൽ ‍ഞാനീ കടാപ്പറത്തൂടെ പാടിപ്പാടി മരിക്കും ... ’ എന്ന വാചകം മധു എന്ന നടന്റെ എക്കാലത്തെയും മികച്ച ഡയലോഗ് ഡെലിവറിയായി വാഴ്ത്തപ്പെടുന്നു. മിമിക്രി വേദികളിൽ ഇന്നും ഇൗ ഡയലോഗാണ് മധുവിനെ അനുകരിക്കുന്നവർ ഉദാഹരിക്കുന്നത് എന്നതിൽനിന്ന് അതിന്റെ ജനകീയത ഉൗഹിക്കാമല്ലോ. പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘ഒാളവും തീരവും’ മലയാളത്തിൽ നിർമിച്ച സമ്പൂർണ ഒൗട്ട്ഡോർ ചിത്രമായിരുന്നു. സ്റ്റുഡിയോ ഫ്ലോറിൽനിന്ന് പ്രകൃതിയിലേക്ക് പൂർണമായും മലയാളസിനിമയെ ഇറക്കിക്കൊണ്ടു വന്ന ചിത്രം. എം.ടി. വാസുദേവൻനായരുടെ തിരക്കഥയിൽ രൂപം കൊണ്ട സിനിമയിൽ മധു ബാപ്പുട്ടി എന്ന നായകവേഷത്തിൽ എത്തി കാണികളുടെ ഹൃദയം കവർന്നു. 

ADVERTISEMENT

എ.വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ അഭ്രാവിഷ്കാരം ആയിരുന്നു ആ സിനിമ. പ്രേംനസീറും വിജയനിർമലയും ചിത്രത്തിലെ പ്രണയജോഡികളായി. അവരുടെ പ്രണയകഥ എഴുതാൻ നിയോഗിക്കപ്പെട്ട സാഹിത്യകാരനായിട്ടായിരുന്നു മധു അഭിനയിച്ചത്. പലപ്പോഴും ഫ്രെയിമിൽ ഏകനായിനിന്ന് കാണാത്ത ‘ഭാർഗവിക്കുട്ടി’യെ സ്നേഹപൂർവം വിളിക്കുന്ന മധുവിന്റെ കഥാപാത്രം അവിസ്മരണീയമായി. അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ മലയാള സിനിമയുടെ അതു വരെ ഉണ്ടായിരുന്ന വ്യാകരണം മാറ്റി എഴുതിയ സിനിമയായിരുന്നു. ആ ചിത്രത്തിലും നായകനാകാൻ അവസരം ലഭിച്ചത് മധുവിനായിരുന്നു. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം ഇൗ ചിത്രത്തിലൂടെ നേടിയെടുത്ത ശാരദയായിരുന്നു നായിക. 

‘ഭാർഗവീനിലയം’ സിനിമയിൽ മധു.

∙ ‘പ്രിയ’പ്പെട്ട സംവിധായകൻ

മലയാളസിനിമയിൽ മധുവിന് ‘ചെമ്മീനിലെ’ പരീക്കുട്ടി ഒരു അവശകാമുകന്റെ മുഖം നൽകിയിരുന്നു. അതിൽനിന്ന് രക്ഷപ്പെടണം എന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് എൻ.പി.അലി ഒരു ചിത്രം നിർമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. മധു സംവിധാനം ചെയ്യുമെങ്കിൽ നിർമിക്കാൻ അദേഹം സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ മധു സംവിധായകനാകൻ തീരുമാനിച്ചു. സി. രാധാകൃഷ്ണന്റെ ‘തേവിടിശ്ശി’ എന്ന നോവൽ പ്രിയ എന്ന േപരിൽ മധു ചലച്ചിത്രമാക്കി. ബംഗാളി നടി ലില്ലി ചക്രവർത്തിയായിരുന്നു നായിക. ചിത്രത്തിലെ കനത്ത വില്ലനായ ഗോപകുമാറിന്റെ വേഷമാണ് മധു അഭിനയിച്ചത്. നായകവേഷം കൈകാര്യം ചെയ്തതാകട്ടെ ഹാസ്യവേഷം മാത്രം അഭിനയിച്ചു വന്ന അടൂർ ഭാസിയും. സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് നൽകിയതെങ്കിലും സിനിമ വൻവിജയമായി. എന്നു മാത്രമല്ല ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ആ സിനിമ നേടിയെടുക്കുകയും ചെയ്തു. 

തൊട്ടടുത്ത വർഷം അദേഹം സംവിധാനം ചെയ്ത ‘സിന്ദൂരച്ചെപ്പ്’ എന്ന ചിത്രത്തിനും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. പിന്നീട് അദേഹം നിർമാതാവിന്റെ വേഷവും അണിഞ്ഞു. ജി. ശങ്കരപ്പിള്ളയുടെ പൂജാമുറി എന്ന നാടകം ‘സതി’ എന്ന േപരിൽ അദ്ദേഹം നിർമിച്ച് സംവിധാനം ചെയ്തു. തുടർന്ന് മാന്യശ്രീ വിശ്വാമിത്രൻ, അക്കൽദാമ, കാമം ക്രോധം മോഹം തുടങ്ങിയ ചിത്രങ്ങൾ അദേഹം നിർമിക്കുകയും അഭിനയിക്കുകയും സംവിധാനം െചയ്യുകയും ചെയ്തു. 

പിന്നീടാണ് ബോംബെയിലെ സുഹൃത്തായ മേനോന്റെ നിർദേശപ്രകാരം മധു ആദ്യമായി ഒരു കളർ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. ‘തീക്കനൽ’ എന്ന് പേരിട്ട ആചിത്രത്തിൽ ശ്രീവിദ്യ, കനകദുർഗ, വിധുബാല, മോഹൻ തുടങ്ങിയവർ അഭിനയിച്ചു. വയലാർ അവസാനമായി ഗാനങ്ങളെഴുതിയ ചിത്രമായിരുന്നു തീക്കനൽ. യേശുദാസായിരുന്നു സംഗീതസംവിധായകൻ. ചിത്രം സൂപ്പർ ഹിറ്റായി. അതുവരെ മലയാള സിനിമയിലുണ്ടായിരുന്ന ബോക്സ് ഓഫിസ് റിക്കാർഡെല്ലാം തീക്കനലിന്റെ മഹാവിജയത്തിനു മുൻപിൽ തകർന്നു വീണു. ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തോടെ അക്കാലത്തെ താരരാജാവായിരുന്ന പ്രേംനസീറിനൊപ്പം തന്നെ മധുവും താരപ്രഭയുള്ള നടനായി മാറി. പിന്നീടിങ്ങോട്ട് സിനിമകളുടെ തള്ളിക്കയറ്റമായിരുന്നു. 

∙ ഉദിച്ചുയർന്ന്...

അതിനിടയിൽ സ്വന്തമായി ഒരു സ്റ്റുഡിയോയും തിരുവനന്തപുരത്ത് വെള്ളക്കടവിൽ അദേഹം തീർത്തു, ഉമാ ആർട്സ് സ്റ്റുഡിയോ എന്ന പേരിൽ. ഉമാ ആർട്സ് സ്റ്റുഡിയോയുടെ പേരിൽ ഇറക്കിയ ആദ്യകളർചിത്രമായിരുന്നു അസ്തമയം. പി. ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇൗ ചിത്രം വിജയമായിരുന്നു. സാറാ തോമസിന്റെ പ്രശസ്ത നോവലായിരുന്നു സിനിമയ്ക്ക് ആധാരം. ആ പേര് അൽപം നെഗറ്റിവ് സെൻസ് ഉണ്ടാക്കുന്നു എന്നും അതു മാറ്റി മറ്റേതെങ്കിലും പേരിടാനും ഉപദേശിച്ചവർ കുറവായിരുന്നില്ല. എന്നാൽ ആ പേര് മാറ്റാതെ അസ്തമയം എന്ന വാക്കിന് പോസിറ്റിവായ ഒരർഥം കൊടുക്കത്തക്ക രീതിയിൽ ഒരു ഗാനമെഴുതാൻ അദേഹം ശ്രീകുമാരൻതമ്പിയോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അദേഹം എഴുതി കൊടുത്തതായിരുന്നു, ‘അസ്തമയം അസ്തമയം അപരാജിതർ തന്നാലിംഗനം...’ എന്നാരംഭിക്കുന്ന ഗാനം.

മധു സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് നൽകിയതെങ്കിലും സിനിമ വൻവിജയമായി. ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം സിനിമ നേടിയെടുക്കുകയും ചെയ്തു.

ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ശുദ്ധികലശം, പ്രഭാതസന്ധ്യ, അർച്ചന ടീച്ചർ, ഗൃഹലക്ഷ്മി, രതിലയം, തുടങ്ങിയ ചിത്രങ്ങളും അദേഹം നിർമിച്ചു. തീക്കനൽ കൂടാതെ അദേഹം ധീരസമീരേ യമുനാതീരേ, ആരാധന, നീലക്കണ്ണുകൾ, ഉദയം പടിഞ്ഞാറ്, ഒരു യുഗസന്ധ്യ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. പഴയ കാല നടി അംബിക മുതൽ ഒട്ടേറെയുണ്ട് നായികമാര്‍ മധുവിന്. അതില്‍ കൂടുതല്‍ അഭിനയിച്ചത് ജയഭാരതിയുടെ കൂടെ ആയിരുന്നു. എന്നാല്‍ മലയാളി പ്രേക്ഷകര്‍ക്ക് ശ്രീവിദ്യ മധുവിന്റെ നായിക ആയി വരുന്നത് ആയിരുന്നു ഏറെ ഇഷ്ടം. ഇവർ ജോഡി ആയി വന്ന ആദ്യ ചിത്രം ‘ചെണ്ട’ ആയിരുന്നു. തുടർന്ന് തീക്കനല്‍, ഹൃദയം ഒരു ക്ഷേത്രം, ഒരു രാഗം പല താളം, അഗ്നി പര്‍വ്വതം, ഗൃഹലക്ഷ്മി, വേനലില്‍ ഒരു മഴ, സ്വന്തം എന്ന പദം, ജീവിതം ഒരു ഗാനം, മുത്തുച്ചിപ്പികൾ, ഒരു യുഗസന്ധ്യ, മീന്‍, അങ്ങനെ എത്രയോ ഹിറ്റ് സിനിമകളിൽ ഇരുവരും ജോഡികളായി പിറന്നു.

മധുവിനോടൊപ്പം മമ്മൂട്ടി.

ഇരുവരുടെയും രസതന്ത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നത് ശാരീരികമായ ഇരുവരുടെയും ചേര്‍ച്ച കൊണ്ടാകും എന്നും മധു വിലയിരുത്തുന്നു. ശ്രീവിദ്യ ഒരു ബോൺ ആർട്ടിസ്റ്റ് (born artist) ആണ് എന്നാണ് മധുവിന്റെ അഭിപ്രായം. റിയലിസ്റ്റിക്കായ അഭിനയം ഏറെ ഇഷ്ടപ്പെടുന്ന മധു തന്റെ ഗാനരംഗങ്ങളിലെ പെർഫോമൻസ് ഒപ്പിച്ചുമാറി എന്നേ ഉള്ളൂ എന്നാണ് സ്വയം വിലയിരുത്താറുള്ളത്. പക്ഷേ ‘തൊട്ടുതൊട്ടില്ല, പാർവണേന്ദുവിൻ ദേഹമടക്കി, മാനസമൈനേ വരൂ, മാണിക്യവീണയുമായെൻ, മരച്ചീനി വിളയുന്ന മലയോരം, മണിനാദം മണിനാദം മായാമോഹനമണിനാദം തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ചൂണ്ട് അനക്കിയത് മധു തന്നെയായിരുന്നു എന്നുമോർക്കണം. ‘ഹൃദയം ഒരു ക്ഷേത്രം’ എന്ന സിനിമയിലെ മംഗളം നേരുന്നു ഞാൻ എന്നാരംഭിക്കുന്ന ഗാനമാകട്ടെ ലിപ്പ് മൂവ്മെന്റ്സില്ലാതെ തന്നെ ആ വരികളുടെ ഭാവം മുഴുവൻ മുഖത്ത് വരുത്തിയായിരുന്നു മധു അഭിനയിച്ചത്. 

യുദ്ധകാണ്ഡത്തിലെ പ്രസാദ്, ഇതാ ഇവിടെ വരെയിലെ പൈലി, സിംഹവാലൻമേനോനിലെ മേനോൻ, തീക്കനലിലെ വിനോദ്, ഹൃദയം ഒരു ക്ഷേത്രത്തിലെ ഡോ. രമേഷ്, രക്തത്തിലെ വിശ്വനാഥൻ, കുടുംബസമേതത്തിലെ ആനവൈദ്യൻ, വേനിൽ ഒരു മഴയിലെ വാസു എന്നു വേണ്ട എത്ര കഥാപാത്രങ്ങളാണ് മനസിന്റെ വെള്ളിത്തിരയിൽ ഇൗ മനുഷ്യൻ പ്രേക്ഷകർക്കായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചത്. ഭാര്യ ജയലക്ഷ്മിയുടെ വേർപാടോടെ ഒറ്റപ്പെട്ട അദ്ദേഹം ഇപ്പോൾ തിരുവനന്തപുരം കണ്ണമൂലയിലെ വീട്ടിൽ താമസിക്കുന്നു. മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും തൊട്ടടുത്ത വീട്ടിൽ തന്നെയുണ്ട്. ഇനിയും അഭിനയത്തോട് വിരക്തി തോന്നിയിട്ടില്ലാത്ത അദേഹം ഉറപ്പിച്ച് പറയുന്നു, ‘ഇനിയും അഭിനയിക്കും, എന്നെ ത്രില്ലടിപ്പിക്കുന്ന ഒരു വേഷവുമായി ആരെങ്കിലും വന്നാൽ...’ 

അതായത് അഭിനയത്തിന്റെ അങ്കത്തട്ടിൽ ഇനിയും ഒന്നല്ല ഒൻപത് വട്ടം അങ്കത്തിനും ബാല്യമുണ്ട് ഇൗ നടനെന്ന് വ്യക്തം. അതാ‌ണ് ഇൗ നടൻ ഇപ്പോഴും നമുക്ക് തരുന്ന തൃമധുരം. 

English Summary: Opening Mind about Movies, Acting Career, Life...; Exclusive Interview with Actor Madhu