സ്റ്റെഫിക്ക് ഇനി സംവിധായികയുടെ കോസ്റ്റ്യൂം; അഭിമുഖം
‘‘സിനിമയുടെ വിജയം തന്നെ ടീം വർക്കാണ്. ഒരു കോസ്റ്റ്യൂമറുടെ വിജയവും ടീം വർക്കിൽ മാത്രമാണു നിൽക്കുന്നത്. അങ്ങനെ കൂടുതലാളുകളുമായി ഇടപെട്ടു ജോലി ചെയ്യാൻ കഴിയും എന്ന ബോധ്യത്തിൽ നിന്നാണു സംവിധാനത്തിലേക്കു കടക്കുന്നത്. നാലു വർഷമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അതിപ്പോൾ യാഥാർഥ്യമായി. മലയാള
‘‘സിനിമയുടെ വിജയം തന്നെ ടീം വർക്കാണ്. ഒരു കോസ്റ്റ്യൂമറുടെ വിജയവും ടീം വർക്കിൽ മാത്രമാണു നിൽക്കുന്നത്. അങ്ങനെ കൂടുതലാളുകളുമായി ഇടപെട്ടു ജോലി ചെയ്യാൻ കഴിയും എന്ന ബോധ്യത്തിൽ നിന്നാണു സംവിധാനത്തിലേക്കു കടക്കുന്നത്. നാലു വർഷമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അതിപ്പോൾ യാഥാർഥ്യമായി. മലയാള
‘‘സിനിമയുടെ വിജയം തന്നെ ടീം വർക്കാണ്. ഒരു കോസ്റ്റ്യൂമറുടെ വിജയവും ടീം വർക്കിൽ മാത്രമാണു നിൽക്കുന്നത്. അങ്ങനെ കൂടുതലാളുകളുമായി ഇടപെട്ടു ജോലി ചെയ്യാൻ കഴിയും എന്ന ബോധ്യത്തിൽ നിന്നാണു സംവിധാനത്തിലേക്കു കടക്കുന്നത്. നാലു വർഷമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അതിപ്പോൾ യാഥാർഥ്യമായി. മലയാള
‘‘സിനിമയുടെ വിജയം തന്നെ ടീം വർക്കാണ്. ഒരു കോസ്റ്റ്യൂമറുടെ വിജയവും ടീം വർക്കിൽ മാത്രമാണു നിൽക്കുന്നത്. അങ്ങനെ കൂടുതലാളുകളുമായി ഇടപെട്ടു ജോലി ചെയ്യാൻ കഴിയും എന്ന ബോധ്യത്തിൽ നിന്നാണു സംവിധാനത്തിലേക്കു കടക്കുന്നത്. നാലു വർഷമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അതിപ്പോൾ യാഥാർഥ്യമായി. മലയാള സിനിമയിൽ വസ്ത്രാലങ്കാര രംഗത്ത് ഞാനെത്തുമ്പോൾ എനിക്ക് 22 വയസ്സാണ് . വയനാട് മാനന്തവാടിക്കാരിയായ എനിക്കു സിനിമയിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
ബെംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് പഠിച്ചതു തന്നെ സിനിമയിത്തണം എന്ന മോഹം കൊണ്ടാണ്. പഠനം കഴിഞ്ഞു കൊച്ചിയിലെത്തിയപ്പോഴാണു സിനിമയിലേക്കുള്ള വഴി കഠിനമാണെന്നു മനസ്സിലായത്. ഒരു ഫ്രീലാൻസ് ഫാഷൻ സ്റ്റൈലിസ്റ്റായി തുടങ്ങി. പിന്നീട് പരസ്യങ്ങൾ ചെയ്തു. ലുക്കാച്ചുപ്പിയായിരുന്നു ആദ്യസിനിമ. അപ്പോൾത്തന്നെ അനിൽ രാധാകൃഷ്ണമേനോൻ ‘ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി ’ എന്ന സിനിമയിലേക്കു വിളിച്ചു. അതൊരു വഴിത്തിരിവായി. 90 ലേറെ സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്തു ഇതുവരെ. 2017 ൽ ഗപ്പിയിലെ വസ്ത്രാലങ്കാരത്തിനു സംസ്ഥാന അവാർഡ് കിട്ടി. ഇനി സംവിധായകയുടെ റോളിൽ ഒരു പരീക്ഷണം ’’ – പുതിയ സിനിമയുടെ ഡബ്ബിങ് സ്യൂട്ടിലിരുന്നു സ്റ്റെഫി സേവ്യർ പറഞ്ഞു. മലയാള സിനിമയിലെ തിരക്കുള്ള കോസ്റ്റ്യൂമർക്ക് ഇതു സംവിധാനത്തിന്റെ ഇടവേള.
‘‘എന്റെ സുഹൃത്തുക്കളായ മഹേഷ് ഗോപാലും ജയ് വിഷ്ണുവുമാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ആദ്യം രജീഷയോടു കഥ പറഞ്ഞപ്പോൾ ഇഷ്ടമായി. പിന്നീട് ഷറഫുദീനോട് കഥ പറഞ്ഞു. ഒരു സിനിമയിൽ അസിസ്റ്റന്റായിപ്പോലും പ്രവർത്തിച്ചിട്ടില്ലെങ്കിലും എനിക്കു സിനിമയിൽ യാതൊരു പ്രശ്നവും ഉണ്ടായില്ല. ബി ത്രീ എം പ്രോഡക്ഷൻസാണ് നിർമാണം. ഈ വർഷം തിയറ്ററുകളിലെത്തും. പേര് ഉടനെ അനൗൺസ് ചെയ്യും. ബിന്ദുപണിക്കർ, വിജയരാഘവൻ, ആർഷ ബൈജു തുടങ്ങി താരങ്ങളൊരുപാടുണ്ട് ’’ – സ്റ്റെഫി പറഞ്ഞു.
ഫാഷൻ ഡിസൈനിങ്ങും കോസ്റ്റ്യൂമറും
ഫാഷൻ ഡിസൈനിങ് പഠിക്കുമ്പോൾ നമ്മൾ ഫാഷൻ ഫോർകാസ്റ്റിങ്ങിലാണ് ശ്രദ്ധിക്കുന്നത്.അതായതു വരാൻ പോകുന്ന ട്രെൻഡുകളുടെ മേലൊരു കണ്ണുമായാകണം ജോലി ചെയ്യുന്നത്. സിനിമയിൽ അതാവശ്യപ്പെടുന്ന വസ്ത്രരീതിയുണ്ട്. അതാണ് പ്രധാനം. എനിക്കു സംസ്ഥാന അവാർഡ് കിട്ടിയതു ഗപ്പിയിലാണ്. ആംഗ്ലോ ഇന്ത്യൻ സംസ്കാരത്തിന്റെ സ്വാധീനമുള്ള, എന്നാൽ പാവപ്പെട്ടവരായ ആളുകൾ താമസിക്കുന്ന ഒരു കോളനി. ഗോവൻ സംസ്കാരത്തിന്റെ സ്വാധീനം അവർക്കുണ്ട്. രോഹിണി ധരിക്കുന്നത് ഫ്ലോറൽ പ്രിന്റഡ് ഉടുപ്പുകളാണ്. ഗപ്പിയിടുന്നത് അൽപം പഴക്കം തോന്നുന്ന വസ്ത്രങ്ങളാണ്. ഒരു മെറ്റീരിയൽ വർഷങ്ങളായി ഉപയോഗിച്ചതിന്റെ കറയും പാടും കാണിക്കാൻ ഡള്ളിങ് പ്രോസസ് ചെയ്താണ് നൽകിയത്. ഗപ്പിയിൽ ടൊവീനോയുടെ ഇൻട്രൊഡക്‌ഷൻ സീനിൽ കസ്റ്റം മെയ്ഡ് ഡിസൈനാണു ചെയ്തത്. പെൺകുട്ടികളുടെ രാജസ്ഥാനി പ്രിന്റഡ് പാവാട വാങ്ങിയാണ് ടൊവീനോയുടെ കളർഫുൾ പാന്റ്സ് തുന്നിയത്. അങ്കമാലി ഡയറീസിൽ കോസ്റ്റ്യൂം ഒരിക്കലും ഫാഷൻ വസ്ത്രമായി തോന്നരുത് എന്നു നിർബന്ധമായിരുന്നു.
ഇഷ്ട ഡിസൈനുകൾ
വിജയ് സൂപ്പറും പൗർണമിയിലും നായിക ഐശ്യര്യ ലക്ഷ്മിക്കായി ഡിസൈൻ ചെയ്ത പിങ്ക് സൽവാർ വലിയ ഹിറ്റായി. ലവ് ആക്‌ഷൻ ഡ്രാമയിൽ കുടുക്കു പൊട്ടിയ കുപ്പായം എന്ന പാട്ടിൽ നിവിൻപോളി ധരിച്ച ബീച്ച് പ്രിന്റ് ഷർട്ടും ലൈറ്റുള്ള കണ്ണാടിയും യുവാക്കൾക്ക് ഇഷ്ടപ്പെട്ട ഡിസൈനായിരുന്നു. എസ്രയിൽ പ്രിയ ആനന്ദിനു വേണ്ടി ഒരു ബൊഹീമിയൻ സ്റ്റൈലാണു ചെയ്തത്. സ്റ്റൈലിഷ് മെറ്റേണിറ്റി വെയറിന്റെ ഡിസൈൻ ശ്രദ്ധിക്കപ്പെട്ടു.
ഉപയോഗിച്ച വസ്ത്രം എന്തു ചെയ്യും ?
പലരും ചോദിക്കുന്ന ചോദ്യമാണിത്. കോസ്റ്റ്യൂമിന്റെ ഉടമസ്ഥാവാകാശം നിർമാതാവിനാണ്. സിനിമ കഴിയുമ്പോൾ അതു കൈമാറും. തുടർച്ചയായി സിനിമ ചെയ്യുന്ന കമ്പനികളാണെങ്കിൽ അവയിൽ ചിലതു മാത്രം ചില ജൂനിയർ ആർട്ടിസ്റ്റുകൾക്കോ ചെറിയ വേഷം ചെയ്യുന്നവർക്കോ വീണ്ടും ധരിക്കാൻ നൽകും. എന്നാൽ മിക്കയിടത്തും ഇതു വർഷങ്ങളായി ഉപയോഗിക്കാതെ ഇരുന്നു പോകുന്ന പതിവുണ്ട്. ഇ ഫോർ എന്റർടെയ്ൻമെന്റ് കമ്പനി പ്രളയകാലത്ത് തങ്ങളുടെ കൈവശമുണ്ടായിരുന്ന തുണിത്തരങ്ങൾ വ്യാപകമായി ക്യാംപുകളിലും മറ്റും നൽകിയിരുന്നു. ഇത്തരം വസ്ത്രങ്ങൾ സിനിമയ്ക്കു ശേഷം ലേലം ചെയ്ത് ആ തുക ചാരിറ്റിക്കോ മറ്റോ നൽകാവുന്നതാണ്.