അൻപതു വർഷമായി സിനിമയിൽ. അതിനും മുൻപ് നാടകക്കാരനായി കലയുടെ തുടക്കം. ജീവിതത്തെ സമൂഹത്തോട് ചേർത്തുനിർത്തി മനസ്സിലാക്കുന്നയാൾ, വ്യക്തമായ രാഷ്ട്രീയം സ്പഷ്ടമായി പറയുന്നയാൾ , ഇങ്ങനെ പല വിശേഷണങ്ങളാൽ അലങ്കരിക്കാവുന്നയാളാണു വിജയരാഘവൻ. എൻ.എൻ. പിള്ളയെന്ന അച്ഛന്റെ മകൻ. നടനല്ലെങ്കിൽ പിന്നെ എന്താകുമായിരുന്നു എന്ന ആലോചന പോലുമുണ്ടായിട്ടില്ലത്രേ വിജയരാഘവന്. അഭിനയത്തെ കൺസീവ് ചെയ്യുന്നതെന്ന് എങ്ങനെയാണെന്നു പറഞ്ഞു കൊടുക്കാനേ തനിക്കു കഴിയൂ എന്നും തിയറി വച്ച് പറയാനൊക്കില്ല എന്നും അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു. മനോരമ ഓൺലൈനിന്റെ മെമ്മറി കാർഡെന്ന പരിപാടിയിൽ വിജയരാഘവൻ മനസ്സു തുറക്കുകയാണ്.

അൻപതു വർഷമായി സിനിമയിൽ. അതിനും മുൻപ് നാടകക്കാരനായി കലയുടെ തുടക്കം. ജീവിതത്തെ സമൂഹത്തോട് ചേർത്തുനിർത്തി മനസ്സിലാക്കുന്നയാൾ, വ്യക്തമായ രാഷ്ട്രീയം സ്പഷ്ടമായി പറയുന്നയാൾ , ഇങ്ങനെ പല വിശേഷണങ്ങളാൽ അലങ്കരിക്കാവുന്നയാളാണു വിജയരാഘവൻ. എൻ.എൻ. പിള്ളയെന്ന അച്ഛന്റെ മകൻ. നടനല്ലെങ്കിൽ പിന്നെ എന്താകുമായിരുന്നു എന്ന ആലോചന പോലുമുണ്ടായിട്ടില്ലത്രേ വിജയരാഘവന്. അഭിനയത്തെ കൺസീവ് ചെയ്യുന്നതെന്ന് എങ്ങനെയാണെന്നു പറഞ്ഞു കൊടുക്കാനേ തനിക്കു കഴിയൂ എന്നും തിയറി വച്ച് പറയാനൊക്കില്ല എന്നും അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു. മനോരമ ഓൺലൈനിന്റെ മെമ്മറി കാർഡെന്ന പരിപാടിയിൽ വിജയരാഘവൻ മനസ്സു തുറക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൻപതു വർഷമായി സിനിമയിൽ. അതിനും മുൻപ് നാടകക്കാരനായി കലയുടെ തുടക്കം. ജീവിതത്തെ സമൂഹത്തോട് ചേർത്തുനിർത്തി മനസ്സിലാക്കുന്നയാൾ, വ്യക്തമായ രാഷ്ട്രീയം സ്പഷ്ടമായി പറയുന്നയാൾ , ഇങ്ങനെ പല വിശേഷണങ്ങളാൽ അലങ്കരിക്കാവുന്നയാളാണു വിജയരാഘവൻ. എൻ.എൻ. പിള്ളയെന്ന അച്ഛന്റെ മകൻ. നടനല്ലെങ്കിൽ പിന്നെ എന്താകുമായിരുന്നു എന്ന ആലോചന പോലുമുണ്ടായിട്ടില്ലത്രേ വിജയരാഘവന്. അഭിനയത്തെ കൺസീവ് ചെയ്യുന്നതെന്ന് എങ്ങനെയാണെന്നു പറഞ്ഞു കൊടുക്കാനേ തനിക്കു കഴിയൂ എന്നും തിയറി വച്ച് പറയാനൊക്കില്ല എന്നും അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു. മനോരമ ഓൺലൈനിന്റെ മെമ്മറി കാർഡെന്ന പരിപാടിയിൽ വിജയരാഘവൻ മനസ്സു തുറക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൻപതു വർഷമായി സിനിമയിൽ. അതിനും മുൻപ് നാടകക്കാരനായി കലയുടെ തുടക്കം. ജീവിതത്തെ സമൂഹത്തോട് ചേർത്തുനിർത്തി മനസ്സിലാക്കുന്നയാൾ, വ്യക്തമായ രാഷ്ട്രീയം സ്പഷ്ടമായി പറയുന്നയാൾ , ഇങ്ങനെ പല വിശേഷണങ്ങളാൽ അലങ്കരിക്കാവുന്നയാളാണു വിജയരാഘവൻ. എൻ.എൻ. പിള്ളയെന്ന അച്ഛന്റെ മകൻ. നടനല്ലെങ്കിൽ പിന്നെ എന്താകുമായിരുന്നു എന്ന ആലോചന പോലുമുണ്ടായിട്ടില്ലത്രേ വിജയരാഘവന്. അഭിനയത്തെ കൺസീവ് ചെയ്യുന്നത് എങ്ങനെയാണെന്നു പറഞ്ഞു കൊടുക്കാനേ തനിക്കു കഴിയൂ എന്നും തിയറി വച്ച് പറയാനൊക്കില്ല എന്നും അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു. മനോരമ ഓൺലൈനിന്റെ ‘മെമ്മറി കാർഡെ’ന്ന പരിപാടിയിൽ വിജയരാഘവൻ മനസ്സു തുറക്കുകയാണ്.

∙ വിജയരാഘവൻ നടനായതെങ്ങനെയാണ്?

ADVERTISEMENT

ജനിച്ചു വീണതുതന്നെ നാടകലോകത്തേക്കാണ്. അച്ഛൻ നാടകങ്ങളും ലേഖനങ്ങളും എഴുതുന്നതുകണ്ടു വളരുന്നു. ചെറിയ പ്രായത്തിലേ എന്നോടും എഴുതുന്ന കാര്യങ്ങളെക്കുറിച്ച് അച്ഛൻ സംസാരിക്കുമായിരുന്നു. ഞാൻ ജനിച്ചത് തന്നെ നടനാകാൻ വേണ്ടിയിട്ടാണ്. സിനിമയിൽ വരണമെന്നൊന്നും ആഗ്രഹിച്ചില്ല. സിനിമാനടൻ ആയിരുന്നില്ലെങ്കിൽ തെരുക്കൂത്ത് കലാകാരനെങ്കിലും ആകുമായിരുന്നു. സ്നേഹം കലർന്ന ആരാധനയാണ് അച്ഛനോട്. ഞാൻ എന്ത് സംസാരിച്ചാലും അച്ഛൻ ഉണ്ടാകും അതിൽ. ജീവിതത്തിൽ അച്ഛനെക്കുറിച്ച് സംസാരിക്കാത്ത, ചിന്തിക്കാത്തതുമായ ഒരു ദിവസം പോലുമില്ല. സുഹൃത്തും ഗുരുവും അച്ഛനാണ്. വായിച്ചറിഞ്ഞതിനെക്കാൾ അച്ഛനിൽനിന്നു കേട്ടറിഞ്ഞതാണ്.

 

∙ അഭിനയം പഠിക്കാൻ പറ്റുമോ ?

 

ADVERTISEMENT

എന്താണ് അഭിനയം എന്നതിന് കൃത്യമായ ഉത്തരമില്ല. നടനിൽക്കൂടി കൂടി ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്ന പ്രക്രിയ എന്നൊക്കെ പറയാം. അച്ഛൻ കഥാപാത്രത്തെ വിശദീകരിക്കുന്നതു കണ്ടിട്ടുണ്ട്. ആദ്യം നാടകം വായിക്കും. പിന്നീട് കഥാപാത്രത്തിന്റെ ചരിത്രം പറയും. അപ്പോൾത്തന്നെ നടനു ബോധമുണ്ടാകും. പിന്നീട് നടന്റെ ഓർമയിലുള്ളതും ചുറ്റുംകണ്ടതുമായ മനുഷ്യരെ ചേർത്ത് ആ കഥാപാത്രമാകേണ്ടത് നടനാണ്.

 

ഈ പ്രക്രിയ ഒരുപാട് പേരെക്കൊണ്ട് അച്ഛൻ ചെയ്യിപ്പിക്കുന്നതു കണ്ടിട്ടുണ്ട്. കോട്ടയം വത്സലൻ എന്ന നടൻ അഞ്ചടിപ്പൊക്കമുള്ള ആളാണ്. അസാമാന്യ നടനാണ്. അദ്ദേഹത്തെ അച്ഛൻ ഒരു വലിയ നടനാക്കുന്ന പ്രക്രിയ ഞാൻ കണ്ടതാണ്. 13 വർഷം ഞങ്ങളുടെ ട്രൂപ്പിൽ ഉണ്ടായിരുന്നു. അതുപോലെ ചിറ്റ (അച്ഛന്റെ പെങ്ങൾ), ഞാൻ ലോകത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച നടി ചിറ്റയാണ്. ഞാൻ ക്യാരക്ടർ റോളുകൾ ചെയ്യുന്നതിന്റെ പ്രധാന കാരണം ചിറ്റയാണ്.

 

ADVERTISEMENT

∙ അഭിനയം പഠിപ്പിക്കാനാകുമോ ?

 

ഞാൻ അഭിനയത്തെ കൺസീവ് ചെയ്യുന്നതെന്ന് എങ്ങനെയാണെന്നു പറഞ്ഞു കൊടുക്കാനേ എനിക്കു കഴിയൂ. അല്ലാതെ ഇതാണ് അഭിനയം എന്ന് തിയറി വച്ച് പറയാനിക്കില്ല. ഞാൻ ആ കഥാപാത്രമായി ജീവിച്ചു എന്നൊക്കെ പറയില്ലേ, അങ്ങനെയൊരു സംഭവമേ എനിക്ക് തോന്നുന്നില്ല. ആയിത്തീർന്നെന്ന് പ്രേക്ഷകന് തോന്നിക്കത്തക്ക രീതിൽ നമ്മൾ പെരുമാറുകയാണ് ചെയ്യുന്നത്. പെരുമാറുന്നത് നമ്മളാണ്.

 

∙ അഭിനയിക്കുന്ന കഥാപാത്രം സ്വാധീനിച്ച് ജീവിതത്തിലും അതു പോലെ നടക്കുന്നവരും നമുക്കു ചുറ്റുമുണ്ടല്ലോ?

 

വേറൊരു കഥാപാത്രമായി ജീവിക്കാൻ തുടങ്ങിയാൽ അത് പ്രകടനപരതയാണ്. അപ്പോൾ മറ്റൊരു കഥാപാത്രമാകാൻ ബുദ്ധിമുട്ടാണ്. മനുഷ്യരായിട്ട് തന്നെ ജീവിക്കണം. ഞാൻ എന്താണെന്ന് എനിക്കറിയാം. പെരുപ്പിച്ചു കാണിച്ചിട്ട് യാതൊരു കാര്യവുമില്ല. അച്ഛനെപ്പോലെ അക്കാദമിക് ആയ ഒരാളെ കണ്ടിട്ടില്ല, ഒരു സംശയം ചോദിച്ചു കഴിഞ്ഞാൽ പെട്ടെന്നാണ് പറയുന്നത്. ലോകം കണ്ട ആളാണ്. യുദ്ധത്തിൽ പങ്കെടുത്ത ആളാണ്. നൂറു കണക്കിന് മരണങ്ങളും, നാശങ്ങളും കണ്ടിട്ടുണ്ട്. വിജയങ്ങളും പരാജയങ്ങളും കണ്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിനിടെ ഉണ്ടയില്ലാത്ത തോക്ക് കൊണ്ട് സുഹൃത്തുക്കളെ രക്ഷിച്ചിട്ടുണ്ട്.

 

∙ ദേശാടനം എന്ന സിനിമയും കഥകളിയും

 

ആ സമയത്ത് ഹാർബർ എന്ന പടത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ജയരാജ് വിളിക്കുന്നത് പടം തുടങ്ങുന്നതിന്റെ 5 ദിവസം മുൻപാണ്. ഫോണിൽക്കൂടിയാണ് കഥ പറയുന്നത്. കഥകളിനടന്റെ വേഷമാണ് കഥാപാത്രത്തിന്.

 

അന്നൊരു സൺഡേ സപ്ലിമെന്റിൽ കഥകളി നടൻ കോട്ടയ്ക്കൽ ശിവരാമന്റെ അറുപതാം പിറന്നാളിനെക്കുറിച്ച് ഒരു ലേഖനം കാണുവാനിടയായി. അദ്ദേഹം മഹാത്മാഗാന്ധിയേപ്പോലെ ഇരിക്കുന്നു. കഴുത്തിൽ രുദ്രാഷം സ്വർണത്തിൽ കെട്ടിയ മാല. പെട്ടെന്ന് എനിക്ക് സ്ട്രൈക്ക് ചെയ്തു. ആ ലേഖനം മുഴുവൻ വായിച്ചു. പിന്നീട് സ്ത്രീവേഷത്തിൽ അത്ഭുതമായ കുടമാളൂർ കരുണാകരൻ , കലാമണ്ഡലം കൃഷ്ണൻനായർ തുടങ്ങിയ അതുല്യ പ്രതിഭകളെ മനസിലാക്കാൻ ശ്രമിച്ചു. കൃഷ്ണൻ നായർ ആശാൻ പറഞ്ഞിട്ടുണ്ട്, കണ്ണ് സാധകത്തിന് മാത്രം മൂന്ന് മണിക്കൂർ വേണമെന്ന്. അതിരാവിലെ കണ്ണിൽ വെണ്ണയെഴുതി എക്സർസൈസ് ഉണ്ട്. പിന്നെ മുഖത്തെ പേശികളെ പല രീതിയിൽ ചലിപ്പിക്കുന്നതാണ് ടെക്നിക്കൽ ആക്ടിങ്. ഇതെല്ലാം കാലങ്ങളായി പഠിക്കുമ്പോളുണ്ടാകുന്ന ചിട്ടയുണ്ട്. ആ ഒരു താളം. അതാണ് ദേശാടനത്തിലെ കഥാപാത്രമാകാൻ ആദ്യം മനസിലാക്കിയത്.

 

∙ ഭക്തിയും അധ്വാനവും

 

അച്ഛൻ ദൈവവിശ്വാസി അല്ലായിരുന്നു. പക്ഷേ, ദൈവം ഇല്ല എന്നു പ്രസംഗിക്കാറൊന്നുമില്ല. ‘ഭീരുക്കൾ ചാരുന്ന മതിലാണു ദൈവം’ എന്നാണ് അച്ഛന് പറയാറ്. പക്ഷേ ഞാൻ ഭീരുവാണ്. എനിക്ക് ചാരാൻ ചെറിയ ഒരു മതിലിന്റെ കഷണം വേ‌ണം. ഏതു ദൈവമെന്നോ ഏതു ശക്തിയെന്നോ എനിക്കറിയില്ല. കുട്ടിക്കാലം മുതൽ വീട്ടിൽ വിളക്കു കത്തിക്കുകയോ നാമം ജപിക്കുകയോ ചെയ്യാറില്ല. അമ്മ അമ്പലത്തിൽ പോകാറുണ്ടായിരുന്നു. അമ്മ ഒരു ബലമായിരുന്നു എനിക്ക്. ഒന്നും പറയാത്ത എല്ലാം പറയുന്ന സർവം സഹയായ ഒരമ്മയായിരുന്നു. അമ്മയെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിട്ട് 19–ാമത്തെ വയസ്സിൽ അച്ഛൻ നാടുവിട്ടു. പിന്നീട് 10 വർഷങ്ങൾക്ക് ശേഷമാണ് അച്ഛൻ വരുന്നത്. അമ്മയുടെ സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. അവർക്ക് മക്കളായി. അമ്മ കല്യാണം വേണ്ട എന്ന് പറഞ്ഞ് അച്ഛനെ കാത്തിരുന്നു.

 

ഇതിനിടയിൽ യുദ്ധത്തിൽ അച്ഛൻ മരിച്ചു പോയി എന്നൊരു വാർത്ത പ്രചരിച്ചു. 1992ൽ അമ്മ മരിച്ചു. അതെനിക്ക് ഭയങ്കര ഷോക്കായിരുന്നു. എവിടെയോ ഒരു ശൂന്യത തോന്നി. ആ സമയത്താണ് എന്റെ അടുത്ത സുഹൃത്തുമായി മൂകാംബികയിൽ പോയത്. അവിടെ ചെന്നപ്പോൾ എന്തോ ഒരു സമാധാനം കിട്ടിയതുപോലെ തോന്നി . എന്തു പ്രാർഥിക്കണമെന്നോ എങ്ങനെ തൊഴണമെന്നോ അറിയില്ലായിരുന്നു. പക്ഷേ അവിടെ ഒരു ശക്തിയുണ്ടെന്നു തോന്നി. അതാണ് എനിക്കു ഭക്തി.

 

∙ ഹ്യൂമൻസ് ഓഫ് പൂക്കാലത്തിലെ 100 വയസുള്ള കഥാപാത്രം

 

നിർമാതാവ് വിനോദ് ഷൊർണൂരും സംവിധായകൻ ഗണേഷ് രാജും കഥ പറഞ്ഞു. സാധാരണ കഥയല്ല 100 വയസുള്ള അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥ. പല കാലഘട്ടത്തിലെ കഥയാണ്. നാലു തലമുറ വരുന്ന കുടുംബത്തിന്റെ കഥ. ഏതു കഥാപാത്രം ചെയ്യുമ്പോഴും ആ കഥാപാത്രത്തിന്റെ രൂപം എന്റെ മനസ്സിലുണ്ടാകും. മേക്കപ്പ്മാന്മാരോടും ഞാൻ പറയാറുണ്ട് കഥാപാത്രത്തിന്റെ രൂപം എങ്ങനെവേണമെന്ന്. ഈ കഥാപാത്രമാകാൻ കുറച്ചു പ്രായമായ ആളുകളെ നേരിട്ടുകാണാൻ ശ്രമം നടത്തിയിരുന്നു. വിരലുകളിലെ ചെറിയ വിറയെല്ലാം നോക്കിവച്ചു. ഒരുപാട് ഇഷ്ടമുള്ള കഥാപാത്രമാണ് അത്.

 

∙ സിനിമ കാണൽ കുറവ്

 

മലയാള സിനിമയിൽ ജോലി ചെയ്യുന്ന ഏറ്റവും കുറവ് സിനിമ കണ്ട ആളാണു ഞാൻ. പണ്ടത്തെ മലയാള സിനിമയിലെ പല അഭിനയങ്ങളിലും അതിശയോക്തി തോന്നിയിരുന്നു. അന്നത്തെ കാലത്ത് അതു ശരിയായിരുന്നു. പിന്നീട് ചില നടന്മാരോട് ഇഷ്ടം തോന്നിയിരുന്നു. തിയറ്ററിൽ പോയി സിനിമ കണ്ടിട്ട് അവരോട് ആരാധന തോന്നിയ സമയമുണ്ടായിരുന്നു. അത് നമ്മുടെ അഭിനയത്തെ സ്വാധീനിക്കും. ഒരിക്കൽ റിഹേഴ്സൽ സമയത്ത് അച്ഛൻ പറഞ്ഞു , ‘നീ കമലഹാസൻ ഒന്നും ആകേണ്ട’ എന്ന്. അത് വലിയ തിരിച്ചറിവായിരുന്നു.

 

∙ അദ്ഭുതപ്പെടുത്തിയ അവാർഡ് കിട്ടിയിട്ടില്ല

 

ദേശാടനത്തിനു എനിക്ക് അവാർഡ് കിട്ടിയെന്നാണു പലരും കരുതുന്നത്. അവാർഡ് കിട്ടിയാൽ മഹാനടനാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അൻപതു വർഷമായി അഭിനയത്തിൽ. അത്രയും കാലത്തിനിടയ്ക്കു ചുറ്റുമുള്ളവർ ഇഷ്ടപ്പെടുകയും കണ്ടാൽ അറിയുകയും ചെയ്യുന്നു. അതാണു സന്തോഷം. നടനായിരിക്കണമെന്നു മാത്രമാണ് ആഗ്രഹം.

 

∙ രാഷ്ട്രീയം

 

പണ്ട് കലാലയ രാഷ്ട്രീയത്തിലൊക്കെ ഉണ്ടായിരുന്നു. അന്ന് എസ്എഫ്ഐ ആയിരുന്നു. സഹപാഠിയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആ ഇലക്ഷൻ കാലത്ത് രാധാകൃഷ്ണൻ വീഴുകയോ മറ്റോ ഉണ്ടായി. അടുത്ത ദിവസം രാധാകൃഷ്ണൻ ഹോസ്പിറ്റലിൽ കിടക്കുന്ന ഫോട്ടോയൊക്കെ വിതരണം ചെയ്യപ്പെട്ടു. സഹതാപതരംഗത്തിൽ അദ്ദേഹം ജയിച്ചു. ഇന്ന് അദ്ദേഹം എന്റെ സുഹൃത്താണ്.

 

English Summary: Exclusive Interview with Actor Vijayaraghavan, Memory Card