മലയാളികളുടെ ദൂരദർശൻ നൊസ്റ്റാൾജിയ: ‘പകിട പകിട പമ്പരം’ കഥകളുമായി ടോം ജേക്കബ്
'പകിട പകിട പമ്പരം' എന്ന പരിപാടിയും ടോം ജേക്കബ് എന്ന മനുഷ്യനും തൊണ്ണൂറുകളിലെ ഗൃഹാതുരതയാണ്. ടോം ഇപ്പോൾ എവിടെയാണ് ? അതിനുള്ള ഉത്തരം നിറഞ്ഞ ചിരിയാണ്. പഴയ കുട്ടികളെല്ലാം വളർന്നെങ്കിലും ടോം ഇപ്പോളും പഴ ആൾ തന്നെയാണ്. ഹിന്ദിയിൽ തയ്യാറാക്കിയ ഒരു പാൻ ഇന്ത്യൻ സിനിമയുമായി പ്രേക്ഷകരെ കാത്തിരിക്കുകയാണ് ഇപ്പോൾ. ജീവിതവും സന്തോഷവും സങ്കടവും പ്രത്യാശയുമെല്ലാം ഇൗ ക്രിസ്മസ് ദിനത്തിൽ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ടോം ജേക്കബ്.
'പകിട പകിട പമ്പരം' എന്ന പരിപാടിയും ടോം ജേക്കബ് എന്ന മനുഷ്യനും തൊണ്ണൂറുകളിലെ ഗൃഹാതുരതയാണ്. ടോം ഇപ്പോൾ എവിടെയാണ് ? അതിനുള്ള ഉത്തരം നിറഞ്ഞ ചിരിയാണ്. പഴയ കുട്ടികളെല്ലാം വളർന്നെങ്കിലും ടോം ഇപ്പോളും പഴ ആൾ തന്നെയാണ്. ഹിന്ദിയിൽ തയ്യാറാക്കിയ ഒരു പാൻ ഇന്ത്യൻ സിനിമയുമായി പ്രേക്ഷകരെ കാത്തിരിക്കുകയാണ് ഇപ്പോൾ. ജീവിതവും സന്തോഷവും സങ്കടവും പ്രത്യാശയുമെല്ലാം ഇൗ ക്രിസ്മസ് ദിനത്തിൽ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ടോം ജേക്കബ്.
'പകിട പകിട പമ്പരം' എന്ന പരിപാടിയും ടോം ജേക്കബ് എന്ന മനുഷ്യനും തൊണ്ണൂറുകളിലെ ഗൃഹാതുരതയാണ്. ടോം ഇപ്പോൾ എവിടെയാണ് ? അതിനുള്ള ഉത്തരം നിറഞ്ഞ ചിരിയാണ്. പഴയ കുട്ടികളെല്ലാം വളർന്നെങ്കിലും ടോം ഇപ്പോളും പഴ ആൾ തന്നെയാണ്. ഹിന്ദിയിൽ തയ്യാറാക്കിയ ഒരു പാൻ ഇന്ത്യൻ സിനിമയുമായി പ്രേക്ഷകരെ കാത്തിരിക്കുകയാണ് ഇപ്പോൾ. ജീവിതവും സന്തോഷവും സങ്കടവും പ്രത്യാശയുമെല്ലാം ഇൗ ക്രിസ്മസ് ദിനത്തിൽ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ടോം ജേക്കബ്.
'പകിട പകിട പമ്പരം' എന്ന പരിപാടിയും ടോം ജേക്കബ് എന്ന മനുഷ്യനും തൊണ്ണൂറുകളിലെ ഗൃഹാതുരതയാണ്. ടോം ഇപ്പോൾ എവിടെയാണ് ? അതിനുള്ള ഉത്തരം നിറഞ്ഞ ചിരിയാണ്. പഴയ കുട്ടികളെല്ലാം വളർന്നെങ്കിലും ടോം ഇപ്പോളും പഴ ആൾ തന്നെയാണ്. ഹിന്ദിയിൽ തയ്യാറാക്കിയ ഒരു പാൻ ഇന്ത്യൻ സിനിമയുമായി പ്രേക്ഷകരെ കാത്തിരിക്കുകയാണ് ഇപ്പോൾ. ജീവിതവും സന്തോഷവും സങ്കടവും പ്രത്യാശയുമെല്ലാം ഇൗ ക്രിസ്മസ് ദിനത്തിൽ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ടോം ജേക്കബ്.
ദൂരദർശന്റെ വീഴ്ച
ദൂരദര്‍ശനിൽ നിന്നും ഇറങ്ങിയ ശേഷം കുറച്ച് കാത്തിരിക്കേണ്ടിവന്നു. അന്നത്തെ കാലഘട്ടത്തിൽ ഏതെല്ലാം പരിപാടികൾ നിർത്തണം തുടരണം എന്നതൊക്കെ ഡൽഹിയിൽ നിന്നുള്ള തീരുമാനമാണ്. തീരുമാനിക്കേണ്ടത് അവരൊക്കയല്ലേ. അവിടെ പകിട പകിട പമ്പരം 278 എപ്പിസോഡുകൾ ചെയ്തു. അഞ്ചു വർഷത്തോളം കൊണ്ടു പോയി. അവരു തന്നെ പറഞ്ഞു ഒന്നു മാറിത്തന്നാൽ വേറെ ചില ടീമുകൾ ഇത്തരം പ്രോഗ്രാമുകൾ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എന്ന്. അങ്ങനെ എന്റേതായിരുന്ന സ്ലോട്ട് ഞാൻ ഒഴിഞ്ഞുകൊടുത്തു.
ഞാൻ കൊടുത്തുകൊണ്ടിരുന്നത് സ്പോൺസേർഡ് പ്രോഗ്രാമുകളായിരുന്നല്ലോ. പതിനഞ്ചു മിനിട്ട് പ്രോഗ്രാമിനു അന്ന് കൊടുക്കുന്നത് ഒരുലക്ഷത്തി നാൽപത്തിമൂവായിരം രൂപയായിരുന്നു. ഞാനായിരുന്നു ആ പരിപാടി മാർക്കറ്റ് ചെയ്തിരുന്നതും. പക്ഷേ ഞാൻ കൊടുത്തു കൊണ്ടിരുന്ന ഒരുലക്ഷത്തി നാൽപത്തിമൂവായിരം രൂപയുടെ സമയത്തു തന്നെ എന്റെ പരിപാടി മാറി പുതിയ പരമ്പര അവിടെ വന്നു. പക്ഷേ അവർക്ക് നാലാഴ്ചയിൽ കൂടുതൽ നിൽക്കാൻ പറ്റിയില്ല. അത് ദൂരദർശന്റെ വലിയൊരു വീഴ്ചയായിരുന്നു.
പിന്നെ ഒന്നര വർഷം കാത്തിരുന്നിട്ടാണ് പകിട പകിട പമ്പരം വരുന്നത്. മൂന്ന് വർഷം കഴിഞ്ഞപ്പോൾ പിന്നെയും മാറി കൊടുക്കേണ്ടി വന്നു. പിന്നെ കൂടുതൽ അങ്ങോട്ടു ശ്രദ്ധിക്കാൻ തോന്നിയില്ല. നാലഞ്ചു വർഷത്തിനു ശേഷം 2016–ൽ നാല് പ്രധാനപ്പെട്ട പ്രൊഡ്യൂസേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് എസ്എഫ്സി സ്കീമിൽ ഗംഗ എന്നൊരു സീരിയല്‍ ഞാൻ ചെയ്തു. അത് 130 എപ്പിസോഡായപ്പോൾ നിർത്തി. പിന്നെ ദൂരദർശനിലേക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല. പിന്നീട് കുറച്ചു ഡോക്യുമെന്ററികളും പിആർഡിയുടെ കുറച്ചു വർക്കുകളും, കുഞ്ഞ് കുഞ്ഞ് അഭിനയവും പരസ്യചിത്രങ്ങളുമൊക്കെയായി ജീവിച്ചു.
സ്റ്റാർഡത്തിൽ നിന്ന് ഒരു ബ്രേക്ക്
ആൾക്കാർ എന്നെ ശ്രദ്ധിക്കുന്നതൊക്കെ ഞാനങ്ങ് മറന്നു. ഞാൻ ഞാനായിട്ടങ്ങു ജീവിച്ചു പോയി. മറ്റുള്ളവർ നോക്കുന്നുണ്ടായിരിക്കാം പക്ഷേ എനിക്ക് ജീവിക്കണ്ടേ ? മൂന്നു മക്കളില്ലേ ? അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ ? സിവിൽ എഞ്ചിനീയർ ആയതുകൊണ്ട് കൺസ്ട്രക്ഷൻ മേഖലയിലേക്ക് ശ്രദ്ധിച്ചു. എന്നെ വീട്ടുകാർ പഠിപ്പിച്ചുതുകൂടിയൊന്നു മാനിക്കണമല്ലോ. അങ്ങനെ ഇലക്ട്രിസിറ്റി ബോർഡ്, കേരള യൂണിവേഴ്സിറ്റി, ഇറിഗേഷൻ മുതലായ ഡിപ്പാർട്ട്മെന്റുകളിലൊക്കെ വർക്കുകൾ എടുത്തു. അങ്ങനെ സുഖമായി ജീവിച്ചു
കലയെ ഞാൻ ചൂഷണം ചെയ്തിട്ടുണ്ട്
പല ഓഫിസുകളിലും ടെൻഡർ എടുക്കാൻ പോകുമ്പോൾ, ഇങ്ങനെയൊരാൾ ലോഡ് എടുക്കാൻ വന്നിരിക്കുന്നു എന്നുള്ള നോട്ടങ്ങളൊക്കെ വന്നിട്ടുണ്ട്. റോഡ് സൈഡിലൊക്കെ കുടയും പിടിച്ചു നിൽക്കുമ്പോൾ ആൾക്കാർക്ക് കൗതുകം തോന്നുന്നത് സ്വാഭാവികമാണല്ലോ. ഇനി വല്ല പരിപാടിയുടെയും ഷൂട്ടാണോ എന്നൊക്കെ അവർ കരുതും. പരിചിതമായ മുഖമായതുകൊണ്ട് ഏതു പൊലീസ് സ്റ്റേഷനിലും സ്വീകാര്യതയുണ്ടായിരുന്നു. സെക്രട്ടറിയേറ്റിലും കേറിപ്പോകും. ആ ഒരു സ്വാതന്ത്ര്യം കുഞ്ഞു സെലിബ്രിറ്റി എന്ന നിലയിൽ എനിക്ക് ചൂഷണം ചെയ്യാൻ പറ്റി.
'ഞാൻ നിർത്തണോ, തുടരണോ'
ഇന്നത്തെ കാലഘട്ടത്തിൽ റിലീസാവുകയായിരുന്നെങ്കിൽ പകിട പമ്പരം വേറെ ലെവലിൽ പോയേനെ. ദൈവം ചുമതലപ്പെടുത്തിയിരിക്കുന്നത് വേറെ ചില മക്കൾക്ക് വേണ്ടിയിട്ടാണ്. അതവര് കൊണ്ടുപൊയ്ക്കോട്ടെ. നേരെത്തെയായിപ്പോയി പമ്പരത്തിന്റെ വിജയം എന്ന് ചിന്തിച്ചിട്ടില്ല. ചിന്തകൾക്കും മനുഷ്യനും തന്നെയും മാറ്റങ്ങള്‍ ഉണ്ടാകുമല്ലോ. അന്നത്തെയും ഇന്നത്തെയും കോമഡികൾക്കും മാറ്റങ്ങൾ ഉണ്ടാകുമല്ലോ. പുതിയ കാലത്തിനായുള്ള തയാറെടുപ്പിലേക്ക് ഞാൻ എത്തുകയാണ്. ഞാൻ നിർത്തണോ, തുടരണോ എന്ന് ഇനി പ്രേക്ഷകരാണ് പറയേണ്ടത്.
ചെറുപ്പത്തിന്റെ മാജിക്
എന്റെ കൂടെ പഠിച്ചവരെ കാണുമ്പോഴാണ് എനിക്കും അത് തോന്നുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് എന്നെ കണ്ടപ്പോൾ പറഞ്ഞത് ''നിന്നെ കാണുമ്പോൾ എന്തോ ഒരു പ്രശ്നം തോന്നുന്നു. നീ എന്റെ കൂടെ നിൽക്കേണ്ട'' എന്നാണ്. ഞാൻ ഒരു കൊച്ചു കുട്ടിയുടെ ചിന്താഗതിയോടു കൂടി ജീവിക്കുന്നയാളാണ്. അപ്പോൾ നമുക്ക് പ്രായമാകില്ല. അതൊരു സൈക്കോളജിയാണ്.ഇപ്പോൾ ഞാൻ ചെയ്ത പുതിയ സിനിമ പോലും ചെറിയ കുട്ടികൾക്കു വേണ്ടിയാണ്. കലാം സ്റ്റാൻഡേർഡ് ഫിഫ്ത്ത് ബി എന്നാണ് അതിന്റെ പേര്. ഇൻഡോറിനു സമീപം ദേവാസ് എന്ന സ്ഥലമുണ്ട്. അവിടെ ആദ്യമായിട്ടാണ് ഒരു ഷൂട്ടിങ്ങ് നടക്കുന്നത് തന്നെ. ഞാൻ പമ്പരം ആദ്യമായി ചെയ്തപ്പോൾ ബാലരാമപുരം, ഉച്ചക്കട എന്ന സ്ഥലങ്ങളിലൊക്കെ, അവിടെയുള്ളവർക്ക് അങ്ങനെയൊരനുഭവം ആദ്യമായിട്ടായിരുന്നു. അതേപോലെ പത്തിരുപത് വർഷങ്ങൾക്കു ശേഷം മധ്യപ്രദേശിൽ ഷൂട്ട് ചെയ്യുമ്പോഴും എനിക്ക് പഴയ കാലം ഓര്മ വന്നു. ആ നാട്ടിലും ആദ്യമായാണ് അങ്ങനെയൊരു ഷൂട്ട് നടക്കുന്നത്. വലിയൊരനുഭവം ആയിരുന്നു.
'യൂദാസിനെ ഞാൻ കുറ്റം പറയില്ല'
എന്റെ പോക്കറ്റിൽ നിന്നൊരാൾ പോക്കറ്റടിച്ചാലും, അയാളോട് എനിക്ക് പരിഭവം ഇല്ല. കാരണം തമ്പുരാൻ എഴുതിയതു കൊണ്ട് ഞാൻ പോക്കറ്റിടക്കപ്പെട്ടു. ആ പോക്കറ്റടിക്കാരന്റെ ചരിത്രവും കഥയും എല്ലാം വേറെയല്ലേ. എന്റെ കഥ ഇങ്ങനെയാണ്. അതുകൊണ്ട് എനിക്ക് അവനോട് പരിഭവമില്ല. അവനും തമ്പുരാന്റെ തിരക്കഥയിലല്ലേ ജീവിക്കുന്നത്. ഞാൻ ആദ്യം ചെയ്ത ഒരു സിനിമയിൽനിന്നും എനിക്ക് ഇപ്പോൾ 22 ലക്ഷം രൂപ നഷ്ടമുണ്ട്. അതിൽ എനിക്ക് ആരോടും ഒരു പരാതിയും ഇല്ല കാരണം ദൈവം എന്നെക്കുറിച്ച് അങ്ങനെയാണ് എഴുതി വച്ചിരിക്കുന്നത്. അത് മായ്ക്കാൻ പറ്റുമോ? ഉദാഹരണമായി, ക്രിസ്മസിന് ജനിച്ച ഈശോ തമ്പുരാൻ ഗാകുൽത്തായിൽ മൂന്ന് ആണികളുടെ മേൽ പിടഞ്ഞു മരിക്കുകയാണ്. അങ്ങനെയാണ് ഈ ലോകം മുഴുവൻ അറിഞ്ഞത്. അതിനു കാരണക്കാരൻ ആരാണ്? ആ യൂദാസ് അല്ലേ? യൂദാസ് അതു ചെയ്തില്ലായിരുന്നു എങ്കിൽ എന്റെ കർത്താവിനെ എനിക്ക് അറിയാൻ കഴിയുമായിരുന്നോ? യൂദാസിനെ ദൈവം ജനിപ്പിച്ചത് അതിനുവേണ്ടിയിട്ടാണ്.
ക്രിസ്മസ് എന്നു പറയുമ്പോൾ എന്റെ മനസ്സിൽ വരുന്നത് ഒരു അമ്മയും കുഞ്ഞുമാണ്. ഇവർക്കു രണ്ടുപേർക്കും ഞാൻ തുല്യ വിലയാണ് കൊടുക്കുന്നത്. മരിക്കുന്നതിനു മുൻപ് പെസഹ നടത്തിയിട്ട് അപ്പം കൊടുത്ത് ഇതെന്റെ ശരീരമാണ്, വീഞ്ഞ് കൊടുത്തിട്ട് ഇതെന്റെ രക്തമാണ്, നിങ്ങളെന്നും എന്റെ ഓർമയ്ക്കായി ഇതെടുക്കുവിൻ എന്നല്ലേ യേശു പറഞ്ഞത്. യേശു സ്വീകരിച്ച രക്തവും ശരീരവും ആരുടേതായിരുന്നു ? ഈ അമ്മയുടേതാണ്. പത്തുമാസം വയറ്റിൽ കിടന്നു കൊണ്ട് കർത്താവിനു ജീവൻ നൽകി, മാംസം നൽകി, രക്തം നൽകി ക്രിസ്തുവാക്കി മാറ്റി. അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹമാണിത്. ഞാൻ എന്റെ അമ്മയെ സ്നേഹിക്കുന്നത് അങ്ങനെയാണ്. എല്ലാവരെയും സ്നേഹിക്കാനാണു എന്റെ ദൈവം പഠിപ്പിക്കുന്നത്.
'കലാം സ്റ്റാൻഡേർഡ് 5 ബി'
കലാം സ്റ്റാൻഡേർഡ് 5 ബി എന്ന സിനിമയിലേക്ക് വരണമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല. 12 വർഷം മുമ്പ് ഞാനാണു ഡയറക്ടർ ലിജു മാത്യു വിളിക്കുന്നത്. ''ടോമേട്ടാ, ചേട്ടന്റെ ഇപ്പോഴത്തെ ഫോട്ടോ ഒന്ന് അയയ്ക്കാമോ'' എന്ന് പറഞ്ഞു. ഞാൻ എപ്പോഴും മിലിട്ടറി കട്ട് ആയി നടക്കുന്ന ഒരാളാണ്. പക്ഷെ ആ കാലഘട്ടത്തിൽ ഞാന്‍ മുടി വളർത്താം എന്നു തീരുമാനിക്കുന്നു. അങ്ങനെ മുടി വളർത്തിയിട്ടുള്ള ഫോട്ടോ അയച്ചു കൊടുത്തിട്ട് ഇതാണ് എന്റെ കോലം എന്നു പറഞ്ഞു. ആ ചേട്ടാ ഇതാണ് നമ്മുടെ ക്യാരക്ടർ. ഹിന്ദി സിനിമയിലേക്ക് പോകുകയാണ് നമ്മൾ എന്നു അവൻ പറഞ്ഞു. പിറ്റേന്നത്തെ ഫ്ലൈറ്റിൽ പുള്ളി കഥ പറയാൻ വീട്ടിലെത്തി. കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇതിന്റെ മൈലേജ് പിടികിട്ടി. അപ്പോൾ തന്നെ എനിക്കത് ഇഷ്ടപ്പെട്ടു. ഞാൻ സമ്മതിച്ചു. ഇത്രയും നാളുമുള്ള എന്റെ ഗ്യാപ് നികത്താനാകുന്ന സംഭവമാണെന്ന് എനിക്കു മനസ്സിലായി.
അതുകൊണ്ടു തന്നെ നമുക്ക് ആരോടും പരിഭവമില്ല പരാതിയില്ല. വലിയൊരു സംഭവം വരുമ്പോൾ അധികമായി ഷൈൻ ചെയ്യാൻ തോന്നുന്നില്ല. ഞാൻ പമ്പരം ചെയ്യുമ്പോൾ ആളുകൾ എന്നെ തിരിച്ചറിയുന്നതിൽ സന്തോഷം. അത് ഞാൻ ആസ്വദിച്ചിട്ടില്ല. എന്റെ ജീവിതത്തിൽ അതല്ലായിരുന്നു പ്രശ്നം. അടുത്തയാഴ്ചയിലേക്കുള്ള കഥ ഉണ്ടാക്കണമല്ലോ. ഞങ്ങൾ മൂന്നു പേര് ത്രിമൂർത്തികൾ ആയിരുന്നു. മനു, ഹാരിസൺ, ടോം. ഹാരിസൺ ആയിരുന്നു ഷോട്ട് എടുത്തത്. മനു ആണ് സ്ക്രീൻപ്ലേ എഴുതുന്നത്. കഥ ഞാൻ ഉണ്ടാക്കണം. ഞാൻ കഥ ഉണ്ടാക്കിക്കൊണ്ടു വന്നില്ലെങ്കിൽ പരിപാടി ഇല്ല. ഓരോരുത്തർക്കും ഓരോ ഉത്തരവാദിത്തമാണ്. ആ കാലം നല്ലതായിരുന്നു.
കുട്ടികളുടെ മധ്യസ്ഥൻ
എനിക്ക് കുട്ടികളുടെ മധ്യസ്ഥനാകണം. അതിനുവേണ്ടി കലാം സ്റ്റാൻഡേർഡ് 5 ബി ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലെയും കുട്ടികളെ കാണിക്കണം. ഹിന്ദി ആയതുകൊണ്ട് കുഴപ്പമില്ല. മലയാളവും നമ്മൾ എടുത്തിട്ടുണ്ട്. ബാക്കി തെലുങ്കിലും കന്നഡയിലും തമിഴിലും ഡബ്ബ് ചെയ്താൽ മതി. ഇവിടെയെല്ലാം കാണിച്ചിട്ട് ഇന്ത്യ മുഴുവനും കുഞ്ഞുങ്ങളുടെ മധ്യസ്ഥനായിട്ട് മുൻപോട്ട് അടുത്ത പ്രോജക്റ്റിലേക്ക് പോണം എന്നുള്ളതാണ് ആഗ്രഹം.
ബോബനും മോളിയും ഞാനും
ഇന്ന് ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ നൂറായിരം റഫറൻസുകൾ ഉണ്ട്. അന്ന് അത്ര സാധ്യതകളില്ല. ബോബനും മോളിയും ഞാൻ വായിക്കുമായിരുന്നു. ടോം സാറ്‍ എന്റെ മനസ്സിൽ ഗുരുവായിരുന്നു. എന്റെ പേരും ടോം എന്നാണല്ലോ. അങ്ങനെ ഞാൻ ഒരു ദിവസം അദ്ദേഹത്തെ കാണാൻ പോയി. അദ്ദേഹം എന്നെപ്പോലൊരാളെ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി. അദ്ദേഹം 500 ബോബനും മോളിയും എടുത്തു തന്നിട്ട് റഫർ ചെയ്തു നോക്കൂ എന്ന് പറഞ്ഞു. എനിക്ക് അതില്‍ നിന്ന് നാലെഞ്ചെണ്ണമേ ചെയ്യാൻ പറ്റിയുള്ളൂ. ആറാമത്തേത്ത് ബോബനും മോളിയിൽ നിന്നും കിട്ടിയില്ല.അപ്പോൾ ഞാൻ സ്വന്തമായി അതുപോലുള്ള കഥയുണ്ടാക്കാൻ തുടങ്ങി. അങ്ങനെ എന്നെക്കൊണ്ട് ടോം സാർ കഥ ഉണ്ടാക്കിക്കുകയായിരുന്നു. ദൂരദർശനിൽ ഒരു സെൻസറിങ്ങ് ഉണ്ട്. ആ സെൻസറിങ്ങിൽ പലതും നമുക്ക് ചെയ്യാൻ പറ്റില്ല. ഒരു സിനിമ കണ്ടു കഴിഞ്ഞാൽ അതിലെ ഒരു ഡയലോഗോ സിറ്റുവേഷനോ വച്ച് ഞാൻ വേറെ ആലോചിക്കും. ചെമ്മീൻ സിനിമ വരെ ഞാൻ വേറെ ആലോചിച്ചിട്ടുണ്ട്. ചെയ്തിട്ടുമുണ്ട്. ചെമ്മീൻ ചെങ്കൽ ചൂളയിൽ നടന്നാൽ എന്തായിരിക്കും എന്നൊക്കെ ചിന്തിച്ച് ഞാൻ കഥ ഉണ്ടാക്കിയിട്ടുണ്ട്.