വയലൻസ് എന്റെ എല്ലാ സിനിമകളിലുമുണ്ട്, ‘മാർക്കോ 2’ സംഭവിക്കും: ഹനീഫ് അദേനി മനസ് തുറക്കുന്നു
വയലൻസ് സിനിമകളുടെ തലത്തൊട്ടപ്പനായ ക്വന്റീൻ ടറന്റീനോ ചിത്രം ‘കിൽ ബിൽ’ ലോക സിനിമയിൽ തന്നെയൊരു ബെഞ്ച്മാർക്ക് ആയിരുന്നു. ‘വയലൻസ് ഈസ് വൺ ഓഫ് ദ് മോസ്റ്റ് ഫൺ തിങ് ടു വാച്ച്’ എന്നാണ് ടറന്റീനോയുെട സാക്ഷ്യം. അതുവരെ സിനിമകളിൽ കണ്ടിട്ടില്ലാത്ത കൊല്ലുംകൊലയുമൊയൊരു ടറന്റീനോ ‘ഫൺ’ ആയിരുന്നു കിൽ ബിൽ എങ്കിൽ ‘മാർക്കോ’ മലയാള സിനിമയ്ക്കൊരു പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ്. ടറന്റീനോ ഫണ്ണും കൊറിയൻ സിനിമകളും ഏറെ ഇഷ്ടപ്പെടുന്ന ഹനീഫ് അദേനിയുടെ നാലാമത്തെ സംവിധാന സംരംഭമാണ് ‘മാർക്കോ’. നട്ടെല്ലിൽനിന്ന് ഒരു മിന്നൽപിണർ തലച്ചോർ തുളച്ചു പുറത്തേക്കു പോകുംവിധമൊരു അനുഭവം. മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയ ഒരു സിനിമയ്ക്കും തരാനാകാത്തൊരു തിയറ്റർ എക്സ്പീരിയൻസ് ആണ് ‘മാർക്കോ’ പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ‘ഒന്നൊന്നര അനുഭവം’ എന്ന് അവരെക്കൊണ്ടു പറയിപ്പിച്ച് ‘കട്ടച്ചോര കൊണ്ടു’ തിയറ്ററിൽ കളി തുടരുകയാണ് ഈ ചിത്രം.
വയലൻസ് സിനിമകളുടെ തലത്തൊട്ടപ്പനായ ക്വന്റീൻ ടറന്റീനോ ചിത്രം ‘കിൽ ബിൽ’ ലോക സിനിമയിൽ തന്നെയൊരു ബെഞ്ച്മാർക്ക് ആയിരുന്നു. ‘വയലൻസ് ഈസ് വൺ ഓഫ് ദ് മോസ്റ്റ് ഫൺ തിങ് ടു വാച്ച്’ എന്നാണ് ടറന്റീനോയുെട സാക്ഷ്യം. അതുവരെ സിനിമകളിൽ കണ്ടിട്ടില്ലാത്ത കൊല്ലുംകൊലയുമൊയൊരു ടറന്റീനോ ‘ഫൺ’ ആയിരുന്നു കിൽ ബിൽ എങ്കിൽ ‘മാർക്കോ’ മലയാള സിനിമയ്ക്കൊരു പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ്. ടറന്റീനോ ഫണ്ണും കൊറിയൻ സിനിമകളും ഏറെ ഇഷ്ടപ്പെടുന്ന ഹനീഫ് അദേനിയുടെ നാലാമത്തെ സംവിധാന സംരംഭമാണ് ‘മാർക്കോ’. നട്ടെല്ലിൽനിന്ന് ഒരു മിന്നൽപിണർ തലച്ചോർ തുളച്ചു പുറത്തേക്കു പോകുംവിധമൊരു അനുഭവം. മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയ ഒരു സിനിമയ്ക്കും തരാനാകാത്തൊരു തിയറ്റർ എക്സ്പീരിയൻസ് ആണ് ‘മാർക്കോ’ പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ‘ഒന്നൊന്നര അനുഭവം’ എന്ന് അവരെക്കൊണ്ടു പറയിപ്പിച്ച് ‘കട്ടച്ചോര കൊണ്ടു’ തിയറ്ററിൽ കളി തുടരുകയാണ് ഈ ചിത്രം.
വയലൻസ് സിനിമകളുടെ തലത്തൊട്ടപ്പനായ ക്വന്റീൻ ടറന്റീനോ ചിത്രം ‘കിൽ ബിൽ’ ലോക സിനിമയിൽ തന്നെയൊരു ബെഞ്ച്മാർക്ക് ആയിരുന്നു. ‘വയലൻസ് ഈസ് വൺ ഓഫ് ദ് മോസ്റ്റ് ഫൺ തിങ് ടു വാച്ച്’ എന്നാണ് ടറന്റീനോയുെട സാക്ഷ്യം. അതുവരെ സിനിമകളിൽ കണ്ടിട്ടില്ലാത്ത കൊല്ലുംകൊലയുമൊയൊരു ടറന്റീനോ ‘ഫൺ’ ആയിരുന്നു കിൽ ബിൽ എങ്കിൽ ‘മാർക്കോ’ മലയാള സിനിമയ്ക്കൊരു പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ്. ടറന്റീനോ ഫണ്ണും കൊറിയൻ സിനിമകളും ഏറെ ഇഷ്ടപ്പെടുന്ന ഹനീഫ് അദേനിയുടെ നാലാമത്തെ സംവിധാന സംരംഭമാണ് ‘മാർക്കോ’. നട്ടെല്ലിൽനിന്ന് ഒരു മിന്നൽപിണർ തലച്ചോർ തുളച്ചു പുറത്തേക്കു പോകുംവിധമൊരു അനുഭവം. മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയ ഒരു സിനിമയ്ക്കും തരാനാകാത്തൊരു തിയറ്റർ എക്സ്പീരിയൻസ് ആണ് ‘മാർക്കോ’ പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ‘ഒന്നൊന്നര അനുഭവം’ എന്ന് അവരെക്കൊണ്ടു പറയിപ്പിച്ച് ‘കട്ടച്ചോര കൊണ്ടു’ തിയറ്ററിൽ കളി തുടരുകയാണ് ഈ ചിത്രം.
വയലൻസ് സിനിമകളുടെ തലത്തൊട്ടപ്പനായ ക്വന്റീൻ ടറന്റീനോ ചിത്രം ‘കിൽ ബിൽ’ ലോക സിനിമയിൽ തന്നെയൊരു ബെഞ്ച്മാർക്ക് ആയിരുന്നു. ‘വയലൻസ് ഈസ് വൺ ഓഫ് ദ് മോസ്റ്റ് ഫൺ തിങ് ടു വാച്ച്’ എന്നാണ് ടറന്റീനോയുടെ സാക്ഷ്യം. അതുവരെ സിനിമകളിൽ കണ്ടിട്ടില്ലാത്ത കൊല്ലുംകൊലയുമൊയൊരു ടറന്റീനോ ‘ഫൺ’ ആയിരുന്നു കിൽ ബിൽ എങ്കിൽ ‘മാർക്കോ’ മലയാള സിനിമയ്ക്കൊരു പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ്. ടറന്റീനോ ഫണ്ണും കൊറിയൻ സിനിമകളും ഏറെ ഇഷ്ടപ്പെടുന്ന ഹനീഫ് അദേനിയുടെ നാലാമത്തെ സംവിധാന സംരംഭമാണ് ‘മാർക്കോ’. ഗ്രേറ്റ് ഫാദർ എന്ന ആദ്യ ചിത്രത്തിലൂടെ സൂപ്പർഹിറ്റ് സമ്മാനിച്ച്, മമ്മൂട്ടി തന്നെ നായകനായെത്തിയ അബ്രഹാമിന്റെ സന്തതികൾക്കു തിരക്കഥ എഴുതി വീണ്ടും വിജയക്കുതിപ്പ്. നിവിൻ പോളി നായകനായെത്തിയ ‘മിഖായേലും’ ബോക്സ്ഓഫിസിൽ ശരാശരി പ്രകടനം. ഇപ്പോഴിതാ ‘മാർക്കോ’യിലെത്തുമ്പോൾ ഹനീഫ് അദേനി മലയാളത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.
നട്ടെല്ലിൽനിന്ന് ഒരു മിന്നൽപിണർ തലച്ചോർ തുളച്ചു പുറത്തേക്കു പോകുംവിധമൊരു അനുഭവം. മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയ ഒരു സിനിമയ്ക്കും തരാനാകാത്തൊരു തിയറ്റർ എക്സ്പീരിയൻസ് ആണ് ‘മാർക്കോ’ പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ‘ഒന്നൊന്നര അനുഭവം’ എന്ന് അവരെക്കൊണ്ടു പറയിപ്പിച്ച് ‘കട്ടച്ചോര കൊണ്ടു’ തിയറ്ററിൽ കളി തുടരുകയാണ് ഈ ചിത്രം.
‘ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്‌ഷൻ ത്രില്ലർ’ എന്ന നല്ല വാക്കും ‘ഇത്രയൊക്കെ വയലൻസ് വേണോ?’ എന്ന മറുവാക്കും കേട്ട്, മാർക്കോ മുന്നേറുമ്പോൾ ഹനീഫ് അദേനി ആദ്യമായി ഒരു മാധ്യമത്തോടു സംസാരിക്കുന്നു; തന്റെ സിനിമാ യാത്രയെപ്പറ്റി, ചോരനനവുള്ള മാർക്കോയെപ്പറ്റി, അതിനു കിട്ടുന്ന കയ്യടികളെയും വിമർശനങ്ങളെയും പറ്റി...
‘മിഖായേലി’ന്റെ ‘മാർക്കോ’
‘മിഖായേൽ’ സിനിമ ചെയ്യുമ്പോൾത്തന്നെ ‘മാർക്കോ’ എന്ന ക്യാരക്ടറിനെവച്ച് ഒരു മുഴുനീള സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതൊരു സിനിമയാക്കാൻ പറ്റുന്ന കഥാപാത്രമാണെന്നും തോന്നിയിരുന്നു. മാർക്കോയെ വച്ചൊരു സിനിമ എന്ന പ്ലാനിൽ നിന്നാണ് ‘മാർക്കോ’ എന്ന സിനിമ ഉണ്ടാകുന്നത്. ആ ചിന്തയിലേക്കു കഥ പിന്നീട് വന്നു ചേരുകയായിരുന്നു. ‘മിഖായേലി’ൽ ഉണ്ണിക്കൊപ്പം വർക്കു ചെയ്യുമ്പോൾത്തന്നെ ‘മാർക്കോ’ പോലൊരു വലിയ ക്യാരക്ടർ അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഞങ്ങളൊരുമിച്ചൊരു ഗംഭീര സിനിമ ചെയ്യണമെന്ന് ഉണ്ണിയും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അത് മാർക്കോയിലേക്കെത്തുന്നത്. 2019ൽ തന്നെ ഇതിന്റെ കഥയും പൂർത്തിയായിരുന്നു. സമയവും സാഹചര്യവും ഒത്തുവന്നപ്പോഴാണ് അതൊരു സിനിമയായി മാറിയത്.
വില്ലനെ നായകനാക്കുന്ന ചാലഞ്ച്
എല്ലാ സിനിമയും എന്നെ സംബന്ധിച്ച് ചാലഞ്ച് ആണ്. ‘മാർക്കോ’ പോലൊരു ക്യാരട്കർ ഡിസൈൻ ചെയ്യുന്നതായിരുന്നു ഏറെ ശ്രമകരം. ആക്‌ഷൻ ചെയ്യാൻ ഏതറ്റംവരെയും പോകാൻ തയാറായി നിൽക്കുന്ന ഉണ്ണി, തന്റെ പ്രോഡക്ടിന്റെ ഫൈനൽ ഔട്ട്പുട്ടിനു വേണ്ടി എത്ര പണം വേണമെങ്കിലും ചെലവാക്കാൻ ചങ്കൂറ്റമുള്ള നിർമാതാവ്. ഒരർഥത്തിൽ ഷെരീഫ് മുഹമ്മദ് എന്ന നിർമാതാവിന്റെ ധൈര്യമാണ് ‘മാർക്കോ’ എന്ന സിനിമ ഉണ്ടാകാൻ തന്നെ കാരണം. നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ഷൂട്ട് ചെയ്യാനും അതിനായി എന്തു വിട്ടുവീഴ്ച നടത്താനും അദ്ദേഹം തയാറായിരുന്നു. ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമായി.
വയലൻസും ബജറ്റിലെ പരിമിതികളും
ബജറ്റിലെ പരിമിതികളൊന്നും എനിക്കു തരാതിരുന്ന നിർമാതാവാണ് ഷെരീഫ്. അദ്ദേഹം മലയാള സിനിമയ്ക്കൊരു മുതൽക്കൂട്ടാകും. ഒട്ടുമിക്ക നിർമാതാക്കളും ഭയപ്പെടുന്നതാണ് എ സർട്ടിഫിക്കറ്റ് ലഭിച്ചൊരു ചിത്രം തിയറ്ററുകളിലേക്കെത്തിക്കുക എന്ന കടമ്പ. അതിൽ കോംപ്രമൈസ് ചെയ്യാതെ സിനിമ നിർമിക്കുക എന്നതും അയാളെ സംബന്ധിച്ചിടത്തോളം ചാലഞ്ച് ആണ്. അവിടെയാണ് ഷെരീഫ് ധൈര്യം കാണിച്ചത്.
വയലൻസ് എന്റെ എല്ലാ സിനിമകളിലുമുണ്ട്. പലപ്പോഴും അതൊക്കെ കട്ട് ചെയ്തു കളയുകയോ സെൻസറിങ്ങിനു വേണ്ടി അങ്ങനെ മേക്ക് ചെയ്തു പോകുകയോ ആണ് പതിവ്. കൊറിയൻ സിനിമകളുടെ വലിയ ആരാധകനാണ് ഞാൻ. അതുപോലുള്ള സിനിമകൾ ഇവിടെ വന്നു കാണണമെന്നും ചെയ്യണമെന്നും ഭയങ്കര ആഗ്രഹമുണ്ട്.
സെൻസർ ബോർഡിന്റെ കത്രികയും റിയാസ് ഖാനും
ആദ്യം നടന്ന സെൻസറിങ്ങിൽ സർട്ടിഫിക്കറ്റ് കിട്ടിയില്ല, പിന്നീട് വലിയൊരു ജൂറിയെ വച്ച് വീണ്ടും സെൻസർ ചെയ്ത ശേഷമാണ് പ്രദർശനാനുമതി ലഭിക്കുന്നത്. വയലൻസ് രംഗങ്ങളിൽ ചില മുന്നറിയിപ്പുകൾ വയ്ക്കണമെന്ന് അവർ കൃത്യമായി പറഞ്ഞിരുന്നു. ആ കാർഡുകളൊക്കെ ഉൾപ്പെടുത്തി. അവർ പറഞ്ഞ രീതിയിലുള്ള ചെറിയ കട്ടുകൾ മാത്രം ചെയ്തു.
ഇതുകൂടാതെ ഞാൻ മനഃപൂർവം ഉൾപ്പെടുത്തിയ ഒരു കാർഡ് സിനിമയിൽ കാണിക്കുന്നുണ്ട്. അങ്ങനെയൊരു മുന്നറിയിപ്പ് ഇതിനു മുമ്പ് സിനിമകളിൽ ഉപയോഗിച്ചിട്ടില്ല.
ഇങ്ങനെയൊരു കാർഡ് സിനിമ തുടങ്ങുമ്പോൾ കാണിച്ചിരുന്നു. മാത്രമല്ല, ഇതു മുതിർന്നവർക്കുള്ള സിനിമയാണെന്ന് ജഗദീഷേട്ടനെപ്പോലൊരു വലിയ അഭിനേതാവ് റിലീസിനു മുൻപു തന്നെ പറഞ്ഞിരുന്നു. പ്രൊഡക്‌ഷൻ മാർക്കറ്റിങിലും ഇക്കാര്യം പ്രേക്ഷകരിലേക്ക് വളരെ കൃത്യമായി എത്തിക്കുകയും ചെയ്തു.
റിയാസ് ഖാന്റെ ക്യാരക്ടർ വയലൻസിന്റെ പേരിൽ കട്ട് ചെയ്തതല്ല. സിനിമയുടെ ടോട്ടാലിക്കു വേണ്ടി കട്ട് ചെയ്തതാണ്.
സാമൂഹിക പ്രതിബദ്ധതയും സിനിമയും
സിനിമാറ്റിക് ആയതുകൊണ്ടാണ് സിനിമയെന്നു വിളിക്കുന്നത്. സാമൂഹിക പ്രതിബദ്ധത സിനിമയിൽ ഉണ്ടാകണമെന്നു നിർബന്ധം പിടിക്കുന്നത് ശരിയായ പ്രവണതയായി തോന്നുന്നില്ല, ഇന്നു നമ്മുടെ ചുറ്റും സംഭവിക്കുന്ന ക്രൂരകൃത്യങ്ങളിലെ തീവ്രതകളുടെ പകുതി പോലും സിനിമകളിൽ കാണിക്കുന്നില്ല. അതറിയണമെങ്കിൽ കഴിഞ്ഞ ഒരുവർഷം നമ്മുടെ നാട്ടിൽ നടന്ന കുറ്റകൃത്യങ്ങളുെട കണക്കെടുത്തു നോക്കിയാൽ മതി.
ടറന്റീനോ പറഞ്ഞപോലെ വയലൻസ് ഷൂട്ട് ചെയ്യുന്നതാണ് ഏറ്റവും ഫൺ ആയ കാര്യം. ഈ സിനിമയിലെ വയലൻസ് രംഗങ്ങൾ ഷൂട്ട് ചെയ്തതും വളരെ ആസ്വദിച്ചാണ്. ഇതൊരു എന്റർടെയ്ൻമെന്റ് ബിസിനസാണ്, ഇൻഡസ്ട്രിയാണ്. അതുകൊണ്ടുതന്നെ ഇവിടെ ഹ്യൂമറും ആക്‌ഷനും കോമഡിയും വയലൻസുമെല്ലാം ബിസിനസ് ആണ്.
സിനിമയിൽ ലോജിക്ക് തിരഞ്ഞുപോകുന്നവരുണ്ട്. സിനിമ എന്ന മീഡിയം തന്നെ ലോജിക്കൽ ആയി തോന്നിയിട്ടില്ല. അതിൽ ജീവിതം തിരയുന്നതിലും യാഥാർഥ്യം തേടിപ്പോകുന്നതിലുമൊന്നും ഒരു അര്‍ഥവുമില്ല. ഒരാളുടെ യഥാർഥ വലുപ്പത്തിലല്ലല്ലോ നമ്മൾ അയാളെ ബിഗ് സ്ക്രീനിൽ കാണുന്നത്. അവിടെത്തന്നെ ലോജിക്ക് നഷ്ടപ്പെടുകയാണ്. സിനിമയെ സിനിമയായിത്തന്നെ ആസ്വദിക്കണം.
നായകനും നിർമാതാവും
ഈ സിനിമ ഇത്രയും വൃത്തിയായി എനിക്കു ചെയ്യാൻ സാധിച്ചത് ഉണ്ണി മുകുന്ദന്റെയും ഷെരീഫിന്റെയും ആത്മവിശ്വാസം കൊണ്ടാണ്. ഉണ്ണിയുടെ ഡെഡിക്കേഷൻ പറഞ്ഞറിയിക്കാൻ കഴിയില്ല. ആക്‌ഷൻ സീനുകൾക്കായി കായികമായും ശാരീരികമായും ഉണ്ണിയെടുത്ത പരിശ്രമം വളരെ വലുതാണ്. അതിന്റെയൊക്കെ റിസൽട്ട് ആണ് കയ്യടികളായി സ്ക്രീനിൽ പ്രതിഫലിക്കുന്നതും. ഇതൊക്കെയാണെങ്കിലും വയലൻസ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് അതു കാണാതിരിക്കാൻ വേണ്ടി ഉണ്ണി മാറിക്കളയും. ഷൂട്ട് കട്ട് ചെയ്ത് മോണിട്ടറിൽ നോക്കുമ്പോൾ വയലൻസ് രംഗമാണെങ്കിൽ ഉണ്ണി അത് കാണില്ല. പക്ഷേ ആക്‌ഷൻ ചെയ്യുമ്പോൾ അദ്ദേഹം വേറൊരാളായി മാറും.
ജഗദീഷ്, അഭിമന്യു, കബീർ... ടെറർ വില്ലന്‍സ്
ഞാൻ ഉൾപ്പടെയുള്ള മലയാളി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ് കുറച്ച് കാലങ്ങളായി ജഗദീഷേട്ടൻ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഉൾക്കരുത്ത് കൃത്യമായി ഉപയോഗിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മാർക്കോയുടെ കഥ പറയാൻ പോയ സമയം മുതൽ ഈ നിമിഷം വരെയും അദ്ദേഹം ത്രില്ലിലാണ്. ഇങ്ങനെയൊരു കഥാപാത്രം കിട്ടിയതിലും അദ്ദേഹം അതിയായ സന്തോഷവാനായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.
സിനിമയിലെ ക്രൂരനായ റസലിന്റെ നേർ വിപരീതമാണ് അഭിമന്യു. ചെറിയ കുട്ടിയെപ്പോലെയാണ് അഭി. ആദ്യ ദിവസം തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള പെർഫോമൻസ് ആണ് പുറത്തെടുത്തത്. ലുക്കിന്റെ കാര്യത്തിൽ മാത്രമായിരുന്നു ആശങ്ക. ആ ക്യാരക്ടർ താടി വയ്ക്കണോ ക്ലീൻ ഷേവ് ചെയ്യണോ എന്ന ടെൻഷൻ മാത്രമാണ് അഭിയുടെ കാര്യത്തിൽ ഉണ്ടായത്. പക്ഷേ ഫൈനൽ ലുക്കിൽ വന്നപ്പോൾ താടിവച്ച ലുക്ക് പെർഫക്ട് ആയിരുന്നു.
മലയാളി ലുക്ക് ഇല്ലാത്തൊരു വില്ലൻ സിനിമയിൽ വേണമെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് സൈറസ് എന്ന കഥാപാത്രമായി കബീർ ദുവാൻ സിങ്ങിനെ കൊണ്ടുവന്നത്. ആ തിരഞ്ഞെടുപ്പും പ്രേക്ഷകർ സ്വീകരിച്ചുവെന്നാണ് പ്രതികരണങ്ങളിൽനിന്നു മനസ്സിലാകുന്നത്. അദ്ദേഹം മുൻപു ചെയ്ത വില്ലൻ വേഷങ്ങളെല്ലാം സൈഡ് റോളുകളിൽ ഒതുങ്ങിപ്പോകുന്നതായിരുന്നു. സൈറസ് മാത്രമല്ല ഇതിലെ ഓരോ കഥാപാത്രത്തിനും പ്രത്യേക ലയേഴ്സും സ്വഭാവവും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
കോറിഡോർ ഫൈറ്റും ആക്‌ഷൻ കൊറിയോഗ്രഫിയും
കോറിഡോർ ഫൈറ്റ് രംഗത്ത് ആദ്യം പ്ലാൻ ചെയ്തത് ഒരു ബാർ ഫൈറ്റ് ആയിരുന്നു. ചില സാഹചര്യങ്ങൾ മൂലം അത് നടക്കാതിരുന്നപ്പോൾ പെട്ടെന്നു പ്ലാന്‍ ചെയ്തതാണ് കോറിഡോർ ഫൈറ്റ്. അതിത്രയും മികച്ച രീതിയിൽ വരാൻ കാരണം കലൈകിങ്സൺ എന്ന മാസ്റ്ററുടെ കഴിവാണ്. എത്ര പ്രയാസമേറിയ ഫൈറ്റും ആക്‌ഷൻ കൊറിയോഗ്രഫിയും മനസ്സിൽ കണ്ടാലും അതിന്റെ ഫൈനൽ ഔട്ട്പുട്ട്, മാസ്റ്റർ മികച്ചതാക്കുമെന്ന് ഉറപ്പായിരുന്നു. കോറിഡോർ ഫൈറ്റ് ഷൂട്ട് ചെയ്ത ലൊക്കേഷനിൽ പ്രത്യേകിച്ചുള്ള ആർട്ട് വർക്കുകളൊന്നും ചെയ്തിട്ടില്ല. തലേദിവസം പോയി സ്ഥലം കണ്ട്, ഈ ഫൈറ്റ് സീൻ ഇവിടെ ഷൂട്ട് ചെയ്യാമെന്നു ഞാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കാര്യമായ തയാറെടുപ്പുകളോ റിഹേഴ്സലോ പോലും നടത്താതെ ചെയ്ത ആക്‌ഷൻ കൊറിയോഗ്രഫിക്ക് തിയറ്ററുകളിൽനിന്നു ഗംഭീര പ്രതികരണം കിട്ടിയെന്നറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.
ഡെഡ്‌ലി ഡിഫൻഡർ
ആദ്യ സിനിമയിൽത്തന്നെ വണ്ടികൾക്കു വളരെയധികം പ്രാധാന്യം കൊടുത്തിട്ടുണ്ട്. വണ്ടിയോടു പ്രത്യേകിച്ച് താൽപര്യങ്ങൾ ഇല്ലാത്ത ആളാണ്. പക്ഷേ സിനിമകളിൽ വണ്ടികൾ ആവശ്യം വരുമ്പോള്‍, അതിന്റെ റിച്ച്നസ് കാണിക്കാൻ ആവശ്യപ്പെടുമ്പോൾ പ്രൊഡക്‌ഷനിൽനിന്ന് ഇതുപോലുള്ള വണ്ടികൾ നമുക്ക് ലഭിക്കുന്നുവെന്നു മാത്രം.
ടെക്നിക്കൽ റിച്ച്നസ്
കലൈകിങ്‍സൺ മാസ്റ്ററെ ഈ സിനിമയിലേക്കു കൊണ്ടുവരുമ്പോൾ, അദ്ദേഹം ചെയ്ത ‘തലവൻ’ സിനിമ മാത്രമാണ് അന്ന് റിലീസ് ചെയ്തിട്ടുണ്ടായിരുന്നത്. ‘മിഖായേൽ’ സിനിമയിൽ അസിസ്റ്റന്റ് ആക്‌ഷൻ കൊറിയോഗ്രാഫറായി ഇദ്ദേഹം വർക്ക് ചെയ്തിരുന്നു. അദ്ദേഹവുമായി സംസാരിച്ചപ്പോൾത്തന്നെ ഉള്ളിലുള്ള ഫയർ മനസ്സിലായി. ഏതു മുൻനിര ആക്‌ഷൻ ഡയറക്ടേഴ്സിനെയും കൊണ്ടുവരാൻ പ്രൊഡക്‌ഷൻ ടീം തയാറായിരുന്നു. പക്ഷേ ‘മാർക്കോ’യിലെ ഏഴ് ഫൈറ്റും കലൈകിങ്സൺ തന്നെ ചെയ്യണം എന്നത് എന്റെ ആഗ്രഹമായിരുന്നു. നമ്മളെന്തു പറയുന്നോ, അതിനും മുകളിലായിരുന്നു അദ്ദേഹം തരുന്ന ഔട്ട്.
ഈ സിനിമയ്ക്കു സംഗീതം നൽകാൻ ഏറ്റവും യോജിച്ച ആൾ രവി ബസ്രൂർ ആണ്. നിര്‍മാതാവാണ് അദ്ദേഹത്തിന്റെ പേര് നിർദേശിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ സൗണ്ട് ഡിസൈനറായ എം.ആർ. രാജാകൃഷ്ണനാണ് മാർക്കോയുടെ മിക്സിങ് ചെയ്തിരിക്കുന്നത്. ഫൈനൽ മിക്സിങിൽ അദ്ദേഹത്തിന്റെ സംഭാവന സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തു.
മറ്റു സാങ്കേതിക വിഭാഗത്തിലെ ആളുകളെ തിരഞ്ഞെടുക്കുന്നതിലും തീരുമാനങ്ങൾ തെറ്റിയില്ല. ഇവരിൽ കഴിവുറ്റ പുതിയ ആളുകളെയും മലയാളത്തിലേക്ക് അവതരിപ്പിക്കാൻ സാധിച്ചു. സുനില്‍ ദാസ് എന്ന ആർട് ഡയറക്ടർ അതിലൊരാളാണ്, അദ്ദേഹത്തിന്റെ കഴിവും പ്രശംസനീയമാണ്. കൊല്ലത്തായിരുന്നു ഫാക്ടറിയുടെ സെറ്റ് ഇട്ടത്. സിനിമയുടെ മൂഡ് നിലനിർത്തുന്ന പശ്ചാത്തലങ്ങളാണ് സുനില്‍ ദാസ് സിനിമയിൽ കൊണ്ടുവന്നത്. ക്യാമറ ചെയ്ത ചന്ദ്രുവാണെങ്കിലും ഇതുവരെ ചെയ്യാത്തൊരു ജോണറായിരുന്നു ആക്‌ഷൻ. വിഎഫ്എക്സ് ടീമും തുടക്കക്കാരാണ്. അവരുടെയും ആദ്യ സിനിമയാണ് മാർക്കോ. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ നല്ല ഔട്ട് തരാൻ അവർക്കു സാധിച്ചു. മേക്കപ്പ് ചെയ്ത സുധി ഇതിനു മുൻപു ചെയ്തതെല്ലാം ഫീൽഗുഡ് സിനിമകളായിരുന്നു. ഇതുവരെ ചെയ്ത സിനിമകളിൽനിന്നും പാടെ വ്യത്യസ്തമായ സിനിമയായിരുന്നു സുധിയെ സംബന്ധിച്ചടത്തോളം മാര്‍ക്കോ. വേഗമുള്ള മേക്കപ്പ്മാൻ കൂടിയാണ് അദ്ദേഹം. പറയുന്ന കാര്യങ്ങൾ മികച്ച ക്വാളിറ്റിയിലും വേഗത്തിലും ചെയ്തു തരും. പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്തത് സുധിയുടെ ടീമിലുള്ള സേതുവാണ്. ഈ സിനിമയുടെ സ്റ്റൈലിനു ചേരുന്ന തരത്തിലുള്ള കോസ്റ്റ്യൂം ചെയ്തത് ധന്യയാണ്.
എഡിറ്റർ ഷമീർ മുഹമ്മദ് എന്റെ അടുത്ത സുഹൃത്താണ്. പക്ഷേ ഞങ്ങളൊരുമിച്ച് ചെയ്യുന്ന ആദ്യ സിനിമയാണ് മാർക്കോ. അനിരുദ്ധ് പത്മനാഭന്‍ വികസിപ്പിച്ചെടുത്ത സ്ക്രിപ്റ്റിൽ സോഫ്റ്റ്‌വെയറിലാണ് ഈ സിനിമയുടെ സ്ക്രിപ്റ്റ് തയാറാക്കിയത്. അതുകൊണ്ടുതന്നെ ചാർട്ടിങ് ജോലികളെല്ലാം വളരെ എളുപ്പമായിരുന്നു. അത് സിനിമയ്ക്കു ഗുണം ചെയ്തു. പിന്നെ ചീഫ് അസോഷ്യേറ്റ് സ്യമന്തക് പ്രദീപ് ഉൾപ്പെടുന്ന ടീം എല്ലാത്തിനും എനിക്കൊപ്പം നിന്നു.
മമ്മൂട്ടിയും ഓഗസ്റ്റ് സിനിമാസും
പൃഥ്വിരാജിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു പ്രോജക്ട് ആയിരുന്നു എന്റെ ആദ്യ സ്വപ്ന സിനിമ. അന്ന് പല കാരണങ്ങളാൽ അത് സംഭവിച്ചില്ല. എന്നെ സിനിമയിലേക്കെത്തിക്കുന്നത് ഷാജി നടേശനും പൃഥ്വിരാജുമാണ്. ഇവർ രണ്ടുപേരോടുമുള്ള കടപ്പാട് വാക്കുകളിൽ ഒതുങ്ങില്ല. ഇരുവരും എന്നിൽ അർപ്പിച്ച വിശ്വാസമാണ് എന്നെ മമ്മൂക്കയുടെ അരികിലേക്കെത്തിക്കുന്നത്. ഷാജി നടേശനാണ് എന്നെ കഥ പറയാനായി മമ്മൂക്കയുടെ അടുത്ത് ആദ്യമായി കൊണ്ടുപോകുന്നത്. അങ്ങനെ ‘ഗ്രേറ്റ് ഫാദർ’ എന്ന സിനിമയ്ക്ക് മമ്മൂട്ടി ഡേറ്റ് തരുന്നു.
ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്ര തുടങ്ങുന്നതിലും വലിയൊരു പങ്ക് ഷാജിയേട്ടനുണ്ട്. കാരണം സിനിമയിൽ ഒരാളെപ്പോലും ഞാൻ അസിസ്റ്റ് ചെയ്തിട്ടില്ല. ഞാൻ ചെയ്ത ഹ്രസ്വചിത്രങ്ങളും പരസ്യ ചിത്രങ്ങളും കണ്ടിട്ടാണ് ഓഗസ്റ്റ് സിനിമാസിന് എന്നിലൊരു കോൺഫിഡൻസ് ഉണ്ടാകുന്നത്, മമ്മൂക്ക എന്ന വലിയ നായകൻ, കൂടെ പൃഥ്വിരാജും ആര്യയും ഷാജി നടേശനും ഉൾപ്പെടുന്ന ഓഗസ്റ്റ് സിനിമാസ് എന്ന ബാനർ. ഇവരുടെ പേരുകൾ മോശമാകാത്ത രീതിയിൽ ആ സിനിമ ചെയ്യണം എന്നൊരു വാശി എന്നിലുണ്ടായിരുന്നു. പ്രേക്ഷകരും ആ സിനിമ ഏറ്റെടുത്തു. പിന്നീടും മലയാളത്തിലെ മുൻനിര നിർമാതാക്കളായ ആന്റോ ജോസഫ്, ജോബി ജോർജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്കൊപ്പം സിനിമ ചെയ്യാൻ സാധിച്ചു.
മമ്മൂക്ക അവതരിപ്പിച്ച അറുപതോ എഴുപതോ പുതുമുഖ സംവിധായകരിൽ ഒരാളാണ് ഞാനും. അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച രണ്ടു സിനിമകളും ഹിറ്റായിരുന്നു. മമ്മൂക്കയ്ക്കൊപ്പം വർക്ക് ചെയ്യുക എന്നത് എന്നെ ആവേശഭരിതനാക്കുന്ന കാര്യമാണ്.
സിനിമ പോലെയാണ് എനിക്കു ജീവിതവും
സിനിമയേക്കാളുപരി ജീവിതത്തിൽ സന്തോഷത്തിനു പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. സന്തോഷത്തോടു കൂടി ജീവിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഞാനതിന് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നു മാത്രം.
ഇഷ്ടപ്പെട്ട സംവിധായകർ
പ്രിയദർശനും അമൽ നീരദും.
സമൂഹ മാധ്യമങ്ങളോട് അകൽച്ച
സമൂഹ മാധ്യമങ്ങളിൽ ഒട്ടും സജീവമല്ലാത്ത ആളാണ് ഞാൻ. ആകെയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് പോലും നോക്കുന്നത് എന്റെയൊരു സുഹൃത്താണ്. അദ്ദേഹമാണ് സിനിമാ അപ്ഡേറ്റ്സും മറ്റു കാര്യങ്ങളുമൊക്കെ പോസ്റ്റ് ചെയ്യുന്നത്.
മാർക്കോ 2
മാർക്കോ 2 തീർച്ചയായും ഉണ്ടാകും. പക്ഷേ ഉടനേ ഇല്ല. ഇപ്പോൾ കിട്ടിയ പ്രേക്ഷക സ്വീകാര്യത അനുസരിച്ച് വലിയൊരു ക്യാൻവാസിൽ വലിയൊരു സിനിമയായി വലിയ വയലൻസോടെ വരും.