ഇന്ത്യൻ ബോക്സ്ഓഫീസിൽ ആയിരം കോടിയുമായി ബാഹുബലി ജൈത്രയാത്ര തുടരുമ്പോൾ ചൈനീസ് ബോക്സ്ഓഫീസിൽ ചരിത്രമാകുകയാണ് ആമിർ ഖാന്റെ ദംഗൽ. മെയ് അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം വാരിയത് 150 കോടി.
ചൈനയിൽ ‘ഷുആയ് ജിയാവോ ബാബ’ ( ലെറ്റ്സ് റെസ്‌ൽ ഡാഡ്) എന്ന പേരിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രം ഹിറ്റായതോടെ ടിക്കറ്റ് നിരക്ക് 90ൽ നിന്നും 150 രൂപയിലെത്തി. ഒൻപതിനായിരം സ്‌ക്രീനുകളിലാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിലെത്തിയ ആമിര്‍ഖാന്‍ ചിത്രം 'ദംഗല്‍' ചൈനയില്‍ റിലീസ് ചെയ്തത്.
പികെ എന്ന സിനിമയ്ക്ക് ലഭിച്ച വിജയമാണ് ദംഗൽ ഇത്ര വലിയ റിലീസ് ഒരുക്കാൻ നിർമാതാക്കളെ പ്രേരിപ്പിച്ചത്. 4000 സ്ക്രീനുകളിൽ ചൈനയിൽ റിലീസ് ചെയ്ത പികെ നൂറുകോടി വാരിയിരുന്നു. ദംഗൽ റിലീസിന് മുന്നോടിയായി കഴിഞ്ഞമാസം മധ്യത്തില്‍ ആമിര്‍ഖാന്‍ ചൈനയില്‍ എത്തിയിരുന്നു. ഇത്തവണത്തെ ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലായിരുന്നു ദംഗല്‍ ചൈനീസ് പതിപ്പിന്റെ പ്രിവ്യൂ
ദംഗലിന്റെ വിജയക്കുതിപ്പ് ആവർത്തിക്കുകയാണെങ്കിൽ ബാഹുബലിക്ക് പിന്നാലെ ഇന്ത്യന്‍ സിനിമയില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ചിത്രമായി ദംഗൽ മാറും. ബാഹുബലിയുടെ നിലവിലെ ആഗോളകലക്ഷൻ 1200 കോടിയാണ്.
ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ ചിത്രങ്ങൾ:
ദംഗൽ – 718+150= 868 കോടി
പി കെ – 743 കോടി
ബാഹുബലി ദ് ബിഗിനിങ് – 650 കോടി
ബജ്‌റംഗി ഭായിജാൻ – 605 കോടി
ധൂം ത്രീ – 585 കോടി
സുൽത്താൻ – 584 കോടി
പ്രേം രതൻ ധൻ പായൊ – 432 കോടി
ചെന്നൈ എക്സ്പസ് – 423 കോടി
3 ഇഡിയറ്റ്‌സ് – 395 കോടി
ദിൽവാലേ – 394 കോടി
ബജിറാവോ മസ്താനി – 358 കോടി
കിക്ക് – 352 കോടി
കബാലി (തമിഴ്) – 350 കോടി
ഹാപ്പി ന്യൂഇയർ – 346 കോടി
യന്തിരൻ (തമിഴ്) – 289 കോടി