കേരളത്തില്‍ ഒരു അന്യഭാഷ ചിത്രം ഇത്രത്തോളം തരംഗമാകുന്നത് ഇതാദ്യമാകും. റിലീസ് ചെയ്ത് പതിനാല് ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് 50 കോടി. ബാഹുബലി 2വിന്റെ നിലവിലെ കലക്ഷൻ 52.5 കോടിയാണ്.
14 ദിവസം കൊണ്ടാണ് പുലിമുരുകന്‍ 50 കോടിയിലെത്തിയത്. പുലിമുരുകന് പിന്നാലെ കേരളാ ബോക്‌സ് ഓഫീസില്‍ രണ്ടാമത്തെ 100 കോടി ചിത്രമാകുമോ ബാഹുബലി രണ്ടാം ഭാഗം എന്നാണ് കണ്ടറിയേണ്ടത്. കേരളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി കടന്ന ചിത്രമെന്ന റെക്കോർഡ് ബാഹുബലി സ്വന്തമാക്കിയെന്നും റിപ്പോർട്ട് ഉണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗികവിവരം ലഭ്യമല്ല.
കേരളത്തില്‍ മുന്നൂറിൽപരം സ്‌ക്രീനുകളിലായി ആദ്യ ദിവസം പ്രദര്‍ശനത്തിനെത്തിയ ബാഹുബലി പത്ത് ദിവസം കൊണ്ട് 44 കോടി ഗ്രോസ് കളക്ഷനായി നേടി. രണ്ട് ആഴ്ച പിന്നിടുമ്പോൾ ചിത്രം ഇപ്പോഴും മുന്നൂറു തിയറ്ററുകൾ തന്നെ നിലനിർത്തുന്നു.
നേരത്തെ ആദ്യ ദിന കലക്ഷനിൽ 4 കോടി 31 ലക്ഷം ഇനീഷ്യല്‍ ഗ്രോസ് കളക്ഷനായി നേടിയ മമ്മൂട്ടി ദ ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കി ബാഹുബലി 2 ഒന്നാമതെത്തിയിരുന്നു. കേരളത്തിൽ ആദ്യദിനം ചിത്രം വാരിയത് 5.45 കോടി (വെള്ളിയാഴ്ച), ശനിയാഴ്ച–5.10 കോടി, ഞായറാഴ്ച–5.25 കോടി. ആകെ മൂന്നുദിവസത്തെ കലക്ഷൻ–15.80 കോടി. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 121 കോടി രൂപ. നിലവിൽ സിനിമയുടെ ആഗോളകലക്ഷൻ