കുഞ്ഞിരാമായണം എന്ന ഹിറ്റിന് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഗോദ. ടൊവീനൊ തോമസ് നായകനാകുന്ന സിനിമ ആക്ഷനും കോമഡിയും ചേർത്തൊരുക്കുന്ന എന്റർടെയ്നറാകും.

പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും. തിരയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ. ഷാന്‍ റഹ്മാന്‍ സംഗീതം. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയാണ് നിർമാണം.