Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി ചൈനയിൽ പരാജയമാകുമോ; കലക്ഷനിൽ ദംഗലും ബാഹുബലിയും ഒപ്പത്തിനൊപ്പം

dangal-pk

ഇന്ത്യൻ ബോക്സ്ഓഫീസിൽ ഏറ്റവും വലിയ വിജയഗാഥ കുറിക്കുകയാണ് ആമിർ ഖാന്റെ ദംഗലും രാജമൗലിയുടെ ബാഹുബലിയും. ചൈനയിൽ ചരിത്രമായി മാറുന്ന ദംഗൽ എപ്പോൾ വേണമെങ്കിലും ബാഹുബലി 2വിന്റെ കലക്ഷൻ റെക്കോർഡ് തകർത്തേക്കാം.

നിലവിൽ ബാഹുബലി 2 1625 കോടിയും ദംഗൽ 1523 കോടിയും ആഗോളകലക്ഷൻ പിന്നിട്ട് കഴിഞ്ഞു. ദംഗൽ ചൈനയിൽ നിന്ന് 753 കോടിയാണ് വാരിക്കൂട്ടിയത്. തായ്‌വാനില്‍ നിന്നും 26 കോടി. ഇന്ത്യയിൽ നിന്നും മറ്റു വിദേശരാജ്യങ്ങളിൽ നിന്നുമായി 744 കോടി.

ചൈനയിൽ നിന്ന് ഏറ്റവുമധികം പണംവാരുന്ന അന്യഭാഷ ചിത്രമായി ദംഗൽ മാറി. ഹോളിവുഡ് ചിത്രമായ ഗാർഡിയൻ ഓഫ് ഗാലക്സിയെയാണ് ആമിർ പരാജയപ്പെടുത്തിയത്. 

ബാഹുബലി ആദ്യഭാഗം ചൈനയില്‍ പരാജയം

 

2016 ജൂലൈയിലാണ് ബാഹുബലിയുടെ ആദ്യഭാഗം ചൈനയിൽ റിലീസ് ചെയ്യുന്നത്. ആറായിരം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ചിത്രം ആകെ നേടിയത് 7 കോടി രൂപമാത്രമാണ്.

ചൈനയിൽ റിലീസ് ചെയ്ത മറ്റുസിനിമകൾ

ആവാര(1951)–രാജ് കപൂറിന്റെ ക്ലാസിക് ഹിറ്റ് ആവാരയാണ് ചൈനയിൽ ആദ്യം റിലീസ് ചെയ്ത ഇന്ത്യൻ സിനിമ.

 

ത്രീ ഇഡിയറ്റ്സ്–രാജ്കുമാർ ഹിറാനി–ആമിർ ഖാൻ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം. 16 കോടിയാണ് ചിത്രം ചൈനയിൽ നിന്ന് കലക്ട് ചെയ്തത്.

 

മൈ നെയിം ഈസ് ഖാൻ–കരൺ ജോഹർ–ഷാരൂഖ് ചിത്രം. ചൈനയിൽ വലിയ പരാജയമായിരുന്നു ഈ സിനിമ. 50 ലക്ഷമാണ് കലക്ഷൻ ലഭിച്ചത്.

 

ഡൽഹി സഫാരി– നിഖിൽ അധ്വാനിയുടെ അനിമേഷൻ ചിത്രം. 10 കോടി ചിത്രം കലക്ട് ചെയ്തു. 

 

ധൂം 3–ആമിർ ഖാന്റെ ബിഗ് ബഡ്ജറ്റ് ചിത്രം. 24 കോടി വാരി.

 

പികെ–രാജ് കുമാർ ഹിറാനി–ആമിര്‍ കൂട്ടുകെട്ടിലെ മറ്റൊരു സൂപ്പർഹിറ്റ്. 123 കോടിയാണ് ചൈന കലക്ഷൻ.

 

ഹാപ്പി ന്യൂ ഇയർ– ഷാരൂഖ് ഖാന്റെ മ്യൂസിക്കൽ കോമഡി സിനിമ. 1.68 കോടിയാണ് കലക്ഷൻ. വിതരണത്തിനെടുത്ത തുക പോലും കലക്ഷനായി ലഭിച്ചില്ല.

 

ഫാൻ–മനീഷ് ശർമ–ഷാരൂഖ് ചിത്രം. അതും പരാജമായി. 1.49 കോടിയാണ് കലക്ഷൻ.

ദംഗൽ ചൈനയിൽ വിതരണത്തിനെടുത്ത ഇസ്റ്റാര്‍ കമ്പനി തന്നെയാണ് ബാഹുബലി 2 ചൈനയിൽ റിലീസിനെത്തിക്കുന്നത്. ജൂലൈയിൽ ബാഹുബലി 2 ചൈനയിലെത്തും. എന്നാൽ ബാഹുബലി 2 ചൈന ആസ്വാദകർ എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷയിലാണ് വിതരണക്കാരും ട്രെയ്ഡ് അനലിസ്റ്റുകളും.

ബാഹുബലി 2 ഹിന്ദിയിൽ 24 ദിവസം പിന്നിട്ടപ്പോൾ കലക്ട് ചെയ്തത് 475 കോടിയാണ്.

100 cr: Day 3

200 cr: Day 6

300 cr: Day 10

400 cr: Day 15

450 cr: Day 20

475 cr: Day 24

500 കോടിയാണ് ഹിന്ദിയിൽ ഇനി ബാഹുബലി 2 കുറിക്കുന്ന മറ്റൊരു റെക്കോർഡ്. 

അതേസമയം ആഗോളകലക്ഷനിൽ ബാഹുബലി 2വിന്റെ റെക്കോർഡ് ദംഗൽ അടുത്ത മൂന്നുദിവസത്തിനുള്ളിൽ തകർക്കുമെന്ന് ബോളിവുഡ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ബാഹുബലി 2 ചൈന റിലീസോടെ ഇതുമാറുമെന്നാണ് കണക്ക്.

ചൈനയിൽ  ‘ഷുആയ് ജിയാവോ ബാബ’ ( ലെറ്റ്സ് റെസ്‌ൽ ഡാഡ്) എന്ന പേരിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചി ഒൻപതിനായിരം സ്‌ക്രീനുകളിലാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിലെത്തിയ ആമിര്‍ഖാന്‍ ചിത്രം 'ദംഗല്‍' ചൈനയില്‍ റിലീസ് ചെയ്തത്.

പികെ എന്ന സിനിമയ്ക്ക് ലഭിച്ച വിജയമാണ് ദംഗൽ ഇത്ര വലിയ റിലീസ് ഒരുക്കാൻ നിർമാതാക്കളെ പ്രേരിപ്പിച്ചത്. 4000 സ്ക്രീനുകളിൽ ചൈനയിൽ റിലീസ് ചെയ്ത പികെ 123 കോടി വാരിയിരുന്നു. ദംഗൽ റിലീസിന് മുന്നോടിയായി കഴിഞ്ഞമാസം മധ്യത്തില്‍ ആമിര്‍ഖാന്‍ ചൈനയില്‍ എത്തിയിരുന്നു. ഇത്തവണത്തെ ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലായിരുന്നു ദംഗല്‍ ചൈനീസ് പതിപ്പിന്റെ പ്രിവ്യൂ.

ഏറ്റവും കൂടുതൽ പണം വാരിയ മറ്റു ഇന്ത്യൻ ചിത്രങ്ങൾ: 

പി കെ – 743 കോടി 

ബാഹുബലി ദ് ബിഗിനിങ് – 650 കോടി 

ബജ്‌റംഗി ഭായിജാൻ – 605 കോടി 

ധൂം ത്രീ – 585 കോടി 

സുൽത്താൻ – 584 കോടി 

പ്രേം രതൻ ധൻ പായൊ – 432 കോടി 

ചെന്നൈ എക്സ്പസ് – 423 കോടി 

3 ഇഡിയറ്റ്‌സ് – 395 കോടി 

ദിൽവാലേ – 394 കോടി 

ബജിറാവോ മസ്താനി – 358 കോടി 

കിക്ക് – 352 കോടി 

കബാലി (തമിഴ്) – 350 കോടി 

ഹാപ്പി ന്യൂഇയർ – 346 കോടി 

യന്തിരൻ (തമിഴ്) – 289 കോടി