Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുപമ ഇനി ‘പ്രേമിച്ച്’ താമസിക്കും

anupama-home

പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരിയായി എത്തിയ അനുപമ പരമേശ്വരൻ മലയാളത്തിൽ മാത്രമല്ല തെലുങ്കിലെയും പ്രിയ നായികയായി മാറിക്കഴിഞ്ഞു. തന്റെ കരിയർ മാറ്റിമറിച്ച ആ ചിത്രത്തിനോട് മറ്റെന്തിനേക്കാളും സ്നേഹം അനുപമയ്ക്കുണ്ട്. ആ സ്നേഹത്തിന്റെ ഓർമക്കായി സ്വന്തം വീടിന് ‘പ്രേമം’ എന്നാണ് അനുപമ പേര് നൽകിയത്.

ചിത്രം പുറത്തിറങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അനുപമ വെളിപ്പെടുത്തിയത്. വീടിന്റെ ചിത്രവും പങ്കുവച്ചു. സിനിമയുടെ ടൈറ്റിൽ എഴുതിയ അതേ സ്റ്റൈലിൽ ആണ് വീട്ടിലും ഈ പേര് എഴുതിയിരിക്കുന്നത്.

‘രണ്ട് വർഷം മുമ്പ്, ഇതേ ദിവസം എന്റെ ജീവിതത്തില്‍ അത്ഭുതം സംഭവിച്ചു...‘പ്രേമം’....ഇപ്പോൾ എന്റെ വീടിന് ഒരു പേര് നോക്കിയപ്പോൾ ഇതിലും മനോഹരമായ മറ്റൊരു പേരില്ല. ഏറ്റവും മികച്ച തുടക്കം നൽ‍കിയ എന്റെ പ്രിയപ്പെട്ട സംവിധായകൻ അൽഫോൻസ് പുത്രന് നന്ദി. ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ വ്യക്തിത്വത്തിനുടമയാണ് താങ്കൾ.

അൻവറിക്ക ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു, അദ്ദേഹത്തിനും നന്ദി. നിവിന്‍ ചേട്ടന്, മഡോണ, സായി പല്ലവി എല്ലാവർക്കും നന്ദി അറിയിക്കുന്നു.’–അനുപമ പറഞ്ഞു.