പ്രേമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവനുള്ള ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. മലയാളത്തിൽ മാത്രമല്ല തമിഴിലും ചിത്രത്തിന് അത്രയേറെ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയിലെ മലർ എന്ന കഥാപാത്രത്തെ ഇന്നും നെഞ്ചോട് ചേർത്ത് കൊണ്ടുനടക്കുന്നവരാണ് മലയാളികൾ.
സായി പല്ലവിയെ ഞെട്ടിച്ച ചില ആരാധകരുണ്ട്. സായി പല്ലവി ജോർജിയയിൽ എംബിബിഎസ് പഠിക്കുന്നതിനിടെയാണ് സംഭവം. ഒക്ടോബർ 18നാണ് സായി പല്ലവിയുടെ ജന്മദിനം. അന്നൊരു പിറന്നാൾ ദിവസം സായി പല്ലവിയ്ക്ക് പിറന്നാൾ ആശംസകള്‍ നൽകാൻ മാത്രം കുറേ ആരാധകർ ജോർജിയയിൽ എത്തി.
‘അവർ എന്റെ കോളജിൽ വന്നു, പ്രൊഫസറോട് സംസാരിച്ച് ഞാൻ എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടുപിടിച്ചു. അങ്ങനെ എന്റെ താമസസ്ഥലത്തെത്തി പിറന്നാൾ ആശംസകൾ നൽകി. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി.’ സായി പല്ലവി പറഞ്ഞു.
‘മറ്റൊരു സംഭവം കൂടി പറയാം. ഒരു പ്രായമായ സ്ത്രീ ദുബായ്‌യിൽ നിന്നും വിളിച്ചു. ‘ഒരു നടിയെ തേടിപ്പോകുക എന്റെ സ്വഭാവത്തിലെ ഇല്ലെന്ന് അവർ എന്നോട് പറഞ്ഞു. ഈ പ്രായത്തിൽ ഒരു പെൺകുട്ടി അവതരിപ്പിച്ച കഥാപാത്രത്തോട് ഇഷ്ടം തോന്നുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എനിക്ക് ഒരുപാട് ഇഷ്ടമായി.’ അവർ എന്നോട് പറഞ്ഞു. ഈ അനുഭവങ്ങളൊന്നും ഒരിക്കലും മറക്കാനാകില്ല. ’
‘പ്രേമം സിനിമയ്ക്ക് വേണ്ടി കൂടുതൽ കഷ്ടപ്പെടുകയും പരിശ്രമിക്കുകയും ചെയ്തിരുന്നെങ്കിൽ ഇതൊക്കെ എനിക്ക് അർഹതപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുമായിരുന്നു. എന്നാൽ എന്റെ കാര്യത്തിൽ ഇതൊക്കെ ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ്.സായി പല്ലവി പറഞ്ഞു.
ഞാൻ വെജിറ്റേറിയനാണ്. അപ്പോൾ തന്നെ ഫാറ്റി ഫുഡ് പകുതി ഒഴിവാക്കി കഴിഞ്ഞു. എന്നാൽ വെജിറ്റേറിയൻ ആകണമെന്നോ നോൺ വെജ് ഒഴിവാക്കണമെന്നോ പറയില്ല. വെജിറ്റേറിയൻ ആയതുകൊണ്ടാണ് എന്റെ ശരീരം ഫിറ്റ് ആയിരിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ യോഗ ചെയ്യാറുണ്ട്. പതിവായി ഇല്ല. ശരീരഭാരം നിയന്ത്രിക്കണമെന്ന് തോന്നുമ്പോൾ യോഗ ചെയ്യും. അതെന്നെ ഒരുപാട് സഹായിക്കാറുണ്ട്. എല്ലാ ദിവസം മെഡിറ്റേഷനും ഉണ്ട്.
എന്റെ ചുറ്റിനും ഞാൻ കണ്ടുപഠിച്ച മാതൃകാബന്ധങ്ങൾ ഒരുപാടുണ്ട്. അച്ഛൻ അമ്മ അതു കഴിഞ്ഞാൽ ജ്യോതിക–സൂര്യ, ദുൽക്കര്‍–അമാൽ. ഞാൻ കണ്ടിട്ടുള്ളതിൽ ബെസ്റ്റ് കപ്പിൾ ആണ് ദുൽക്കറും അമാലും. അത് ഞാൻ കലി സിനിമയുടെ ഷൂട്ടിങിന് കണ്ടറിഞ്ഞതാണ്. ഒരാൾക്ക് എങ്ങനെ തന്റെ ഭാര്യയെ ഇത്ര സ്നേഹിക്കാനാകും? എന്തായാലും ഇക്കാര്യം ഞാൻ ദുൽക്കറിനോടും പറഞ്ഞിരുന്നു.