Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാനും കുടുംബവും; ഫോട്ടോഷൂട്ട് വിഡിയോ

rahman-wife

വനിത മാസികയ്ക്കായി റഹ്മാന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ട് വിഡിയോ. റഹ്മാനും ഭാര്യയും മക്കളും ഫോട്ടോഷൂട്ടിൽ പങ്കെടുത്തു.

EverGreen RahMAN with Family ! റഹ്മാന്റെ മക്കൾ സിനിമയിലേക്ക് എന്നു വരും?

ചെന്നൈ അണ്ണാനഗറിലെ ഫ്ലാറ്റിൽ ഈദ് ഒരുക്കങ്ങളിലാണ് പഴയ ചോക്‌ലേറ്റ് നായകൻ റഹ്മാൻ. അബുദാബിയിലെ കുട്ടിക്കാലവും ഊട്ടിയിലെ സ്കൂൾ കാലവും കടന്ന് മധുരക്കിനാവു പോലെ സിനിമ വന്നുവിളിച്ചപ്പോൾ ആഘോഷങ്ങൾക്കെല്ലാം അവധി നൽകിയിരുന്നു റഷീൻ എന്ന റഹ്മാൻ. ‘‘ദീർഘനാളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം ഈ വർഷമാണ് സാധിച്ചത്, ഉംറയ്ക്ക് പോയിവന്നു. പിന്നെ, തമിഴിൽ നായകനായുള്ള തിരിച്ചുവരവ്.’’ സന്തോഷങ്ങളും ജീവിതത്തിലെ താഴ്ചകളും റഹ്മാൻ ഓർത്തെടുക്കുന്നു.

‘കുറേ വർഷങ്ങളായി പലരും ചോദിക്കാറുണ്ട്, ‘സിനിമാഭിനയം മാത്രം മതിയോ ഉംറയ്ക്കും ഹജ്ജിനും പോകുന്നില്ലേ’ എന്ന്. പോകണമെങ്കിൽ നമുക്ക് പടച്ചോന്റെ വിളി വരണം. 18 ഉം 20 വയസ്സുള്ള ഒരുപാടു പേർ ഫാഷൻ പോലെ ഉംറയും ഹജ്ജും ചെയ്യുന്നുണ്ട്. പറയുമ്പോൾ വിവാദമായേക്കാം, പ്രായം കൂടുമ്പോഴാണ് പക്വതയുണ്ടാകുന്നത്. ആത്മീയ യാത്ര ചെയ്തുകഴിഞ്ഞാൽ ജീവിതത്തിൽ ചില മാറ്റങ്ങൾ വരും, വരണം. ചെറുപ്രായത്തിൽ ഹജ്ജിനു പോയി വന്നശേഷം പ്രായത്തിന്റെ തിളപ്പിൽ ജീവിക്കുന്നവരെ കുറ്റം പറയാനാകില്ല. അവർക്ക് വേണ്ട പക്വത വന്നിട്ടില്ലാത്തതാണ് കാരണം. ഒരു പ്രായമാകാതെ ഉംറയ്ക്കും ഹജ്ജിനും പോകരുതെന്ന് മനസ്സിൽ കരുതിയത് അതുകൊണ്ടാണ്.

‘പത്തുവർഷം മുമ്പേ മനസ്സിൽ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ഈ വർഷമാണ് നടന്നത്. പടച്ചോൻ വിളിച്ചു, ഞാൻ ചെന്നു. രണ്ടു വെള്ളിയാഴ്ചകൾ കൂടി വരുന്ന എട്ടു ദിവസത്തെ യാത്രയായിരുന്നു അത്. ഇടയ്ക്ക് രണ്ടു ദിവസം പനി പിടിച്ചുവെങ്കിലും കർമങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കി. മദീനയിലെ പ്രവാചകന്റെ പള്ളിയിൽ പ്രാർഥിച്ചു, പിന്നീട് മക്കയിൽ പോയി. എനിക്ക് തുണയ്ക്ക് വന്നത് മെഹ്റുവിന്റെ അനിയനാണ്. ഹജ്ജ് ചെയ്യണമെന്നു ആഗ്രഹമുണ്ട്, അതും നടക്കും.-റഹ്മാൻ പറയുന്നു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം–