Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും ഞാൻ നിന്നോടൊപ്പമുണ്ട്; ലാൽജോസ്

lalu-dileep

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ നടൻ ദിലീപിനു പിന്തുണയുമായി സംവിധായകൻ ലാൽജോസ്. കഴിഞ്ഞ 26 വർഷങ്ങളായി അറിയാവുന്ന ആളാണ് ദിലീപെന്നും ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും താൻ ദിലീപിനൊപ്പമുണ്ടാകുമെന്നും ലാൽ ജോസ് വ്യക്തമാക്കി.

ലാൽജോസിന്റെ കുറിപ്പ് വായിക്കാം–

‘ദിലീപ്, നിന്നെ കഴിഞ്ഞ 26 വർഷങ്ങളായി എനിക്കറിയാം. ഞാൻ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും ഞാൻ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും. –ലാൽ ജോസ് പറഞ്ഞു.

ദിലീപിന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴച്ച ക്രിമിനലുകളെ നീക്കം കാണുമ്പോൾ അത്ഭുതം തോന്നുന്നെന്ന് അജു വർഗീസ് പറഞ്ഞിരുന്നു.. ഇത് അനീതിയാണെന്നും അജു പറയുന്നു. കേസിൽ നീതി നടപ്പാകണമെന്നും എന്നാൽ അതൊരിക്കലും നിരപരാധിയായ ഒരു വ്യക്തിയുടെ പ്രതിച്ഛായ തകർത്താകരുതെന്നും അജു പറഞ്ഞു.

നേരത്തെ ദിലീപിനെ പിന്തുണച്ച് സലിം കുമാർ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴുവർഷം മുൻപ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാക്കാർക്ക് ഒരായിരം സംഘടനകൾ ഉണ്ട്. അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്നിട്ടും അവരാരും വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടില്ലെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ സലിംകുമാർ ചൂണ്ടിക്കാട്ടി.