നടി പ്രിയാമണി വിവാഹിതയാകുന്നു. ബിസിനസ്മാൻ ആയ മുസ്തഫ രാജ് ആണ് വരൻ. ഈ മാസം 23ന് ഇരുവരുടെയും വിവാഹം നടക്കും.
ക്യൂട്ട് ആൻഡ് റെഡ് ചില്ലിയായി പ്രിയാമണി
ബംഗലൂരുവിൽവച്ച് നടക്കുന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാകും പങ്കെടുക്കുക. കഴിഞ്ഞ വർഷം മെയ് 27നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
മുസ്തഫാ രാജും പ്രിയാമണിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇൗവൻ മാനേജ്മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. വർഷങ്ങൾക്കുമുമ്പുള്ള ഐപിഎൽ ചടങ്ങിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.