പ്രിയാമണിയുടെ ഇത്തവണത്തെ ദീപാവലി അല്പം വ്യത്യസ്തമാണ്. ഭാവി വരൻ മുസ്തഫ രാജുമൊത്താണ് താരം ദീപാവലി ആഘോഷിച്ചത്. ആരാധകർക്ക് ദീപാവലി ആശംസകൾ അറിയിച്ചുകൊണ്ടുള്ള രണ്ടുപേരുടെയും ചിത്രവും പങ്കുവച്ചു.
വിവാഹ നിശ്ചയത്തിന് ശേഷം ഫെയ്‌സ്ബുക്കിൽ മുസ്തഫയുമൊന്നിച്ചുള്ള ഫോട്ടോ പ്രിയാമണി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഫോട്ടോയ്ക്ക് താഴെ വന്ന മോശം കമന്റുകളെ തുടർന്ന് ഫോട്ടോ നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഈ സംഭവത്തിന് ശേഷം ഇപ്പോഴാണ് പ്രിയാമണി ഭാവി വരന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഷെയർ ചെയ്യുന്നത്.
ഇപ്പോൾ പങ്കുവച്ച ചിത്രത്തിന് താഴെയും പ്രിയാമണിയെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തി. എന്നാൽ ഇത്തരം വിമർശനങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും വെറുക്കുന്നവർ എന്നും വെറുത്തുകൊണ്ടേ ഇരിക്കുമെന്നും പ്രിയമാണി, തന്നെ പിന്തുണച്ച ഒരു ആരാധികയ്ക്കു മറുപടിയായി പറയുകയുണ്ടായി.