നടി പ്രിയാമണി വിവാഹിതയാകുന്നു. ബിസിനസ്മാൻ ആയ മുസ്തഫ രാജ് ആണ് വരൻ. ഈ മാസം 23ന് ഇരുവരുടെയും വിവാഹം നടക്കും.
ബംഗലൂരുവിൽവച്ച് നടക്കുന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാകും പങ്കെടുക്കുക. കഴിഞ്ഞ വർഷം മെയ് 27നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. റജിസ്റ്റർ മാര്യേജ് ആയാണ് വിവാഹം നടത്തുക. തുടർന്നാകും റിസപ്ഷന്‍.
‘ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല. അതുകൊണ്ടാണ് റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. –പ്രിയാമണി പറഞ്ഞു.
‘എല്ലാം ഭംഗിയായി നടന്നാല്‍ രജിസ്റ്റര്‍ വിവാഹം നടത്താം എന്നത് നേരത്തെ ഞങ്ങള്‍ രണ്ട് പേരും തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവും–പ്രിയാമണിവ്യക്തമാക്കി.
തൊട്ടടുത്ത ദിവസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിവാഹ സത്കാരം നല്‍കും. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന് നടി വ്യക്തമാക്കി. വിവാഹവും സത്കാരവുമൊക്കെ കഴിഞ്ഞ് രണ്ട് ദിവസത്തിനകം തന്നെ അഭിനയം തുടരും എന്ന് പ്രിയാമണി വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് സിനിമകള്‍ ഉണ്ടെന്നും താരം വ്യക്തമാക്കി.
ബംഗുളുരുവില്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഐപിഎല്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.