പ്രിയാമണിയുടെയും മുസ്തഫയുടെയും വെഡ്ഡിങ് റിസപ്ഷൻ; വിഡിയോ കാണാം

പ്രിയാമണിയും മുസ്തഫ രാജും ഇന്നലെയാണ് വിവാഹിതരായത്. ബെംഗളൂരു ജയനഗറിലെ രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.‌‌

തുടർന്ന് എലാൻ കൺവൻഷൻ സെന്ററിൽ വൈകിട്ട് ഏഴുമണി മുതൽ സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടന്നു. നടി പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രം അണിഞ്ഞാണ് പ്രിയാമണി എത്തിയത്. ഭാവന ഉൾപ്പടെയുള്ളവർ വിരുന്നിൽ പങ്കെടുത്തു.