സിനിമയിലെ വൈവിധ്യം പോലെ തന്നെ സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുന്നതിലും വൈവിധ്യം പുലർത്തുന്ന വ്യക്തിയാണ് സന്തോഷ്പണ്ഡിറ്റ്. സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെടാൻ എപ്പോഴും ശ്രമിക്കാറുണ്ട് താരം. ഇത്തവണത്തെ ഓണം സന്തോഷ്പണ്ഡിറ്റ് ആഘോഷിക്കുന്നത് അട്ടപ്പാടിയിലെ ആദിവാസി ഊരിലാണ്. അവിടെയുള്ളവർക്ക് വേണ്ട അരിയും സാധനങ്ങളും പുത്തൻവസ്ത്രങ്ങളുമായാണ് പണ്ഡിറ്റ് എത്തിയത്.
ആഘോഷങ്ങൾക്കിടിയിൽ അവിടെ കണ്ട ഒരു തലമൊട്ടയടിച്ച കുഞ്ഞിനെ എടുക്കാനുള്ള ശ്രമവും നടത്തി. എന്നാൽ കുട്ടി പണ്ഡിറ്റിനെ കണ്ടതോടെ സിംഹത്തേയോ, കടുവയെയോ, പുലിയേയോകണ്ടതു പോലെ വാവിട്ടുകരയാൻ തുടങ്ങി. സന്തോഷ്പണ്ഡിറ്റ് തന്നെയാണ് ഓണാഘോഷവിശേഷങ്ങൾ പങ്കുവെച്ച കൂട്ടത്തിൽ ഫെയ്സ്ബുക്കിലൂടെ ഈ സംഭവവും വിശദീകരിച്ച് പോസ്റ്റിട്ടത്. പോസ്റ്റിന്റെ പൂർണ്ണരൂപം:
അട്ടപ്പാടിയിലെ എന്റെ വിശേഷങ്ങൾ...
പൊതുവിൽ കുഞ്ഞു കുട്ടികളെ ഒരുപാട് ഇഷ്ടപ്പെടുന്ന വൃക്തിയാണ് ഞാൻ....ഞാനവിടുത്തെ ഒരു ഉൗരിൽ ചെന്നപ്പോഴെ തല മൊട്ടയടിച്ച ഒരു കുട്ടി ശ്രദ്ധയിൽ പെട്ടു....
ഇപ്പോൾ മൊട്ടയടിച്ച ആരെ കണ്ടാലും എനിക്കെന്റെ സ്വന്തം രൂപം.....ഉരുക്ക് സതീശൻ.... ഓർമ്മ വരും ട്ടോ.... ഞാനാ മൊട്ട കുട്ടിയോട് കമ്പനി ഉണ്ടാക്കുവാൻ ഒരു ശ്രമം നടത്തിയെങ്കിലും പണിപാളി....കുട്ടി അടുക്കുന്നില്ല... മാത്രവുമല്ല....വല്ല സിംഹത്തേയോ, കടുവയെയോ, പുലിയേയോ കണ്ടതു പോലെ എന്നെ നോക്കി വാവിട്ടു കരയുകയും ചെയ്തു....
പക്ഷേ ഞാൻ പ്രതീക്ഷ കൈവിടാതെ പല കളികളും കളിച്ചു, ഇക്കിളിയാക്കി ചിരിപ്പിച്ചു ...പിന്നെ ഞങ്ങൾ നല്ല ചങ്ക് ഫ്രണ്ട്സ് ആയി... ഞങ്ങൾ കളിച്ചു, സെൽഫി എടുത്തു, ഡാൻസ് കളിച്ചു.... ഒടുവിൽ എന്നെ യാത്രയാക്കുവാൻ ഓടി വന്നു..കുറേ ടാറ്റാ തന്നു.... വിഷമത്തോടെ ഞാൻ പോകുന്നതും നോക്കി നിന്നു... (ക്ഷമിക്കണം....തിരക്കിനിടയിൽ ആ മൊട്ട കുട്ടിയുടെ പേര് ചോദിക്കുവാൻ മറന്നു...it is a different experience to me...). ഞാനവിടെ പരിചയപ്പെട്ടവരിൽ ആ കുട്ടിയുടെ മുഖമാണ് ഏറ്റവും കൂടുതൽ മനസ്സിൽ നിന്നത്...മൊട്ടയാണ് താരം...
ഓണാശംസകൾ...(ഉരുക്കെടാ...,)