ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് നാദിർഷയെ ചോദ്യം ചെയ്യുന്നത് പൊലീസ് നിർത്തിവച്ചു. ഡോക്ടർമാരുടെ പ്രത്യേക സംഘം ഇപ്പോൾ അദ്ദേഹത്തെ പരിശോധിക്കുകയാണ്.
ആലുവ പൊലീസ് ക്ലബിലാണ് പൊലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കുറച്ചു ദിവസം മുൻപ് നാദിർഷ ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു.